
മലപ്പുറം: പള്ളിക്കത്തോട് വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. ചേക്കാട് കാഞ്ഞിരംപാടം കുന്നുമ്മല്‍ പി.സി. സുരേഷ് (64) ആണ് പിടിയിലായത്.
2025 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോട്ടയം പള്ളിക്കത്തോട് ആനിക്കാട് കോക്കാട്ട്മുണ്ടക്കല്‍ സുനില്‍ കെ.തോമസിന്റെ വീട്ടില്‍ നിന്നും സ്വര്‍ണ്ണവും പണവും ഉള്‍പ്പെടെ രണ്ടു ലക്ഷത്തോളം രൂപയുടെ മുതലുകള്‍ മോഷണം പോയിരുന്നു. വീട്ടിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പ്രതിയെ പോലീസ് തിരിച്ചറിഞ്ഞെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ രണ്ടുമാസക്കാലമായി നടന്ന അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് മലപ്പുറം കരുവാരക്കുണ്ടില്‍നിന്നും പള്ളിക്കത്തോട് പോലീസ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പേരില്‍ കോട്ടയം ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകള്‍ നിലവിലുണ്ട്. കേസിന്റെ വിചാരണയ്ക്കായി വരുന്ന അവസരങ്ങളില്‍ ആ സ്ഥലങ്ങളില്‍ മോഷണം നടത്തി തിരികെ പോകുന്ന പതിവുള്ളയാണ് പ്രതിയെന്ന് പോലീസ് പറയുന്നു.