Month: June 2025
-
LIFE
അച്ഛനെ അടുപ്പിക്കുന്നില്ല, ഭാര്യ സംഗീത എന്നോ പോയി; അമ്പത്തൊന്നാം ജന്മദിനത്തില്‍ വിജയുടെ ജീവിതം ഇങ്ങനെ…
തമിഴകത്തിന്റെ ഇളയ ദളപതി വിജയുടെ 51 ആം പിറന്നാള്‍ ദിനമാണിന്ന്. നിരവധി പേരാണ് പ്രിയ താരത്തിന് ആശംസകള്‍ അറിയിക്കുന്നത്. ജീവിതത്തിലെ മറ്റാെരു സുപ്രധാന ഘട്ടത്തിലാണ് വിജയ് ഇന്ന്. സിനിമാ രംഗം ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ് വിജയ്. അവസാന സിനിമയായ ജന നായകന്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പ്രിയ താരം ബിഗ് സ്‌ക്രീനിനോട് വിട പറയുന്നതില്‍ നിരാശയുള്ളവര്‍ ഏറെയാണ്. എന്നാല്‍ ഇനി സമൂഹത്തെ സേവിക്കാനുള്ള വിജയുടെ തീരുമാനത്തില്‍ പ്രതീക്ഷകളുള്ളവരും ഏറെ. സിനിമാ ലോകത്ത് ലഭിച്ച സ്വീകാര്യത രാഷ്ട്രീയത്തില്‍ വിജയ്ക്കുണ്ടാകുമോ എന്ന് കണ്ടറിയണം. ഏറെ അവഗണനകള്‍ സിനിമാ ലോകത്ത് തുടക്ക കാലത്ത് വിജയ് നേരിട്ടുണ്ട്. ഇതെല്ലാം മറികടന്നാണ് താര പദവി നേടിയത്. രാഷ്ട്രീയത്തിലും ഈ ഘട്ടങ്ങളെല്ലാം അതിജീവിക്കാന്‍ ഈ പ്രായത്തില്‍ വിജയ് തയ്യാറാകുമോ എന്ന ചോദ്യമുണ്ട്. സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന നടനാണ് വിജയ്. എന്നാല്‍ താരത്തിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറേക്കാലമായി സിനിമാ ലോകത്ത് പ്രചരിക്കുന്നുണ്ട്. അച്ഛന്‍ എസ്.എ ചന്ദ്രശേഖറുമായി വിജയ്…
Read More » -
Breaking News
ഇറാന്‍ തിരിച്ചടി തുടങ്ങി; ഇസ്രയേലില്‍ മിസൈല്‍ ആക്രമണം; കനത്ത ജാഗ്രതയില്‍ അമേരിക്കയും
ടെല്‍ അവീവ്: ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്കുനേരെ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലില്‍ വീണ്ടും ആക്രമണം നടത്തി ഇറാന്‍. ഇറാന്‍ ആക്രമിച്ചതായി ഇസ്രയേല്‍ സേന അറിയിച്ചു. ഇസ്രയേലിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത മിസൈല്‍ ആക്രമണമാണ് ഇറാന്‍ നടത്തിയത്. നേരത്തേ ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളാണ് അമേരിക്ക ആക്രമിച്ചത്. ഇറാനിലെ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ വിജയകരമായ ആക്രമണം പൂര്‍ത്തിയാക്കി എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിലെ ആദ്യ പോസ്റ്റില്‍ അവകാശപ്പെട്ടത്. ഇസ്രയേലിലെ വിവിധയിടങ്ങളില്‍ സ്ഫോടനശബ്ദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രദേശങ്ങളില്‍ സൈറണും മുഴങ്ങി. ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതായും ആക്രമണം പ്രതിരോധിക്കാനും ഭീഷണി ഇല്ലാതാക്കാനുമുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി ഇസ്രയേല്‍ സേന അറിയിച്ചിട്ടുണ്ട്. 30-ഓളം മിസൈലുകള്‍ ഉപയോഗിച്ചാണ് ഇറാന്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം അമേരിക്കയിലും കനത്ത ജാഗ്രത തുടരുകയാണ്. വാഷിങ്ടണ്‍, ന്യൂയോര്‍ക്ക് സിറ്റി എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നഗരങ്ങളിലെ പ്രധാനസ്ഥാപനങ്ങളെല്ലാം നിരീക്ഷിച്ചുവരുകയാണ്. ഇറാന്‍…
Read More » -
Breaking News
വിപണി ഇടപെടല്‍: സപ്ലൈകോയ്ക്ക് 100 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് വിപണി ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങളെ സഹായിക്കാനാണ് തുക ലഭ്യമാക്കുന്നത്. ഈവര്‍ഷം ബജറ്റില്‍ സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനായി 250 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. ഇപ്പോള്‍ തുക അനുവദിച്ചതിലൂടെ ഓണക്കാലത്തേയ്ക്ക് അടക്കമുള്ള അവശ്യസാധനങ്ങളുടെ സംഭരണം മുന്‍കൂട്ടി ഉറപ്പാക്കാന്‍ കഴിയും. കഴിഞ്ഞവര്‍ഷം ബജറ്റില്‍ സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനായി 250 കോടി രൂപയാണ് വകയിരിത്തിയിരുന്നത്. എന്നാല്‍, 489 കോടി രൂപ അനുവദിച്ചു. 284 കോടി രൂപ അധികമായി നല്‍കി. 2011-12 മുതല്‍ 2024 25 വരെ, 15 വര്‍ഷക്കാലം സപ്ലൈകോയുടെ നേരിട്ടുള്ള വിപണി ഇടപെടലിനുള്ള സഹായമായി 7630 കോടി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 410 കോടി രൂപ മാത്രമാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തില്‍ നല്‍കിയിട്ടുള്ളത്. ബാക്കി 7220 കോടി രൂപയും എല്‍ഡിഎഫ് സര്‍ക്കാരുകളാണ് അനുവദിച്ചത്.
Read More » -
Breaking News
നാദിര്‍ഷയുടെ ‘ചക്കര’ ചത്തത് ഹൃദയാഘാതം മൂലം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
കൊച്ചി: നടനും സംവിധായകനുമായ നാദിര്‍ഷയുടെ വളര്‍ത്തു പൂച്ച ‘ചക്കര’ ചത്തതു ഹൃദയാഘാതം മൂലമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പേര്‍ഷ്യന്‍ വളര്‍ത്തുപൂച്ചയെ എറണാകുളം മാമംഗലത്തെ മൃഗാശുപത്രി അധികൃതര്‍ പൂച്ചയെ കഴുത്തില്‍ കുരുക്കിട്ട ശേഷമാണ് അനസ്‌തേഷ്യ നല്‍കിയതെന്നായിരുന്നു സംവിധായകന്‍ നാദിര്‍ഷ പരാതി ഉന്നയിച്ചത്. ആശുപത്രിക്കെതിരെ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. കഴുത്തില്‍ വലിഞ്ഞു മുറുക്കിയ പാടുകള്‍ ഇല്ലെന്നാണു ജില്ലാ വെറ്ററിനറി മേധാവി പൊലീസിനു കൈമാറി റിപ്പോര്‍ട്ടില്‍ പറയുന്നത്. പൂച്ചയ്ക്കു നേരത്തേ തന്നെ ഹൃദ്രോഗം ഉണ്ടായിരുന്നതായും ഈ സാഹചര്യത്തില്‍ മയക്കാന്‍ കുത്തിവച്ചപ്പോള്‍ ഹൃദയാഘാതം സംഭവിച്ചുവെന്നുമാണ് മൃഗസംരക്ഷണ വൃത്തങ്ങള്‍ പറയുന്നത്. നാദിര്‍ഷായുടെ ആരോപണങ്ങള്‍ ആശുപത്രി അധികൃതര്‍ നേരത്തേ തന്നെ നിഷേധിച്ചിരുന്നു. പൂച്ചയ്ക്ക് അനസ്തേഷ്യ നല്‍കിയത് ഡോക്ടര്‍ തന്നെയാണെന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. കൃത്യമായ അളവിലാണു മരുന്നു നല്‍കിയത്. മയക്കാതെ പൂച്ചയെ ഗ്രൂം ചെയ്യാമെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞിരുന്നുവെന്നും മയക്കാതെ ചെയ്യാന്‍ കഴിയില്ലെന്നു മകള്‍ പറഞ്ഞപ്പോള്‍ ഇതിനേക്കാള്‍ വലുതിനെ ചെയ്തിട്ടുണ്ടെന്ന് ജീവനക്കാര്‍ മറുപടി പറഞ്ഞെന്നുമായിരുന്നു നാദിര്‍ഷാ…
Read More » -
Crime
അവിടെ ടൊമഹോക്ക് ഇത് വെറും ‘ഹമുക്ക്’… പിറന്നാള്‍ സമ്മാനമായി നാടന്‍ ബോംബ്, എറിഞ്ഞുപൊട്ടിച്ച് ആഘോഷം; യുവാവ് അറസ്റ്റില്‍
ചെന്നൈ: ജന്മനദിനത്തിന് സുഹൃത്ത് സമ്മാനമായിനല്‍കിയ നാടന്‍ബോംബ് എറിഞ്ഞുപൊട്ടിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ചെന്നൈക്കടുത്ത ചെങ്കല്‍പ്പെട്ട് ടൗണില്‍ താമസിക്കുന്ന ദീപക് (21) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം ദീപകിന്റെ ജന്മദിനം വീട്ടില്‍ ആഘോഷിക്കുകയായിരുന്നു. കെയ്ക്ക് മുറിച്ചശേഷം സുഹൃത്തായ ദേവ് ഒരു നാടന്‍ബോംബ് ദീപക്കിന് പിറന്നാള്‍സമ്മാനമായി നല്‍കി. അവിടെവെച്ച് പൊട്ടിക്കാനും ആവശ്യപ്പെട്ടു. ദീപക് തന്റെ വീട്ടിനുമുന്നില്‍വെച്ചുതന്നെ ബോംബ് എറിഞ്ഞുപൊട്ടിച്ചെങ്കിലും അപായമൊന്നുമുണ്ടായില്ല. ഇതിന്റെ ദൃശ്യങ്ങള്‍ ദീപക്കും സുഹൃത്തുക്കളും ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചു. ഇതുകണ്ട ഏതോ വ്യക്തി ദൃശ്യം പോലീസിന് കൈമാറി നടപടിക്കാവശ്യപ്പെടുകയായിരുന്നു.
Read More » -
Breaking News
അന്തര്‍വാഹിനികളില്‍നിന്ന് ടൊമഹോക്ക് മിസൈലുകള്‍; യു.എസ് താണ്ഡവത്തില്‍ ഇറാന്റെ 3 ആണവകേന്ദ്രങ്ങള്‍ തവിടുപൊടി
വാഷിങ്ടന്‍: ഇറാന്റെ ആണവ നിലയങ്ങളിലേക്ക് യുഎസ് അന്തര്‍വാഹിനികളില്‍ നിന്നുള്ള മിസൈലുകളും പ്രയോഗിച്ചെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞതായി ‘ഫോക്സ് ന്യൂസ്’ റിപ്പോര്‍ട്ടു ചെയ്തു. നതാന്‍സ്, ഇസ്ഫഹാന്‍ നിലയങ്ങള്‍ക്കു നേരെയാണ് ടൊമഹോക്ക് മിസൈലുകള്‍ പ്രയോഗിച്ചത്. താഴ്ന്നു പറക്കുന്നതിനാല്‍ റഡാറുകളുടെ കണ്ണില്‍പ്പെടാനാകില്ല ഈ മിസൈലുകള്‍ക്ക്. ദീര്‍ഘദൂരം സഞ്ചരിച്ച് കരയിലെ ലക്ഷ്യങ്ങളെ കൃത്യമായി ആക്രമിച്ച് തകര്‍ക്കാനുള്ള ശേഷിയുണ്ട് ഈ സബ്സോണിക് ക്രൂസ് മിസൈലിന്. ഫൊര്‍ദോ നിലയവും ആക്രമിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. മദര്‍ ഓഫ് ഓള്‍ ബോംബ്‌സ് എന്നറിയപ്പെടുന്ന ജിബിയു 43/ബി മാസ്സിവ് ഓര്‍ഡ്നന്‍സ് എയര്‍ ബ്ലാസ്റ്റ് (എംഒഎബി) ബോംബുകള്‍ ആറെണ്ണം പ്രയോഗിച്ചതായും ട്രംപിനെ ഉദ്ധരിച്ച് ഫോക്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ഇസ്രയേല്‍ സംഘര്‍ഷം പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് യുഎസും ആക്രമണത്തില്‍ പങ്കാളിയാകുന്നത്. ആക്രമണം നടത്തിയ സൈന്യത്തെ ട്രംപ് അഭിനന്ദിച്ചു. ALSO READ തിരിച്ചടിച്ചാല്‍ ഇറാന്റെ ലക്ഷ്യങ്ങള്‍ ഏതൊക്കെ? കുവൈത്ത്, സൗദി, യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലെ പത്തു സൈനിക ബേസുകള്‍ മിസൈല്‍ പരിധിയില്‍; ഹോര്‍മൂസ് കടലിടുക്ക്…
Read More » -
Breaking News
ഇറാനില്‍ ആക്രമണം നടത്തി അമേരിക്ക; മൂന്ന് ആണവകേന്ദ്രങ്ങളില്‍ ബോംബിങ് നടത്തിയെന്ന് ട്രംപ്
വാഷിങ്ടണ്‍: ഇസ്രയേല്‍- ഇറാന്‍ യുദ്ധത്തില്‍ പങ്കുചേര്‍ന്ന് അമേരിക്ക. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് വെളിപ്പെടുത്തി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സാമൂഹിക മാധ്യമമായ ട്രൂത്തിലൂടെയാണ് ട്രംപ് ഇക്കാര്യം പുറത്തുവിട്ടത്. ഇറാനിലെ തന്ത്രപ്രധാനമായ ഫോര്‍ഡൊ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ ആണവ കേന്ദ്രങ്ങളിലാണ് യു.എസ് ആക്രമണം നടത്തിയത്. ആണവകേന്ദ്രങ്ങളില്‍ ബോംബര്‍ വിമാനങ്ങള്‍ ബോംബിട്ടെന്നും എല്ലാ വിമാനങ്ങളും ഇറാന്റെ വ്യോമമേഖലയില്‍ നിന്ന് ആക്രമണം നടത്തി മടങ്ങിയെന്നും ട്രംപ് പറഞ്ഞു. യു.എസിനല്ലാതെ ലോകത്ത് ഒരുസൈന്യത്തിനും ഇത്തരത്തിലൊരു ദൗത്യം നടത്താനാകില്ലെന്ന് ട്രംപ് അവകാശപ്പെട്ടു. ഇനി സമാധാനത്തിനുള്ള സമയമാണെന്ന് എടുത്ത് പറഞ്ഞാണ് ട്രംപ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. അതേസമയം യു.എസ് ആക്രമണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ഫോര്‍ഡോയില്‍ ആക്രമണം നടത്തണമെങ്കില്‍ ശക്തിയേറിയ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ആവശ്യമാണ്. ഇതിനെ വഹിക്കാന്‍ കഴിയുന്ന യുദ്ധവിമാനങ്ങളെ യു.എസ് ഗുവാമിലെ സൈനിക കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. എത്രവിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കൈടുത്തതെന്നും നാശനഷ്ടങ്ങള്‍ എത്രത്തോളമെന്നും വെളിവായിട്ടില്ല. സംഘര്‍ഷം തുടങ്ങി 10-ാം നാളിലാണ് യു.എസ് നേരിട്ട്…
Read More » -
Breaking News
വിദേശത്ത് അട്ടിമറിക്ക് ഗുണ്ടാ സംഘങ്ങള്‍; ഇറാന്റെ നിഗൂഢ പ്രവൃത്തികള്‍ വെളിപ്പെടുത്തി സ്വീഡിഷ് ഡോക്കുമെന്ററി; മാധ്യമ പ്രവര്‍ത്തകരെയും ഇസ്രയേല്‍ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടു; സ്വീഡനിലെ എംബസി ആക്രമണവും ഇറാന്റെ പദ്ധതി
ന്യൂയോര്‍ക്ക്: യൂറോപ്പിലാകെ പ്രതിയോഗികളെ ലക്ഷ്യമിട്ടു സ്വീഡിഷ് ഗുണ്ടാ സംഘങ്ങളെ ഇറാന്‍ നിയോഗിച്ചെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടു സ്വീഡിഷ് മാധ്യമം. ഇന്റലിജന്‍സ് രേഖകള്‍, സംഘാംഗങ്ങളുടെ വെളിപ്പെടുത്തല്‍, വിദഗ്ധ വിശകലം എന്നിവ ഉള്‍പ്പെടുത്തി പുറത്തുവിട്ട ഡോക്കുമെന്ററിയിലാണ് ഈ വിവരം. ഇറാന്‍ നിര്‍ദേശിക്കുന്നവരെ ലക്ഷ്യമിട്ടാണ് നീക്കമെന്നും പറയുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറാനിയന്‍ വിമത മാധ്യമമായ ‘ഇറാന്‍ ഇന്റര്‍നാഷണല്‍’ ജേണലിസ്റ്റുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു വിവരം. ഇറാനിലെ വിമതര്‍ക്കും മറ്റുള്ളവര്‍ക്കുമിടയില്‍ വലിയ കാഴ്ചക്കാരുള്ള ഇറാനിയന്‍ റിപ്പബ്ലിക്ക് ചാനലിനെതിരേ ഇസ്ലാമിക ഭരണകൂടത്തില്‍നിന്നു തുടര്‍ച്ചയായി ഭീഷണികള്‍ ഉയരുന്നുണ്ട്. ജേണലിസ്റ്റുകള്‍ക്കെതിരേ തെരുവു ഗുണ്ടകളെ മുമ്പ് ഏര്‍പ്പെടുത്തിയെന്നു പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരും വ്യക്തമാക്കിയിരുന്നു. കുര്‍ദിഷ് ഫോക്‌സ് എന്നറിയപ്പെടുന്ന ഗുണ്ടാ നേതാവായ റാവ മജീദിനെ വിധിക്കുന്നതിനു പകരമായി ഇസ്രയേലി സംവിധാനങ്ങളെയോ ഇറാന്‍ ഇന്റര്‍നാഷണലിന്റെ ജേണലിസ്റ്റുകളെയോ വധിക്കണമെന്ന് എതിര്‍ സംഘങ്ങളോട് ആവശ്യപ്പെട്ടെന്നും ഡോക്കുമെന്ററി ചൂണ്ടിക്കാട്ടുന്നു. 2023ന്റെ തുടക്കത്തില്‍ മജീദ് ഇറാനിലുണ്ടായിരുന്ന സമയത്തായിരുന്നു ഇയാളുമായുള്ള ബദ്ധം തുടങ്ങിയത്. ഇസ്രയേല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളെക്കൂടി ഉദ്ധരിക്കുന്ന ഡോക്കുമെന്ററിയില്‍, മജീദിന് രണ്ട്…
Read More » -
India
അഹമ്മദാബാദ് വിമാനദുരന്തം: 247 പേരെ തിരിച്ചറിഞ്ഞു, മരിച്ചവരിൽ ആദ്യ കൺമണിക്കു വേണ്ടി കാത്തിരുന്ന ദമ്പതികളും
അഹമ്മദാബാദ് വിമാനാപകടം സൃഷ്ടിച്ച നടുക്കത്തിൽ നിന്ന് രാജ്യം ഇതുവരെ മോചനം നേടിയിട്ടില്ല. ഈ ദുരന്തം നിരവധി സ്വപ്നങ്ങളെയും പ്രതീക്ഷകളെയും തകർത്തു. ഹൃദയം നുറുങ്ങുന്ന ഒരു വാർത്ത കൂടി ഇന്നലെ പുറത്തുവന്നു. വിവാഹശേഷം തങ്ങളുടെ ആദ്യ കൺമണിയെ വരവേൽക്കാൻ കാത്തിരുന്ന വൈഭവ് പട്ടേൽ (29), ജിനാൽ ഗോസ്വാമി (27) ദമ്പതികളുടെ ജീവിതം കൂടി ഈ അപകടത്തിൽ പൊലിഞ്ഞു. ഏഴ് മാസം ഗർഭിണിയായിരുന്ന ജിനാൽ, ഉദരത്തിലെ കുഞ്ഞുമൊത്താണ് ഈ ലോകത്തോട് വിട പറഞ്ഞത്. ബ്രിട്ടനിൽ താമസിക്കുകയായിരുന്നു ഈ ദമ്പതികൾ. ആദ്യത്തെ കുഞ്ഞിൻ്റെ വരവിനോടനുബന്ധിച്ച് ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാനും ജിനാലിന്റെ ബേബി ഷവർ ചടങ്ങിൽ പങ്കെടുക്കാനുമാണ് ഇരുവരും നാട്ടിലെത്തിയത്. ജൂൺ രണ്ടിന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ബേബി ഷവർ ചടങ്ങ് സന്തോഷപൂർവ്വം നടന്നു. എന്നാൽ, ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ജൂൺ 12-ന് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തകർന്നുവീണ അപകടത്തിൽ കൊല്ലപ്പെട്ടവരിൽ വൈഭവും ജിനാലിനും ഉൾപ്പെട്ടിരുന്നു. അപകടസ്ഥലത്ത്…
Read More » -
Breaking News
ഖമേനിയുടെ ഒളിയിടം വെളിപ്പെടുത്തി ഇറാനിയന്‍ വിമത മാധ്യമം; കുടുംബത്തിനൊപ്പം വടക്കുകിഴക്കന്‍ ടെഹ്‌റാനിലെ ലാവിസാനിലെ ബങ്കറില്‍ അഭയംതേടി; ഇലക്‌ട്രോണിക് ഉപകരണങ്ങളെല്ലാം വിലക്കി; സൈനിക നേതൃത്വവുമായി ബന്ധപ്പെടുന്നത് ദൂതര്‍ മുഖാന്തിരം
ടെഹ്‌റാന്‍: പിന്‍ഗാമികളായി മകനുള്‍പ്പെടെ മൂന്ന് ഇസ്ലാമിക് നേതാക്കളെ പിന്‍ഗാമികളായി പ്രഖ്യാപിച്ച ഖമേനിയുടെ ഒളിയിടത്തെക്കുറിച്ചു സൂചന നല്‍കി ഇറാനിയന്‍ വിമത മാധ്യമമായ ഇറാന്‍ ഇന്റര്‍നാഷണല്‍. വെള്ളിയാഴ്ച ഇസ്രയേല്‍ ആക്രമണം ആരംഭിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ പരമോന്നത നേതാവ് വടക്കുകിഴക്കന്‍ ടെഹ്ാനിലെ ലാവിസാനിലുള്ള ബങ്കറിലേക്കു മകനും കുടുംബത്തിനുമൊപ്പം മാറിയെന്നാണു റിപ്പോര്‍ട്ട്. ഖമേനിയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണു റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ഇറാന്‍ ഇന്റര്‍നാഷണല്‍ അവകാശപ്പെട്ടു. ഖമേനിയുടെ മകന്‍ മൊജ്തബ ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാ അംഗങ്ങളും അദ്ദേഹത്തോടൊപ്പമുണ്ടെന്ന് വൃത്തങ്ങള്‍ പറഞ്ഞു. BREAKING NEWS വധിക്കപ്പെടുമെന്ന് ഉറപ്പിച്ചു; മരണ ഭീതിയെത്തുടര്‍ന്ന് ബങ്കറില്‍ കഴിയുന്ന അയൊത്തൊള്ള ഖമേനി അടിയന്തരമായി മൂന്നു പിന്‍ഗാമികളെ പ്രഖ്യാപിച്ചെന്നു ന്യൂയോര്‍ക്ക് ടൈംസ്; ഒരാള്‍ മകന്‍; മറ്റു രണ്ടുപേരുടെ വിവരങ്ങള്‍ അജ്ഞാതം; തീരുമാനം എടുത്തത് രണ്ടു വിശ്വസ്തര്‍ കൂടി വീണതോടെ ഇതിനുമുമ്പ് ഇസ്രയേലിനെതിരേ ‘ഓപ്പറേഷന്‍ ട്രൂ പ്രോമിസ്-1’, ‘ട്രൂ പ്രോമിസ്- 2’ എന്നീ ഓപ്പറേഷനുകള്‍ നടത്തിയപ്പോഴും ഖമേനി ബങ്കറിലേക്കു മാറിയിരുന്നു. ഈ സമയം മൊജ്തബ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നെങ്കിലും മറ്റു…
Read More »