
ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നിത്യനിവേദ്യമായ അമ്പലപ്പുഴ പാല്‍പായസത്തിന്റെ വിലയും തയാറാക്കുന്ന അളവും വര്‍ധിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ചിങ്ങം ഒന്നു മുതല്‍ വില ലീറ്ററിന് 260 രൂപയാകും. നിലവില്‍ 160 രൂപയാണ് വില. 2011നു ശേഷം ആദ്യമായാണ് പാല്‍പായസത്തിന്റെ വില വര്‍ധിപ്പിക്കുന്നത്.
തയാറാക്കുന്ന പായസത്തിന്റെ അളവ് വ്യാഴം, ഞായര്‍ ദിവസങ്ങളിലും വിശേഷ ദിവസങ്ങളിലും 350 ലീറ്ററായും മറ്റു ദിവസങ്ങളില്‍ 300 ലീറ്ററായും വര്‍ധിപ്പിക്കാനും തീരുമാനിച്ചു. നിലവില്‍ 260 ലീറ്റര്‍ പായസമാണ് തയാറാക്കുന്നത്. പാല്‍പായസം ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നതിന് സോഫ്റ്റ്‌വെയര്‍ ഒരുക്കാന്‍ ദേവസ്വം ഡപ്യുട്ടി കമ്മിഷണറെ ചുമതലപ്പെടുത്തി.