Month: July 2025

  • Crime

    ഒരു അടവ് മുടങ്ങിയപ്പോഴേക്കും ഭീഷണി; ആലപ്പുഴയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി

    ആലപ്പുഴ: മൈക്രോ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്നുള്ള ഭീഷണി മൂലം ആലപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ചാരുംമൂട് സ്വദേശി ശശിയാണ് ആത്മഹത്യ ചെയ്തത്. പണമിടപാട് സ്ഥാപനത്തിലെ തിരിച്ചടവ് മുടങ്ങിയപ്പോള്‍ ജീവനക്കാര്‍ ശശിയെ ഭീഷണിപ്പടുത്തിയിരുന്നു. ഇതില്‍ മനംനൊന്തായിരുന്നു ആത്മഹത്യ. മുത്തൂറ്റ് താമരക്കുളം, മിനി മുത്തൂറ്റ് കുറുത്തിയാട് എന്നീ സ്ഥാപനങ്ങളില്‍ നിന്ന് ശശി ഒന്നേകാല്‍ ലക്ഷം രൂപയോളം വായ്പയെടുത്തിരുന്നു. എല്ലാ ആഴ്ചയും കൃത്യമായി പണം തിരിച്ചടക്കുന്നുമുണ്ടായിരുന്നു. ഇതിനിടയില്‍ ഒരാഴ്ച മാത്രം അടവ് മുടങ്ങി. ഇതോടെ കഴിഞ്ഞ ദിവസം വൈകുന്നേരം സ്ഥാപനത്തിന്റെ പ്രതിനിധികള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. ഇതില്‍ അസ്വസ്ഥനായ ശശി മുറിയില്‍ കയറി കതകടയ്ക്കുകയായിരുന്നു. ശേഷമാണ് ആത്മഹത്യ ചെയ്തത്. നിലവില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • Crime

    ട്രെയിനില്‍ മൊബൈല്‍ മോഷ്ടിച്ചതിന് പിടിയില്‍; കോട്ടയം ജില്ലാ ജയിലില്‍നിന്നു പ്രതി കടന്നുകളഞ്ഞു

    കോട്ടയം: മോഷണക്കേസ് പ്രതി കോട്ടയം ജില്ലാ ജയിലില്‍ നിന്നും രക്ഷപ്പെട്ടു. അസം സ്വദേശിയായ അമിനുള്‍ ഇസ്ലാമാണ് ജയില്‍ ചാടിയത്. തിങ്കളാഴ്ച വൈകിട്ടാണ് ജയിലില്‍ നിന്നും പ്രതി രക്ഷപ്പെട്ടത്. രണ്ടു ദിവസം മുന്‍പാണ് ട്രെയിനില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ അമിനുല്‍ ഇസ്ലാമിനെ കോട്ടയം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി എങ്ങനെ ജയിലില്‍ നിന്നും രക്ഷപ്പെട്ടു എന്നതു സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. പ്രതിയെ പിടികൂടാന്‍ ജില്ലയിലുടനീളം വ്യാപക തിരച്ചില്‍ നടത്തിവരികയാണ്. പ്രതി ജില്ല വിട്ടുപോകാനുള്ള സാധ്യത കുറവാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.  

    Read More »
  • India

    അവര് വന്ത് പെരിയ ആള്! വീരപ്പനു സ്മാരകം വേണമെന്ന് പൊണ്ടാട്ടി; വിവാഹചടങ്ങിനിടെ ആവശ്യവുമായി മന്ത്രിക്ക് മുന്നില്‍

    ചെന്നൈ: കുപ്രസിദ്ധ വനം കൊള്ളക്കാരന്‍ വീരപ്പനു സര്‍ക്കാര്‍ സ്മാരകം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ മുത്തുലക്ഷ്മി രംഗത്ത്. ഡിണ്ടിഗലില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മന്ത്രി ഐ.പെരിയസാമിയോടാണു ഭര്‍ത്താവിനെ അടക്കം ചെയ്ത സ്ഥലത്ത് സ്മാരകം പണിയാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് തമിഴക വാഴ്വുരുമൈ കക്ഷി നേതാവു കൂടിയായ മുത്തുലക്ഷ്മി ആവശ്യപ്പെട്ടത്. ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നു മന്ത്രി പറഞ്ഞു. തമിഴ്‌നാട് ഭരിക്കുമെന്ന് സ്വപ്നം കണ്ട് ഇന്ന് പലരും രാഷ്ട്രീയം കളിക്കുകയാണെന്ന് മുത്തുലക്ഷ്മി പറഞ്ഞു. നടിമാരെ കെട്ടിപ്പിടിച്ച് പണം സമ്പാദിച്ച ശേഷം തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രിയാണെന്ന് ഇവര്‍ വീമ്പിളക്കുകയാണെന്നും അവര്‍ക്ക് ഇടം കൊടുക്കരുതെന്നും വിജയ്യെ പരോക്ഷമായി വിമര്‍ശിച്ച് മുത്തുലക്ഷ്മി പറഞ്ഞു. വീരപ്പന്റെ മകള്‍ വിദ്യാറാണിയും സീമാന്റെ നാം തമിഴര്‍ കക്ഷി അംഗമായി രാഷ്ട്രീയത്തിലുണ്ട്.    

    Read More »
  • India

    തെലങ്കാന മരുന്നുനിര്‍മാണശാലയില്‍ സ്‌ഫോടനം: മരണസംഖ്യ 42 ആയി

    ഹൈദരാബാദ്: തെലങ്കാനയിലെ പശമൈലാരാത്ത് മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. സ്‌ഫോടനത്തെ തുടര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ടവരുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് മരണസംഖ്യ 42 ആയി ഉയര്‍ന്നത്. സ്‌ഫോടനത്തില്‍ 30 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സിഗാച്ചി ഫാര്‍മ കമ്പനിയിലെ റിയാക്ടറില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് സ്ഫോടനം നടന്നത്. രാസപ്രവര്‍ത്തനമാണ് സ്ഫോടനത്തിലേക്ക് നയിച്ചതെന്നാണ് പ്രഥമികവിവരമെന്ന് ആരോഗ്യമന്ത്രി ദാമോദര രാജ നരസിംഹ പറഞ്ഞു. സംഭവസമയത്ത് ഫാക്ടറിയില്‍ 150 പേരുണ്ടായിരുന്നെന്നും ഇതില്‍ 90 പേര്‍ സ്ഫോടനം നടന്ന ഇടത്തായിരുന്നുവെന്നും ഐജി വി. സത്യനാരായണ പറഞ്ഞു. അഗ്നിരക്ഷാസേന, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. സ്‌ഫോടനത്തില്‍ സി?ഗച്ചി കെമിക്കല്‍ ഇന്‍ഡസ്ട്രിയിലെ കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. സംഭവത്തില്‍ ഫാര്‍മകമ്പനി അധികൃതര്‍ പ്രതികരിച്ചിട്ടില്ല. മരിച്ചവരുടെ ബന്ധുകള്‍ക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി എക്സിലൂടെ അറിയിച്ചു. തെലങ്കാന ?ഗവര്‍ണര്‍ ജിഷ്ണു ദേവ് വര്‍മ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ എത്രയും വേ?ഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച…

    Read More »
  • Kerala

    ’30 കൊല്ലം ഞാനനുഭവിച്ച വേദനയാണ് സര്‍..’ പൊലീസ് മേധാവിയുടെ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍

    തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയുടെ ആദ്യ വാര്‍ത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. മാധ്യമപ്രവര്‍ത്തകനെന്ന പേരില്‍ പത്രസമ്മേളനം നടക്കുന്ന ഹാളില്‍ എത്തിയ വ്യക്തി ഡിജിപിയോട് താന്‍ നല്‍കിയ പരാതിയില്‍ നടപടി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വിഷയത്തില്‍ നടപടിയെടുക്കാം എന്ന് ഡിജിപി മറുപടി നല്‍കിയെങ്കിലും ഇയാള്‍ വീണ്ടും ചോദ്യങ്ങള്‍ ഉന്നയിച്ചതോടെ പൊലീസ് ഇടപെട്ടു. പിന്നീടാണ് ഇയാള്‍ മാധ്യമപ്രവര്‍ത്തകനല്ലെന്ന് പൊലീസിന് മനസിലായത്. പൊലീസ് ആസ്ഥാനത്തെ അഞ്ചാം നിലയിലെ കോണ്‍ഫറന്‍സ് ഹാളിലായിരുന്നു പുതിയ ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ പത്രസമ്മേളനം. കാര്യങ്ങളൊക്കെ സംസാരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. അപ്പോഴാണ് മാധ്യമപ്രവര്‍ത്തകണെന്ന പേരില്‍ ഒരാള്‍ ഡിജിപിയോട് തന്റെ പരാതിയില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ഇയാള്‍ പറഞ്ഞു. താന്‍ സര്‍വീസില്‍ ഉണ്ടായിരുന്ന ആളാണ്. പൊലീസ് യൂണിഫോം സിനിമക്കാര്‍ക്ക് വിറ്റു തുടങ്ങിയ കാര്യങ്ങളായിരുന്നു അദ്ദേഹം ഉന്നയിച്ചത്. ’30 കൊല്ലം ഞാനനുഭവിച്ച വേദനയാണ് സര്‍. ഞാന്‍ മീഡിയ വക്താവാണ്. ഇതിനൊരു മറുപടി താ.. .’ എന്ന്…

    Read More »
  • Social Media

    എന്തൊരു മകളെയാണോ നിങ്ങളുണ്ടാക്കിയതെന്ന് ലോഹിതദാസ്; താന്‍ എന്നെ രക്ഷപ്പെടുത്തേണ്ടെന്ന് അവള്‍: മൈത്രേയന്‍

    കരിയറിലെ മികച്ച കാലഘട്ടത്തിലൂടെയാണ് നടി കനി കുസൃതി കടന്ന് പോകുന്നത്. പല ഭാഷകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്യുന്നു. ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം നേടി. ഗേള്‍സ് വില്‍ ബി ഗേള്‍സ് എന്ന സിനിമയും പ്രശംസ നേടി. മലയാളത്തില്‍ തനിക്ക് ലഭിക്കുന്ന അവസരങ്ങള്‍ കുറവാണെന്ന് കനി തുറന്ന് പറഞ്ഞിട്ടുണ്ട്. കരിയറിനോടും ജീവിതത്തിനോടും വ്യത്യസ്ത കാഴ്ചപ്പാടാണ് കനിക്ക്. മികച്ച അഭിനേത്രിയാണെങ്കിലും മുന്‍നിര താരമാകണെമന്നോ വലിയ പ്രൊജക്ടുകള്‍ ചെയ്യണമെന്നോ കനി ആഗ്രഹിക്കുന്നില്ല. അഭിനയം ഇഷ്ടമാണെങ്കിലും ഷൂട്ടിംഗിന് വേണ്ടിയുള്ള യാത്രകളും മറ്റും തനിക്ക് ഇഷ്ടമല്ലെന്ന് കനി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. കനിയുടെ വ്യക്തിത്വത്തില്‍ വലിയ സ്വാധീനം ചെലുത്തിയത് മാതാപിതാക്കളായ മൈത്രേയനും ജയശ്രീയുമാണ്. കനിയെക്കുറിച്ച് പുതിയ അഭിമുഖത്തില്‍ മൈത്രേയന്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ലോഹിതദാസ് തന്നെ വിളിച്ച് കനിയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ മൈത്രേയന്‍ പങ്കുവെച്ചു. സില്ലി മോങ്ക്‌സ് മോളിവുഡുമായുള്ള അഭിമുഖത്തിലാണ് മൈത്രേയന്‍ ഇക്കാര്യം പരാമര്‍ശിച്ചത്. മകളെ അഭിനയിപ്പിക്കുമോ എന്ന് സംവിധായകര്‍ വന്ന്…

    Read More »
  • Crime

    വേട്ടയ്ക്കുപോയ യുവാവ് വെടിയേറ്റ് മരിച്ചനിലയില്‍; ബന്ധു പിടിയില്‍, മലയണ്ണാനെ പിടിച്ച് വീട്ടിലേക്ക് മടങ്ങിയെന്ന് മൊഴി

    ചെന്നൈ: കോയമ്പത്തൂര്‍ പില്ലൂര്‍ഡാമിനുസമീപം ബന്ധുക്കള്‍ക്കൊപ്പം കാട്ടില്‍ വേട്ടയ്ക്കുപോയ ആദിവാസി യുവാവിനെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. അത്തിക്കടവ് സൊരണ്ടി കോളനിയിലെ ആര്‍. സഞ്ജിത്താണ് (23) മരിച്ചത്. സംഭവത്തില്‍ ബന്ധു കെ. പ്രവീണ്‍ (മുരുകേശന്‍-37) അറസ്റ്റിലായി. സഞ്ജിത്ത് ബന്ധുക്കളായ പ്രവീണ്‍, പാപ്പയ്യന്‍ എന്നിവര്‍ക്കൊപ്പം നാടന്‍തോക്കുമായി പില്ലൂര്‍ ഡാമിനുസമീപത്തെ കാട്ടില്‍ വേട്ടയാടാന്‍ പോയതാണെന്ന് പറയുന്നു. പിറ്റേദിവസം രാവിലെ പ്രവീണ്‍ വീട്ടുകാരെ വിളിച്ച് സഞ്ജിത്തിന് വെടിയേറ്റെന്ന് അറിയിച്ചു. വീട്ടുകാര്‍ കാട്ടിലെത്തി നോക്കിയപ്പോള്‍ ഭവാനിപ്പുഴയ്ക്കുസമീപം സഞ്ജിത്തിന്റെ മൃതദേഹം കണ്ടെത്തി. സമീപത്ത് പ്രവീണും പാപ്പയ്യനുമില്ലായിരുന്നു. ശരീരത്തില്‍ നിരവധി സ്ഥലത്ത് വെടിയേറ്റ പാടുകളുണ്ടായിരുന്നു. ബന്ധുക്കള്‍ മൃതദേഹം വീട്ടിലെത്തിക്കുകയും പില്ലൂര്‍ ഡാം പോലീസില്‍ അറിയിക്കുകയുംചെയ്തു. സഞ്ജിത്തിന്റെ ശരീരത്തില്‍ അഞ്ചിടത്ത് വെടിയേറ്റതായി പോലീസ് പറഞ്ഞു. തുടര്‍ന്ന്, മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മേട്ടുപ്പാളയം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പില്ലൂര്‍ ഡാം പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രവീണിനെ അറസ്റ്റുചെയ്തു. കാട്ടില്‍വെച്ച് മലയണ്ണാനെ പിടികൂടിയശേഷം താന്‍ വീട്ടിലേക്ക് പോയെന്നും പിന്നീട് സഞ്ജിത്തും പാപ്പയ്യനും വേട്ട തുടര്‍ന്നതായും പ്രവീണ്‍ പോലീസിന് മൊഴിനല്‍കി.…

    Read More »
  • Crime

    മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി, പോളി വിദ്യാര്‍ഥിനി വീട്ടില്‍ ജീവനൊടുക്കി; നാട്ടുകാരെത്തിയത് നിലവിളി ശബ്ദം കേട്ട്

    തിരുവനന്തപുരം: പോളിടെക്‌നിക് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. നരുവാമൂട് നടുക്കാട ഒലിപ്പുനട ഓംകാറില്‍ സുരേഷ് കുമാര്‍-ദിവ്യ ദമ്പതികളുടെ മകള്‍ മഹിമയാ (20) ണ് മരിച്ചത്. കോളേജിലെ മാഗസിന്‍ എഡിറ്ററുമാണ് മഹിമ. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം്. മഹിമ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍നിന്നു നിലവിളിയും, പുകയും ഉയരുന്നതുകണ്ട നാട്ടുകാര്‍ വീട്ടിലേക്ക് ഓടിച്ചെന്നെങ്കിലും മുന്‍വശത്തെയും, പുറകുവശത്തെയും വാതിലുകള്‍ പൂട്ടിയനിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പുറകുവശത്തെ വാതില്‍ തല്ലിപ്പൊളിച്ച് അകത്തുകയറുകയായിരുന്നു. ഉടന്‍തന്നെ മഹിമയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നരുവാമൂട് പോലീസ് കേസെടുത്തു. സംഭവത്തില്‍ ഇതുവരെ ദുരൂഹത ഇല്ലെന്ന് നരുവാമൂട് പൊലീസ് പറഞ്ഞു. മാളവിക സഹോദരിയാണ്.            

    Read More »
  • Kerala

    വയനാട് ദുരന്തബാധിതര്‍ക്ക് വീടു നല്‍കാമെന്ന വാഗ്ദാനം നിറവേറ്റിയില്ല; രാഹുല്‍ മാങ്കൂട്ടത്തിലിന് വിമര്‍ശനം, പിരിച്ച പണം എവിടെയെന്നും ചോദ്യം

    ആലപ്പുഴ: വയനാട് ദുരന്തബാധിതരെ സഹായിക്കാനുള്ള ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കു വിമര്‍ശനം. എട്ടുലക്ഷം രൂപ വീതം ചെലവുള്ള 30 വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്ന വാഗ്ദാനം പാലിച്ചില്ലെന്നാണ് സംഘടനയുടെ രാഷ്ട്രീയപരിശീലന ക്യാംപില്‍ വിമര്‍ശനമുയര്‍ന്നത്. എന്നാല്‍, യോഗത്തില്‍ വിമര്‍ശനമുണ്ടായെന്ന വാര്‍ത്തകള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പത്രസമ്മേളനത്തില്‍ തള്ളി. വയനാടിനായി പിരിച്ച പണം എവിടെയെന്ന ചോദ്യം ക്യാംപില്‍ ഉയര്‍ന്നിരുന്നു. വയനാട് ദുരന്തബാധിതരെ സഹായിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് അക്കൗണ്ട് വഴിയാണ് പണംപിരിച്ചത്. അത്തരത്തില്‍ സമാഹരിച്ച 30വീടുകളുടെ പണം കെപിസിസിക്ക് കൈമാറുമെന്നും രാഹുല്‍ പറഞ്ഞു. 2.4 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടത്. യൂത്ത് കോണ്‍ഗ്രസ് അക്കൗണ്ട് വഴിയാണ് പണംപിരിച്ചത്. 84 ലക്ഷം രൂപ ലഭിച്ചത്. ഇത് കെപിസിസിക്കു കൈമാറും. സമാനപദ്ധതി പാര്‍ട്ടിയും നടത്തുന്നുണ്ട്. പ്രഖ്യാപിച്ച തുക മുഴുവന്‍ നല്‍കുമെന്നും രാഹുല്‍ പറഞ്ഞു. ഭാരവാഹികള്‍ ജനപ്രതിനിധികളായാല്‍ സ്ഥാനം ഒഴിയണമെന്ന വിമര്‍ശനം ക്യാംപില്‍ കേട്ടിട്ടില്ല. ജനപ്രതിനിധി ആവുകയെന്നത് അയോഗ്യതയല്ല. യൂത്ത് കോണ്‍ഗ്രസിന്റെ പ്രായപരിധി 40 ആക്കണമെന്ന…

    Read More »
  • Crime

    വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ 8 വയസ്സുകാരിയെ കാണാതായി; ബോധരഹിതയായി എസ്‌ഐയുടെ വീട്ടില്‍, അന്വേഷണം

    ചെന്നൈ: വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ കാണാതായ എട്ടുവയസ്സുകാരിയെ എസ്‌ഐയുടെ വീട്ടില്‍ ബോധരഹിതയായി കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. വൈകുണ്ഠപുരത്തെ സ്വകാര്യ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ 3 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ നുങ്കമ്പാക്കം അരിക്കടൈ സ്ട്രീറ്റിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് അവശനിലയില്‍ കണ്ടെത്തിയെന്നാണു കുടുംബത്തിന്റെ പരാതി. പെണ്‍കുട്ടി അബോധാവസ്ഥയിലായിരുന്നുവെന്നും എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പെണ്‍കുട്ടിയെ എസ്‌ഐ ശാരീരികമായി ഉപദ്രവിച്ചെന്നാരോപിച്ച് കുട്ടിയുടെ ബന്ധുക്കള്‍ ഇയാളുടെ വീടു വളഞ്ഞു. നുങ്കമ്പാക്കം പൊലീസ് ഇടപെട്ട് കുട്ടിയെയും ബന്ധുക്കളെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവ ദിവസം വൈകിട്ട് 6 മണിയോടെ കുട്ടി ബോധരഹിതയായി. പീഡനത്തിന്റെ വിശദാംശങ്ങള്‍ ഓര്‍മയില്ലെന്നും കുട്ടി മൊഴി നല്‍കി. എന്തെങ്കിലും തരത്തിലുള്ള ലഹരിമരുന്ന് നല്‍കിയോ എന്നും അന്വേഷിക്കുന്നുണ്ട്.  

    Read More »
Back to top button
error: