Breaking NewsKeralaLead NewsNEWS

ഡോ. ഹാരിസിനെതിരേ അന്വേഷണ സമിതി റിപ്പോര്‍ട്ട്; സംവിധാനത്തിലെ പാളിച്ചകള്‍ രോഗികള്‍ക്ക് ബുദ്ധിമുട്ട്; എല്ലാ കാര്യങ്ങളിലും വസ്തുതയില്ല; ചട്ടലംഘനം നടത്തിയെങ്കിലും നടപടി ശിപാര്‍ശയില്ല

തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ഉപകരണ പ്രതിസന്ധിയെ കുറിച്ച് തുറന്നു പറഞ്ഞ ഡോക്ടർ ഹാരിസിന്‍റെ വെളിപ്പെടുത്തലുകളിൽ  അന്വേഷണം നടത്തിയ ആരോഗ്യവകുപ്പ്  സമിതി വീഴ്ചകൾ ചൂണ്ടിക്കാട്ടി റിപ്പോർട്ടു നൽകി. സംവിധാനത്തിലെ പാളിച്ചകൾ രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് സമിതി വിലയിരുത്തി. ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ഫയൽ നീക്കത്തിലെ കാതാമസവും അറ്റകുറ്റപ്പണികളിലെ മെല്ലെപ്പോക്കും  സമിതി അക്കമിട്ട് നിരത്തുന്നു.

ഡോ. ഹാരിസിന്റെ യൂറോളജി വിഭാഗത്തിലുണ്ടായ ഫയൽ നീക്കത്തിലെ താമസവും മറ്റ് വകുപ്പ് മേധാവികൾ ചൂണ്ടിക്കാട്ടിയ വീഴ്ചകളും പരാമർശമുണ്ട്. നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്നും കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം സ്ഥാപന മേധാവികൾക്ക് അനുവദിക്കണമെന്നും റിപ്പോർട്ട്  ശുപാർശ ചെയ്യുന്നു. ആലപ്പുഴ മെഡിക്കൽ കോളജിലെ പ്രിൻസിപ്പൽ ഡോക്ടർ ബി. പത്മകുമാർ അധ്യക്ഷനായ സമിതി ഇന്നലെ രാത്രി വൈകി ഡി എം ഇയ്ക്ക് നല്കിയ  റിപ്പോർട്ട് ഇന്ന് ആരോഗ്യ മന്ത്രിക്ക് കൈമാറും.

Signature-ad

ഡോ.ഹാരിസിന്റെ വെളിപ്പെടുത്തലുകളെ പൂർണമായും തള്ളാതെയും കൊള്ളാതെയും ആണ് അന്വേഷണ സമിതി റിപ്പോർട്ട് നൽകിയിരിക്കുന്നത്.യൂറോളജി വിഭാഗത്തിലെ ഫയൽ നീക്കത്തിൽ പ്രശ്നങ്ങൾ ഉണ്ടായെന്നു വിലയിരുത്തുമ്പോഴും ഡോക്ടർ പറഞ്ഞ എല്ലാ കാര്യങ്ങളിലും വസ്തുത ഇല്ലെന്നാണ് അന്വേഷണസമിതിയുടെ കണ്ടെത്തൽ. പരസ്യ പ്രതികരണം നടത്തിയ ഡോക്ടർ ഹാരിസ് ചട്ടലംഘനം നടത്തിയെന്ന് വിലയിരുത്തിയെങ്കിലുംനടപടി ശുപാർശ ഇല്ല. ഇതോടെ ഡോക്ടർ ക്കെതിരെ നടപടി ഉണ്ടാകില്ലെന്ന് ഉറപ്പായി.

ഡോക്ടർക്ക് എതിരെ നടപടി എടുത്താൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഡോക്ടർമാരുടെ സംഘടനയെ കെ ജിഎം സി ടി എ ആരോഗ്യമന്ത്രിക്ക് കത്തു നൽകിയിരുന്നു. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ഡോക്ടറെ വിമർശിച്ചതിന് പിന്നാലെ  നടപടി ഉണ്ടാകുമെന്ന് അഭ്യൂഹം ശക്തമായതോടെയാണ് ഡോക്ടർമാരുടെ സംഘടന നിലപാട് അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: