Breaking NewsKeralaLead NewsNEWSSocial Media

‘എന്താ മോനേ, ഇത് കണ്ണല്ലേ? നിന്നെ ഞാന്‍..’ കണ്ണില്‍ മൈക്ക് തട്ടിയ മാധ്യമപ്രവര്‍ത്തകനോട് മോഹന്‍ലാല്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് കണ്ണില്‍ തട്ടിയതും അതിന് നടന്‍ മോഹന്‍ലാല്‍ നല്‍കിയ മറുപടിയും സമൂഹമാധ്യമത്തില്‍ വൈറല്‍. ഇന്നലെ ജിഎസ്ടി ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത് ടാഗോര്‍ തിയറ്ററില്‍നിന്നു പുറത്തിറങ്ങുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് മോഹന്‍ലാലിന്റെ കണ്ണില്‍ തട്ടിയത്. ചടങ്ങ് കഴിഞ്ഞു പുറത്തിറങ്ങിയ മോഹന്‍ലാലിനോട് മകള്‍ വിസ്മയുടെ സിനിമ പ്രവേശത്തെ കുറിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്.

ഒന്നും പറയാനില്ലെന്നു പറഞ്ഞ് കാറിലേക്കു കയറുന്നതിനിടെ മൈക്ക് മോഹന്‍ലാലിന്റെ കണ്ണില്‍ തട്ടുകയായിരുന്നു. പെട്ടെന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മൈക്ക് ഐഡി മോഹന്‍ലാലിന്റെ കണ്ണില്‍ തട്ടിയത്. ‘എന്താ മോനേ ഇത് കണ്ണല്ലേ’ എന്ന് ചോദിച്ച മോഹന്‍ലാല്‍ ‘നിന്നെ ഞാന്‍ നോക്കി വച്ചിട്ടുണ്ട്’ എന്ന് പറഞ്ഞാണ് കാറിലേക്ക് കയറിയത്. കനത്ത പൊലീസ് കാവലിനിടെയായിരുന്നു സംഭവം. വ്യക്തിഗത ജിഎസ്ടി അടച്ചവരില്‍ മുന്നിലെത്തിയതിനുള്ള പുരസ്‌കാരം സ്വീകരിക്കാനാണ് മോഹന്‍ലാല്‍ ചടങ്ങിനെത്തിയത്.

Signature-ad

Back to top button
error: