Month: June 2025

  • Breaking News

    കോൺ​ഗ്രസ് വിട്ട് എവിടേക്കുമില്ല!! നിലമ്പൂരിൽ ക്ഷണിച്ചിരുന്നേൽ പോകുമായിരുന്നു, എന്റെ ആവശ്യം അവിടെയുണ്ടായിരുന്നില്ല, പ്രധാനമന്ത്രിയോട് സംസാരിച്ചതു ഔദ്യോ​ഗിക കാര്യം മാത്രം- പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് ശശി തരൂർ

    മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെ ക്ഷണിക്കാത്തതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ രം​ഗത്ത്. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ല എന്നത് സത്യംതന്നെയാണ്. ഞാൻ കേരളത്തിന് പുറത്തായിരുന്നു. തിരിച്ച് കേരളത്തിൽ എത്തിയപ്പോഴും മറ്റു സന്ദേശങ്ങളൊന്നും എനിന്നു ലഭിച്ചില്ല. നിലമ്പൂരിൽ വരാൻ പാർട്ടി ആവശ്യപ്പെട്ടിരുന്നുവെങ്കിൽ ഉറപ്പായും പോവുമായിരുന്നെന്നും തരൂർ പറഞ്ഞു. അതുപോലെ നിലമ്പൂരിൽ കോൺഗ്രസ് പ്രവർത്തകർ ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടുണ്ട്. മികച്ച സ്ഥാനാർഥ്യാണ് നിലമ്പൂരിൽ യുഡിഎഫിനുള്ളത്. മണ്ഡലത്തിൽ കോൺഗ്രസ് ജയിക്കണമെന്ന് തന്നെയാണ് ആഗ്രഹം. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് തനിക്ക് പ്രത്യേകിച്ച് ക്ഷണമുണ്ടായിരുന്നില്ല. ക്ഷണം വേണമെന്നില്ല. പക്ഷേ, പരിപാടി സംഘടിപ്പിക്കുമ്പോൾ സംഘാടകർ അറിയിക്കുമല്ലോ. നിലമ്പൂരിൽ തന്നെ ആവശ്യപ്പെട്ടിരുന്നുവെങ്കിൽ ഉറപ്പായും പോവുമായിരുന്നു. തന്റെ ആവശ്യം അവിടെയുണ്ടായിരുന്നില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും തരൂർ പറഞ്ഞു. അതേസമയം കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തോട് പലപ്പോഴും അഭിപ്രായവ്യത്യാസമുണ്ടായിട്ടുണ്ടെന്ന് എല്ലാവർക്കുമറിയാം. പക്ഷേ, പാർട്ടിയോടും പാർട്ടി പ്രവർത്തകരോടുമെല്ലാം സൗഹൃദപരമായാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ബിജിപിയിലേക്ക് പോകുന്നു എന്ന അഭ്യൂഹം തരൂർ തള്ളി.…

    Read More »
  • Breaking News

    അഹമ്മദാബാദ് ദുരന്തത്തില്‍ അട്ടിമറി സാദ്ധ്യത ബലപ്പെടുന്നു, തകരാത്ത ബ്‌ളാക്ക് ബോക്സ് തകര്‍ന്നെന്ന് റിപ്പോര്‍ട്ട്

    ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ കത്തിയമര്‍ന്ന എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ ബോയിംഗ് 787 വിമാനത്തിന്റെ ബ്‌ളാക്ക് ബോക്സിനും തകരാറുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. പ്രാദേശിക വിദഗ്ദ്ധര്‍ക്ക് വിവരം ശേഖരിക്കാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ ബ്‌ളാക്ക് ബോക്സ് യുഎസിലേയ്ക്ക് അയയ്ക്കാനുള്ള തീരുമാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍. 270 പേര്‍ ചാരമായ അഹമ്മദാബാദ് വിമാനാപകടത്തില്‍ അട്ടിമറി സാദ്ധ്യത ശക്തമാകവേയാണ് അധികൃതരുടെ പുതിയ നീക്കം. വാഷിംഗ്ടണിലെ നാഷണല്‍ സേഫ്ടി ട്രാന്‍സ്പോര്‍ട്ട് ലബോറട്ടറിയിലേയ്ക്കാണ് ബ്‌ളാക്ക് ബോക്സ് പരിശോധനയ്ക്കായി അയക്കുന്നത്. തുടര്‍ന്ന് ലഭിക്കുന്ന വിവരങ്ങള്‍ എയര്‍ക്രാഫ്ട് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയ്ക്ക് കൈമാറും. ഇവര്‍ക്കാണ് അന്വേഷണത്തിന്റെ മുഖ്യചുമതലയുള്ളത്. ജൂണ്‍ 16നാണ് അപകടത്തിനിരയായ വിമാനത്തിന്റെ രണ്ടാമത്തെ ബ്‌ളാക്ക് ബോക്സ് അന്വേഷണ സംഘം കണ്ടെത്തിയത്. വിമാനത്തിന്റെ കോക്പിറ്റ് വോയിസ് റെക്കാഡറും ഫ്‌ളൈറ്റ് ഡാറ്റ റെക്കാഡറും കഴിഞ്ഞയാഴ്ച കണ്ടെത്തിയിരുന്നു. അതേസമയം, വിമാന അപകടത്തില്‍ ഭീകരബന്ധത്തിന്റെ സാദ്ധ്യതയും അന്വേഷണസംഘം തള്ളിക്കളഞ്ഞിട്ടില്ല. മെയിന്റനന്‍സ്, ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. സി.സി ടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഗുജറാത്ത്…

    Read More »
  • India

    എഐ പണി തുടങ്ങി? ഈ വര്‍ഷം തൊഴില്‍ നഷ്ടമാകുന്നത് ആയിരങ്ങള്‍ക്ക്! മുന്നറിയിപ്പ്

    ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനത്തോടെ പുതിയൊരു കോര്‍പ്പറേറ്റ് പുനഃസംഘടനയ്ക്കൊരുങ്ങി ടെക് ഭീമനായ മൈക്രോസോഫ്റ്റ്. ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനം. റിപ്പോര്‍ട്ട് പ്രകാരം, സെയില്‍സ് വിഭാഗത്തില്‍ നിന്നാകും കൂട്ട പിരിച്ചുവിടല്‍ നടക്കുക. ഈ നീക്കം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മുന്‍ വര്‍ഷങ്ങളിലും ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. കഴിഞ്ഞ ഘട്ടത്തില്‍ അതായത് മേയ് മാസത്തില്‍ 6,000 തസ്തികകളില്‍ (ആഗാളതലത്തില്‍ മൂന്ന് ശതമാനം) നിന്ന് ജീവനക്കാരെ വെട്ടിക്കുറച്ചിരുന്നു. എഞ്ചിനീയറിംഗ്, കസ്റ്റമര്‍ സപ്പോര്‍ട്ട്, മാര്‍ക്കറ്റിംഗ് ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലെ ജീവനക്കാരെ ഇത് ബാധിച്ചിരുന്നു. 2024ല്‍ ഏകദേശം 2,28,000 പേര്‍ക്ക് ജോലി നല്‍കിയിരുന്നു. ഈ വര്‍ഷം ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടില്ല. എഐയുടെ വരവോടെയാണ് ജീവനക്കാരെ കമ്പനി പിരിച്ചുവിടുന്നത് എന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എന്നാല്‍ ഇക്കാര്യത്തിലൊന്നും കമ്പനി പ്രതികരിച്ചിട്ടില്ല. എഐയുടെ വരവ് കമ്പനിയുടെ തൊഴില്‍ ശക്തിയെ പുനഃര്‍നിര്‍മ്മിക്കുന്നുണ്ടാകാമെന്ന് നിരീക്ഷകര്‍ കരുതുന്നു. മൈക്രോസോഫ്റ്റ് അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു ആന്തരിക ഗവേഷണ പ്രബന്ധത്തില്‍ എഐ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ടീമുകളും ഭാവിയെക്കുറിച്ചും ചൂണ്ടിക്കാട്ടിയിട്ടുണ്ടായിരുന്നു.

    Read More »
  • Breaking News

    ജീവനൊടുക്കിയ ഐബി ഉദ്യോഗസ്ഥയുമായി രാജസ്ഥാനിലെ ഹോട്ടലില്‍ തങ്ങി, തമിഴ്‌നാട്ടിലും പോയി; സുകാന്തിന് മറ്റു സ്ത്രീകളുമായും ബന്ധം

    തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുമായി സുകാന്ത് രാജസ്ഥാനിലെ ഉദയ്പുരില്‍ രണ്ടു ദിവസം താമസിച്ചതായി പൊലീസ്. ഇയാളുമായി അവിടെ തെളിവെടുപ്പ് നടത്തിയ പൊലീസ്, ഇവര്‍ താമസിച്ച ഹോട്ടലുകളിലെത്തി. രണ്ടു ഹോട്ടലുകളിലായി ഓരോ ദിവസം വീതം ഇവര്‍ താമസിച്ചതിന്റെ വിശദാംശങ്ങള്‍ ഹോട്ടലിലെ രേഖകളില്‍നിന്നു കണ്ടെത്തി. യുവതിയുമായി താന്‍ സൗഹൃദത്തിലായിരുന്നെന്നും അതിന്റെ ഭാഗമായിരുന്നു യാത്രകളെന്നും ഇയാള്‍ പൊലീസിനോടു വെളിപ്പെടുത്തി. രാജസ്ഥാനിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ പൊലീസ് സുകാന്തുമായി ഇന്നലെ അവിടെനിന്ന് തമിഴ്‌നാട്ടിലേക്കു പുറപ്പെട്ടു. യുവതിക്കൊപ്പം തമിഴ്‌നാട്ടിലും സുകാന്ത് സന്ദര്‍ശനങ്ങള്‍ നടത്തിയ പശ്ചാത്തലത്തിലാണ് അവിടെയുള്ള തെളിവെടുപ്പ്. തമിഴ്‌നാട്ടിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി 21നു തിരുവനന്തപുരത്ത് മടങ്ങിയെത്തും. സുകാന്തിന്റെ പൊലീസ് കസ്റ്റഡി കാലാവധി അന്നു പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ കോടതിയില്‍ ഹാജരാക്കും. രാജസ്ഥാനിലും തമിഴ്നാട്ടിലുമടക്കം നടത്തിയ സന്ദര്‍ശനങ്ങള്‍, യുവതിയെ ഇയാള്‍ ചൂഷണം ചെയ്തതിന്റെ തെളിവായി പ്രോസിക്യുഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടും. മറ്റു യുവതികളുമായും സുകാന്തിനു ബന്ധമുണ്ടായിരുന്നതിന്റെ സൂചനകളും പൊലീസിനു ലഭിച്ചിട്ടുണ്ട്.

    Read More »
  • Kerala

    കെട്ടിപ്പിടിക്കരുത്, ഒഴിഞ്ഞുമാറി അന്‍വര്‍; തോളില്‍ കയ്യിട്ട് ഷൗക്കത്തും സ്വരാജും

    മലപ്പുറം: നിലമ്പൂരില്‍ പോളിങ് ബൂത്ത് സന്ദര്‍ശനങ്ങള്‍ക്കിടെ തമ്മില്‍ കണ്ട സ്ഥാനാര്‍ഥികളുടെ പ്രതികരണം വോട്ടെടുപ്പ് ദിനത്തിലെ കൗതുകമായി. വീട്ടികുത്ത് ജിഎല്‍പിഎസില്‍ ബൂത്ത് സന്ദര്‍ശനത്തിനിടെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജും തമ്മില്‍ കണ്ടത്. ചാനല്‍ ക്യാമറകള്‍ക്ക് മുന്നില്‍ ഇരുവരും പരസ്പരം ആശ്ലേഷിച്ചും ആശംസ അറിയിച്ചുമാണ് പിരിഞ്ഞത്. അതേസമയം, മാനവേദന്‍ സ്‌കൂളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെ കണ്ട സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി.അന്‍വര്‍ അദ്ദേഹത്തോട് കെട്ടിപ്പിടിക്കരുതെന്ന് പറഞ്ഞു. കെട്ടിപ്പിടിക്കരുതെന്ന് പറഞ്ഞ് കൈ മാത്രം കൊടുക്കുകയായിരുന്നു. മറ്റു കുശലാന്വേഷണത്തിനു ഇരുവരും മുതിര്‍ന്നില്ല. കെട്ടിപ്പിടിക്കരുതെന്ന് അന്‍വര്‍ പറഞ്ഞതോടെ ഷൗക്കത്ത് അന്‍വറിന് കൈകൊടുത്ത് പിരിഞ്ഞു. ധൃതരാഷ്ട്രാലിംഗനത്തിന്റെ ആളാണ് ഷൗക്കത്തെന്ന് പിന്നീട് പ്രതികരിച്ച അന്‍വര്‍ അഭിനേതാക്കളുടെ കെട്ടിപ്പിടിത്തമാണ് സ്വരാജും ഷൗക്കത്തും തമ്മിലുണ്ടായതെന്നും പറഞ്ഞു. ”എനിക്ക് അഭിനയിക്കാനറിയില്ല. പച്ചമനുഷ്യര്‍ക്കൊപ്പം നില്‍ക്കുന്നയാളാണ്. സ്ഥാനാര്‍ഥികള്‍ തമ്മില്‍ സൗഹൃദമുണ്ടാകണം, എന്നാല്‍ ആത്മാര്‍ഥമായിരിക്കണം, പിന്നില്‍ കൂടി പാരവയ്ക്കരുത്.” അന്‍വര്‍ പറഞ്ഞു.

    Read More »
  • Breaking News

    പഴയ പരിപാടി വീണ്ടും ആവർത്തിച്ച് ​ഗവർണർ!! സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ പരിപാടിയിൽ ഭാരതാംബ ചിത്രം, പ്രതിഷേധം അറിയിച്ചു, ഒന്നും മിണ്ടിയില്ല, ആട്ടുകല്ലിന് കാറ്റുപിടിച്ചതുപോലെ ഇരുന്നു- വി ശിവൻകുട്ടി

    തിരുവനന്തപുരം: രാജ്ഭവനിൽ നടന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിപാടിയിൽ ഭാരതാംബയുടെ ചിത്രം ഉൾപെടുത്തിയതിൽ പരിപാടി ബഹിഷ്കരിച്ച് മന്ത്രി വി. ശിവൻകുട്ടി. സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ പരിപാടിയിൽ കാവിക്കൊടി ഏന്തിയ ഭാരതാംബയുടെ ചിത്രത്തിനു മുന്നിൽ വിളക്കു തെളിയിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പരിപാടി ബഹിഷ്കരിച്ചതെന്ന് മന്ത്രി പിന്നീടു മാധ്യമങ്ങളോടും പറഞ്ഞു. വ്യാഴാഴ്ച രാജ്ഭവനിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ പരിപാടിക്കിടെയായിരുന്നു സംഭവം. പരിപാടിയിൽ ഭാരതാംബ ചിത്രത്തിന് മുന്നിൽ വിളക്കു കൊളുത്തിയിരുന്നു. തുടർന്നാണ് താൻ പരിപാടി ബഹിഷ്കരിക്കുന്നെന്ന് പ്രഖ്യാപിച്ച് വി. ശിവൻകുട്ടി ഇറങ്ങിവന്നത്. തുടർന്ന് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് പറയുകയും ചെയ്തു. ഗാന്ധി ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തുന്നതിൽ തെറ്റില്ല. എന്നാൽ, രാജ്യസങ്കൽപ്പത്തിന് ചേർന്ന ചിത്രമായിരുന്നില്ല രാജ്ഭവനിൽ ഉണ്ടായിരുന്നത്. അതിനാൽ താൻ സ്കൗട്ട് ആൻഡ് ഗൈഡ്സ് അവാർഡ് നേടിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മടങ്ങി. ഗവർണർ എന്ന വ്യക്തിയോടുള്ള പ്രതിഷേധമല്ല, രാജ്യതാത്പര്യത്തിന് വിരുദ്ധമായ സങ്കൽപ്പത്തോടാണ് പ്രതിഷേധം. എന്റെ രാജ്യം ഇന്ത്യയാണ്. ഭരണഘടനയാണ് രാജ്യത്തിന്റെ നട്ടെല്ല്.…

    Read More »
  • Breaking News

    മേഘാലയ ഹണിമൂണ്‍ കൊലക്കേസ്: സോനം 239 തവണ വിളിച്ച സഞ്ജയ് വര്‍മ്മ ആര്? യുവതിയുടെ ഫോണ്‍ രേഖകള്‍ പൊലീസിന്

    ന്യൂഡല്‍ഹി: മേഘാലയയില്‍ ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സോനം രഘുവംശിയുടെ ഫോണ്‍ രേഖകള്‍ പൊലീസിന് ലഭിച്ചു. വിവാഹത്തിന് മുമ്പുള്ള ആഴ്ചകളില്‍ സഞ്ജയ് വര്‍മ്മ എന്ന വ്യക്തിയുമായി സോനം 200-ലധികം ഫോണ്‍ കോളുകള്‍ ചെയ്തതായി പൊലീസ് കണ്ടെത്തി. എന്നാല്‍, സഞ്ജയ് വര്‍മ്മ എന്ന പേര് കാമുകന്‍ രാജ് കുശ്വാഹ ഉപയോഗിച്ചിരുന്ന വ്യാജ ഐഡന്റിറ്റിയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഇന്‍ഡോര്‍ പോലീസ് വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, മാര്‍ച്ച് 1 നും മാര്‍ച്ച് 25 നും ഇടയില്‍ സഞ്ജയ് വര്‍മ്മ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നമ്പറിലേക്ക് സോനം 112 തവണ വിളിച്ചിട്ടുണ്ട്. മറുവശത്തുള്ള വ്യക്തിയുമായി സോനം ദീര്‍ഘനേരം സംഭാഷണം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കേസില്‍ സഞ്ജയ് വര്‍മ്മ എന്നയാളുടെ പേര് ഉയര്‍ന്നുവന്നതിനെത്തുടര്‍ന്നാണ് പൊലീസ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. സോനത്തിന്റെ ഭര്‍ത്താവ് രാജ രഘുവംശിയുടെ കൊലപാതകത്തിന് പിന്നിലെ മുഖ്യസൂത്രധാരനായ രാജ് കുശ്വാഹയാണ് സഞ്ജയ്യുടെ പേരിലുള്ള ഫോണ്‍ ഉപയോഗിച്ചതെന്ന് കണ്ടെത്തി. കൊലപാതകത്തിന് കാരണമായി സോനം പറയുന്നത് അവിശ്വസനീയം!…

    Read More »
  • Breaking News

    വിവാഹം കഴിച്ചയാളെ ഇഷ്ടപ്പെട്ടില്ല; ഭര്‍ത്താവിനെ ചിക്കന്‍കറിയില്‍ വിഷം ചേര്‍ത്ത് യുവതി കൊലപ്പെടുത്തി

    റാഞ്ചി: ഇഷ്ടമില്ലാത്ത വിവാഹബന്ധത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ. ജാര്‍ഖണ്ഡിലെ ഗര്‍വയിലാണ് സംഭവം. 19 കാരിയായ സുനിത സിംഗാണ് 22 കാരനായ ഭര്‍ത്താവ് ബുദ്ധനാഥിന് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊന്നുകളഞ്ഞത്. ഇരുവരുടെയും കല്യാണം കഴിഞ്ഞ് ഒരുമാസം മാത്രം പിന്നിടുമ്പോഴാണ് സംഭവം. സംഭവത്തില്‍ അറസ്റ്റിലായ യുവതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇക്കഴിഞ്ഞ മെയ് 11 നായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ പിറ്റേന്ന് തന്നെ വിവാഹത്തില്‍ ഇഷ്ടക്കേട് പ്രകടിപ്പിച്ച് യുവതി വീട്ടിലേക്ക് മടങ്ങിയിരുന്നു. ഭര്‍ത്താവിനെ ഇഷ്ടമല്ലെന്ന് പറഞ്ഞ യുവതിയെ ഇരുവീട്ടുകാരും ചേര്‍ന്ന് അനുനയിപ്പിച്ച് വീണ്ടും ഭര്‍തൃവീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു. ഇതിനുമുന്‍പും യുവതി മകനെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായും എന്നാല്‍ ബുദ്ധനാഥ് ഇത് കഴിക്കാന്‍ വിസമ്മതിച്ചതിനാല്‍ രക്ഷപ്പെടുകയായിരുന്നുവെന്നും ഭര്‍തൃമാതാവ് ആരോപിക്കുന്നു. എന്നാല്‍ ബുദ്ധനാഥിന്റെ ഇഷ്ടഭക്ഷണമായ ചിക്കന്‍ കറിയില്‍ വിഷം ചേര്‍ത്ത് നല്‍കിയതോടെ യുവതിയുടെ പദ്ധതി വിജയിച്ചു. ചിക്കന്‍ കറി കഴിച്ച ബുദ്ധനാഥിനെ പിറ്റേന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.…

    Read More »
  • Breaking News

    മരുമകന് രണ്ട് മിനിറ്റുള്ള റീൽ ഉണ്ടാക്കാൻ വേണ്ടി വരിക 9.9 ലക്ഷം രൂപ, മനുഷ്യ ജീവനു പിണറായി ഇട്ടതും ആ വിലതന്നെ!! എന്റെ വോട്ട് 75,000 ൽ നിൽക്കില്ല, സത്യപ്രതിജ്ഞയ്ക്ക് അണികൾക്കൊപ്പം കാൽനടയായി നിയമസഭയിലേക്ക് പോകും- പിവി അൻവർ

    നിലമ്പൂർ: നിയമസഭയിലേക്ക് നിലമ്പൂരിൽ നിന്നു സത്യപ്രതിജ്ഞ ചെയ്യാൻ കാൽനടയായി പോകുമെന്ന് പി.വി. അൻവർ. ഇത് തന്റെ അമിതമായ ആത്മവിശ്വാസമല്ലെന്നും ജനങ്ങളെ അറിയാവുന്നതുകൊണ്ടുള്ള ആത്മവിശ്വാസമാണെന്നും അൻവർ പറഞ്ഞു. ‘പി.വി. അൻവർ ഒറ്റക്കല്ല നിയമസഭയിലേക്ക് പോകുക. നിലമ്പൂരിലെ ആയിരക്കണക്കിന് ആളുകളുമായിട്ടാണ് സത്യപ്രതിജ്ഞചെയ്യാൻ പോകുക. ഇക്കാര്യം ചർച്ച ചെയ്തുകഴിഞ്ഞു. ചിലപ്പോൾ കാൽനടയായി ഒരാഴ്ചയെടുത്തായിരിക്കും പോകുക. അങ്ങനെയും ആലോചിക്കുന്നുണ്ട്. ഇത് സംഭവിക്കും. അമിതമായ ആത്മവിശ്വാസമല്ല. അത് ജനങ്ങളെ എനിക്ക് അറിയുന്നതുകൊണ്ടുള്ള ആത്മവിശ്വാസമാണ്. എന്റെ പോരാട്ടം മലയോര കർഷകർക്ക് വേണ്ടിയാണ്. ചെറുതായിട്ട് തുടങ്ങിയിട്ടേയുള്ളൂ. റിസൾട്ട് വന്നതിന്റെ പിറ്റേദിവസം പോരാട്ടത്തിന് ആരംഭം കുറിക്കും’, അദ്ദേഹം പറഞ്ഞു. ഇന്ന് വോട്ടുചെയ്യുന്ന വോട്ടർ നാളെ രാവിലെ ഇവിടെ ജീവിച്ചിരിക്കും എന്ന് ഉറപ്പില്ലാത്ത നാട്ടിലാണ് ഞങ്ങൾ ജീവിക്കുന്നത്. മനുഷ്യരേയും മൃഗങ്ങളേയും വേർതിരിക്കുന്ന ഒരു വേലികെട്ടിത്തരണമെന്ന് മാത്രമേ ഞങ്ങൾ സർക്കാരിനോട് ആവശ്യപ്പെടുന്നുള്ളൂ. അല്ലാതെ ആകാശത്തെ അമ്പിളിമാമനെ പിടിച്ചുകൊണ്ടുതരണമെന്ന് സർക്കാരിനോട് പറഞ്ഞിട്ടില്ല. ആന ചവിട്ടിക്കൊന്നാലും കരടി കടിച്ചു തിന്നാലും പത്തുലക്ഷം. ഒരു മനുഷ്യ ജീവന് പിണറായി വിജയൻ…

    Read More »
  • Breaking News

    ‘കമല്‍ കൗര്‍ ഭാഭി’യെ കൊന്നത് കഴുത്ത് ഞെരിച്ച്, സ്വകാര്യഭാഗങ്ങളിലടക്കം മുറിവ്; അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കുന്നവര്‍ക്ക് മുന്നറിയിപ്പെന്ന് പ്രതിയുടെ ഭീഷണി

    ചണ്ഡീഗഡ്: കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പഞ്ചാബിലെ സമൂഹമാധ്യമ താരമായ ‘കമല്‍ കൗര്‍ ഭാഭി’യെന്ന കാഞ്ചന്‍ കുമാരിയുടെ (27) പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴുത്തു ഞെരിച്ചാണ് കാഞ്ചനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സ്വകാര്യഭാഗങ്ങളിലടക്കം മുറിവുകളുമുണ്ട്. എന്നാല്‍ ലൈംഗികാതിക്രമത്തെക്കുറിച്ച് വ്യക്തമായ തെളിവുകളില്ല. ഈ മാസം 11ന് ഭട്ടിന്‍ഡ ജില്ലയില്‍ ഒരു പാര്‍ക്കിങ് സ്ഥലത്താണ് കാഞ്ചന്‍ കുമാരിയുടെ മൃതദേഹം കണ്ടെത്തിയത്. കാഞ്ചനെ കഴിഞ്ഞ 9 മുതല്‍ കാണാതായിരുന്നു. പ്രതികളായ രണ്ടു പേരെ 13ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതിയായ നിഹാംഗ് അമൃത്പാല്‍ സിങ് സംഭവത്തിനു പിന്നാലെ യുഎഇയിലേക്ക് കടന്നതായാണ് വിവരം. കൊലപ്പെടുത്തിയശേഷം കാറില്‍ കൊണ്ടുവന്നിട്ടതാണെന്നാണ് പൊലീസിന്റെ നിഗമനം. കാറിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്നും പറഞ്ഞു. കാഞ്ചന് വിദേശത്തു പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘത്തിന്റെ ഭീഷണിയുണ്ടായിരുന്നു. ആന്തരികാവയവങ്ങളുടെയും സാംപിളുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ‘കമല്‍ കൗര്‍ ഭാഭി’ എന്ന പേരിലെ കാഞ്ചയുടെ ഇന്‍സ്റ്റ അക്കൗണ്ട് 3.84 ലക്ഷം പേര്‍…

    Read More »
Back to top button
error: