ഇറാന്റെ ആക്രമണത്തില്‍ കനത്ത നഷ്ടം; ഇസ്രായേലിന്റെ ഏറ്റവും വലിയ ഓയില്‍ റിഫൈനറിയായ ഹൈഫയില്‍ തീയണയ്ക്കാന്‍ ശ്രമം തുടരുന്നു; യൂറോപ്പിനുള്ള എണ്ണ മുടങ്ങും; അയണ്‍ ഡോമിനെ മറികടക്കാന്‍ പുതിയ മാര്‍ഗം കണ്ടെത്തിയെന്നും ഇറാന്‍

തെൽ അവീവ്: ഇറാൻ ആക്രമത്തിൽ തീപിടിച്ച ഹൈഫ റിഫൈനറിയിൽ തീയണക്കാൻ ശ്രമം തുടരുന്നു. പ്രതിദിനം 10 ദശലക്ഷം ക്രൂഡ് ഓയിൽ വരെ ഉത്പാദിപ്പിക്കുന്ന ഇസ്രയേലിലെ ഏറ്റവും വലിയ ഓയിൽ റിഫൈനറിയാണ് ഹൈഫയിലേത്. തീയണക്കാനായില്ലെങ്കിൽ യൂറോപ്പിലേക്കുള്ള ക്രൂഡ് ഓയിൽ കയറ്റുമതിയെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹൈഫ പ്ലാന്റിലെ രണ്ടിടങ്ങളിൽ ഇറാന്റെ മിസൈലുകൾ നേരിട്ട് പതിച്ചതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു.
നിലവിൽ ഹൈഫ റിഫൈനറി മേഖലയിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇസ്രായേലിൽ ഇന്ന് പുലർച്ചെയുണ്ടായ ആക്രമത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 67 പേർക്ക് പരിക്ക് പറ്റിയതായും ഇസ്രായേൽ ഹോസ്പിറ്റൽ സ്ഥിരീകരിച്ചു. കിഴക്കൻ ജെറുസലേം, തെൽ അവിവ്, ഹൈഫ, ബെൻഗുരിയോൻ എയർപോർട്ട് പരിസരം എന്നിവിടങ്ങളിലാണ് ഇറാൻ ആക്രമണം നടത്തിയത്. ഹൈഫ പവർപ്ലാൻ്റിൽ തീ പടർന്നു. ഹൈഫയിലെ മൂന്നിടങ്ങളിലാണ ഇറാന്റെ ആക്രമണമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. തെൽ അവിവിലെ കെട്ടിടത്തിൽ മിസൈൽ നേരിട്ട് പതിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. തെൽ അവിവ് നഗരത്തിൽ നാല് മിസൈലുകൾ നേരിട്ട് പതിച്ചെന്നും തെൽ അവിവിൽ കനത്ത നാശനഷ്‌ടമുണ്ടായതായും ഇസ്രായേൽ ആർമി റേഡിയോ റിപ്പോർട്ട് ചെയ്തു.

ഇസ്രായേലിന്റെ വ്യോമ പ്രതിരോധം തകര്‍ക്കാനുള്ള പുതിയ മാര്‍ഗം കണ്ടെത്തിയെന്നാണ് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡിന്റെ അവകാശവാദം. അമേരിക്കയുടെയും പാശ്ചാത്യ ശക്തികളുടെയും പിന്തുണ ലഭിച്ചിട്ടും ഇറാന്‍ ഉദ്ദേശിക്കുന്നയിടങ്ങളില്‍ ആക്രമണം സാധ്യമാകുന്നുണ്ടെന്നും സൈന്യം പറഞ്ഞു. എന്നാല്‍, ഇതേക്കുറിച്ചു പ്രതികരിക്കാന്‍ ഇസ്രയേല്‍ തയാറായിട്ടില്ല. തങ്ങളുടെ ഡിഫന്‍സ് സിസ്റ്റം നൂറുശതമാനം കുറ്റമറ്റതാണെന്നും കൂടുതല്‍ കടുപ്പമേറിയ നാളുകള്‍ വന്നേക്കാമെന്നു ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കിയിരുന്നെന്നുമാണ് ഇസ്രയേല്‍ നിലപാട്.