Breaking NewsCrimeLead NewsNEWS

ജീവനൊടുക്കിയ ഐബി ഉദ്യോഗസ്ഥയുമായി രാജസ്ഥാനിലെ ഹോട്ടലില്‍ തങ്ങി, തമിഴ്‌നാട്ടിലും പോയി; സുകാന്തിന് മറ്റു സ്ത്രീകളുമായും ബന്ധം

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുമായി സുകാന്ത് രാജസ്ഥാനിലെ ഉദയ്പുരില്‍ രണ്ടു ദിവസം താമസിച്ചതായി പൊലീസ്. ഇയാളുമായി അവിടെ തെളിവെടുപ്പ് നടത്തിയ പൊലീസ്, ഇവര്‍ താമസിച്ച ഹോട്ടലുകളിലെത്തി. രണ്ടു ഹോട്ടലുകളിലായി ഓരോ ദിവസം വീതം ഇവര്‍ താമസിച്ചതിന്റെ വിശദാംശങ്ങള്‍ ഹോട്ടലിലെ രേഖകളില്‍നിന്നു കണ്ടെത്തി.

യുവതിയുമായി താന്‍ സൗഹൃദത്തിലായിരുന്നെന്നും അതിന്റെ ഭാഗമായിരുന്നു യാത്രകളെന്നും ഇയാള്‍ പൊലീസിനോടു വെളിപ്പെടുത്തി. രാജസ്ഥാനിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ പൊലീസ് സുകാന്തുമായി ഇന്നലെ അവിടെനിന്ന് തമിഴ്‌നാട്ടിലേക്കു പുറപ്പെട്ടു. യുവതിക്കൊപ്പം തമിഴ്‌നാട്ടിലും സുകാന്ത് സന്ദര്‍ശനങ്ങള്‍ നടത്തിയ പശ്ചാത്തലത്തിലാണ് അവിടെയുള്ള തെളിവെടുപ്പ്.

Signature-ad

തമിഴ്‌നാട്ടിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി 21നു തിരുവനന്തപുരത്ത് മടങ്ങിയെത്തും. സുകാന്തിന്റെ പൊലീസ് കസ്റ്റഡി കാലാവധി അന്നു പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ കോടതിയില്‍ ഹാജരാക്കും. രാജസ്ഥാനിലും തമിഴ്നാട്ടിലുമടക്കം നടത്തിയ സന്ദര്‍ശനങ്ങള്‍, യുവതിയെ ഇയാള്‍ ചൂഷണം ചെയ്തതിന്റെ തെളിവായി പ്രോസിക്യുഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടും. മറ്റു യുവതികളുമായും സുകാന്തിനു ബന്ധമുണ്ടായിരുന്നതിന്റെ സൂചനകളും പൊലീസിനു ലഭിച്ചിട്ടുണ്ട്.

Back to top button
error: