Month: July 2025
-
Breaking News
അമ്മ കൈകള്‍ പിടിച്ചുവച്ചു; അച്ഛന്‍ കഴുത്തു മുറുക്കി; സഹായിച്ച് അമ്മാവന്‍; കൊലയ്ക്കുശേഷം കിടന്നുറങ്ങി; ആളുകള്‍ ഓടിക്കൂടിയപ്പോള്‍ അലമുറയിട്ട് ‘കരച്ചില്‍’ നാടകം; എയ്ഞ്ചല്‍ വധക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ആലപ്പുഴ: എയ്ഞ്ചല്‍ കൊലപാതത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചൊവ്വാഴ്ച രാത്രിയാണ് എയ്ഞ്ചലിനെ അച്ഛന്‍ ഫ്രാൻസിസ് എന്ന ജോസ്മോന്‍ കൊലപ്പെടുത്തിയത്. ഏയ്ഞ്ചല്‍ ജാസ്മിനെ കൊലപ്പെടുത്താന്‍ അച്ഛന്‍ ജോസ്മോന്‍ തോര്‍ത്ത് മുറുക്കിയപ്പോള്‍ അമ്മ കൈകള്‍ പിടിച്ചുവച്ചുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ഇവരുടെ അമ്മാവനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക വിവരം മറച്ചുവച്ചുവെന്നാണ് കുറ്റത്തിനാണ് അമ്മയെയും അമ്മാവനെയും കസ്റ്റഡിയിലെടുത്തത്. തോര്‍ത്തുകൊണ്ട് കഴുത്തുഞെരിച്ചായിരുന്നു ക്രൂരമായ കൊലപാതകം അരങ്ങേറിയത്. അന്നുരാത്രിതന്നെ മകള്‍ മരിച്ചെന്നു ജോസ്മോനും ജെസിക്കും ഉറപ്പായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൃത്യം നടത്തിയശേഷം എല്ലാവരും കിടന്നുറങ്ങി. യാതൊരു ഭാവമാറ്റവും ഇല്ലാതെ ബുധനാഴ്ച രാവിലെ അയല്‍ക്കാരോട് പെരുമാറുകയും ചെയ്തു. പള്ളിയില്‍ പോകാന്‍ വിളിച്ചപ്പോള്‍ അനക്കമില്ലെന്നും മരിച്ചുകിടക്കുകയാണെന്നും അയല്‍ക്കാരെ രാവിലെ ജോസ്മോന്‍ അറിയിച്ചു. ആളുകള്‍ ഓടിക്കൂടിയപ്പോള്‍ അലമുറയിട്ട് ജോസ്മോനും ഭാര്യ ജെസിയും കരഞ്ഞു. നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. ജീവനുണ്ടാകും ആശുപത്രിയില്‍ കൊണ്ടുപോകാനായിരുന്നു പോലീസിന്‍റെ നിര്‍ദേശം. മൃതദേഹ പരിശോധനയില്‍ ജാസ്മിന്റെ കഴുത്തിലെ ആസ്വഭാവിക പാടുകള്‍ കണ്ട് പൊലീസിന് സംശയംതോന്നി. കെട്ടിത്തൂങ്ങിയിട്ട് ആത്മഹത്യ മറയ്ക്കാന്‍ വീട്ടുകാര്‍…
Read More » -
Crime
എറണാകുളത്തുനിന്നു മോഷ്ടിച്ച ബൈക്കില്‍ കാമുകിയെ കാണാനെത്തി; മലപ്പുറത്ത് വാഹനപരിശോധനയ്ക്കിടെ പിടിയിലായി
മലപ്പുറം: മോഷ്ടിച്ച ബൈക്കില്‍ സുഹൃത്തുമൊത്ത് കാമുകിയെക്കാണാന്‍ വരികയായിരുന്ന യുവാവ് കുറ്റിപ്പുറം പോലീസിന്റെ പിടിയിലായി. കാഞ്ഞിരപ്പള്ളി സ്വദേശികളായ പട്ടിമറ്റം നെല്ലിമല പുതുപ്പറമ്പില്‍ അജ്മല്‍ ഷാജഹാന്‍ (25), സുഹൃത്ത് പാറക്കല്‍ മുക്കാലി ശ്രീജിത്ത് (19) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി എറണാകുളത്തെ ഒരു ഫ്ലാറ്റിന്റെ പാര്‍ക്കിങ് സ്ഥലത്തുനിന്ന് ഇരുവരുംചേര്‍ന്ന് ബൈക്ക് മോഷ്ടിച്ചു. അവിടെനിന്ന് അജ്മലിന്റെ മലപ്പുറത്തുള്ള കാമുകിയെക്കാണാന്‍ പോകുന്നതിനിടയിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ കുറ്റിപ്പുറത്ത് വാഹനപരിശോധന നടത്തുകയായിരുന്ന പോലീസിന്റെ മുന്നില്‍പ്പെട്ടത്. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റുകള്‍ ഊരിമാറ്റിയ നിലയിലായിരുന്നു. എസ്ഐ അയ്യപ്പന്‍, സിപിഒ രഘു എന്നിവര്‍ക്ക് സംശയം തോന്നിയതോടെ ചോദ്യംചെയ്യുകയായിരുന്നു. ഇതിനിടെ പ്രതികള്‍ ബൈക്കുമായി രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും പോലീസ് ആ നീക്കം പൊളിച്ചു. ബൈക്കിന്റെ പിറകിലിരിക്കുകയായിരുന്ന ശ്രീജിത്ത് ഓടിരക്ഷപ്പെട്ടു. എന്നാല്‍, അജ്മലിനെക്കൊണ്ടുതന്നെ പോലീസ് തന്ത്രപരമായി ശ്രീജിത്തിനെ തിരികെയെത്തിച്ചു. അതിനുശേഷമാണ് കസ്റ്റഡിയിലെടുത്തത്. എന്‍ജിന്‍ നമ്പറും ചെയ്സിസ് നമ്പറും പരിശോധിച്ച് ബൈക്കിന്റെ ഉടമയെ കണ്ടെത്തി പോലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ഉടമ മോഷണവിവരം അറിഞ്ഞത്. ബൈക്ക് മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം…
Read More » -
Breaking News
‘കമ്യൂണിസ്റ്റ് ഭ്രാന്തന്‍’; ഇന്ത്യന്‍ ചലച്ചിത്രകാരി മീരാ നായരുടെ മകനും ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ഥിയുമായ സോഹ്‌റന്‍ മംദാനിക്കെതിരേ അധിക്ഷേപം തുടര്‍ന്ന് ട്രംപ്; അറസ്റ്റ് ചെയ്യുമെന്നും ഭീഷണി; പിന്തുണയുമായി ഡെമോക്രാറ്റിക് നേതാക്കള്‍
ന്യൂയോര്‍ക്ക്: യുഎസിലെ ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി സോഹ്‌റന്‍ മംദാനിക്കെതിരെ അധിക്ഷേപം തുടര്‍ന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മംദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷിക്കുമെന്ന സൂചനയുമായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി. ജനാധിപത്യത്തിനെതിരായ ആക്രമണമാണ് ട്രംപിന്റേതെന്ന് മംദാനി തിരിച്ചടിച്ചു. കമ്യൂണിസ്റ്റ് ഭ്രാന്തന്‍. യുഎസിലെ വലിയ സംസ്ഥാനങ്ങളിലൊന്നായ ന്യൂയോര്‍ക്കിന്റെ മേയര്‍ സ്ഥാനത്തേക്ക് മല്‍സരിക്കുന്ന എതിര്‍പാര്‍ട്ടി നേതാവിനെ യുഎസ് പ്രസിഡന്റ് ആക്ഷേപിച്ചത് ഇങ്ങനെയാണ്. രാജ്യത്തിന്റെ കുടിയേറ്റ നയത്തെ വെല്ലുവിളിച്ച് പ്രവര്‍ത്തിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് സമൂഹമാധ്യമമായ ട്രൂത്തിലൂടെ അടുത്ത വെല്ലുവിളി. ന്യൂയോര്‍ക്കിനെ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും എല്ലാ നിയന്ത്രണങ്ങളും കയ്യിലുണ്ടെന്നുമാണ് ട്രംപിന്റെ വാക്കുകള്‍. ന്യൂയോര്‍ക്കിനെ രക്ഷിക്കുമെന്നും അമേരിക്കയെ മഹത്തരമാക്കിയതുപോലെ ന്യൂയോര്‍ക്കിനേയുമാക്കുമെന്നും ട്രൂത്തില്‍ കുറിച്ചു. മംദാനി പൗരത്വം നേടിയത് നിയമവിരുദ്ധമാണെന്ന് പലരും പറയുന്നുണ്ടെന്നും ട്രംപ്. ഇന്തോ അമേരിക്കന്‍ വംശജനായ മംദാനി ജയിച്ചാല്‍ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്നും ട്രംപ് നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം, ഭീഷണി അംഗീകരിക്കില്ലെന്ന് പറഞ്ഞമംദാനി, ട്രംപിന്റെ വാക്കുകള്‍ ന്യൂയോര്‍ക്ക് നിവാസികള്‍ക്കുള്ള മുന്നറിയിപ്പാണെന്നും പ്രതികരിച്ചു. നിങ്ങള്‍ സംസാരിക്കാന്‍…
Read More » -
Crime
കൊച്ചിയില്‍ മാത്രം 50 ലധികം കേസുകള്‍! മൊബൈല്‍ ഫോണ്‍ വഴി പുതിയ തട്ടിപ്പ്; ഒറ്റക്ലിക്കില്‍ നഷട്‌പ്പെടുന്നത് ലക്ഷങ്ങള്‍
കൊച്ചി: വാട്സാപ് ഹാക്കിംഗിന് ഇരയായി പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കൊച്ചിയില്‍ വര്‍ദ്ധിച്ചു വരുന്നു. കൊച്ചി സിറ്റിയില്‍ മാത്രം 50 ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. റൂറല്‍ മേഖല കൂടി ഉള്‍പ്പെടുത്തിയാല്‍ എണ്ണം ഇരട്ടിയാകും. ഗായിക അമൃത സുരേഷിന് 45,000 രൂപ നഷ്ടപ്പെട്ട സംഭവവും ഇതില്‍ ഉള്‍പ്പെടുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ (എം.വി.ഡി.) പേരിലെത്തുന്ന സന്ദേശങ്ങളുടെ മറവിലാണ് കൂടുതലും ഹാക്കിംഗുകള്‍ നടക്കുന്നത്. വാട്സാപ് അക്കൗണ്ട് ഹാക്ക് ചെയ്ശേഷം പണം കൈക്കലാക്കുന്നതിനു പുറമെ, അക്കൗണ്ട് ഉടമയുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവരോടും ഗ്രൂപ്പുകളിലുള്ളവരോടും തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നുണ്ട്. വാട്സാപ് അക്കൗണ്ടിലെ സന്ദേശങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ തട്ടിയെടുത്ത് ഭീഷണിപ്പെടുത്താനും ശ്രമങ്ങളുണ്ടായേക്കാമെന്ന് സൈബര്‍ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വാട്സാപ് ഹാക്ക് ചെയ്യപ്പെട്ടാല്‍ അത് തിരികെ ലഭിക്കാന്‍ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും സമയമെടുക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കൊച്ചിയില്‍, ഈ തട്ടിപ്പുകള്‍ക്ക് തടയിടാന്‍ സൈബര്‍ പൊലീസ് സജ്ജമാണ്. തട്ടിപ്പുകള്‍ക്ക് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘങ്ങളാണെന്നാണ് പ്രാഥമിക കണ്ടെത്തല്‍.…
Read More » -
Kerala
ഭാരതാംബ വിവാദം: സസ്പെന്‍ഷനെതിരെ രജിസ്ട്രാര്‍ കോടതിയിലേക്ക്, വിസിയുടെ നടപടി ചട്ടവിരുദ്ധമെന്ന് മന്ത്രി ബിന്ദു
തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തില്‍ തന്നെ സസ്‌പെന്‍ഡ് ചെയ്ത് കേരള വൈസ് ചാന്‍സലറുടെ നടപടിക്കെതിരെ രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍ കുമാര്‍ കോടതിയെ സമീപിക്കും. സസ്പെന്‍ഷനെ നിയമപരമായി നേരിടുമെന്ന് രജിസ്ട്രാര്‍ അനില്‍കുമാര്‍ പറഞ്ഞു. വിസിയുടെ സസ്പെന്‍ഷന്‍ നടപടിക്ക് നിയമസാധുത ഇല്ലെന്നാണ് അനില്‍കുമാറിന് ലഭിച്ച നിയമോപദേശം എന്നാണ് റിപ്പോര്‍ട്ട്. സസ്പെന്‍ഷന്‍ നടപടി അവഗണിച്ച് സര്‍വകലാശാലയില്‍ എത്താനാണ് രജിസ്ട്രാര്‍ അനില്‍കുമാറിന്റെ തീരുമാനമെന്നും സൂചനയുണ്ട്. രജിസ്ട്രാറെ പിന്തുണച്ച് സര്‍ക്കാരും രംഗത്തെത്തി. വി സിയുടെ നടപടി ചട്ടവിരുദ്ധമാണെന്നും, രജിസ്ട്രാര്‍ക്ക് പദവിയില്‍ തുടരാമെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു പറഞ്ഞു. നിലവിലെ നടപടി നിയമവിരുദ്ധമാണ്. നടപടിയെടുക്കാനുള്ള അധികാരം സിന്‍ഡിക്കേറ്റിനാണ്. നിയമോപദേശം തേടിയശേഷം സര്‍ക്കാരും കോടതിയെ സമീപിക്കുമെന്ന് മന്ത്രി ബിന്ദു പറഞ്ഞു. രജിസ്ട്രാറുടെ ഭാഗത്തു നിന്നും ചട്ടവിരുദ്ധമായി ഒന്നും ഉണ്ടായിട്ടില്ല. വിസി അമിതാധികാര പ്രയോഗം നടത്തുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. സംഘര്‍ഷം ഒഴിവാക്കാനും മതേതരസ്വഭാവം നിലനിര്‍ത്താനുമാണ് രജിസ്ട്രാര്‍ ശ്രമിച്ചത്. സര്‍വകലാശാലയില്‍ ശാന്തമായ അന്തരീക്ഷം വേണമെന്നും വിസി അധികാരത്തില്‍ അഭിരമിക്കുന്നതല്ലാതെ…
Read More » -
India
മാലിയില്‍ തൊഴിലാളികളായ ഇന്ത്യക്കാരെ അല്‍ ക്വയിദ തട്ടിക്കൊണ്ടുപോയി, മോചനശ്രമങ്ങളുമായി ഇന്ത്യ
ബമാകോ: മാലിയിലെ സിമന്റ് ഫാക്ടറി തൊഴിലാളികളായ മൂന്ന് ഇന്ത്യക്കാരെ അല്‍ ക്വയിദ ബന്ധമുള്ള ഭീകരര്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. കയേസിലുള്ള ഡയമണ്ട് സിമന്റ് ഫാക്ടറിയില്‍ തോക്കുകളുമായി എത്തി ആക്രമണം നടത്തിയാണ് മൂന്നുപേരെ സംഘം തട്ടിക്കൊണ്ടുപോയത്. അല്‍ ക്വയിദയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജമാഅത്ത് നുസ്രത് അല്‍ ഇസ്‌ളാം വല്‍ മുസ്‌ളിമിന്‍ (ജെഎന്‍ഐഎം) എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ അപലപിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം, കാണാതായ തൊഴിലാളികളുടെ സുരക്ഷിതമായ വിടുതലിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മാലി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ‘ജൂലായ് ഒന്നിനാണ് സംഭവം നടന്നത്. ആയുധധാരികളായ ഒരുസംഘം ഫാക്ടറി പരിസരത്ത് അതിക്രമിച്ച് കയറുകയും മൂന്ന് ഇന്ത്യന്‍ പൗരമാരെ ബലമായി പിടിച്ചുകൊണ്ട് പോവുകയുമായിരുന്നു. സംഭവത്തെ ഇന്ത്യന്‍ ഗവണ്‍മെന്റ് ശക്തമായി അപലപിക്കുന്നു. നമ്മുടെ പൗരന്മാര്‍ സുരക്ഷിതമായി നാട്ടിലേയ്ക്ക് മടങ്ങുന്നതിന് ആവശ്യമായ എല്ലാ നടപടികളും അടിയന്തരമായി സ്വീകരിക്കണമെന്ന് മാലി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രാലത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്’- കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍…
Read More » -
Breaking News
സ്വവസതിയിലെ മുഹറം ദു:ഖാചരണത്തിലും ഖമേനി ഇല്ല; മുതിര്‍ന്ന സൈനിക ജനറല്‍മാരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ചിത്രങ്ങള്‍ പുറത്ത്; അശൂറ ദിനത്തിന് ഇനി മൂന്നുനാള്‍; പരമോന്നത നേതാവ് പ്രത്യക്ഷപ്പെടുമോ? വ്യക്തത നല്‍കാതെ ഇറാനിയന്‍ രാഷ്ട്രീയ നേതൃത്വം
ടെഹറാന്‍: ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനിക ജനറല്‍മാരുടെ സംസ്‌കാരച്ചടങ്ങില്‍നിന്നു വിട്ടുനിന്നതിനു പിന്നാലെ എല്ലാവര്‍ഷവും ടെഹ്‌റാനിലെ വസതിവളപ്പിലുള്ള ഇമാം ഖമേനി ഹുസൈനിയില്‍ സംഘടിപ്പിക്കാറുള്ള മുഹറം ദുഖാചരണ ചടങ്ങിലും ഇറാന്റെ പരമോന്നത നേതാവ് പങ്കെടുത്തില്ല. മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ ഇസ്ലാമിക റിപ്പബ്ലിക്കിലെ മിക്കവാറും എല്ലാ ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങിലാണ് ഖമേനിയുടെ അസാന്നിധ്യം. ചടങ്ങിന്റെ ചിത്രമടക്കം ഇറാന്‍ ഇന്റര്‍നാഷണല്‍ പുറത്തുവിട്ടു. ഈ മാസം ആറിന് ഇറാനിലെ അശൂറ ദിനത്തിലും ഖമേനി പങ്കെടുക്കേണ്ടതാണ്. ഇസ്ലാമിനെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ ചടങ്ങുകളിലൊന്നായി വിലയിരുത്തുന്ന ഇതിലും ഖമേനി എത്തിയില്ലെങ്കില്‍ അതൊരു ദുസൂചനയായി കണക്കാക്കണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞയാഴ്ച, ഇറാനിയന്‍ മിലിട്ടറി കമാന്‍ഡര്‍മാര്‍ അടക്കം 60 പേരുടെ സംസ്‌കാരച്ചടങ്ങുകളില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തപ്പോഴാണ് ഖമേനി വിട്ടുനിന്നത്. യുദ്ധങ്ങളില്‍ കൊല്ലപ്പെട്ട സൈനികരുടെയും ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ കമാന്‍ഡര്‍മാരുടെയും സംസ്‌കാര ചടങ്ങുകളില്‍ അടുത്തകാലംവരെ പങ്കെടുത്തപ്പോഴാണ് ഖമേനിയുടെ അസാന്നിധ്യമെന്നതും ശ്രദ്ധേയമാണ്. യുദ്ധം ആരംഭിച്ചതിനു പിന്നാലെ ഇറാനിലെ ഏറ്റവും ആഴത്തിലുള്ള സുരക്ഷിത ബങ്കറിലേക്കു മാറിയ ഖമേനി, വെടിനിര്‍ത്തലിനു…
Read More » -
Breaking News
ബാഗ് എടുക്കാനെന്ന് പറഞ്ഞ് ട്രെയിനില്‍നിന്ന് ഇറങ്ങിയില്ല, കുഞ്ഞിനെ സഹയാത്രികരെ എല്‍പ്പിച്ച് യുവതി മുങ്ങി
മുംബയ്: 15 ദിവസം മാത്രമുളള കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ അമ്മയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. നവി മുംബയിലെ വാഷിയിലാണ് സംഭവം. തിങ്കളാഴ്ചയാണ് ഹാര്‍ബര്‍ ലൈന്‍ ലോക്കല്‍ ട്രെയിനിലാണ് 30നും 35നും ഇടയില്‍ പ്രായമുള്ള യുവതി കുഞ്ഞുമായി യാത്ര ചെയ്തത്. വാതിലിന് സമീപത്ത് നിലത്താണ് യുവതി കുഞ്ഞുമായി ഇരുന്നത്. ഇതുകണ്ട സഹയാത്രികമാര്‍ യുവതിയോട് സുരക്ഷിതമായി ഇരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇതോടെ യുവതിയും സഹയാത്രികരും പെട്ടെന്ന് സൗഹൃദത്തിലാകുകയായിരുന്നു. യുവതിക്ക് സീവുഡ്‌സ് സ്റ്റേഷനിലായിരുന്നു ഇറങ്ങേണ്ടത്. ഒരുപാട് ബാഗുകള്‍ സ്റ്റേഷനില്‍ ഇറക്കാനുണ്ടെന്നും കുഞ്ഞിനെ ഒന്നുപിടിക്കാമോയെന്ന് യുവതി സഹയാത്രികരോട് ചോദിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ ട്രെയിന്‍ സീവുഡ്‌സ് സ്റ്റേഷനില്‍ എത്തി. പ്ലാറ്റ്‌ഫോമില്‍ കുഞ്ഞുമായി ഇറങ്ങി നിന്ന സ്ത്രീകള്‍, ബാഗെടുക്കാനായി പോയ യുവതിയ്ക്കായി കാത്തുനിന്നു. എന്നാല്‍ യുവതി പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങിയില്ല. പിന്നാലെ ട്രെയിന്‍ സ്റ്റേഷന്‍ വിടുകയും ചെയ്തു. യുവതി അബദ്ധത്തില്‍ ട്രെയിനില്‍ കുടുങ്ങിയതാകുമെന്നും അടുത്ത സ്റ്റേഷനായ ബേലാപുരില്‍ ഇറങ്ങി തിരിച്ചുവരുമെന്നും കരുതിയ സഹയാത്രക്കാര്‍ കുഞ്ഞുമായി ഒരുപാട് സമയം പ്ലാറ്റ്‌ഫോമില്‍ തന്നെ കാത്തിരുന്നു. വൈകുന്നേരമായിട്ടും…
Read More » -
Breaking News
കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസും മീന്‍ ലോറിയും കൂട്ടിയിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്
തൃശൂര്‍: കുന്നംകുളം പന്നിത്തടത്ത് കെഎസ്ആര്‍ടിസി ബസും മീന്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ബസ് ഡ്രെവറും കണ്ടക്ടറും ഉള്‍പ്പടെ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും കുന്നംകുളത്ത് നിന്ന് വരികയായിരുന്ന മീന്‍ ലോറിയുമാണ് കൂടിയിടിച്ചത്. വാഹനങ്ങള്‍ ഇടിച്ച് കയറി രണ്ട് കടകളും തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റ മുഴുവന്‍ ആളുകളേയും കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെയും മീന്‍ലോറിയുടേയും മുന്‍വശം പൂര്‍ണമായും തകര്‍ന്നു.പരിക്കേറ്റ മുഴുവന്‍ ആളുകളേയും കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read More » -
Breaking News
വീട് വാടകയ്ക്കെടുത്ത് ഒഎല്‍എക്സില്‍ ‘വില്‍പ്പന’; യുവാവ് അറസ്റ്റില്‍, യുവതിക്കായി അന്വേഷണം
കൊച്ചി: ഫ്‌ളാറ്റുകള്‍ വാടകയ്‌ക്കെടുത്ത് ഉടമ അറിയാതെ ഒഎല്‍എക്സിലൂടെ ‘വില്‍പ്പന’ നടത്തുന്ന സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. ഒരേ ഫ്‌ളാറ്റുകള്‍ കാട്ടി മൂന്നുപേരില്‍നിന്ന് 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ വാഴക്കാലയില്‍ വാടകയ്ക്കു താമസിക്കുന്ന മിന്റു മണി (36) യെയാണ് തൃക്കാക്കര പോലീസ് പിടികൂടിയത്. ഇയാള്‍ കേസിലെ രണ്ടാം പ്രതിയാണെന്നും ഒന്നാം പ്രതിയായ ആശ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. കാക്കനാട്ടെയും പരിസരപ്രദേശത്തെയും ഫ്‌ളാറ്റുകളും അപ്പാര്‍ട്ട്മെന്റുകളും മാറി മാറി വാടകയ്‌ക്കെടുത്ത ശേഷമാണ് തട്ടിപ്പ്. ഈ ഫ്‌ളാറ്റുകള്‍ ഒഎല്‍എക്സില്‍ പണയത്തിനു നല്‍കാമെന്ന് പരസ്യം നല്‍കി ആവശ്യക്കാരെ ആകര്‍ഷിക്കും. വന്‍ തുക പണയം വാങ്ങി കരാറുണ്ടാക്കും. ഒരേ ഫ്‌ളാറ്റ് കാട്ടി പരസ്പരം അറിയാത്ത പലരില്‍നിന്നായി ലക്ഷങ്ങള്‍ പണയത്തുക ഈടാക്കുകയാണ് പ്രതികളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. കാക്കനാട് മാണിക്കുളങ്ങര റോഡ് ഗ്ലോബല്‍ വില്ലേജ് അപ്പാര്‍ട്ട്‌മെന്റിലെ ഫ്‌ളാറ്റ് 11 മാസത്തേക്ക് പണയത്തിനു ലഭിക്കാന്‍ പണം നല്‍കി തട്ടിപ്പിനിരയായവരുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. 6,50,000 രൂപയ്ക്ക് ഫ്‌ളാറ്റ് പണയത്തിനെടുത്ത വ്യക്തി…
Read More »