CrimeNEWS

സ്പായുടെ മറവില്‍ ‘അല്പസ്വല്പം’ അനാശാസ്യം; പൊലീസെത്തിയത് ലഹരിപരിശോധനയ്ക്ക്, കൊച്ചിയില്‍ 11 യുവതികള്‍ പിടിയില്‍

കൊച്ചി: വൈറ്റിലയിലെ ഹോട്ടലില്‍ സ്പായുടെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയ 11 യുവതികള്‍ പിടിയില്‍ വൈറ്റിലയിലെ ആര്‍ക്ടിക് ഹോട്ടലില്‍ ലഹരിപരിശോധനയ്ക്കിടെയാണ് യുവതികള്‍ പിടിയിലായത്. സ്പായെന്ന പേരിലാണ് അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

ഹോട്ടലില്‍ ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസും ഡാന്‍സാഫ് സംഘവും പരിശോധന നടത്തിയത്. എന്നാല്‍ പരിശോധനയില്‍ ലഹരി കണ്ടെത്താനായില്ല. അതിനിടെയാണ് അനാശാസ്യം നടത്തിവന്ന 11 യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടിയിലായ 11 പേരും മലയാളികളാണെന്നും പൊലീസ് വെളിപ്പെടുത്തി.

Signature-ad

കൊച്ചിയിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് ലഹരി വില്പന സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രണ്ടു മണിക്കൂറിലേറെ നേരം പരിശോധന നീണ്ടുനിന്നു.

Back to top button
error: