Month: June 2025
-
Breaking News
ആദ്യം മുന്നറിയിപ്പ്, പിന്നാലെ ആക്രമണം; ഇറാനിലെ ആണവ നിലയം തകര്‍ത്ത് ഇസ്രയേല്‍
ടെഹ്‌റാന്‍: ഇറാനിലെ അറാക് ആണവനിലയം (ഹെവി വാട്ടര്‍ റിയാക്ടര്‍) ആക്രമിച്ച് ഇസ്രയേല്‍. ഇതുവരെ റേഡിയേഷന്‍ ഭീഷണി ഉയര്‍ന്നിട്ടില്ലെന്നും ആക്രമണത്തിനുമുന്‍പുതന്നെ ഇവിടെനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഇറാനിയന്‍ ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ കേന്ദ്രം ആക്രമിക്കുമെന്ന് ഇസ്രയേല്‍ വ്യാഴാഴ്ച രാവിലെതന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു. മേഖലയില്‍നിന്ന് ഒഴിഞ്ഞുപോകണമെന്ന് ആളുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇറാനിലെ ടെഹ്റാനില്‍നിന്ന് ഏകദേശം 250 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ആണവ നിലയമാണ് അറാക് ഹെവി വാട്ടര്‍ റിയാക്ടര്‍. അതേസമയം, ഇസ്രയേലി നഗരങ്ങളില്‍ ഇറാന്റെ കനത്ത വ്യോമാക്രമണം തുടരുകയാണ്. മധ്യ, തെക്കന്‍ ഇസ്രയേലിലെ നാല് സ്ഥലങ്ങളില്‍ ഇറാനിയന്‍ മിസൈലുകള്‍ ഗുരുതരമായ നാശനഷ്ടങ്ങള്‍ വരുത്തിയതായാണു വിവരം. ടെല്‍ അവീവ് ഉള്‍പ്പെടെയുള്ള നഗരങ്ങളിലും കനത്ത നാശനഷ്ടമുണ്ടായി. പ്രാദേശിക സമയം രാവിലെ എട്ടരയോടെ ആയിരുന്നു ആക്രമണം. നിരവധി കെട്ടിടങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നു. അറുപതിലേറെ പേര്‍ക്കു പരുക്കേറ്റതായും റിപ്പോര്‍ട്ട് പറയുന്നു. ഇസ്രയേല്‍ സൈന്യത്തിന്റെ കമാന്‍ഡ് ആന്‍ഡ് ഇന്റലിജന്‍സ് ആസ്ഥാനവും സൈനിക ഇന്റലിജന്‍സ് ക്യാംപുമാണ് ഇറാന്‍ ലക്ഷ്യം വയ്ക്കുന്നതെന്നാണ്…
Read More » -
Breaking News
ഇസ്രയേലില്‍നിന്നും തിരിച്ചെത്തിയത് ഒരാഴ്ച്ച മുമ്പ്; യുവതിയെ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
തൃശൂര്‍: വീട്ടമ്മയെ വീട്ടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ചാലക്കുടി പരിയാരത്താണ് സംഭവം. പരിയാരം പള്ളിയ്ക്ക് സമീപം കരേടത്ത് വീട്ടില്‍ ഷൈജുവിന്റെ ഭാര്യ സിമി (45)യെയാണ് തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടത്. ഇസ്രായേലില്‍ ജോലിയ്ക്കു പോയിരുന്ന സിമി ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. വീടിന്റെ മുകളിലത്തെ നിലയില്‍ മൃതദേഹം കത്തികരിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു സിമിയുടെ മൃതദേഹം കിടന്നത്. ബുധനാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. സിമിയുടെ അമ്മയും മകളും പള്ളിയില്‍ പോയിരിക്കുകയായിരുന്നു. ചാലക്കുടി പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. അതിനിടെ, കോട്ടയത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പൊള്ളലേറ്റ് ചികിത്സയില്‍ ഇരുന്ന മറിയപ്പള്ളി സ്വദേശി അംബികകുമാരി (69) ആണ് ഇക്കഴിഞ്ഞ 11 ന് മരിച്ചത്. അടുക്കളയില്‍ വെച്ചാണ് പൊള്ളലേറ്റത്. ചായ തിളപ്പിക്കുന്നതിനിടയില്‍ ഗ്യാസ് സ്റ്റൗവില്‍ നിന്ന് വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
Read More » -
ഇറാൻ്റെ അറാക് ആണവനിലയം തകർത്ത് ഇസ്രയേൽ.., തിരിച്ചടിച്ച് ടെൽ അവീവ് ഉൾപെടെ നാലു നഗരങ്ങളിൽ ഇറാന്റെ കനത്ത വ്യോമാക്രമണം, ഏറ്റവും വലിയ ആശുപത്രിക്ക് നേരെയും ആക്രമണം..; ലക്ഷ്യം ഇന്റലിജൻസ് ആസ്ഥാനവും സൈനിക ക്യാംപും
ദുബായ്: മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ആളുകളെ ഒഴിപ്പിച്ച ശേഷം ഇറാനിലെ അറാക് ആണവനിലയം (ഹെവി വാട്ടർ റിയാക്ടർ) ആക്രമിച്ച് ഇസ്രയേൽ. ആക്രമണത്തെ തുടർന്ന് ഇതുവരെ റേഡിയേഷൻ ഭീഷണി ഉയർന്നിട്ടില്ലെന്നും ആക്രമണത്തിനു മുൻപുതന്നെ ഇവിടെനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഇറാനിയൻ ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. അതേസമയം കേന്ദ്രം ആക്രമിക്കുമെന്ന് ഇസ്രയേൽ വ്യാഴാഴ്ച രാവിലെതന്നെ മുന്നറിയിപ്പു നൽകിയിരുന്നു. അതുകൊണ്ട് ഈ മേഖലയിൽനിന്ന് ഒഴിഞ്ഞുപോകണമെന്ന് ആളുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇറാനിലെ ടെഹ്‌റാനിൽനിന്ന് ഏകദേശം 250 കിലോമീറ്റർ (155 മൈൽ) തെക്കുപടിഞ്ഞാറായാണ് അറാക് ഹെവി വാട്ടർ റിയാക്ടർ (IR-40) ആണവ നിലയം സ്ഥിതി ചെയ്യുന്നത്. ഒരു ഭാഗത്ത് ഇസ്രയേൽ ആക്രമണം അഴിച്ചുവിടുമ്പോൾ മറു ഭാഗത്ത് ഇസ്രയേൽ നഗരങ്ങളിൽ ഇറാനും കനത്ത വ്യോമാക്രമണം തുടരുകയാണ്. മധ്യ, തെക്കൻ ഇസ്രയേലിലെ നാല് സ്ഥലങ്ങളിൽ ഇറാനിയൻ മിസൈലുകൾ ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്തിയതായാണു വിവരം. ടെൽ അവീവ് ഉൾപ്പെടെയുള്ള നഗരങ്ങളിലും കനത്ത നാശനഷ്ടമുണ്ടായി. പ്രാദേശിക സമയം രാവിലെ എട്ടരയോടെ ആയിരുന്നു ആക്രമണം.…
Read More » -
Breaking News
സുഹൃത്തിനോട് സംസാരിച്ചതിന് ആള്‍ക്കൂട്ടവിചാരണ, മര്‍ദനം; മനംതൊന്ത് യുവതി ജീവനൊടുക്കി; എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കണ്ണൂര്‍: പിണറായി കായലോട് പറമ്പായിയില്‍ ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. റസീന മന്‍സിലില്‍ റസീനയെ (40) ആണ് ചൊവ്വാഴ്ച വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകരെ പിണറായി പോലീസ് അറസ്റ്റ്ചെയ്തു. ആത്മഹത്യാക്കുറിപ്പില്‍നിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പറമ്പായി സ്വദേശികളായ എം.സി. മന്‍സിലില്‍ വി.സി. മുബഷീര്‍ (28), കണിയാന്റെ വളപ്പില്‍ കെ.എ. ഫൈസല്‍ (34), കൂടത്താന്‍കണ്ടി ഹൗസില്‍ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ തലശ്ശേരി സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികില്‍ റസീന സുഹൃത്തിനോട് സംസാരിച്ചുനില്‍ക്കുന്നത് ഒരു സംഘം ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് തിരിച്ചയച്ചശേഷം മയ്യില്‍ സ്വദേശിയായ സുഹൃത്തിനെ കൈയേറ്റം ചെയ്ത് സമീപത്തുള്ള മൈതാനത്തെത്തിച്ചു. അഞ്ച് മണിക്കൂറോളം യുവാവിനെ കൂട്ടവിചാരണ നടത്തിയ സംഘം മൊബൈല്‍ഫോണും ടാബും പിടിച്ചെടുത്ത് 8.30-ഓടെ പറമ്പായിയിലെ എസ്ഡിപിഐ…
Read More » -
Breaking News
യുവതി ആൺ സുഹൃത്തുമായി സംസാരിക്കുന്നതുകണ്ട് ആൾക്കൂട്ട വിചാരണ, സുഹൃത്തിനെ കൈയ്യേറ്റം ചെയ്തു, വിചാരണ നടത്തിയത് 5 മണിക്കൂർ, ഇരുവരുടേയും വീട്ടുകാരെ വിളിച്ചുവരുത്തി, മനംനൊന്ത് യുവതി ജീവനൊടുക്കി!! മൂന്ന് എസ്ഡിപിഐ പ്രവർത്തകർ റിമാൻഡിൽ
കണ്ണൂർ: പിണറായി കായലോട് പറമ്പായിയിൽ യുവതി ജീവനൊടുക്കിയത് ആൾക്കൂട്ട വിചാരണയിൽ മനംനൊന്തെന്ന് പോലീസ് കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് എസ്ഡിപിഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു. ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് റസീന മൻസിലിൽ റസീനയെയാണ് (40) ചൊവ്വാഴ്ച വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാക്കുറിപ്പിൽനിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സംഭവം ഇങ്ങനെ- കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികിൽ റസീന സുഹൃത്തിനോട് സംസാരിച്ചുനിൽക്കുന്നത് അറസ്റ്റിലായവർ ഉൾപ്പെടെയുള്ള സംഘം ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചശേഷം മയ്യിൽ സ്വദേശിയായ സുഹൃത്തിനെ കൈയ്യേറ്റം ചെയ്യുകയും സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടു പോകുകയുമായിരുന്നു. പിന്നീട് അഞ്ച് മണിക്കൂറോളം യുവാവിനെ തടഞ്ഞുവച്ച് വിചാരണ ചെയ്ത സംഘം മൊബൈൽ ഫോണും ടാബും പിടിച്ചെടുത്ത്…
Read More » -
Breaking News
ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കി ട്രംപ്; പക്ഷേ, അന്തിമതീരുമാനം വൈകും?
വാഷിങ്ടണ്‍: ഇറാനെ ആക്രമിക്കാനുള്ള പദ്ധതികള്‍ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട്. എന്നാല്‍, ഇറാന് നേരേ ആക്രമണം നടത്തണോ എന്നതില്‍ അന്തിമതീരുമാനമെടുത്തിട്ടില്ലെന്നും യുഎസ് മാധ്യമമായ സിബിഎസ് റിപ്പോര്‍ട്ട് ചെയ്തു. ആണവപദ്ധതി ഉപേക്ഷിക്കാന്‍ ഇറാന്‍ സമ്മതിച്ചാല്‍ ആക്രമണം ആരംഭിക്കാനുള്ള നീക്കത്തില്‍നിന്ന് യുഎസ് പ്രസിഡന്റ് പിന്മാറിയേക്കുമെന്നാണ് യുഎസിലെ മുതിര്‍ന്ന ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് സിബിഎസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാനിലെ ഫോര്‍ദോ യുറേനിയം സമ്പുഷ്ടീകരണകേന്ദ്രം ആക്രമിക്കുന്നതാണ് യുഎസിന്റെ പരിഗണനയിലുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാനോട് നിരുപാധികം കീഴടങ്ങണമെന്ന് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ട്രംപിന്റെ ആവശ്യം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി അപ്പാടെ തള്ളിക്കളഞ്ഞു. ഇറാനിയന്‍ ജനത കീഴടങ്ങില്ലെന്നും യുഎസ് ഏതെങ്കിലും രീതിയില്‍ സൈനിക ഇടപെടല്‍ നടത്തിയാല്‍ അതിന് വലിയ വില നല്‍കേണ്ടിവരുമെന്നും ഖമീനി മുന്നറിയിപ്പ് നല്‍കി. എന്നാല്‍, ‘ഗുഡ് ലക്ക്’ എന്നുപറഞ്ഞ് ട്രംപ് ഇതിനെ തള്ളിക്കളഞ്ഞു. ഇതിനുപിന്നാലെയാണ് ട്രംപ് ആക്രമണപദ്ധതിക്ക് അംഗീകാരം നല്‍കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. യുഎസിന്റെ ഒരു…
Read More » -
Breaking News
വാട്‌സാപ്പ് പ്രണയം; 17കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, 19കാരന്‍ പിടിയില്‍
പത്തനംതിട്ട: സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. പീരുമേട് തോട്ടപ്പുര കൊടിയകുളങ്ങര അഭിറാം (19) ആണ് പെരുനാട് പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് യുവാവിനെ വാട്‌സാപ്പിലൂടെ പരിചയപ്പെടുന്നത്. തുടര്‍ന്ന് പലപ്പോഴായി നേരില്‍കണ്ടു. റാന്നിയിലെ പെട്രോള്‍ പമ്പില്‍ ജോലിചെയ്യുന്ന അഭിറാം ഈവര്‍ഷം ഫെബ്രുവരിയില്‍ ഇഷ്ടമാണെന്നും ഒരുമിച്ചുജീവിക്കാമെന്നും പറഞ്ഞ് ഇയാളുടെ പുതിയ വീടിന്റെ പണി നടക്കുന്നയിടത്ത് എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു. പെരുനാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചത്. ഇന്‍സ്‌പെക്ടര്‍ ജി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ പ്രതിയെ റാന്നിയില്‍നിന്ന് പിടികൂടി. ഇയാളെ കോടതി റിമാന്‍ഡുചെയ്തു.
Read More » -
Local
യൂണിറ്റ് കണ്‍വെന്‍ഷനും നവാഗതര്‍ക്കുള്ള അംഗത്വവിതരണവും
കോട്ടയം: കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ അയര്‍ക്കുന്നം യൂണിറ്റ് കണ്‍വെന്‍ഷനും നവാഗതര്‍ക്കുള്ള അംഗത്വവിതരണവും സംസ്ഥാന വൈസ്പ്രസിഡന്റ് എം.പ്രഭാകരന്‍നായര്‍ ഉത്ഘാടനം ചെയ്തു. അയര്‍ക്കുന്നം പഞ്ചായത്തിലെ സ്‌ക്കൂളുകളില്‍ നിന്നും SSLCക്ക് ഫുള്‍ A+ ലഭിച്ച 37 വിദ്യാര്‍ത്ഥികളെ പള്ളം ബ്‌ളോക്ക് പ്രസിഡണ്ട് പി.പി.പത്മനാഭന്‍ മെമന്റോ നല്കി അനുമോദിച്ചു. യൂണിറ്റ് പ്രസിഡണ്ട് എം.എന്‍.മോഹനന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യൂണിറ്റ് സെക്രട്ടറി പി.ജെ.കുര്യന്‍ സ്വാഗതംപറഞ്ഞു. ബ്‌ളോക്ക് വൈസ് പ്രസിഡണ്ട് റ്റി.വി. മോഹന്‍കുമാര്‍, ബ്‌ളോക്ക് ട്രഷറര്‍ കെ.എസ്. വാസവന്‍, യൂണിറ്റ് രക്ഷാധികാരികളായ മാത്യു അപ്പച്ചേരില്‍, മാത്യു കുന്നപ്പള്ളി, ബ്‌ളോക്ക് കമ്മറ്റി അംഗങ്ങളായ രാജപ്പന്‍, റ്റി.റ്റി.രമണി, ജോയിന്റ് സെക്രട്ടറി എല്‍.ആര്‍.കൃഷ്ണവാര്യര്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. യൂണിറ്റ് ട്രഷറര്‍ എം.വി.രാമചന്ദ്രന്‍ നന്ദി രേഖപ്പെടുത്തി.
Read More » -
Breaking News
കാമുകന്റെ വീട്ടിലേക്ക് ഭാര്യയെ പിന്തുടര്‍ന്നു; തര്‍ക്കത്തിനിടെ മൂക്ക് കടിച്ചെടുത്ത് ഭര്‍ത്താവ്; യുവതിയുടെ നില ഗുരുതരം
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കാമുകനൊപ്പം ഭാര്യയെ കണ്ട വൈരാഗ്യത്തില്‍ ഭാര്യയുടെ മൂക്ക് കടിച്ചെടുത്ത് ഭര്‍ത്താവ്. ഗുരുതരമായി പരുക്കേറ്റ ഇരുപത്തഞ്ചുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയായ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. യുവതി തന്റെ കാമുകനെ കാണാന്‍ പോയപ്പോഴാണ് സംഭവം. ഭാര്യയെ പിന്തുടര്‍ന്ന ഭര്‍ത്താവ് രാം ഖിലാവാന്‍, കാമുകന്റെ വീട്ടില്‍ വച്ച് അവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. അതിനിടയില്‍ ഖില്‍വാന്‍ കാമുകന്റെ മുന്നില്‍ വച്ച് ഭാര്യയുടെ മൂക്ക് കടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും കുടുംബാംഗങ്ങളുമാണ് സംഭവസ്ഥലത്തെത്തി പൊലീസിനെ വിവരം അറിയിച്ചത്. ഹരിയവാന്‍ പൊലീസ് സ്ഥലത്തെത്തി പരുക്കേറ്റ സ്ത്രീയെ ഹര്‍ദോയ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. പിന്നീട് ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി ലക്‌നൗവിലേക്കു മാറ്റി. ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് അഡീഷനല്‍ എസ്പി നരേന്ദ്ര കുമാര്‍ പറഞ്ഞു.
Read More » -
Breaking News
മഴയിലുംതോരാത്ത നിലമ്പൂരിന്റെ വോട്ടാവേശം; ആദ്യമണിക്കൂറില്‍ 6.02 % പോളിങ്
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കുന്നു.ആദ്യമണിക്കൂറില്‍ 6.02 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. രാവിലെ മുതല്‍ ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കാണ്.മഴയെയും അവഗണിച്ചാണ് വോട്ടര്‍മാര്‍ വോട്ട് ചെയ്യാനെത്തുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് മതീരി ജിഎല്‍പി സ്‌കൂളില്‍ എത്തി വോട്ട് രേഖപ്പെടുത്തി. വലിയ വിജയപ്രതീക്ഷയാണ് സ്വരാജ് പങ്കുവെച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പിതാവിന്റെ ഖബറിടം സന്ദര്‍ശിച്ച ശേഷം വോട്ടുരേഖപ്പെടുത്തി. ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്ന് ഷൗക്കത്ത് പ്രതികരിച്ചു. പ്രധാന മുന്നണി സ്ഥാനാര്‍ഥിയടക്കം 10സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.മെയ് 25നായിരുന്നു നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പി വി അന്‍വര്‍ രാജി വെച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേയ്ക്കായിരുന്നു നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. വോട്ടിങ്ങിനായി ആദിവാസി മേഖലകള്‍ ഉള്‍പ്പെടുന്ന വനത്തിലെ മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ ആകെയുള്ള 263 ബൂത്തുകളും പൂര്‍ണ സജ്ജം. ഇതില്‍ 11 എണ്ണം പ്രശ്‌ന ബാധിത ബൂത്തുകളാണ്. പോളിങ് സാമഗ്രികള്‍ ചുങ്കത്തറ മാര്‍തോമ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് ഇന്നലെ ഉച്ചയോടെ തന്നെ പോളിങ് സ്റ്റേഷനുകളില്‍ എത്തിയിരുന്നു. അതേസമയം, നിലമ്പൂര്‍…
Read More »