Month: May 2025

  • Crime

    വൈറ്റില സ്പായിലെ റെയ്ഡ്: ശമ്പളത്തിന് പുറമെ കുറച്ചധികം കിമ്പളവും; യുവതികള്‍ക്ക് മാസം വമ്പന്‍ വരുമാനം…

    കൊച്ചി: വൈറ്റിലയിലെ ഹോട്ടലില്‍ സ്പായുടെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ പതിനൊന്ന് യുവതികളെയും മാസ ശമ്പളത്തിലാണ് നിയമിച്ചിരുന്നത്. പിടിയിലായ 11 പേരും മലയാളികളാണെന്നും പൊലീസ് വെളിപ്പെടുത്തി. ഇതില്‍ മാനേജരായ സ്ത്രീയ്ക്ക് മുപ്പതിനായിരവും മറ്റുള്ളവര്‍ക്ക് 15,000 രൂപ വീതവുമായിരുന്നു ലഭിച്ചിരുന്നത്. ഇത് കൂടാതെ അനാശാസ്യത്തിലൂടെ വമ്പന്‍ തുക ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഹോട്ടലിലെ മൂന്ന് മുറികള്‍ വാടകയ്ക്കെടുത്ത് മലപ്പുറം സ്വദേശി നൗഷാദാണ് സ്പാ നടത്തിയത്. ലക്ഷങ്ങളായിരുന്നു വരുമാനമായി ലഭിച്ചിരുന്നത്. ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹോട്ടലിലെത്തിയത്. പരിശോധനയില്‍ ലഹരി ലഭിച്ചില്ല, പകരം പെണ്‍വാണിഭ സംഘം പിടിയിലായി. ഇവിടെനിന്ന് കോണ്ടവും ഗുളികകളുമൊക്കെ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. യുവതികളെ ചോദ്യം ചെയ്തുവരികയാണ്. പരിശോധനയില്‍ ലഹരി കണ്ടെത്തിയിട്ടില്ലെങ്കിലും, ഹോട്ടലില്‍ ലഹരി ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്.

    Read More »
  • India

    സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്നില്ല, വാര്‍ത്തകള്‍ തളളി ബോര്‍ഡ്

    ന്യൂഡല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം അടുത്ത ആഴ്ചയോടെ പ്രസിദ്ധീകരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് ഫലപ്രഖ്യാപനം ഉണ്ടാകുമെന്ന പ്രചാരണം സിബിഎസ്ഇ ബോര്‍ഡ് തളളി. ഫലപ്രഖ്യാപിക്കുന്ന തീയതി മുന്‍കൂട്ടി പ്രഖ്യാപിക്കുമെന്നും സിബിഎസ്ഇ ബോര്‍ഡ് അറിയിച്ചു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തെറ്റായ വിവരങ്ങള്‍ വിശ്വസിക്കരുതെന്നും സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in, cbseresults.nic.in, results.cbse.nic.in എന്നിവയില്‍ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. ‘മുന്‍വര്‍ഷങ്ങളില്‍ പിന്തുടരുന്ന രീതി അനുസരിച്ച്, സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാഫലങ്ങള്‍ 2025 മേയ് രണ്ടാം വാരത്തോടെ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷം മേയ് 13ന് ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. ഈ വര്‍ഷവും സമാനമായ ഒരു സമയക്രമം പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഇപ്പോള്‍ നടക്കുന്ന പ്രചാരണം തെറ്റാണ്’-ഒരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ഈ വര്‍ഷം ആകെ 44 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് സിബിഎസ്ഇ പരീക്ഷ എഴുതിയത്. പത്താം ക്ലാസില്‍ ഏകദേശം 24.12 ലക്ഷം വിദ്യാര്‍ത്ഥികളും പന്ത്രണ്ടാം ക്ലാസില്‍ ഏകദേശം 17.88 ലക്ഷം വിദ്യാര്‍ത്ഥികളുമാണ് പരീക്ഷ എഴുതിയത്. രണ്ട് ക്ലാസുകളുടെയും…

    Read More »
  • Social Media

    ബിഗ് ബോസ് ഷോ മാന്‍ഡ്രക്കോ? വീണയ്ക്ക് പിന്നാലെ ദാമ്പത്യം അവസാനിപ്പിക്കാന്‍ ഒരുങ്ങി ലക്ഷ്മിപ്രിയയും?

    ഇതുവരെയുള്ള ബിഗ് ബോസ് മലയാളം സീസണുകളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി ലഭിച്ച സീസണായ നാലാം സീസണിലെ വൈറല്‍ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു നടിയും എഴുത്തുകാരിയുമായ ലക്ഷ്മിപ്രിയ. ഗ്രാന്റ് ഫിനാലെ സ്റ്റേജ് വരെ എത്തിയ ആ സീസണിലെ തേര്‍ഡ് റണ്ണറപ്പായിരുന്നു. സീസണ്‍ ഫോറില്‍ മാറ്റുരച്ച മത്സരാര്‍ത്ഥികളില്‍ ലക്ഷ്മിപ്രിയയാണ് ഏറ്റവും കൂടുതല്‍ വൈറല്‍ കണ്ടന്റുകള്‍ സൃഷ്ടിച്ചൊരാള്‍. തന്റെ നിലപാടുകളും കാഴ്ചപ്പാടുകളും മടി കൂടാതെ പറഞ്ഞതിന്റെ പേരില്‍ വലിയ രീതിയില്‍ വിമര്‍ശനവും നടിക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. സമൂഹമാധ്യമങ്ങളില്‍ സജീവമായ ലക്ഷ്മിപ്രിയ പങ്കുവെച്ച ഏറ്റവും പുതിയ കുറിപ്പാണ് ചര്‍ച്ചയാകുന്നത്. താനും ഭര്‍ത്താവ് ജയേഷും വേര്‍പിരിയുന്നുവെന്ന് അറിയിച്ച് ലക്ഷ്മി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ സ്‌ക്രീന്‍ ഷോട്ടാണ് പ്രചരിക്കുന്നത്. തെറ്റുകളും കുറ്റങ്ങളും തന്റേതാണെന്നും ആയതിനാല്‍ ചേര്‍ത്ത് വെച്ചാലും ചേരാത്ത ജീവിതത്തില്‍ നിന്നും താന്‍ പിന്‍വാങ്ങുകയാണെന്നും അറിയിച്ചുള്ളതായിരുന്നു കുറിപ്പ്. ജീവിതത്തില്‍ ഏറ്റവും വെറുത്ത ചില കാര്യങ്ങള്‍ എനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. നാല്‍പ്പതുകളുടെ തുടക്കത്തില്‍ ജീവിതം എത്തി നില്‍ക്കുന്ന ഈ വേളയില്‍…

    Read More »
  • Kerala

    വിഴിഞ്ഞം തുറമുഖത്തിന്റെ പിതാവ് ഉമ്മന്‍ചാണ്ടി; പുതുപ്പള്ളിയിലെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി എം.വിന്‍സന്റ്

    കോട്ടയം/തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖം കമ്മീഷനിങ്ങിനു മുന്‍പായി പുതുപ്പള്ളിയിലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി എം.വിന്‍സന്റ് എംഎല്‍എ. ചാണ്ടി ഉമ്മന്‍ എംഎല്‍എയോടൊപ്പം എത്തിയാണ് പുഷ്പാര്‍ച്ചന നടത്തിയത്. വിഴിഞ്ഞം തുറമുഖത്തിന്റെ പിതാവാണ് ഉമ്മന്‍ ചാണ്ടിയെന്ന് എം.വിന്‍സന്റ് പ്രതികരിച്ചു. ‘വിഴിഞ്ഞം ഉമ്മന്‍ ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലം. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ക്രെഡിറ്റിനായി മത്സരിക്കുന്നു. റെയില്‍ റോഡ് കണക്ടിവിറ്റി പൂര്‍ത്തിയാക്കണമെന്ന കരാര്‍ പോലും ഇതുവരെ നടപ്പിലാക്കാന്‍ ഈ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല,’ എം.വിന്‍സന്റ് ചൂണ്ടിക്കാട്ടി. ഇന്ന് ചരിത്ര ദിവസമാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ പ്രതികരിച്ചു. ഒരു കല്ലു മാത്രം ഇട്ടു എന്ന സിപിഎമ്മിന്റെ പ്രചരണം പച്ചക്കള്ളം. നാട്ടുകാര്‍ക്ക് അക്കാര്യം അറിയാം. 2004 ല്‍ ആദ്യം മുഖ്യമന്ത്രിയായപ്പോള്‍ മുതല്‍ ഉമ്മന്‍ ചാണ്ടി വിഴിഞ്ഞത്തിനായി ശ്രമം തുടങ്ങി. ക്രെഡിറ്റ് ഏറ്റെടുക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകളെ പോലും സര്‍ക്കാരിന് ഭയമാണ്. അതാണ് പ്രതിപക്ഷ നേതാവിനെയും കോണ്‍ഗ്രസ് നേതാക്കളെയും ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്, ചാണ്ടി ഉമ്മന്‍ ചൂണ്ടിക്കാട്ടി. അതേസമയം, കേരളത്തിന്റെ…

    Read More »
  • Breaking News

    വിഴിഞ്ഞം ഉദ്ഘാടന വേദിയില്‍ പ്രതിപക്ഷ നേതാവിനും ഇരിപ്പിടം; ഉള്‍പ്പെടുത്തിയത് ഒമ്പതാമനായി; ലിസ്റ്റ് പുറത്തുവിട്ട് വി.എന്‍. വാസവന്‍; ‘വി.ഡി. സതീശന്റേത് വാര്‍ത്ത സൃഷ്ടിക്കാനുള്ള ശ്രമം, പട്ടിക തീരുമാനിക്കേണ്ടത് കേന്ദ്രം’

    തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയിൽ പ്രതിപക്ഷ നേതാവിനും ഇരിപ്പിടം ഉണ്ടെന്നും ഒമ്പതാമതായി വിഡി സതീശനെ ഉള്‍പ്പെടുത്തിയുള്ള പട്ടികയാണ് കേന്ദ്രം നൽകിയതെന്നും മന്ത്രി വിഎൻ വാസവൻ. പ്രതിപക്ഷ നേതാവിന്‍റെ പേര് ഉള്‍പ്പെടുത്തിയ ലിസ്റ്റ്  കാണിച്ചുകൊണ്ടായിരുന്നു വിഎൻ വാസവന്‍റെ പ്രതികരണം. തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് ചടങ്ങിൽനിന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിട്ടുനിൽക്കുന്നതിൽ പ്രതികരിച്ച് തുറമുഖ വകുപ്പ് മന്ത്രി വിഎൻ വാസവൻ. പ്രധാനമന്ത്രിയുടെ ഓഫീസാണ് ആരൊക്കെയാണ് വേദിയിൽ പ്രസംഗിക്കേണ്ടത് എന്ന് തീരുമാനിക്കുന്നതെന്നും ഗവർണർക്ക് പോലും പ്രസംഗിക്കാൻ സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവിന്‍റേത് വാർത്ത സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും മന്ത്രി വിഎൻ വാസവൻ പറഞ്ഞു. പ്രതിപക്ഷ നേതാവിന്‍റെ പേര് ഉള്‍പ്പെടുത്തിയ ലിസ്റ്റ് അടക്കം കാണിച്ചുകൊണ്ടായിരുന്നു വിഎൻ വാസവന്‍റെ പ്രതികരണം. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ച ലിസ്റ്റിൽ പ്രതിപക്ഷ നേതാവിന്‍റെ പേര് ഒമ്പതാമതായി ഉണ്ട്. വേദിയിലിരിക്കാനുള്ള പട്ടികയിൽ തന്നെ ഉള്‍പ്പെടുത്തിയാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് നൽകിയത്. പ്രതിപക്ഷ നേതാവിനും വേദിയിൽ ഇരിപ്പിടമുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഈ വിവരം ലഭിച്ചശേഷമെ…

    Read More »
  • Crime

    മംഗളൂരു നഗരത്തില്‍ വീണ്ടും രാഷ്ട്രീയകൊലപാതകം; ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി

    മംഗളൂരു: നഗരത്തില്‍ വീണ്ടും കൊലപാതകം. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം കിന്നിപ്പടവ് ബാജ്പെയിലാണ് സംഭവം. ഒരു സംഘം യുവാക്കള്‍ സുഹാസ് ഷെട്ടിയെ പിന്തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നാണ് വിവരം. രാഷ്ട്രീയ വൈര്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. സുറത്കല്‍ ഫാസില്‍ കൊലക്കേസിലെ പ്രധാനപ്രതിയാണ് സുഹാസ് ഷെട്ടി. യുവമോര്‍ച്ചാ നേതാവ് പ്രവീര്‍ നെട്ടാരുവിന്റെ കൊലയ്ക്ക് പിന്നാലെയാണ് ഫാസില്‍ കൊല്ലപ്പെടുന്നത്. സംഭവത്തിന് പിന്നാലെ നഗരത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കി.

    Read More »
  • Kerala

    അമ്മൂമ്മയ്ക്കൊപ്പം നടന്നുപോകുന്നതിനിടെ മൂന്നുവയസ്സുകാരി കാറിടിച്ച് മരിച്ചു

    കണ്ണൂര്‍: പയ്യാവൂരില്‍ അമ്മൂമ്മയൊടൊപ്പം നടന്നുപോകുന്നതിനിടെ മൂന്നുവയസുകാരി കാറിടിച്ച് മരിച്ചു. നോറയാണ് മരിച്ചത്. അമിതവേഗത്തിലെത്തിയ കാര്‍ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വൈകീട്ട് ആറുമണിയോടെയാണ് അപകടം ഉണ്ടായത്. നോറയുടെ വീടിന് സമീപത്തെ വീട്ടില്‍ പോയി മുത്തശ്ശിക്കൊപ്പം നടന്നു വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. നോറ തല്‍ക്ഷണം തന്നെ മരിച്ചു. മുത്തശ്ശിയുടെ പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് കാറുകളെ മറികടന്നെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഇവരെ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നേരത്തെയും ഇവിടെ അപകടം നിരവധി ഉണ്ടായിട്ടുണ്ട്.

    Read More »
  • Kerala

    സിനിമ സീരിയല്‍ നടന്‍ വിഷ്ണു പ്രസാദ് അന്തരിച്ചു

    കൊച്ചി: സിനിമ സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവര്‍ത്തകരും. കരള്‍ നല്‍കാന്‍ മകള്‍ തയാറായിരുന്നെങ്കിലും ചികിത്സയ്ക്കായുള്ള ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം. നടന്‍ കിഷോര്‍ സത്യയാണ് മരണവിവരം തന്റെ സമൂഹമാധ്യമ പേജിലൂടെ അറിയിച്ചത്. കാശി, കൈ എത്തും ദൂരത്ത്, റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച താരമാണ് വിഷ്ണു പ്രസാദ്. സീരിയല്‍ രംഗത്ത് സജീവമായിരുന്നു. താരത്തിന് അഭിരാമി, അനനിക എന്നിങ്ങനെ രണ്ട് പെണ്‍ മക്കളാണുള്ളത്.

    Read More »
  • Breaking News

    യൂട്യൂബര്‍മാര്‍ക്ക് സന്തോഷ വാര്‍ത്ത; കണ്ടന്റ് ക്രിയേറ്റര്‍മാരെ സഹായിക്കാന്‍ 850 കോടികൂടി നിക്ഷേപിക്കുമെന്ന് സിഇഒ നീല്‍ മോഹന്‍; മൂന്നുവര്‍ഷത്തിനിടെ നല്‍കിയത് 21,000 കോടി; കൂടുതല്‍ ലഭിച്ചത് ആര്‍ട്ടിസ്റ്റുകള്‍ക്കും മീഡിയ കമ്പനികള്‍ക്കും

    ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഇന്ത്യന്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് യുട്യൂബ് 21,000 കോടി നല്‍കിയെന്നും 850 കോടി ഇന്ത്യയില്‍ നിക്ഷേപിക്കുമെന്നും സിഇഒ നീല്‍ മോഹന്‍. ഇന്ത്യയിലെ ഇന്‍ഫ്‌ളുവന്‍സര്‍മാരെ സഹായിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് കൂടുതല്‍ നിക്ഷേപം നടത്തുന്നത്. ആര്‍ട്ടിസ്റ്റുകള്‍ക്കും മീഡിയ കമ്പനികള്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. മുംബൈയിലെ വേള്‍ഡ് ഓഡിയോ വിഷ്വല്‍ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് സമ്മിറ്റില്‍ പ്രസംഗിക്കുകയായിരുന്ന നീല്‍. അടുത്ത രണ്ടുവര്‍ഷത്തിനുള്ളിലാകും നിക്ഷേപം. ഇന്ത്യയില്‍ കൂടുതല്‍ തൊഴില്‍ സാധ്യത തുറക്കുന്നതിനും കൂടുതല്‍ പണം കുടുംബങ്ങളിലേക്ക് എത്തുന്നതിനും ഇതു സഹായിക്കും. ഇന്ത്യക്കു പുറത്തുനിന്നു മാത്രം 45 ബില്യണ്‍ മണിക്കൂര്‍ കാഴ്ചക്കാരെ ഉണ്ടാക്കാന്‍ ഇന്ത്യയിലെ യൂട്യൂബര്‍മാര്‍ക്കു കഴിഞ്ഞു. 100 ദശലക്ഷം ചാനലുകള്‍ക്കു മുകളില്‍ ഇന്ത്യയിലുണ്ട്. ഇതില്‍ 15,000 ചാനലുകള്‍ക്ക് ഒരു ദശലക്ഷം (1 മില്യണ്‍) സബ്‌സ്‌ക്രൈബര്‍മാരുണ്ട്. ഇതില്‍ 11,000 എണ്ണവും തുടങ്ങിയത് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ്. ആരാധകരെ സൃഷ്ടിക്കാനും അതിലൂടെ ബിസിനസ് വളര്‍ത്താനും യൂട്യൂബര്‍മാര്‍ക്കു കഴിഞ്ഞിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ഫോളോവര്‍മാരുള്ള നേതാവ് നരേന്ദ്ര മോദിയാണ്. മറ്റു…

    Read More »
  • Breaking News

    സഹായിക്കണം! പാക് വ്യോമപാത അടച്ചതോടെ വന്‍ നഷ്ടത്തില്‍ എയര്‍ ഇന്ത്യ; ഒരുവര്‍ഷം നിരോധനം നീണ്ടാല്‍ നഷ്ടം 600 ദശലക്ഷം ഡോളര്‍; സബ്‌സിഡി മോഡല്‍ സഹായത്തിനായി കേന്ദ്രത്തിനു കത്തയച്ചു; കഴിഞ്ഞ സാമ്പത്തിക വര്‍ഷവും കമ്പനി നഷ്ടത്തിലെന്ന് കണക്കുകള്‍

    ന്യൂഡല്‍ഹി: പാകിസ്താനു മുകളിലൂടെയുള്ള വ്യോമപാത അടച്ചതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ എയര്‍ ഇന്ത്യ സഹായം അഭ്യര്‍ഥിച്ചു സര്‍ക്കാരിനു കത്തയച്ചു. നിരോധനം ഒരുവര്‍ഷം നീളുകയാണെങ്കില്‍ 600 ശദലക്ഷം ഡോളറിന്റെ അധികച്ചെലവുണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ നഷ്ടം നികത്താന്‍ സഹായിക്കണമെന്നും അഭ്യര്‍ഥിച്ചു കത്തയച്ചെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ പാകിസ്താനെ ഒഴിവാക്കി ദീര്‍ഘമേറിയ റൂട്ടുകളിലൂടെയാണു സര്‍വീസ് നടത്തുന്നത്. ഇതുണ്ടാക്കുന്ന ഇന്ധനച്ചെലവ് വന്‍ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിനു പിന്നാലെയാണ് നിരോധനം നീണ്ടാല്‍ സബ്‌സിഡി രീതിയില്‍ സഹായം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് 27നു സിവില്‍ ഏവിയേഷന്‍ വിഭാഗത്തിനു കത്തയച്ചത്. കുറഞ്ഞത് 591 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണു കണക്ക്. പാകിസ്താനു മുകളിലൂടെയുള്ള രാജ്യാന്തര സര്‍വീസുകള്‍ക്കു സബ്‌സിഡി നല്‍കുകയെന്നതാണു നല്ല മാര്‍ഗമെന്നും പ്രതിസന്ധിക്ക് അയവുണ്ടായാല്‍ ഇതു നിര്‍ത്തലാക്കാമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കത്തിനെക്കുറിച്ച് എയര്‍ ഇന്ത്യയോ വ്യോമയാന മന്ത്രാലയമോ പ്രതികരിച്ചിട്ടില്ല. പാക് വ്യോമപാത അടച്ചതിനു പിന്നാലെ നഷ്ടം എത്രയുണ്ടാകുമെന്നു കണക്കാക്കാന്‍ വിമാനക്കമ്പനികള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. നേരത്തേ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന എയര്‍ ഇന്ത്യയെ മുന്‍ ഉടമയായ…

    Read More »
Back to top button
error: