KeralaNEWS

കെട്ടിപ്പിടിക്കരുത്, ഒഴിഞ്ഞുമാറി അന്‍വര്‍; തോളില്‍ കയ്യിട്ട് ഷൗക്കത്തും സ്വരാജും

മലപ്പുറം: നിലമ്പൂരില്‍ പോളിങ് ബൂത്ത് സന്ദര്‍ശനങ്ങള്‍ക്കിടെ തമ്മില്‍ കണ്ട സ്ഥാനാര്‍ഥികളുടെ പ്രതികരണം വോട്ടെടുപ്പ് ദിനത്തിലെ കൗതുകമായി. വീട്ടികുത്ത് ജിഎല്‍പിഎസില്‍ ബൂത്ത് സന്ദര്‍ശനത്തിനിടെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജും തമ്മില്‍ കണ്ടത്. ചാനല്‍ ക്യാമറകള്‍ക്ക് മുന്നില്‍ ഇരുവരും പരസ്പരം ആശ്ലേഷിച്ചും ആശംസ അറിയിച്ചുമാണ് പിരിഞ്ഞത്.

അതേസമയം, മാനവേദന്‍ സ്‌കൂളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെ കണ്ട സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി.അന്‍വര്‍ അദ്ദേഹത്തോട് കെട്ടിപ്പിടിക്കരുതെന്ന് പറഞ്ഞു. കെട്ടിപ്പിടിക്കരുതെന്ന് പറഞ്ഞ് കൈ മാത്രം കൊടുക്കുകയായിരുന്നു. മറ്റു കുശലാന്വേഷണത്തിനു ഇരുവരും മുതിര്‍ന്നില്ല. കെട്ടിപ്പിടിക്കരുതെന്ന് അന്‍വര്‍ പറഞ്ഞതോടെ ഷൗക്കത്ത് അന്‍വറിന് കൈകൊടുത്ത് പിരിഞ്ഞു.

Signature-ad

ധൃതരാഷ്ട്രാലിംഗനത്തിന്റെ ആളാണ് ഷൗക്കത്തെന്ന് പിന്നീട് പ്രതികരിച്ച അന്‍വര്‍ അഭിനേതാക്കളുടെ കെട്ടിപ്പിടിത്തമാണ് സ്വരാജും ഷൗക്കത്തും തമ്മിലുണ്ടായതെന്നും പറഞ്ഞു. ”എനിക്ക് അഭിനയിക്കാനറിയില്ല. പച്ചമനുഷ്യര്‍ക്കൊപ്പം നില്‍ക്കുന്നയാളാണ്. സ്ഥാനാര്‍ഥികള്‍ തമ്മില്‍ സൗഹൃദമുണ്ടാകണം, എന്നാല്‍ ആത്മാര്‍ഥമായിരിക്കണം, പിന്നില്‍ കൂടി പാരവയ്ക്കരുത്.” അന്‍വര്‍ പറഞ്ഞു.

Back to top button
error: