ധോണി വിരമിക്കേണ്ട സമയമായെന്ന് ആദം ഗില്‍ക്രിസറ്റ്; ഈ കളിയില്‍ ഇനി തെളിയിക്കാന്‍ ഒന്നുമില്ല; അടുത്ത സീസണില്‍ ഉണ്ടാകില്ലെന്ന സൂചന നല്‍കി ധോണിയും

ചെന്നൈ: ധോണിക്കു വിരമിക്കാനുള്ള സമയമായെന്നു മുന്‍ ഒസീസ് താരം ആദം ഗില്‍ ക്രിസ്റ്റ്. അടുത്ത സീസണിലേക്കു സിഎസ്‌കെയെ പുനര്‍നിര്‍മിക്കാനുള്ള സമയമാണിത്. ഫ്രാഞ്ചൈസി വിടണമെന്നു താന്‍ കരുതുന്ന കളിക്കാരില്‍ ധോണിയും ഉള്‍പ്പെടുന്നു. ‘ധോണി മികച്ച ക്രിക്കറ്ററാണെന്ന കാര്യത്തില്‍ സംശയമില്ല. ഈ കളിയില്‍ ധോണി തെളിയിക്കാന്‍ കൂടുതലൊന്നുമില്ല. നിലവിലുള്ളതെല്ലാം അദ്ദേഹം നേടിയിട്ടുണ്ട്. അദ്ദേഹം എന്താണ് ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയാം. പക്ഷേ ഇനി സിഎസ്‌കെയെ പുനര്‍നിര്‍മിക്കേണ്ടതുണ്ട്. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു, എംഎസ്. നിങ്ങള്‍ ഒരു ചാമ്പ്യനാണ്, ഒരു ഐക്കണാണ്’ ഗില്‍ക്രിസ്റ്റ് പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റിലെ എന്നല്ല ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരിലൊരാളാണ് മഹേന്ദ്ര സിംഗ് ധോണി. ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ (ടി-20 ലോകകപ്പ്-2007, ഏകദിന ലോകകപ്പ് -2011) ഏക ക്യാപ്റ്റനാണ് അദ്ദേഹം. ഐപിഎല്ലിലും ധോണി തന്റെ നായകമികവ് പ്രകടിപ്പിച്ചുണ്ട്. 2008 മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പമുള്ള അദ്ദേഹം ടീമിന് അഞ്ച് കിരീടങ്ങളാണു നേടിക്കൊടുത്തത്.
2010, 2011, 2018, 2021, 2023 എന്നീ സീസണുകളിലായിരുന്നു ധോണിക്ക് കീഴില്‍ ചെന്നൈ കിരീടം സ്വന്തമാക്കിയത്. 2024 ലെ സീസണിന് തൊട്ടുമുമ്പാണ് ധോണി ചെന്നൈയുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്. ക്യാപ്റ്റന്‍സി റിതുരാജ് ഗെയ്ക്വാദിന് കൈമാറിയെങ്കിലും ഈ സീസണില്‍ വീണ്ടും ധോണി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മടങ്ങിയെത്തി. കൈമുട്ടിനേറ്റ ഒടിവ് കാരണം റിതുരാജ് ഗെയ്ക്വാദ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതിനെ തുടര്‍ന്നാണ് ധോണി വീണ്ടും നായക സ്ഥാനത്തേക്ക് മടങ്ങിയെത്തിയത്.
ഇന്നലെ പഞ്ചാബിനെതിരായ മത്സരത്തിനുശേഷം നല്‍കിയ പ്രതികരണങ്ങളും അദ്ദേഹത്തിന്റെ വിരമിക്കല്‍ സാധൂകരിക്കുന്നു. ടോസിന് ശേഷമുള്ള പതിവ് പ്രതികരണം നടത്താന്‍ സിഎസ്‌കെ നായകനെ വന്‍ കരഘോഷത്തോടെയാണ് കാണികള്‍ സ്വീകരിച്ചത്. അതിനിടെ അവതാരകന്‍ ഡാനി മോറിസണ്‍ ധോണിയോട് അടുത്ത സീസണില്‍ തിരിച്ചുവരുമോ എന്ന് ചോദിച്ചു. അടുത്ത മത്സരം പോലും കളിക്കുമോ എന്ന് തനിക്കറിയില്ല എന്നായിരുന്നു എംഎസ് ധോണി ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞത്.
ഇതോടെ 2026 ലെ സീസണില്‍ അല്ല, ഈ സീസണില്‍ തന്നെ ധോണി വിരമിച്ചേക്കും എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നു. അതേസമയം ധോണിക്ക് കാല്‍മുട്ടിന് പ്രശ്‌നമുണ്ടെങ്കിലും സീസണ്‍ മധ്യത്തില്‍ അദ്ദേഹം വിരമിക്കാന്‍ ഒരു തീരുമാനവും എടുക്കാന്‍ സാധ്യതയില്ല എന്നാണ് വിവരം. 2020 സീസണിന് മുന്നോടിയായാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിച്ചത്. അതിനുശേഷം ധോണിയുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. കഴിഞ്ഞ അഞ്ച് സീസണുകള്‍ ധോണിയുടെ അവസാനത്തേതാണെന്ന ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ധോണി ഇതിലൊന്നും വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. 43 വയസുള്ള ധോണി ഐപിഎല്ലില്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ മൂന്നാമത്തെ കളിക്കാരനാണ്. വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, മനീഷ് പാണ്ഡെ എന്നിവര്‍ക്കൊപ്പം 18 സീസണുകളിലും കളിച്ച നാല് താരങ്ങളില്‍ ഒരാളുമാണ് അദ്ദേഹം.