Month: June 2025
-
Breaking News
ലിവിയ ജോസ് റിമാന്‍ഡില്‍; ഷീല സണ്ണിയെ കേസില്‍ കുടുക്കിയത് സ്വഭാവദൂഷ്യം ആരോപിച്ചതിലെ വിരോധം; ഹോസ്റ്റലില്‍ താമസിക്കുമ്പോള്‍ ഫ്രിഡ്ജും വാഷിംഗ് മെഷീനും വാങ്ങിയത് എങ്ങനെയെന്ന ശബ്ദ സന്ദേശം അപമാനകരമായി; കൂടുതല്‍ ബന്ധുക്കള്‍ പ്രതിയായേക്കുമെന്നും പോലീസ്
തൃശൂര്‍/കൊടുങ്ങല്ലൂര്‍: ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കാന്‍ ഒന്നാം പ്രതി നാരായണദാസുമായി ചേര്‍ന്ന് ആസൂത്രണം നടത്തിയെന്നു ലിവിയ ജോസ് (22) മൊഴി നല്‍കിയെന്നു പോലീസ്. തനിക്കെതിരേ സ്വഭാവദൂഷ്യം ആരോപിച്ചതാണു ഷീല സണ്ണിയോടുള്ള വിരോധത്തിനു കാരണം. ബാഗിലും സ്‌കൂട്ടറിലും നിക്ഷേപിച്ചത് യഥാര്‍ഥ ലഹരിയായിരുന്നെന്നും ലഹരി കൈമാറിയ ആഫ്രിക്കന്‍ വംശജന്‍ ചതിച്ചെന്നും ലിവിയ പറഞ്ഞതായി പോലീസ് പറഞ്ഞു. ലിവിയയുടെ മൊഴി പൂര്‍ണമായും വിശ്വസിച്ചിട്ടില്ലെന്നും മറ്റു ബന്ധുക്കളും പ്രതിയാകാന്‍ സാധ്യതയുണ്ടെന്നും ബംഗളുരുവില്‍നിന്നു ലഹരിയെത്തിക്കാന്‍ മറ്റു ചിലവുടെ സഹായം ലഭിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈ എസ്പി വി.കെ. രാജു പറഞ്ഞു. ഇന്നലെ വൈകീട്ടു നാലിനു കൊടുങ്ങല്ലൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആര്‍.എ. ഷെറിനുമുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഷീല സണ്ണിയുടെ മകന്റെ ഭാര്യ ലില്‍ജിയുടെ സഹോദരിയാണു ലിവിയ. കുറ്റകൃത്യത്തില്‍ സഹോദരിക്കു പങ്കില്ലെന്നും ഷീലയും ഭര്‍ത്താവ് സണ്ണിയും ബംഗളുരുവില്‍ താന്‍ മോശം ജീവിതമാണു നയിക്കുന്നതെന്നു പറഞ്ഞു പരത്തിയെന്നും ലിവിയ മൊഴി നല്‍കി. ബംഗളുരുവില്‍ പഠിക്കാന്‍ പോയ ലിവിയ…
Read More » -
Breaking News
ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ പെടുത്തിയത് നാണം കെടുത്താന്‍; തനിക്കെതിരേ സ്വഭാവദൂഷ്യം ആരോപിച്ചെന്നും മുഖ്യപ്രതി ലിവിയ ജോസ്; ‘ലഹരി വാങ്ങിയത് ആഫ്രിക്കക്കാരനില്‍നിന്ന്, വ്യാജ സ്റ്റാമ്പ് നല്‍കി ചതിച്ചു; സഹോദരിക്കു പങ്കില്ലെന്നും മൊഴി
തൃശൂർ: ഷീല സണ്ണിയെ നാണം കെടുത്തുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് കേസിലെ മുഖ്യ ആസൂത്രക. ചാലക്കുടിയിലെ വ്യാജ ലഹരിക്കേസിലെ മുഖ്യ ആസൂത്രകയായ ലിവിയ ജോസിന്റെ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം. ഷീലാസണ്ണി തനിക്കെതിരെ സ്വഭാവ ദൂഷ്യം ആരോപിച്ചു. ഇത് പകക്ക് കാരണമായെന്നും ലിവിയ മൊഴി നൽകി. ലഹരി സ്റ്റാമ്പിന്റെ ആശയം നാരായൺ ദാസിനോട് പങ്കുവെച്ചിരുന്നെന്നും ലിവിയയുടെ മൊഴിയിലുണ്ട്. ആഫ്രിക്കൻ വംശജനിൽ നിന്ന് ലഹരി സ്റ്റാമ്പ് വാങ്ങിയെന്നും എന്നാൽ വ്യാജ സ്റ്റാമ്പ് നൽകി അയാൾ ചതിച്ചു എന്നും ലിവിയയുടെ മൊഴിയിൽ പറയുന്നു. തന്റെ സഹോദരിക്ക് കൃത്യത്തിൽ പങ്കില്ലെന്നും ലിവിയ വ്യക്തമാക്കി. എന്നാൽ പൊലീസ് ഇത് പൂർണമായും മുഖവിലക്കെടുത്തിട്ടില്ല. ലിവിയക്കും നാരായൺ ദാസിനും മാത്രമായി ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കാൻ ആവില്ലെന്നാണ് പൊലീസ് അനുമാനം. മുംബൈയിൽ പിടിയിലായ ലിവിയയെ പുലർച്ചയാണ് കൊടുങ്ങല്ലൂരിൽ എത്തിച്ചത്. പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. പകയെത്തുടർന്ന് സുഹൃത്ത് നാരായൺ ദാസുമായി ലിവിയ ഗൂഢാലോചന നടത്തിയതിന്റെ അനന്തരഫലമായാണ് ഷീല സണ്ണിയുടെ…
Read More » -
Kerala
റീല്‍സ് ചിത്രീകരിക്കുന്നതിനിടെ യുവാവ് നെയ്യാറില്‍ ഒഴുക്കില്‍പ്പെട്ടു; ചാഞ്ഞുകിടന്ന ആല്‍മരക്കൊമ്പില്‍ പിടിച്ചു നിന്നത് തുണയായി; 18കാരനെ കരയ്ക്കെത്തിച്ച് അഗ്‌നിരക്ഷാസേന
തിരുവനന്തപുരം: സുഹൃത്തുക്കള്‍ക്കൊപ്പം റീല്‍സ് ചിത്രീകരിക്കുന്നതിനിടെ യുവാവ് നെയ്യാറിലെ കുത്തൊഴുക്കില്‍പ്പെട്ടു. ആറിലേക്കു ചാഞ്ഞുകിടന്ന ആല്‍മരക്കൊമ്പില്‍ പിടിച്ചുകിടന്ന യുവാവിനെ അഗ്‌നിരക്ഷാസേന കരയ്‌ക്കെത്തിച്ചു. ഉച്ചയോടെ മൂന്നു സുഹൃത്തുക്കളുമൊത്ത് അരുവിപ്പുറത്തെത്തി റീല്‍സ് ചിത്രീകരിക്കുന്നതിനിടെയാണ് ബാലരാമപുരം സ്വദേശി ഷഹബാസ് ശക്തമായ ഒഴുക്കില്‍പ്പെട്ടത്. വഴിമുക്ക് സ്വദേശി ഷഹബാസ്(18) ആണ് അരുവിപ്പുറം ക്ഷേത്രത്തിനു സമീപത്തെ കടവില്‍വെച്ച് നെയ്യാറില്‍ വീണത്. ശനിയാഴ്ച ഉച്ചയ്ക്ക് നാലു സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഷഹബാസ് അരുവിപ്പുറത്തെത്തിയത്. കനത്ത മഴയും ഡാം തുറന്നുവിട്ടിരിക്കുന്നതും കാരണം ആറ്റില്‍ കുത്തൊഴുക്കുണ്ടായിരുന്നു. റീലുകള്‍ ചിത്രീകരിക്കുന്നതിനിടെ ഷഹബാസ് കാല്‍വഴുതി ആറ്റില്‍ വീഴുകയും കുത്തൊഴുക്കില്‍പ്പെടുകയുമായിരുന്നു. ആറിലേക്കു ചാഞ്ഞുകിടന്ന മരക്കൊമ്പില്‍ പിടിത്തംകിട്ടിയതിനാല്‍ ഷഹബാസ് ഒഴുകിപ്പോയില്ല. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍തന്നെ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വിജയന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളെത്തി കരയില്‍നിന്ന് വടം വലിച്ചുകെട്ടിയ ശേഷം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ശീതള്‍ നെയ്യാറിലിറങ്ങി സാഹസികമായി ഷഹബാസിന് റെസ്‌ക്യൂ ട്യൂബും വടവും നല്‍കി രക്ഷപ്പെടുത്തുകയായിരുന്നു. ധനേഷ്, രമേഷ് കുമാര്‍, രജിത് കുമാര്‍, പ്രശോഭ്, നിഷാദ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
Read More » -
Breaking News
മലാപ്പറമ്പില്‍ സ്ത്രീകളെ എത്തിച്ചതും പോലീസുകാരന്‍; രണ്ടുപേരും കുഴപ്പക്കാര്‍, അച്ചടക്കലംഘനം പതിവ്
കോഴിക്കോട്: മലാപ്പറമ്പിലെ പെണ്‍വാണിഭകേന്ദ്രത്തില്‍ പലയിടങ്ങളില്‍നിന്ന് സ്ത്രീകളെ എത്തിച്ചുകൊടുത്തതില്‍ സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമിലെ പോലീസ് ഡ്രൈവര്‍ ഷൈജിത്തിന് പങ്കെന്ന് കണ്ടെത്തല്‍. ഇയാള്‍ക്ക് ഇത്തരത്തിലുള്ള പല ആളുകളുമായും ബന്ധമുണ്ടെന്നും അങ്ങനെയാണ് പെണ്‍വാണിഭകേന്ദ്രത്തിലേക്ക് സ്ത്രീകളെ എത്തിച്ചുനല്‍കിയതെന്നും വ്യക്തമായിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ വയനാട് ഇരുളം സ്വദേശി ബിന്ദുവിനൊപ്പം നടത്തിപ്പില്‍ പങ്കാളിയാണ് ഷൈജിത്തും. മെഡിക്കല്‍ കോളേജിനടുത്ത് പെണ്‍വാണിഭകേന്ദ്രം നടത്തിയിരുന്ന കാലത്തും ഷൈജിത്തിന് ബിന്ദുവുമായി അടുപ്പമുണ്ട്. മലാപ്പറമ്പിലെ അപ്പാര്‍ട്ട്‌മെന്റ് പോലീസുകാരനെന്ന സ്വാധീനമുപയോഗിച്ച് വാടകയ്ക്കെടുത്തുകൊടുത്തതും ഷൈജിത്താണ്. മാത്രമല്ല, ലാഭത്തിന്റെ വലിയൊരു പങ്ക് ഇയാളുടെ അക്കൗണ്ടിലേക്കാണ് പോയത്. വലിയ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. അക്കൗണ്ട് വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരുകയാണ്. ഷൈജിത്തും കൂട്ടുപ്രതിയായ കണ്‍ട്രോള്‍ റൂമിലെ മറ്റൊരു ഡ്രൈവര്‍ കെ. സനിത്തും പരിശീലന കാലളയവില്‍ത്തന്നെ കുഴപ്പക്കാരാണെന്ന് പോലീസ് പറയുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ചതിന് ഷൈജിത്ത് നേരത്തേ നടപടി നേരിട്ടിരുന്നു. പലപ്പോഴും അച്ചടക്കം ലംഘിച്ചിട്ടുണ്ട്. പെണ്‍വാണിഭേക്കസില്‍ ഇവരുടെ പങ്ക് കണ്ടെത്തി, സസ്പെന്‍ഷനിലായതോടെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് രണ്ടുപേരും ഒളിവില്‍പ്പോയിരിക്കുകയാണ്. ഇവരുടെ…
Read More » -
Kerala
വിദ്യാര്‍ത്ഥികളെ ഏത്തമിടീക്കല്‍: അധ്യാപികയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്; പ്രാകൃത ശിക്ഷാരീതികള്‍ ഒഴിവാക്കണമെന്ന് മന്ത്രി
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് ഏത്തമിടീച്ച സംഭവത്തില്‍ അധ്യാപികയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ അധ്യാപികയ്ക്കാണ് ഡിഇഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നോട്ടീസ് നല്‍കിയത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരമാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്. കഴിഞ്ഞ ദിവസമാണ് അധ്യാപിക വിദ്യാര്‍ത്ഥികളെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് ഏത്തം ഇടീച്ചത്. ദേശീയ ഗാനം ആലപിക്കുന്നതിനിടെ ക്ലാസില്‍ നിന്നിറങ്ങിയതിനായിരുന്നു അധ്യാപികയുടെ ശിക്ഷാനടപടി. ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ബസ് കിട്ടാതെ വരികയും സ്വകാര്യബസില്‍ കയറി വീട്ടിലെത്തുകയായിരുന്നു. വീട്ടിലെത്താന്‍ വൈകിയതിനെക്കുറിച്ച് രക്ഷിതാക്കള്‍ ചോദിച്ചപ്പോഴാണ് കുട്ടികള്‍ നടന്ന സംഭവം പറഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കള്‍ വാട്ട്സാപ്പിലൂടെ ഇക്കാര്യം അധികൃതരെ അറിയിച്ചു. തുടര്‍ന്നാണ് ഡിഇഒക്ക് പരാതി നല്‍കുകയും ചെയ്തത്. അധ്യാപികയുടെ മറുപടിക്ക് ശേഷമാകും തുടര്‍നടപടിയില്‍ തീരുമാനമെടുക്കുക. ഇത്തരം പ്രാകൃത ശിക്ഷാരീതികള്‍ ഒഴിവാക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണണെന്നും മന്ത്രി നിര്‍ദേശിച്ചു.
Read More » -
India
സാക്ഷിമൊഴി ഹിന്ദിയില്‍; മയക്കുമരുന്ന് കേസിലെ പ്രതിയെ തമിഴ്നാട്ടിലെ കോടതി വെറുതെവിട്ടു
ചെന്നൈ: നിര്‍ണായക തെളിവായ സാക്ഷിമൊഴി ഹിന്ദിയില്‍ സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് മയക്കുമരുന്നു കേസ് പ്രതിയെ തമിഴ്നാട്ടിലെ കോടതി വെറുതേവിട്ടു. ഇംഗ്ലീഷോ തമിഴോ തര്‍ജമയില്ലാതെ സമര്‍പ്പിച്ച മൊഴി വായിച്ചു മനസ്സിലാക്കാനാവില്ലെന്നതും അന്വേഷണത്തിലെ പാളിച്ചകളും ചൂണ്ടിക്കാണിച്ചാണ് മയക്കുമരുന്നു കേസുകള്‍ കൈകാര്യം ചെയ്യുന്ന ചെന്നൈയിലെ പ്രത്യേക കോടതി ജഡ്ജി എസ്. ഗോവിന്ദരാജന്‍ പ്രതിയെ കുറ്റവിമുക്തനാക്കിയത്. കൂറിയറില്‍ അയച്ച പാവകള്‍ക്കുള്ളില്‍ 4.6 കിലോഗ്രാം ഹാഷിഷ് ഒളിച്ചുകടത്തിയെന്ന കേസില്‍ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റുചെയ്ത കൊല്‍ക്കത്ത സ്വദേശി നാഗ് നാരായണ്‍ പ്രസാദാണ് പ്രോസിക്യൂഷന്റെ വീഴ്ചകാരണം ശിക്ഷയില്‍നിന്ന് രക്ഷപ്പെട്ടത്. ചെന്നൈയ്ക്കടുത്ത് ഇക്കാട്ടുതങ്കളില്‍നിന്ന് 2021-ലാണ് ബംഗാളിയായ ഒരാളുടെ വിലാസത്തില്‍ അയക്കാന്‍ നല്‍കിയ കൂറിയറില്‍നിന്ന് മയക്കുമരുന്നു കണ്ടെത്തിയത്. എക്സ്‌റേ പരിശോധനയില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് എന്‍സിബി വിദഗ്ധപരിശോധന നടത്തി, ഹാഷിഷാണെന്ന് സ്ഥിരീകരിച്ചു. കൂറിയര്‍ സ്ഥാപനത്തിലെ രഞ്ജിത് സിങ് എന്നയാളുടെ മൊഴി പ്രകാരമാണ് നാഗ് നാരായണ്‍ പ്രസാദിനെ അറസ്റ്റുചെയ്തത്. കൂറിയര്‍ അയച്ചത് ഇയാളാണെന്നാണ് മൊഴിയെങ്കിലും രസീതില്‍ പ്രസാദിന്റെ പേരോ വിലാസമോ ഇല്ലായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കിയെങ്കിലും അത്…
Read More » -
NEWS
യുഎസിനെ തൊട്ടാല്‍ ഇതുവരെ കാണാത്ത തരത്തില്‍ തിരിച്ചടിക്കും; ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്
വാഷിങ്ടന്‍: ഏതെങ്കിലും തരത്തില്‍ യുഎസിനുനേരെ ആക്രമണമുണ്ടായാല്‍ ഇതുവരെ കാണാത്ത രീതിയിലുള്ള തിരിച്ചടിയുണ്ടാകുമെന്ന് ഇറാന് മുന്നറിയിപ്പു നല്‍കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ യുഎസിന് ഒരു പങ്കുമില്ലെന്നും തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പില്‍ ട്രംപ് പറഞ്ഞു. ‘കഴിഞ്ഞദിവസം രാത്രി ഇറാനുനേരെ നടന്ന ആക്രമണത്തില്‍ യുഎസിന് യാതൊരു പങ്കുമില്ല. എന്നാല്‍ ഇറാന്‍ ഏതെങ്കിലും തരത്തില്‍ ഞങ്ങള്‍ക്കുനേരെ ആക്രമണം നടത്തിയാല്‍ ഇതുവരെ കാണാത്ത തരത്തില്‍ യുഎസ് സൈന്യത്തിന്റെ മുഴുവന്‍ ശക്തിയും കരുത്തും പ്രയോഗിച്ചു തിരിച്ചടിക്കും.’ട്രംപ് പറഞ്ഞു. ഇറാനെയും ഇസ്രയേലിനെയും ഉടമ്പടിയില്‍ ഒപ്പുവപ്പിച്ച് ഈ രക്തരൂഷിത യുദ്ധം അവസാനിപ്പിക്കാന്‍ ഇപ്പോഴും വളരെയെളുപ്പത്തില്‍ യുഎസിന് കഴിയുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അതിരൂക്ഷമായ സാഹചര്യത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്. നേരത്തെ ഇറാന്റെ എണ്ണപ്പാടങ്ങളിലും മിസൈല്‍ കേന്ദ്രങ്ങളിലും ആയുധ സംഭരണശാലകളിലും ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു. ഇതിനു തിരിച്ചടിയായി ടെല്‍ അവീവ് അടക്കമുള്ള ഇസ്രയേല്‍ നഗരങ്ങളില്‍ ഇറാനും മിസൈലാക്രമണം നടത്തി. ഇറാന്‍ അയച്ച 7…
Read More » -
Kerala
കെനിയയിലെ വാഹനാപകടം: അഞ്ചു മലയാളികളുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു
കൊച്ചി: കെനിയയിലെ നെഹ്റൂറുവിലുണ്ടായ ബസ് അപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചു. മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകള്‍ റൂഹി മെഹ്റിന്‍ (ഒന്നര വയസ്), മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ റോഡ്രിഗസ്(7) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിച്ചത്. മന്ത്രി പി. രാജീവ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മൃതദേഹങ്ങളോടൊപ്പം മരിച്ചവരുടെ ബന്ധുക്കളും വിമാനത്തില്‍ ഒപ്പമുണ്ടായിരുന്നു. നെടുമ്പാശ്ശേരിയിലെത്തിച്ച മൃതദേഹങ്ങള്‍ വീടുകളിലേക്കു കൊണ്ടുപോയി. ജൂണ്‍ ഒന്‍പതാം തീയതിയാണ് ഖത്തറില്‍നിന്ന് വിനോദസഞ്ചാരത്തിന് കെനിയയിലേക്ക് പോയ 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍പെട്ടത്. ഇന്ത്യന്‍ സമയം വൈകിട്ട് എഴു മണിയോടെ കെനിയയുടെ തലസ്ഥാനമായ നെയ്റോബിയില്‍നിന്നും 150 കിലോമീറ്റര്‍ അകലെ നെഹ്റൂറുവിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബസ് താഴ്ചയിലേയ്ക്ക് കീഴ്മേല്‍ മറിയുകയായിരുന്നു.
Read More »

