Month: July 2025
-
Breaking News
ഒന്നേകാല്‍ ലക്ഷത്തില്‍ നില്‍ക്കില്ല; മുന്‍ ഭാര്യക്കും മകള്‍ക്കുമായി പ്രതിമാസം നാലു ലക്ഷം വീതം നല്‍കണം; ഇന്ത്യന്‍ പേസര്‍ ഷമിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി; ഗാര്‍ഹിക, സ്ത്രീ പീഡനങ്ങള്‍ക്കു പുറമേ വാതുവയ്പും ഉണ്ടെന്ന് കോടതിയില്‍ ഹസിന്‍ ജഹാന്‍
കൊല്‍ക്കത്ത: മുന്‍ ഭാര്യയ്ക്കും മകള്‍ക്കും ചെലവിനായി പ്രതിമാസം നാലുലക്ഷം രൂപ വീതം നല്‍കാന്‍ മുഹമ്മദ് ഷമിയോട് കല്‍ക്കട്ട ഹൈക്കോടതി. പ്രതിമാസം അര ലക്ഷം ജീവനാംശവും 80,000 രൂപ മകള്‍ക്കായും നല്‍കാനുത്തരവിട്ട ജില്ലാ കോടതി വിധിക്കെതിരെ ഹസിന്‍് ജഹാന്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി വിധി. ഹസിന്‍ ജഹാന്റെ ചെലവിനായി മാസം ഒന്നര ലക്ഷവും മകള്‍ക്കായി മാസം രണ്ടര ലക്ഷവും ഷമി നല്‍കണമെന്നും അവരുടെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാന്‍ അത് അത്യാവശ്യമാണെന്നും ജസ്റ്റിസ് അജോയ് കുമാര്‍ മുഖര്‍ജിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഈ തുകയ്ക്ക് പുറമെ മകളുടെ വിദ്യാഭ്യാസമുള്‍പ്പടെയുള്ള മറ്റാവശ്യങ്ങള്‍ക്കായി പണം നല്‍കുന്നതില്‍ ഷമിക്ക് തീരുമാനമെടുക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. View this post on Instagram A post shared by Haseen Jahan (@hasinjahanofficial) 2018 മാര്‍ച്ചിലാണ് ഷമി തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് ഹസിന്‍ ജാദവ്പുര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഷമിയുടെ കുടുംബവും തന്നെ ഉപദ്രവിക്കുന്നതായി അവര്‍ പരാതിയില്‍…
Read More » -
Breaking News
വിസ്മയ കേസില്‍ ശിക്ഷാവിധി മരവിപ്പിച്ചു; കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം നിലമേല്‍ സ്വദേശി വിസ്മയ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. കിരണ്‍ കുമാറിന്റെ ശിക്ഷാവിധി മരവിപ്പച്ചു. ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്നും അതിനാല്‍ ശിക്ഷാവിധി മരവിപ്പിക്കണമെന്നും കാണിച്ച് കിരണ്‍ കുമാര്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ ഇതുവരെ തീരുമാനമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ശിക്ഷാവിധി മരവിപ്പിച്ച് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈക്കോടതി വിധി വരുന്നതു വരെയാണ് കിരണിന് ജാമ്യം അനുവദിച്ചത്. മാധ്യമങ്ങളോട് സംസാരിക്കാനോ അഭിമുഖം നല്‍കാന്‍ പാടില്ല തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം. കൊല്ലം പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ 2021 ജൂണ്‍ 21നാണ് വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നാണ് കേസ്. വിസ്മയ മരിച്ച് 11 മാസവും 2 ദിവസവും പൂര്‍ത്തിയായപ്പോള്‍ 4 മാസം നീണ്ട വിചാരണയ്ക്കു ശേഷം കിരണ്‍ കുമാര്‍ കുറ്റക്കാരനെന്നു കാട്ടി…
Read More » -
India
ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വിചാരണയ്ക്കിടെ ബിയര്‍ നുണഞ്ഞ് അഭിഭാഷകന്‍; കേസെടുത്ത് ഹൈക്കോടതി
അഹമ്മദാബാദ്: ഗുജറാത്ത് ഹൈക്കോടതിയില്‍ നടന്ന ഓണ്‍ലൈന്‍ വിചാരണയ്ക്കിടെ അഭിഭാഷകന്‍ മദ്യപിച്ച സംഭവത്തില്‍ നടപടി. ഭാസ്‌കര്‍ തന്നയെന്ന മുതിര്‍ന്ന അഭിഭാഷകനാണ് ഓണ്‍ലൈന്‍ വിചാരണയ്ക്കിടെ ബിയര്‍ കുടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഹൈക്കോടതി നടപടിയിലേക്ക് കടന്നത്. സ്വമേധയാ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ച ഹൈക്കോടതി ഇനിയുള്ള കേസുകളില്‍ ഓണ്‍ലൈനായി ഭാസ്‌കര്‍ തന്ന ഹാജരാകുന്നതും വിലക്കി. ലജ്ജാകരമായ പ്രവര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാസ്‌കര്‍ തന്നയ്‌ക്കെതിരെ ജസ്റ്റിസ് എ എസ് സുപേഹിയ, ജസ്റ്റിസ് ആര്‍ ടി വച്ചാനി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കേസെടുത്തത്. അഭിഭാഷകന്റെ പെരുമാറ്റം അതിരുകടന്നതാണന്നും കോടതി അഭിപ്രായപ്പെട്ടു. ജൂണ്‍ 25ന് ജസ്റ്റിസ് സന്ദീപ് ഭട്ടിന്റെ ബെഞ്ചിന് മുന്‍പാകെയാണ് സംഭവം നടന്നത്. വിചാരണ സമയത്ത് ബിയര്‍ കുടിക്കുകയും ഫോണില്‍ സംസാരിക്കുകയും ചെയ്യുന്ന ഭാസ്‌കറിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങളില്‍ നിന്ന് ഭാസ്‌കര്‍ തന്നയുടെ അവഹേളനാത്മകമായ പെരുമാറ്റം വ്യക്തമാണെന്ന് ജസ്റ്റിസ് എ എസ് സുപേഹിയ പറഞ്ഞു. ഭാസ്‌കര്‍ തന്നയുടെ പ്രവൃത്തിക്ക് വ്യാപകമായ പ്രത്യാഘാതങ്ങളുണ്ട്. ഇത് അവഗണിച്ചാല്‍ നിയമവാഴ്ചയ്ക്ക്…
Read More » -
India
സര്‍ക്കാര്‍ അനുവദിച്ച കാറില്‍ ബീക്കണ്‍ ലൈറ്റ്; പിഴയിടാന്‍ പോലീസിനോട് ആവശ്യപ്പെട്ട് യുപി മന്ത്രി
ലഖ്‌നൗ: യാത്രയ്ക്കായി തനിക്ക് സര്‍ക്കാര്‍ അനുവദിച്ച കാറില്‍ അനധികൃതമായി ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചതിന് പോലീസ് കമ്മീഷണറെ വിളിച്ച് വാഹനത്തിന് പിഴയിടാന്‍ ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മന്ത്രി. സാധാരണ ആളുകള്‍ പിഴയ്ക്കുള്ള ചലാന്‍ എങ്ങനെയെങ്കിലും ഒഴിവാക്കാന്‍ ശ്രമിക്കുമ്പോള്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിലെ സാമൂഹികക്ഷേമ സഹമന്ത്രിയായ (സ്വതന്ത്ര ചുമതല) അസിം അരുണ്‍ ഇവിടെ വ്യത്യസ്തനാകുകയാണ്. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കൂടിയാണ് അരുണ്‍. പ്രോട്ടോക്കോള്‍ പ്രകാരം വാരണാസി സന്ദര്‍ശന വേളയില്‍ മന്ത്രിക്ക് സര്‍ക്കാര്‍ അനുവദിച്ച ഇന്നോവ കാര്‍ നല്‍കിയപ്പോഴാണ് സംഭവം. കാറില്‍ അനധികൃത നീല ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചിരുന്നു. ഈ നിയമലംഘനം അവഗണിക്കുന്നതിനുപകരം, കാറില്‍ യാത്ര ചെയ്യാന്‍ അരുണ്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് വാരണാസി പോലീസ് കമ്മീഷണറെ വിളിച്ച് വാഹനത്തിന് പിഴയിടാന്‍ അദ്ദേഹം നിര്‍ദേശിച്ചത്. നിയമലംഘനത്തെക്കുറിച്ച് അറിയിച്ചുകൊണ്ട് മന്ത്രി, വാരണാസി പോലീസ് കമ്മീഷണര്‍ മോഹിത് അഗര്‍വാളിന് ഒരു കത്തും എഴുതി. ‘ജൂണ്‍ 30-ന് ഞാന്‍ വാരണാസിയില്‍ എത്തിയ വേളയില്‍, എനിക്ക് ഉപയോഗിക്കുന്നതിനായി ഒരു വാഹനം ഏര്‍പ്പാട് ചെയ്തിരുന്നതായി അറിയിക്കുന്നു.…
Read More » -
Breaking News
ഗ്രൗണ്ടിലെ ക്യാപ്റ്റന്‍ കൂള്‍ ട്രേഡ് മാര്‍ക്കാകും; അപേക്ഷ നല്‍കി ധോണി; സ്‌പോര്‍ട് പരിശീലനം അനുബന്ധ സേവനങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കും; ആദ്യം എതിര്‍ത്തെങ്കിലും വഴങ്ങി റജിസ്‌ട്രേഷന്‍ വിഭാഗവും
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി, ക്രിക്കറ്റ് ഫീല്‍ഡിലെ തന്റെ വിളിപ്പേരായ ‘ക്യാപ്റ്റന്‍ കൂള്‍’ ട്രേഡ്മാര്‍ക്ക് ആക്കാന്‍ അപേക്ഷ നല്‍കി. ട്രേഡ്മാര്‍ക്ക് റജിസ്ട്രി പോര്‍ട്ടലിലെ വിവരം അനുസരിച്ച് ജൂണ്‍ 5നാണ് ധോണി അപേക്ഷ നല്‍കിയത്. സ്‌പോര്‍ട്‌സ് പരിശീലനം, അനുബന്ധ സേവനങ്ങള്‍ എന്നീ വിഭാഗത്തിലാണു ‘ക്യാപ്റ്റന്‍ കൂള്‍’ ട്രേഡ്മാര്‍ക്ക് ഉപയോഗിക്കാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് ധോണി പ്രതികരിച്ചിട്ടില്ല. അതേസമയം, പ്രഭ സ്‌കില്‍ സ്‌പോര്‍ട്‌സ് എന്നൊരു കമ്പനി മുന്‍പ് ക്യാപ്റ്റന്‍ കൂള്‍ ട്രേഡ്മാര്‍ക്ക് ആക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും പിന്നീടു തിരുത്തല്‍ നല്‍കി. ഏതു സമ്മര്‍ദ സാഹചര്യത്തിലും ഗ്രൗണ്ടില്‍ കൂളായി നില്‍ക്കുന്ന ധോണിയെ വര്‍ഷങ്ങളായി ആരാധകര്‍ വിളിക്കുന്ന പേരാണ് ‘ക്യാപ്റ്റന്‍ കൂള്‍’. താരങ്ങളോട് ദേഷ്യപ്പെടാതെ കൃത്യമായി തന്ത്രങ്ങള്‍ മെനയുന്ന ധോണി, ഇന്ത്യന്‍ ടീമിലും ചെന്നൈ സൂപ്പര്‍ കിങ്‌സിലും ആരാധകര്‍ക്കു കൗതുകക്കാഴ്ചയായി. ധോണി ആദ്യമായി ട്രേഡ്മാര്‍ക്കിനായി അപേക്ഷിച്ചപ്പോള്‍ റജിസ്ട്രിയുടെ ഭാഗത്തുനിന്ന് എതിര്‍പ്പുയര്‍ന്നതായി ധോണിയുടെ അഭിഭാഷക മാന്‍സി അഗര്‍വാള്‍ ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.…
Read More » -
Breaking News
ജയില്‍ വാസത്തിനിടെ ‘ചങ്ക്’സായി, പിന്നീട് ഒന്നിച്ച് ചന്ദനം കടത്ത്; ‘അമ്മയ്ക്ക് ഒരു മകനും’ കൂട്ടാളിയും പിടിയില്‍
ഇടുക്കി: ആശുപത്രി പരിസരത്ത് നിന്നു ചന്ദന മരം കടത്തിയ കേസില്‍ കുപ്രസിദ്ധ ഗുണ്ടകള്‍ പിടിയില്‍. തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടയായ ‘അമ്മയ്ക്ക് ഒരു മകന്‍ സോജു’ എന്ന് അറിയപ്പെടുന്ന അജിത്തിനെയും മറയൂര്‍ സ്വദേശി മഹേഷിനേയും ആണ് മറയൂര്‍ പൊലീസ് പിടികൂടിയത്. കൊലകേസുകളില്‍ അടക്കം പ്രതികളാണ് പിടിയിലായവര്‍. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ ഒളിവില്‍ പോയതാണ് സൂചന. മറയൂര്‍ ആശുപത്രി പരിസരത്ത് നിന്നും ചന്ദനം മോഷണം പോയതായി ചൂണ്ടികാട്ടി ആശുപത്രി അധികൃതര്‍ ജൂണ്‍ 29 ന് മറയൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രദേശവാസിയും സ്ഥിരം കുറ്റവാളിയും ആയ മഹേഷ് സ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് മനസിലാക്കുകയും ഇയാളുടെ വീട്ടില്‍ നിന്ന് അമ്മയ്ക്ക് ഒരു മകന്‍ സോജു എന്നറിയപ്പെടുന്ന അജിത്തിനെയും മഹേഷിനെയും പൊലീസ് പിടികൂടുകയായിരുന്നു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍ ഒളിവില്‍ പോയതായാണ് സൂചന. തിരുവനന്തപുരം സ്വദേശിയായ അജിത് കുമാര്‍ മൂന്ന് കൊലപാതക കേസുകളില്‍ ഉള്‍പ്പടെ 26 കേസുകളില്‍ പ്രതിയാണ്. മഹേഷും കൊലപാതക കേസ് ഉള്‍പ്പടെ മൂന്ന്…
Read More » -
Breaking News
വിജയത്തില്‍ കുറഞ്ഞ് മറ്റൊന്നുമില്ല; ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അഴിച്ചുപണി വന്നേക്കും; സായ് സുദര്‍ശനു പകരം വാഷിംഗ്ടണ്‍ സുന്ദര്‍; കരുണ്‍ നായര്‍ക്ക് സ്ഥാനക്കയറ്റം; ഗഭീറിനും നിര്‍ണായകം
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടായേക്കും. ലീഡ്സില്‍ അരങ്ങേറ്റം നടത്തിയ സായ് സുദര്‍ശന് എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ സ്ഥാനം പോകാനാണ് സാധ്യത. സുദര്‍ശന് പകരം വാഷിംഗ്ടണ്‍ സുന്ദര്‍ വരുമെന്നാണ് സൂചന. അതുപോലെ ഷാര്‍ദൂല്‍ ഠാക്കൂറിന് പകരം നിതീഷ് കുമാര്‍ റെഡ്ഡി വന്നേക്കും. ബുംമ്ര കളിച്ചില്ലെങ്കില്‍ ആകാശ് ദീപ് കളത്തില്‍ ഇറങ്ങാനാണ് സാധ്യത. ഒന്നാം ടെസ്റ്റില്‍ തോല്‍വി വഴങ്ങിയതുകൊണ്ട് ഈ ടെസ്റ്റില്‍ വിജയത്തില്‍ കുറഞ്ഞൊന്നും ഇന്ത്യ ആഗ്രഹിക്കുന്നില്ല. പരമ്പര സമനിലയിലാക്കുക എന്ന ലക്ഷ്യത്തിലായിരിക്കും ടീം ഗ്രൗണ്ടില്‍ ഇറങ്ങുക. നാല് സെഞ്ച്വറികളാണ് ലീഡ്സില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ അടിച്ചത്. എന്നിട്ടും തോറ്റു. ബൗളിംഗിലും ഫീല്‍ഡിംഗിലും അമ്പേ പരാജയമായിരുന്നു. ഒന്നാം ഇന്നിംഗ്സില്‍ ബുംമ്രയുടെ അഞ്ച് വിക്കറ്റ് നേട്ടം മാത്രമാണ് എടുത്തു പറയാനുള്ളത്. ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകളായിരുന്നു യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ തോല്‍വിക്ക് പിന്നില്‍. ബാസ്ബോള്‍ ശൈലിയില്‍ ബാറ്റ് വീശുന്ന ഇംഗ്ലീഷ് ബാറ്റര്‍മാര്‍ക്ക് ആവര്‍ത്തിച്ച് ‘ ജീവന്‍’ കൊടുക്കുകയായിരുന്നു ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍. അപകടകാരികള്‍ക്ക് അവസരം കൊടുത്താല്‍ എന്തു…
Read More » -
Breaking News
ഭൂമി തുരന്നു സ്‌ഫോടനം നടത്താന്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ നിര്‍മിക്കാന്‍ ഇന്ത്യയും; വിമാനത്തില്‍ എത്തിക്കേണ്ട; മിസൈല്‍ സാങ്കേതിക വിദ്യയുമായി കൂട്ടിയോജിപ്പിക്കും; 7500 കിലോമീറ്റര്‍ സഞ്ചരിക്കും; 100 മീറ്റര്‍വരെ തുരക്കും; അണിയറയില്‍ രണ്ടു വകഭേദങ്ങള്‍
ന്യൂഡല്‍ഹി: ഭൂമിക്കടിയിലുള്ള നിര്‍മിതികള്‍ തകര്‍ത്ത അമേരിക്കയുടെ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ക്കു സമാനമായ മിസൈല്‍ നിര്‍മിക്കാന്‍ ഇന്ത്യ. ഇറാന്റെ ഫോര്‍ദോ ആണവകേന്ദ്രം തകര്‍ത്തതിനു പിന്നാലെയാണ് ഈ വിവരവും പുറത്തുവന്നത്. അടുത്തകാലത്തു നടന്ന യുദ്ധസാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇന്ത്യക്കിത് അനിവാര്യമാണ്. ശത്രുരാജ്യത്തിന്റെ ലക്ഷ്യകേന്ദ്രത്തെ ഭൂമിക്കടിയിലേക്ക് തുരന്ന് ആക്രമണം നടത്താന്‍ ശേഷിയുള്ളവയാണ് ബങ്കര്‍ ബസ്റ്റര്‍ സിസ്റ്റം. അഗ്‌നി 5 ഇന്റര്‍കോണ്ടിനെന്റല്‍ മിസൈലിന്റെ അടിസ്ഥാനനിര്‍മിതിയില്‍ നിന്നും വികസിപ്പിച്ചാണ് ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) ബങ്കര്‍ ബസ്റ്റര്‍ രൂപപ്പെടുത്തുന്നത്. 5000കിമീ ആയുധവാഹന ശേഷിയുള്ള അഗ്‌നി ഫൈവിനെ 7500കിമീ വാഹകശേഷിയുള്ളവയാക്കുകയാണ് ലക്ഷ്യം. കോണ്‍ക്രീറ്റ് പാളികള്‍ക്കടിയിലുള്ള ശക്തമായ പ്രതിരോധത്തെ തകര്‍ക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ മിസൈല്‍, സ്‌ഫോടനം സംഭവിക്കുന്നതിന് മുന്‍പ് ഏകദേശം 80 മുതല്‍ 100 മീറ്റര്‍ വരെ ഭൂഗര്‍ഭത്തിലേക്ക് കടന്നുകയറിയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബങ്കര്‍ ബസ്റ്റര്‍ വികസിപ്പിക്കുന്നതോടെ യുഎസിന്റെ ആയുധശേഷികള്‍പ്പമെത്താന്‍ ഇന്ത്യയ്ക്കു സാധിക്കും. ഇറാനെതിരെ അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ പരമ്പരാഗത ബങ്കര്‍-ബസ്റ്റര്‍ ബോംബായ 14 ജി.ബി.യു-57 ബോംബുകള്‍ ആണ്…
Read More » -
NEWS
‘ഗാസയില്‍ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചു, കരാര്‍ അംഗീകരിക്കുന്നതാണ് ഹമാസിന് നല്ലത്’
വാഷിങ്ടണ്‍: ഗാസയില്‍ വെടിനിര്‍ത്തലിനുള്ള വ്യവസ്ഥകള്‍ ഇസ്രയേല്‍ അംഗീകരിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 60 ദിവസത്തെ വെടിനിര്‍ത്തലിനാണ് ഇസ്രയേല്‍ സമ്മതമറിയിച്ചതെന്നും ഈ കാലയളവില്‍ യുദ്ധം അവസാനിപ്പിക്കാന്‍ മറ്റുള്ളവരോടൊപ്പം താനും പ്രവര്‍ത്തിക്കുമെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. യുഎസ് പ്രതിനിധികള്‍ ഇസ്രയേലുമായി ഫലപ്രദമായി ഇക്കാര്യം ചര്‍ച്ചചെയ്തു. മിഡില്‍ ഈസ്റ്റിന്റെ നന്മയ്ക്കായി ഹമാസ് കരാര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാര്‍ അംഗീകരിക്കുന്നതാണ് ഹമാസിന് നല്ലതെന്നും ട്രംപ് വ്യക്തമാക്കി. വെടിനിര്‍ത്തല്‍ സമയത്ത് എല്ലാവരുമായി ചര്‍ച്ചനടത്തും. ഗാസയില്‍ ശാശ്വത സമാധാനം സ്ഥാപിക്കും. അന്തിമ നിര്‍ദേശങ്ങള്‍ ഖത്തറും ഈജിപ്തും അവതരിപ്പിക്കുമെന്നും ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസില്‍ അടുത്തയാഴ്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ചകള്‍ക്ക് ഒരുങ്ങുന്നതിനിടെയാണ് ട്രംപിന്റെ പ്രഖ്യാപനം. വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവര്‍ നെതന്യാഹുവിന്റെ മുതിര്‍ന്ന ഉപദേഷ്ടാവായ റോണ്‍ ഡെര്‍മറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വെടിനിര്‍ത്തലിന് ധാരണയായതെന്നാണ് സൂചന.
Read More »
