Month: July 2025
-
Breaking News
പുതിയ കെഎസ്ആര്‍ടിസി, പുതിയ ടെക്‌നോളജി; 40 കിലോമീറ്ററില്‍ ആറാം ഗിയര്‍ മാറാം; പുത്തന്‍ ബസുകള്‍ ഓടിച്ച് മന്ത്രി ഗണേഷ് കുമാര്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയ്ക്കായി വാങ്ങിയ പുതിയ സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളില്‍ ട്രയൽ ഡ്രൈവിങ് നടത്തി മന്ത്രി കെബി ഗണേഷ്കുമാര്‍. പുതിയ ബസുകൾ വരുമെന്ന് പറഞ്ഞു, ദാ ഇപ്പോള്‍ വന്നു എന്ന്, ബസോടിക്കുന്ന വിഡിയോ പങ്കിട്ടുകൊണ്ട് മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു. ചില നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്, ചെറിയ ചെറിയ മാറ്റങ്ങൾ മാത്രം വരുത്തി ബസുകള്‍ ഉടന്‍ നിരത്തിലിറക്കും. ബാക്കി ബസുകൾ കൂടി വൈകാതെ എത്തും. പുതിയ ടെക്‌നോളജിയും കൂടുതൽ സൗകര്യങ്ങളും ഉറപ്പാക്കിയാണ് പുതിയ ബാച്ച് ബസുകള്‍ എത്തുന്നത്. കാത്തിരിക്കാം സുഖയാത്രയ്ക്കായ്. ഒട്ടും വൈകില്ലാ. – അദ്ദേഹം കുറിച്ചു. മന്ത്രിയെ അഭിനന്ദിച്ചും, ചില കാര്യങ്ങളില്‍ വിമര്‍ശനം അറിയിച്ചും ഒട്ടേറെ പേരാണ് ഈ പോസ്റ്റിന് താഴെ കമന്‍റുകളുമായെത്തുന്നത്. പുതിയ പുതിയ വണ്ടികൾ ഇറങ്ങുന്നത് നല്ല കാര്യം തന്നെയെന്നും, ഈ വണ്ടികൾ നല്ല രീതിയിൽ കൊണ്ടുപോകാൻ ശ്രമിക്കണമെന്നുമാണ് സുലൈമാന്‍റെ കമന്‍റ്. ഒപ്പം പുതിയ ബസുകളുടെ കളര്‍കോഡിനെ കുറിച്ചുമുണ്ട് പരാതി . പഴയ ഫാസ്റ്റ് സൂപ്പര്‍ ഫാസ്റ്റ്…
Read More » -
Breaking News
മായക്കുട്ടിയുടെ ‘തുടക്കം’; മകള്‍ വിസ്മയയുടെ സിനിമ പ്രഖ്യാപിച്ച് മോഹന്‍ലാല്‍; ജൂഡ് ആന്തണിയുടെ സംവിധാനം; ‘സിനിമയോടുള്ള ആജീവനാന്ത പ്രണയത്തിന്റെ തുടക്കമാകട്ടെയെന്ന് ലാല്‍’
മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി മോഹൻലാലിന്‍റെ മകൾ വിസ്മയ. ജൂഡ് ആന്തണിയുടെ തുടക്കം എന്ന സിനിമയിലൂടെയാണ് വിസ്മയയുടെ ചലച്ചിത്രപ്രവേശം. 2018 എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ആശിർവാദ് സിനിമാസിന്റെ 37–ാം സിനിമയായിട്ടാണ് വിസ്മയ മോഹൻലാലിന്‍റെ അരങ്ങേറ്റ ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ കഥയും തിരക്കഥയും ജൂഡിന്‍റേതാണ്. പ്രണവ് മോഹൻലാലിന് പിന്നാലെയാണ് മോഹന്‍ലാലിന്‍റെ വിസ്മയയും സിനിമയിൽ എത്തുന്നത്. ‘പ്രിയപ്പെട്ട മായക്കുട്ടി ‘തുടക്കം’ സിനിമയുമായുള്ള ആജീവനാന്ത പ്രണയത്തിന്‍റെ ആദ്യ ചുവടുവയ്പ് മാത്രമായിരിക്കട്ടെ എന്നാണ് മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. വിസ്മയ മോഹൻലാൽ 2021ൽ ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്നൊരു കവിതാസമാഹാരം പുറത്തിറക്കിയിരുന്നു. ഇത് വലിയ ശ്രദ്ധ നേടുകയും പിന്നീട് ‘നക്ഷത്രധൂളികൾ’ എന്ന പേരിൽ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്തു. എഴുത്തിനും സംവിധാനത്തിനും പുറമെ, ചിത്രകലയിലും വിസ്മയയ്ക്ക് താല്പര്യമുണ്ട്. വിസ്മയ വരച്ച ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. തായ് ആയോധനകല അഭ്യസിക്കുന്ന വിസ്മയയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
Read More » -
Breaking News
പറന്നുയർന്ന എയർ ഇന്ത്യ വിമാനം പൊടുന്നനെ 900 അടി താഴ്ചയിലേക്ക്!! പെട്ടെന്നു നിയന്ത്രണം തിരിച്ചുപിടിച്ച് പൈലറ്റുമാർ!! ഒഴിവായത് വൻ ദുരന്തം, സംഭവം നടന്നതു അഹമ്മദാബാദ് വിമാനാപകടത്തിന്റെ തൊട്ടടുത്ത ദിവസം
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനം ദുരന്തം നടന്ന് തൊട്ടടുത്ത ദിവസം എയർഇന്ത്യയുടെ ഡൽഹി-വിയന്ന വിമാനം അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായി റിപ്പോർട്ട്. ജൂൺ 14-നായിരുന്നു സംഭവം. ജൂൺ 14ന് പുലർച്ച 2:56ന് ഡൽഹി വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന എഐ-187 ബോയിങ് 777 വിമാനം പെട്ടെന്ന് 900 അടി താഴ്ചയിലേക്ക് വന്നെന്നാണ് റിപ്പോർട്ട്. വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിൽ പൈലറ്റുമാർ ഉടനടി നടപടികൾ സ്വീകരിച്ച് സുരക്ഷിതമായി യാത്ര തുടർന്നെന്നും എയർ ഇന്ത്യ അറിയിച്ചു. വിമാനം പറന്നുയർന്നു, പെട്ടെന്ന് ഉയരത്തിൽ നിന്ന് താഴേക്ക് വന്നെങ്കിലും വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനായി. തുടർന്ന് ഒമ്പത് മണിക്കൂറിലേറെയുള്ള യാത്രയ്ക്ക് ശേഷം വിയന്നയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തുവെന്നും റിപ്പോർട്ട്. സംഭവത്തെ തുടർന്ന് അന്വേഷണം കഴിയുന്നത് വരെ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരേയും ജോലിയിൽനിന്ന് മാറ്റിനിർത്തി. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തെ കുറിച്ചു പൈലറ്റുമാരിൽനിന്നുള്ള റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് വിവരം സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റിന് ജനറലിനെ ധരിപ്പിച്ചിട്ടുണ്ട്. വിമാനത്തിലെ റെക്കോർഡുകളിൽനിന്നുള്ള വിവരങ്ങൾ ലഭിച്ചതനുസരിച്ച് കൂടുതൽ അന്വേഷണം…
Read More » -
Breaking News
സമൂഹ മാധ്യമങ്ങിലൂടെ ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തി, നടി മിനു മുനീർ അറസ്റ്റിൽ
കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിൽ നടി അറസ്റ്റിൽ. നടി മിനു മുനീറിനെ ഇൻഫോപാർക്ക് സൈബർ പോലീസാണ് നടിയെ അറസ്റ്റ് ചെയ്‍തത്. പിന്നീട് ഇവരെ ജാമ്യത്തിൽ വിടുകയും ചെയ്‍തു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന് കാലയളവിൽ നടി മിനു മുനീർ ബാലചന്ദ്ര മേനോനെതിരെ ഇവർ നിരന്തരം ആരോപണം ഉന്നയിച്ചിരുന്നു. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ബാലചന്ദ്ര മേനോനിൽ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നിരുന്നുവെന്നായിരുന്നു ആരോപണം. പിന്നീടു ബാലചന്ദ്ര മേനോനെതിരെ നടി നൽകി ലൈംഗിക അതിക്രമ കേസിലെ നടപടികൾ കോടതി അവസാനിപ്പിച്ചിരുന്നു. ബാലചന്ദ്ര മേനോനെ കൂടാതെ നടൻമാരായ മുകേഷ്, ജയസൂര്യ എന്നിവർക്കെതിരെയും നടി മിനു മുനീർ പരാതി നൽകിയിരുന്നു.
Read More » -
Breaking News
26 കാരൻ പീഡിപ്പിച്ചതു നവജാത ശിശുക്കൾ മുതൽ അഞ്ചുവയസുവരെയുള്ള കുട്ടികളെ, അറസ്റ്റിലായ ശിശു സംരക്ഷണ കേന്ദ്രം ജീവനക്കാരന് എച്ച്ഐവി, ലൈംഗിക രോഗങ്ങളുണ്ടോയെന്നറിയാൻ 1200 കുട്ടികൾക്ക് ടെസ്റ്റ്
മെൽബൺ: നവജാത ശിശുക്കൾ മുതൽ അഞ്ച് വയസ് വരെയുള്ള കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിൽ നടന്നത് അതിക്രൂരമായ ലൈംഗിക പീഡനം. സംഭവത്തിൽ ശിശു സംരക്ഷണ കേന്ദ്രം ജീവനക്കാരൻ അറസ്റ്റിലായതിന് പിന്നാലെ 1200 കുഞ്ഞുങ്ങൾക്ക് ലൈംഗിക രോഗങ്ങളുണ്ടോയെന്ന് പരിശോധിക്കാനൊരുങ്ങി ഓസ്ട്രേലിയ. ശിശുസംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരനായ 26കാരനായ ജോഷ്വാ ബ്രൗൺ മെയ് മാസത്തിലാണ് ലൈംഗിക പീഡനം അടക്കമുള്ള 70ലേറെ കുറ്റങ്ങൾക്ക് പിടിയിലായത്. ഇയാൾ അഞ്ച് മാസം മുതൽ 5 വയസ് വരെ പ്രായമുള്ള എട്ട് കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മെൽബണിലെ പശ്ചിമ മേഖലകളിലെ ശിശു സംരക്ഷണ കേന്ദ്രത്തിലായിരുന്നു പീഡനം നടന്നത്. 12 വയസിൽ താഴെ പ്രായമുള്ള കുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക, 12 വയസിൽ താഴെ പ്രായമുള്ള കുട്ടികളുമായി ലൈംഗിക ബന്ധം പുലർത്താൻ ശ്രമിക്കുക, ലൈംഗിക പീഡനം, കൃത്യവിലോപം അടക്കമുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ജോഷ്വാ ബ്രൗൺ അറസ്റ്റിലായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഇയാൾ ജോലി ചെയ്തിരുന്ന 20ലേറെ ശിശുസംരക്ഷണ കേന്ദ്രങ്ങളിലും സമാന…
Read More » -
Breaking News
കേന്ദ്രമന്ത്രി അഭിനയിക്കുന്ന ചിത്രത്തിനും രക്ഷയില്ലാത്ത കാലം; പേരുപോലും എന്തിടണമെന്ന അവകാശം മറ്റുള്ളവരിലേക്കു പോകുന്നു; കേരളം സാംസ്‌കാരിക ബദല്‍ ഉയര്‍ത്തുമെന്നും സജി ചെറിയാന്‍
തൃശൂര്‍: ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ എതിര്‍ത്തു തോല്‍പിക്കണമെന്നും സാംസ്‌കാരിക മേഖലയില്‍ കേരളത്തെ ബദലായി ഉയര്‍ത്തിക്കൊണ്ടുവരുമെന്നും മന്ത്രി സജി ചെറിയാന്‍. നവീകരണം പൂര്‍ത്തിയാക്കിയ കൈരളി- ശ്രീ തിയേറ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിനിമ മേഖലയെ വളര്‍ത്താനും പുതിയ തലമുറയ്ക്കു പ്രോത്സാഹനം നല്‍കാനും നയം രൂപീകരിക്കാനും സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സിനിമ കോണ്‍ക്ലേവ് ഓഗസ്റ്റില്‍ തിരുവനന്തപുരത്തു നടത്തും. ഭാവി സിനിമ മേഖല വ്യവസായമെന്ന നിലയില്‍ വന്‍ തൊഴില്‍ സാധ്യതയുള്ളതാണ്. അതിനുതകുന്ന നിലയില്‍ സിനിമ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തും. എല്ലാവരെയും ഉള്‍പ്പെടുത്തി സിനിമ നയം രൂപപ്പെടുത്തി നിയമനിര്‍മാണത്തിലേക്കു കടക്കും. സ്ത്രീകള്‍ക്കു പൂര്‍ണ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാനുള്ള ഉറപ്പു നല്‍കേണ്ടതുണ്ട്. കോണ്‍ക്ലേവില്‍ ഹേമ കമ്മിറ്റി നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്യും. ഇതിനു തുടര്‍ച്ചയായി കൊച്ചിയില്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് നടത്തും. -പീസ് ആന്‍ഡ് ഹാര്‍മണി- എന്നതാണു സന്ദേശം. യുദ്ധങ്ങള്‍ക്കെതിരായ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരും. ഇതിനുതകുന്ന പാനല്‍ ചര്‍ച്ചകളുണ്ടാകും. ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പെട്ട് പ്രതിസന്ധികള്‍ ഉയര്‍ന്നു. പേരുപോലും എന്തിടണമെന്ന അവകാശം…
Read More » -
Breaking News
വിഎസിന്റെ നില അതീവ ഗുരുതരമായി തുടരുന്നു, തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഏഴ് സ്‌പെഷലിസ്റ്റുകൾ അടങ്ങുന്ന സംഘം പരിശോധന നടത്തി, വെന്റിലേറ്റർ സപ്പോർട്ട് തുടരും- മെഡിക്കൽ ബുള്ളറ്റിൻ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നെന്ന് മെഡിക്കൽ ബുള്ളറ്റിൻ. എസ് യുടി ആശുപത്രിയിൽനിന്നുള്ള മെഡിക്കൽ സംഘത്തിനു പുറമേ തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നുള്ള ഏഴ് സ്‌പെഷലിസ്റ്റുകൾ അടങ്ങുന്ന സംഘം വിഎസിനെ പരിശോധിക്കുകയും ഇപ്പോൾ നൽകുന്ന ചികിത്സ വിലയിരുത്തുകയും ചെയ്തിരുന്നു. നിലവിൽ നൽകിവരുന്ന വെന്റിലേറ്റർ സപ്പോർട്ട്, സിആർആർടി, ആന്റിബയോടിക് തുടങ്ങിയ ചികിത്സകൾ തുടരാനാണ് തീരുമാനമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. നിലവിൽ രക്തസമ്മർദം വളരെ താണ നിലയിലാണ്. ഡയാലിസിസ് ഇന്നലെയും തുടർന്നു. ഹൃദയാഘാതത്തെത്തുടർന്ന് 23 നാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നു മുതൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണു വിഎസ് കഴിയുന്നത്.
Read More » -
Breaking News
ബാലചന്ദ്ര മേനോനെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്: നടി മീനു മുനീര്‍ അറസ്റ്റില്‍
കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ നടി മീനു മുനീര്‍ അറസ്റ്റില്‍. കൊച്ചി ഇന്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസാണ് ഇന്നലെ മിനു മുനീറിനെ അറസ്റ്റ് ചെയ്തതും പിന്നീട് ജാമ്യത്തില്‍ വിട്ടതും. മിനു മുനീറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. മലയാള സിനിമ മേഖലയെ പിടിച്ചുകുലുക്കിയ ഹേമ കമ്മിറ്റി വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ പ്രമുഖരായ ഒട്ടേറെപേര്‍ക്കെതിരെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരുന്നു. നടനും എംഎല്‍എയുമായ മുകേഷ്, സിദ്ദീഖ്, ജയസൂര്യ, ഇടവേള ബാബു അടക്കമുള്ളവര്‍ക്കു നേരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് ബാലചന്ദ്ര മേനോനെതിരെ മിനു മുനീര്‍ ആരോപണം ഉന്നയിച്ചത്. ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ‘ദേ ഇങ്ങോട്ടു നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ മേനോന്‍ ലൈംഗികാതിക്രമം നടത്തി എന്നതടക്കമുള്ള ആരോപണങ്ങളായിരുന്നു മുനു മുനീര്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. പിന്നാലെ പൊലീസില്‍ പരാതിയും നല്‍കി. ഈ കേസില്‍ മുന്‍കൂര്‍ജാമ്യം തേടി ബാലചന്ദ്ര മേനോന്‍ സമീപിച്ചപ്പോള്‍ ആണുങ്ങള്‍ക്കും അന്തസുണ്ടെന്ന് ഹൈക്കോടതി പ്രതികരിക്കുകയും ആവശ്യം അംഗീകരിക്കുകയും ചെയ്തു. നടിയും അഭിഭാഷകനും…
Read More » -
NEWS
ശമ്പളം കൊടുക്കാത്ത മുതലാളിക്കെതിരേ കേസുകൊടുത്തു; സൗദി രാജകുമാരനെതിരേ വിധി വന്നിട്ടും പ്രയോജനമില്ലെന്ന് ബ്രിട്ടീഷുകാരന്‍ തൊഴിലാളി
ലണ്ടന്‍: വേതനത്തിനായി ബ്രിട്ടീഷ് കെയര്‍ടേക്കര്‍ സൗദി രാജകുമാരനെതിരെ നല്‍കിയ കേസില്‍ അനുകൂലമായ വിധി വന്നിട്ടും ഇതുവരെ ഒരു പെന്‍സുപോലും ലഭിച്ചിട്ടില്ലെന്ന് പരാതി. കഴിഞ്ഞ ഏപ്രിലില്‍ ഫ്രാന്‍സിലെ കേസില്‍ മാര്‍ക്ക് ജെയിംസ് എന്ന 45 കാരന് 2 ലക്ഷം യൂറോ (1,71,000 പൗണ്ട്) നല്‍കാനായിരുന്നു വിധി വന്നത്. സൗദി രാജകുടുംബാംഗമായ ഫഹദ് ബില്‍ സുല്‍ത്താന്‍ അല്‍ സൗദി(74)നെതിരെയുള്ള കേസിലായിരുന്നു വിധി വന്നത്. സൗദി മുന്‍ കിരീടാവകാശി സുല്‍ത്താന്‍ രാജകുമാരന്‍െ്‌റ മകനായ ഫഹദ് ടബുക് പ്രവിശ്യയുടെ ഗവര്‍ണറാണ്. ഹെര്‍ട്ട്ഫോര്‍ഡ്ഷയറിലെ ഹിറ്റ്ചിനില്‍ നിന്നുള്ള ജെയിംസ് ഇപ്പോള്‍ ഫ്രഞ്ച് റിവൈറയിലെ ആന്റിബെസിലാണ് താമസിക്കുന്നത്. പാരിസിലെ ആഡംബര മേഖലയിലുള്ള, ഫഹദ് രാജകുമാരന്റെ 3 നില കെട്ടിടം ഇയാളായിരുന്നു പരിപാലിച്ചിരുന്നത്. ഗ്യാസ് ബില്ലുകള്‍ നല്‍കാത്തതിനാല്‍ താന്‍ അവിടെ താമസിക്കുമ്പോള്‍ ചൂടുവെള്ളം ലഭിക്കാറില്ലായിരുന്നെന്ന് അയാള്‍ പറയുന്നു. അതുപോലെ ലിഫ്റ്റും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. അതുപോലെ പമ്പ് കേടായതിനാല്‍ സ്വിമ്മിംഗ് പൂളും ഉപയോഗശൂന്യമായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ പാരീസിലെ ഒരു ട്രിബ്യൂണലാണ് ജെയിംസിനെ, കാര്യമില്ലാതെ പിരിച്ചു വിട്ടതിന്…
Read More »
