Month: July 2025
-
Crime
ഹേമചന്ദ്രൻ ആത്മഹത്യ ചെയ്താണ്, പിന്നീട് കൂട്ടുകാരുമായി ചേർന്ന് കുഴിച്ചിട്ടു: സൗദിയിൽ നിന്ന് പ്രതി നൗഷാദ്
കോഴിക്കോട് മെഡിക്കൽ കോളജിനടുത്ത് മായനാട് നിന്നും കാണാതായ ശേഷം തമിഴ്നാട്ടിലെ ചേരമ്പാടി വനത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ ഹേമചന്ദ്രനെ കൊലപ്പെടുത്തിയതല്ല എന്ന അവകാശവാദവുമായി കേസിലെ മുഖ്യപ്രതി നൗഷാദ്. സൗദിയിൽ നിന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ഈ വെളിപ്പെടുത്തൽ.വയനാട് ബത്തേരി പുറാല വിനോദ് ഭവനിൽ ഹേമചന്ദ്രനെ (54) കാണാതായത് 2024 മാർച്ച് 20 നാണ്. “എനിക്കും സുഹൃത്തുക്കൾക്കും ഉൾപ്പെടെ മുപ്പതോളം പേർക്ക് പണം കൊടുക്കാനുണ്ട് എന്ന് ഹേമചന്ദ്രൻ തന്നെ പറഞ്ഞിട്ടുണ്ട്. പലയിടങ്ങളിൽനിന്നു പണം ശേഖരിക്കാൻ വേണ്ടി ഒരുമിച്ച് പോയതാണ്. എഗ്രിമെൻറ് തയാറാക്കിയ ശേഷം ഹേമചന്ദ്രനെ വീട്ടിലേക്ക് അയച്ചു. ഇതുമായി ബന്ധപ്പെട്ട ലൊക്കേഷനും കാര്യങ്ങളും എല്ലാം പൊലീസിന്റെ കൈവശമുണ്ട്. എന്നാൽ പിന്നീട് ഹേമചന്ദ്രൻ തിരിച്ചെത്തി മൈസൂരിൽ നിന്ന് പൈസ കിട്ടാനുണ്ടെന്നു പറഞ്ഞു. ഒരു ദിവസം കൂടി വീട്ടിൽ കിടക്കാൻ അനുവദിക്കുകയും ഭക്ഷണം വാങ്ങി കൊടുക്കുകയും ചെയ്തു. രാവിലെ നോക്കുമ്പോൾ ഹേമചന്ദ്രനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഹേമചന്ദ്രൻ കരുതിക്കൂട്ടി ആത്മഹത്യ ചെയ്യാൻ തന്നെ…
Read More » -
Breaking News
ജിഎസ്ടി ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങളെ ഞെരുക്കാനുള്ള ഉപാധി; എട്ടുവര്‍ഷത്തിനിടെ പൂട്ടിയത് 18 ലക്ഷം സംരംഭങ്ങള്‍; കോര്‍പറേറ്റുകള്‍ക്ക് ഒരുലക്ഷം കോടി പ്രതിവര്‍ഷ ഇളവ്; കേരളത്തിന്റെ വാദങ്ങള്‍ സാധൂകരിച്ച് രാഹുല്‍ ഗാന്ധിയുടെ മോദി വിമര്‍ശനം
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിലവില്‍ നടപ്പാക്കുന്ന ജിഎസ്ടി ബിജെപി ഇതര സംസ്ഥാനങ്ങളെ ഞെരുക്കാനുള്ള ഉപാധിയെന്നു തുറന്നടിച്ചു രാഹുല്‍ ഗാന്ധി. കോര്‍പറേറ്റുകള്‍ക്ക് പ്രതിവര്‍ഷം ഒരുലക്ഷം കോടിയുടെ ഇളവാണു ലഭിക്കുന്നത്. ഏറ്റവും കൂടുതല്‍ ബാധിച്ചത് എംഎസ്എല്‍ഇകളെയാണ്. എട്ടുവര്‍ഷത്തിനുള്ളില്‍ 18 ലക്ഷം സംരംഭങ്ങളാണു പൂട്ടിപ്പോയത്. ചായമുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് വരെ ജനങ്ങള്‍ ജിഎസ്ടി നല്‍കുന്നു. എന്നാല്‍, പ്രതിവര്‍ഷം ഒരുലക്ഷം കോടിയുടെ ഇളവാണു കോര്‍പറേറ്റുകള്‍ക്കു ലഭിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജിഎസ്ടി നടപ്പാക്കിയതിന്റെ എട്ടാം വാര്‍ഷികത്തില്‍ പ്രതികരിക്കുകയായിരുന്നു രാഹുല്‍. സാമ്പത്തിക അരാജകത്വം സൃഷ്ടിക്കാനുള്ള ടൂള്‍ ആയി ജിഎസ്ടിയെ കേന്ദ്രസര്‍ക്കാര്‍ മാറ്റി. എല്ലാവരിലും ഒരുപോലെ പ്രവര്‍ത്തിക്കുന്ന നികുതി സമ്പ്രദായമാണു നടപ്പാക്കേണ്ടത്. ഏതാനും പേര്‍ക്കാണു നിലവില്‍ ഗുണം. ചെറിയ കടക്കാര്‍ മുതല്‍ കര്‍ഷകര്‍വരെ രാജ്യത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമാണ്. പാവങ്ങളെ കൂടുതല്‍ ശിക്ഷിക്കാനും എംഎസ്എംഇകളെ തകര്‍ക്കാനും സംസ്ഥാനങ്ങളെ ഞെരുക്കാനുമാണ് ജിഎസ്ടി ഉപയോഗിക്കുന്നത്. ‘ഗുഡ് സിംപിള്‍ ടാക്‌സ്’ എന്ന നിലയിലാണു യുപിഎ സര്‍ക്കാര്‍ ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് ഏര്‍പ്പെടുത്തിയത്. എന്നാല്‍, ഇക്കാലത്തിനിടെ 900…
Read More » -
ഇന്നുമുതല്‍ ശക്തമായ മഴ; 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ വീണ്ടും ശക്തമാകാന്‍ സാധ്യത. വരുംദിവസങ്ങളില്‍ വടക്കന്‍ കേരളത്തിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. ഝാര്‍ഖണ്ഡിന് മുകളിലായാണ് ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നത്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. ശനിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച വരെ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാ?ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
Read More » -
Movie
ഉപേക്ഷിച്ചെന്ന് ഉണ്ണി, ചര്‍ച്ചകള്‍ തുടരുന്നെന്ന് നിര്‍മാതാക്കള്‍; ‘മാര്‍ക്കോ 2’ വരുമോ?
മലയാളത്തിലിറങ്ങി പാന്‍ ഇന്ത്യന്‍ സ്വീകാര്യത നേടിയ ‘മാര്‍ക്കോ’യ്ക്ക് രണ്ടാംഭാഗമുണ്ടാവില്ലെന്ന നടന്‍ ഉണ്ണി മുകുന്ദന്റെ വാക്കുകള്‍ വലിയ ചര്‍ച്ചയായിരുന്നു. ‘മാര്‍ക്കോ’യ്ക്ക് ചുറ്റം വലിയ നെഗറ്റിവിറ്റിയാണെന്നും അതിനേക്കാള്‍ മികച്ചതും വലുതുമായ സിനിമയുമായി തിരിച്ചെത്താന്‍ ശ്രമിക്കാമെന്നുമായിരുന്നു ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. എന്നാല്‍, ‘മാര്‍ക്കോ’ സീരീസ് പൂര്‍ണ്ണമായും ഉപേക്ഷിച്ചിട്ടില്ലെന്ന് പറയുകയാണ് നിര്‍മാതാക്കളായ ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ്. സാമൂഹികമാധ്യമത്തില്‍ ആരാധകന്റെ കമന്റിന് മറുപടിയായാണ് കമ്പനിയുടെ പ്രതികരണം. ‘മാര്‍ക്കോ 2 ഇറക്കി വിട് ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ്. പറ്റൂല്ലെങ്കി റൈറ്റ്സ് വാങ്ങിച്ച് വേറെ പ്രൊഡക്ഷന്‍ ടീമിനെ വെച്ചുചെയ്യൂ. നല്ല പടമാണ് മാര്‍ക്കോ. അതിന്റെ രണ്ടാംഭാഗം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാവും’, എന്നായിരുന്നു ആരാധകന്റെ കമന്റ്. ‘മാര്‍ക്കോയ്ക്ക് നിങ്ങള്‍ നല്‍കിയ അളവറ്റ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. മാര്‍ക്കോ സീരീസിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിനാണ് മാര്‍ക്കോയുടെ പൂര്‍ണ്ണ അവകാശം. മാര്‍ക്കോയുടെ യാത്രയ്ക്ക് വലിയ സാധ്യതകളുണ്ടെന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. ഈ ഫ്രാഞ്ചൈസിയുടെ അവകാശങ്ങള്‍ കൈമാറ്റംചെയ്യാനോ പങ്കുവെക്കാനോ ഞങ്ങള്‍ തയ്യാറല്ല’, എന്നായിരുന്നു ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ മറുപടി.…
Read More » -
Breaking News
തകരാര്‍ പരിഹരിക്കാനായില്ലെങ്കില്‍ എഫ്-35ന്റെ ‘ചിറകൂരി’ ചരക്കുവിമാനത്തില്‍ എയര്‍ലിഫ്റ്റ് ചെയ്യും
ലണ്ടന്‍: യന്ത്രത്തകരാറിനെത്തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം നന്നാക്കാന്‍ വിദഗ്ദ്ധസംഘം ഈയാഴ്ചതന്നെ തിരുവനന്തപുരത്തെത്തും. 40 അംഗ ബ്രിട്ടീഷ്-അമേരിക്കന്‍ സാങ്കേതികവിദഗ്ദ്ധരുടെ സംഘമാണ് തിരുവനന്തപുരത്തേക്കെത്തുന്നത്. എഫ്-35 നിര്‍മിച്ച അമേരിക്കന്‍ കമ്പനിയായ ലോക്കീഡ് മാര്‍ട്ടിന്‍ കമ്പനിയുടെ സാങ്കേതികവിദഗ്ദ്ധരും ഇക്കൂട്ടത്തിലുണ്ടാകും. ബ്രിട്ടീഷ് സൈന്യത്തിന്റെ സി-17 ഗ്ലോബ് മാസ്റ്റര്‍ വിമാനത്തിലാവും ഉപകരണങ്ങളുമായി സംഘമെത്തുക. ഹാങ്ങറിലെത്തിച്ച് തകരാര്‍ പരിഹരിക്കാനായില്ലെങ്കില്‍ സൈനിക ചരക്കുവിമാനമായ ഗ്ലോബല്‍ മാസ്റ്ററില്‍ തിരികെക്കൊണ്ടുപോകാനും നീക്കമുണ്ട്. വിമാനത്തിന്റെ രണ്ടു ചിറകുകളും അഴിച്ചുമാറ്റിയ ശേഷമാകും കൊണ്ടുപോകുക. ജൂലായ് 15-നകം വിമാനം ഇവിടെനിന്നു കൊണ്ടുപോകുമെന്നാണു സൂചന. ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും അനുമതി ലഭിച്ചാലുടന്‍ ഇവരെത്തും. വ്യോമസേനയുടെ പ്രത്യേക അനുമതിയുംകൂടി ലഭിച്ചാലേ ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായ സംഘത്തിന് വിമാനം നിര്‍ത്തിയിട്ടിരിക്കുന്ന പാര്‍ക്കിങ് മേഖലയില്‍ കടക്കാനാകൂ. എഫ്-35 പരിശോധിക്കാന്‍ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്സിന്റെ രണ്ട് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെത്തിയിരുന്നു. ഇവരുള്‍പ്പെടെ ഏഴുപേരാണ് വിമാനത്തിന്റെ മേല്‍നോട്ടത്തിനായി ഇവിടെ തുടരുന്നത്. വിമാനം ഹാങ്ങര്‍ യൂണിറ്റിലേക്കു വലിച്ചുമാറ്റുന്നതിനുള്ള ഉപകരണങ്ങള്‍…
Read More » -
Breaking News
പെണ്‍കുട്ടികളുടെ പേടിസ്വപ്നം; ലൈംഗിക പീഡനവും മോര്‍ഫിംഗും; ‘മാംഗോ മിശ്ര’ എന്ന കാമ്പസിലെ ക്രൂരന്‍; കൊല്‍ക്കത്ത കൂട്ട ബലാത്സംഗ കേസില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍; പിതാവ് പൂജാരി; മകന്‍ കൊടും ക്രിമിനല്‍
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായതുമായി ബന്ധപ്പെട്ടു ഞെട്ടിക്കുന്ന വിവരങ്ങളാണു പുറത്തുവരുന്നത്. അങ്ങയറ്റം മൃഗീയമായ രീതിയിലാണ് പീഡിപ്പിക്കപ്പെട്ടതെന്ന് അതിജീവിത പൊലീസിന് നല്‍കിയ മൊഴികളില്‍ നിന്ന് വ്യക്തം. കുട്ടിയെ ഏഴുമണിക്കൂറോളം ഗാര്‍ഡ് റൂമില്‍ പൂട്ടിയിട്ടാണ് പീഡനത്തിനിരയാക്കിയത്. ഇപ്പോഴിതാ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതി മനോജിത് മിശ്ര വിദ്യാര്‍ഥികള്‍ക്കിടയില്‍ പേടിസ്വപ്നമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ‘മാംഗോ മിശ്ര’ എന്ന പേരില്‍ അറിയപ്പെട്ട മനോജിത്തിന്റെ മുന്നില്‍പ്പെടാതിരിക്കാന്‍ പെണ്‍കുട്ടികള്‍ ക്ലാസുകള്‍ പോലും ഒഴിവാക്കിയിരുന്നു. പലരും പാതിവഴിയില്‍ പഠനം നിര്‍ത്തുകയും ചെയ്തു. കോളജില്‍നിന്ന് പഠിച്ചിറങ്ങിയ ശേഷം കരാര്‍ ജീവനക്കാരനായി തിരിച്ചെത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ മനോജിത്തിനെ വിദ്യാര്‍ത്ഥികളെല്ലാം ഭയപ്പെട്ടിരുന്നു. ‘കാമ്പസില്‍ ഭീകരമായ ഒരന്തരീക്ഷം ഉണ്ടായിരുന്നു. അയാള്‍ പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ എടുക്കുകയും അവ മോര്‍ഫ് ചെയ്ത് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അയാള്‍ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. ഭയം കാരണം വിദ്യാര്‍ത്ഥികള്‍ ക്ലാസുകളില്‍ പോകാന്‍ പോലും ഭയന്നിരുന്നു.’ കോളേജിലെ ഒരു വിദ്യാര്‍ഥിനി പറഞ്ഞു. ‘മനോജിത്ത് ഉപദ്രവിക്കാത്ത ഒരു പെണ്‍കുട്ടിയും കോളേജില്‍ ഉണ്ടെന്ന്…
Read More » -
NEWS
വേണ്ടിവന്നാല്‍ മുതല മരത്തിലും കയറും! ഞെട്ടിക്കുന്ന കണ്ടെത്തല്‍
വെള്ളത്തിലും കരയിലുമായി ജീവിക്കുന്ന മുതലകളെ കാണാത്തവര്‍ ചുരുക്കമാണ്. മനുഷ്യനെ വരെ ആക്രമിക്കുന്ന ഇവയെ പലര്‍ക്കും പേടിയാണ്. എന്നാല്‍ മുതലകള്‍ക്ക് മരം കയറാനുള്ള കഴിവില്ലെന്ന് കരുതിയെങ്കില്‍ അത് നൂറു ശതമാനം ശരിയല്ല. എന്തുകൊണ്ടെന്നാല്‍ചില വര്‍ഗത്തില്‍പെട്ട മുതലകള്‍ക്ക് മരത്തില്‍ കയറാന്‍ സാധിക്കുമെന്നാണ് ഉഭയ ജീവികളെ കുറിച്ചുള്ള പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇവയ്ക്ക് ദിവസവും ഇതു ചെയ്യാന്‍ കഴിയുമെന്നും ഗവേഷകര്‍ പറയുന്നു. ആഫ്രിക്ക, ഓസ്‌ട്രേലിയ, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ കാണപ്പെടുന്ന അഞ്ച് വ്യത്യസ്തയിനം സ്പീഷീസുകളില്‍ നടത്തിയ പഠനങ്ങളില്‍ അവയ്ക്ക് ആറടിയോളം ഉയരത്തില്‍ വരെ ഇഴഞ്ഞ് കയറാന്‍ സാധിക്കുമെന്ന് തെളിഞ്ഞിരുന്നു. അതേസമയം, പ്രായപൂര്‍ത്തി എത്താത്ത മുതലകള്‍ക്ക് വേണ്ടി വന്നാല്‍ 30 അടി ഉയരത്തില്‍ വരെ ഇഴഞ്ഞ് കയറാനും സാധിക്കുമത്രെ. ചെറിയ മുതലകള്‍ക്ക് കുത്തനെ നില്‍ക്കുന്ന മരങ്ങളില്‍ വരെ ഇഴഞ്ഞ് കയറാന്‍ സാധിക്കും. അതേ സമയം വലിയ മുതലകള്‍ക്ക് ചരിഞ്ഞ പ്രതലങ്ങളിലൂടെ മാത്രമേ മുകളിലേക്ക് ഇഴഞ്ഞ് കയറാന്‍ പറ്റൂ. ശീതരക്തമുള്ള ജീവികളില്‍ ശരീര താപനില ക്രമപ്പെടുത്താന്‍ മരം കയറ്റം സഹായിക്കുമെന്നാണ്…
Read More » -
Breaking News
മലയാളിയായ യുവസന്യാസി റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍; അപായപ്പെടുത്താന്‍ ശ്രമമെന്ന് മുന്‍പേ പറഞ്ഞു?
തൃശൂര്‍: നേപ്പാളില്‍ സന്യാസ ജീവിതം നയിച്ചിരുന്ന യുവ സന്യാസി ബ്രഹ്‌മാനന്ദ ഗിരിയെ (ശ്രിബിന്‍-38) റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നംകുളം വെസ്റ്റ് മങ്ങാട് കുറുമ്പൂര്‍ വീട്ടില്‍ പരേതനായ ശ്രീനിവാസന്റെയും സുന്ദരിഭായിയുടെയും മകനാണ്. സഹോദരി: ശ്രീജി. 6 വര്‍ഷം മുന്‍പാണ് ശ്രിബിന്‍ സന്യാസ ജീവിതം നയിക്കാന്‍ നേപ്പാളിലേക്ക് പോയത്. തെലങ്കാന പൊലീസാണ് മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ വിവരം വീട്ടുകാരെ അറിയിച്ചത്. സംസ്‌കാരം നടത്തി. നാട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രെയിനില്‍ ഒരു സംഘം തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് സ്വാമി ബ്രഹ്‌മാനന്ദഗിരി കുന്നംകുളത്തിനടുത്തുള്ള ക്ഷേത്രത്തിലെ ശാന്തിയെ കഴിഞ്ഞ വ്യാഴാഴ്ച ഫോണ്‍ വിളിച്ച് അറിയിച്ചതായി പറയുന്നു. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഇക്കാരമാവശ്യപ്പെട്ട് ബിജെപി മണ്ഡലം കമ്മിറ്റി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസിനു നിവേദനം നല്‍കി.
Read More » -
Breaking News
കച്ചവടം പൂട്ടിച്ചു ദക്ഷിണാഫ്രിക്കയിലേക്ക് കെട്ടുകെട്ടിക്കും; പോര് കടുത്തതോടെ ഇലോണ്‍ മസ്‌കിനെതിരേ ട്രംപ്; മസ്‌കിന്റെ പൗരത്വം പരിശോധിക്കണമെന്നും അനധികൃത കുടിയേറ്റക്കാരനാണെങ്കില്‍ തിരിച്ച് അയയ്ക്കുമെന്നു ട്രംപ് അനുകൂലിയും; സ്‌പേസ് എക്സ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആഹ്വാനം
ന്യൂയോര്‍ക്ക്: വിമര്‍ശനങ്ങള്‍ കടുപ്പിച്ചതോടെ ശതകോടീശ്വരനും മുന്‍ ആത്മമിത്രവുമായ ഇലോണ്‍ മസ്കിനെ കെട്ടുകെട്ടിക്കുന്നത് പരിഗണനയിലാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. സ്വന്തം നാടായ ദക്ഷിണാഫ്രിക്കയിലേക്ക് മടക്കി അയയ്ക്കുന്നതിനെ കുറിച്ച് താന്‍ സജീവമായി ആലോചിക്കുകയാണെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മസ്കിന്‍റെ പൗരത്വം സംബന്ധിച്ച് വിശദമായി പരിശോധന നടത്തണമെന്നും അനധികൃത കുടിയേറ്റക്കാരനാണെന്നും എത്രയും വേഗത്തില്‍ നാടുകടത്തണമെന്നും കടുത്ത ട്രംപ് അനുകൂലിയായ സ്റ്റീവ് ബാനനും ആവശ്യമുന്നയിച്ചിരുന്നു. മസ്കിനെ നാടുകടത്തുന്നതിന് പുറമെ സ്പേസ് എക്സ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ബാനന്‍ ആവശ്യമുയര്‍ത്തിയിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്കെതിരെ ട്രംപ് എടുത്ത തീരുമാനങ്ങള്‍ മസ്കിനെ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും തെറ്റിയത്. സ്വരച്ചേര്‍ച്ച ഇല്ലായ്മ പരസ്യമായതിന് പിന്നാലെ ട്രംപ് സര്‍ക്കാരില്‍ നിന്നും മസ്ക് പിന്‍വലിയുകയും ചെയ്തു. ‘മസ്ക് കടപൂട്ടി ദക്ഷിണാഫ്രിക്കയിലേക്ക് പോകേണ്ടി വരു’മെന്നായിരുന്നു ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചത്. ചരിത്രത്തില്‍ ഒരു മനുഷ്യനും കിട്ടാത്തത്ര ആനുകൂല്യങ്ങള്‍ ലഭിച്ച മനുഷ്യനാണ് മസ്കെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. യുഎസ് സര്‍ക്കാര്‍ നല്‍കി വന്ന കരാറുകളും ഇളവുകളും ഇല്ലെങ്കില്‍ മസ്കിന്‍റെ…
Read More »
