Month: May 2025

  • Breaking News

    ’15 മാസത്തിനിടെ കഷ്ടപ്പെട്ടുണ്ടാക്കിയ പണം യുദ്ധത്തിലൂടെ കളയാന്‍ താത്പര്യമില്ല; ഇന്ത്യയെ അനുനയിപ്പിക്കണം’; സൗദി, യുഎഇ, കുവൈത്ത് രാജ്യങ്ങള്‍ക്കു മുന്നില്‍ സഹായം തേടി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്; ‘മൂന്നു പതിറ്റാണ്ടായി പാകിസ്താന്‍ ഭീകരവാദത്തിന്റെ ഇര’

    ഇസ്ലാമാബാദ്: പഹല്‍ഗാം ആക്രമണത്തിനുശേഷം ഇന്ത്യയുമായുള്ള സംഘര്‍ഷം മുറുകുന്നതിനിടെ മുസ്ലിം രാജ്യങ്ങളുടെ പിന്തുണതേടി പാകിസ്താന്‍. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സൗദി, യുഎഇ, കുവൈത്ത് നയതന്ത്ര പ്രതിനിധികളുമായി ഇന്ത്യയുമായുള്ള സംഘര്‍ഷമൊഴിവാക്കാന്‍ വഴിയുണ്ടാക്കണമെന്ന് അഭ്യര്‍ഥിച്ചു കൂടിക്കാഴ്ച നടത്തി. ആക്രമണത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച ഷെരീഫ്, നിഷ്പക്ഷ അന്വേഷണത്തിന് നേതൃത്വം വഹിക്കണമെന്നും ഈ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. സൗദി അംബാസഡര്‍ നവാഫ് ബില്‍ സയീദ് അല്‍ മാലിക്കി, യുഎഇ അംബാസഡര്‍ ഹമാദ് ഒബെയ്ദ് അല്‍ സാബി, കുവൈത്ത് അംബാസഡര്‍ നാസര്‍ അബ്ദുള്‍ റഹ്‌മാന്‍ ജാസര്‍ എന്നിവരുമായാണു കൂടിക്കാഴ്ച നടത്തിയത്. തെക്കന്‍ ഏഷ്യയില്‍ സമാധാനം നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണു കൂടിക്കാഴ്ചയെന്നും ഷെരീഫ് വിശദീകരിച്ചതായി പാക് റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ സൗദി, യുഎഇ, തുര്‍ക്കി എന്നീ രാജ്യങ്ങളുമായി പാകിസ്താന്‍ മികച്ച ബന്ധമാണു പുലര്‍ത്തുന്നത്. ഇന്ത്യ തെളിവൊന്നുമില്ലാതെയാണ് പാകിസ്താനെതിരേ ആരോപണമുന്നയിക്കുന്നതെന്നും റേഡിയോ പാകിസ്താന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ 15 മാസത്തിനിടെ സര്‍ക്കാര്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം യുദ്ധത്തിലൂടെ നഷ്ടമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഈ സാഹചര്യത്തില്‍…

    Read More »
  • സുധാകരനെ മാറ്റണമെന്ന് കേരളത്തില്‍നിന്നുള്ള ഭൂരിപക്ഷം എഐസിസി അംഗങ്ങളും; നിലമ്പൂര്‍ തെരഞ്ഞെടുപ്പിനു മുമ്പ് പുതിയ പ്രസിഡന്റ്; സണ്ണി ജോസഫിനെ നിയമിക്കണമെന്നു സുധാകരന്‍; ആന്റോ ആന്റണിയും പരിഗണനയില്‍; പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെപിസിസിയുടെ പ്രത്യേക സംഘം

    ന്യൂഡല്‍ഹി: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് കെപിസിസി അധ്യക്ഷ സ്ഥാനത്തില്‍ മാറ്റമുണ്ടാകും. ആന്റോ ആന്റണി, സണ്ണി ജോസഫ് എന്നീ പേരുകളാണ് പരിഗണനയില്‍ ഉള്ളത്. ക്രൈസ്തവ സമുദായത്തിന് കോണ്‍ഗ്രസിനോടുള്ള അത്യപ്തി പരിഗണിച്ച്, ക്രൈസ്തവ സമുദായത്തില്‍ നിന്നുള്ള ഒരാളെ അധ്യക്ഷനാക്കണമെന്നാണ് പൊതുവികാരം. താന്‍ മാറുകയാണെങ്കില്‍ കണ്ണൂരില്‍നിന്നു തന്നെയുള്ള സണ്ണി ജോസഫ് വരണമെന്നാണ് കെ. സുധാകരന്‍ ആഗ്രഹിക്കുന്നത്. കേരളത്തിലുള്ള എഐസിസി പ്രതിനിധികള്‍ മാറ്റം വേണമെന്ന പൊതുവികാരം അറിയിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പു കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെപിസിസി പ്രത്യേക സംഘത്തെ നിയോഗിക്കുന്നു. താഴെത്തട്ടിലെ പരാതികള്‍ പരിഹരിക്കാന്‍ നിലവില്‍ ജില്ലാതലത്തില്‍ കോര്‍ കമ്മിറ്റികളുണ്ട്. ഈ കമ്മിറ്റിയുടെ ഇടപെടലില്‍ പരിഹാരമാകാത്ത പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനാണു പ്രത്യേക സംഘത്തെ നിയോഗിക്കുന്നത്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അടുത്തമാസം ഓരോ ദിവസവും ഓരോ ജില്ല സന്ദര്‍ശിച്ചു പരാതികള്‍ കേള്‍ക്കും. ഡിസിസി പ്രസിഡന്റ്, ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി എന്നിവരും ഇവര്‍ക്കൊപ്പമിരിക്കും. മേയ്…

    Read More »
  • Breaking News

    ‘2500 രൂപ കൊടുത്താല്‍ ആരെയും കിട്ടും, ഒരു രക്ഷയുമില്ലാത്ത ഐറ്റംസ്’; ‘കുടുംബനാഥ’ന്റെ യുവതിയുമായുള്ള ചാറ്റുകള്‍ പുറത്ത്; ഇതൊക്കെ കേരളത്തിലോ എന്നു ഞെട്ടി പോലീസും; കൊച്ചിയിലെ സ്പായുടെ മറവില്‍ സെക്സ് റാക്കറ്റ് തകര്‍ത്തപ്പോള്‍ പെണ്‍കുട്ടികളെല്ലാം മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലക്കാര്‍; 15,000 മാസ ശമ്പളം

    കൊച്ചി: വൈറ്റിലയിലെ ബാര്‍ ഹോട്ടലില്‍ മയക്കുമരുന്നു തെരഞ്ഞെത്തിയ ഡാന്‍സാഫ് സംഘത്തിനു മുന്നില്‍ കുടുങ്ങിയ സെക്‌സ് മാഫിയയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുറികളില്‍നിന്നു മയക്കുമരുന്നു കണ്ടെത്തിയില്ലെങ്കിലും ദുരൂഹ സാഹചര്യത്തില്‍ സ്ത്രീകളെയും പുരുഷന്‍മാരെയും കണ്ടതോടെയാണു പോലീസിനു സംശയം തോന്നിയത്. ചോദ്യം ചെയ്യലിലാണു സ്പായുടെ മറവില്‍ നടക്കുന്ന ഇടപാടുകള്‍ പുറത്തുവന്നത്. ബാറിലെത്തുന്നവരെ സ്പായിലെത്തിക്കാന്‍ പ്രത്യേക സംവിധാനംതന്നെയാണു പ്രവര്‍ത്തിക്കുന്നത്. സ്പായില്‍ സ്ഥിരമായി എത്തിയ വ്യക്തിയുടെ ചാറ്റുകള്‍ പുറത്തുവന്നതോടെയാണു ബാറില്‍നിന്നു സ്പായിലേക്കുള്ള വഴിയെക്കുറിച്ചുള്ള വിവരങ്ങളും വെളിച്ചത്തായത്. എളുപ്പത്തില്‍ ഇവിടേക്കു പ്രവേശനം ലഭിക്കില്ല. കുടുംബസ്ഥന്റെ പരിചയത്തിലുള്ള യുവതിക്ക് അവിടേക്കുള്ള ‘വഴി’ പറഞ്ഞുകൊടുക്കുന്ന ചാറ്റാണ് പോലീസ് തെളിവായി ശേഖരിച്ചിട്ടുള്ള കാര്യങ്ങളിലൊന്ന്. സ്പായില്‍ കയറണമെങ്കില്‍ ബാറിന്റെ തൊട്ടരികിലുള്ള റിസപ്ഷനെയാണു സമീപിക്കേണ്ടതെന്ന് കുടുംബസ്ഥന്‍ വ്യക്തമാക്കുന്നു.   മൂന്നു മാസം മുമ്പ് തുറന്ന സ്പായെ ‘പാര്‍ലര്‍’ എന്നാണു ചാറ്റില്‍ വിശേഷിപ്പിക്കുന്നത്. ഫേസ്ബുക്കില്‍ പരിചയപ്പെട്ട യുവതിക്കാണ് കുടുംബസ്ഥന്‍ വിവരങ്ങള്‍ പറഞ്ഞുകൊടുക്കുന്നത്. റിസപ്ഷനില്‍ പോയി സ്പായിലേക്ക് ‘എന്‍ട്രി’ വേണമെന്ന് അറിയിക്കണം. 2500 രൂപയടച്ചാല്‍ ഇഷ്ടമുള്ളയാളെ തെരഞ്ഞെടുക്കാം. എന്നിട്ടു റൂമില്‍…

    Read More »
  • Breaking News

    ഭീകരവാദികള്‍ക്കു സാമ്പത്തിക സഹായം: പാകിസ്താനെതിരേ ഇന്ത്യ ലക്ഷ്യമിടുന്നത് ഇരട്ട സാമ്പത്തിക ‘സ്‌ട്രൈക്ക്’; ആദ്യം കരിമ്പട്ടികയില്‍ പെടുത്തും; ഐഎംഎഫിന്റെ സഹായവും ഇല്ലാതാക്കും; നീക്കങ്ങള്‍ക്ക് രാജ്യാന്തര സമൂഹത്തിന്റെ പിന്തുണ; റിപ്പോര്‍ട്ട് ശരിവച്ച് വിശ്വസനീയ കേന്ദ്രങ്ങള്‍

    ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ വിവിധ രാഷ്ട്രത്തലവന്‍മാരുടെ പിന്തുണയാര്‍ജിച്ച ഇന്ത്യ പാകിസ്താനെതിരേ സാമ്പത്തിക ഉപരോധത്തിനും നീക്കം തുടങ്ങി. അതിര്‍ത്തി കടന്നുള്ള ഭീകരവാദം നിയന്ത്രിക്കുന്നതിന് ഇരട്ട ‘സര്‍ജിക്കല്‍ സ്‌ട്രൈക്കി’നാണു പദ്ധിതിയിടുന്നത്. സാമ്പത്തിക സഹായം ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നെന്ന ആരോപണം ശക്തിപ്പെടുത്തി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ് ആദ്യ നീക്കം. നേരത്തെയും പാകിസ്താനെ ഇക്കാര്യങ്ങള്‍ സാമ്പത്തിക ക്രയവിക്രയങ്ങള്‍ നിരീക്ഷിക്കുന്ന ടാസ്‌ക്‌ഫോഴ്‌സ് കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. 2018ല്‍ കൊണ്ടുവന്ന നിയന്ത്രണം ഭീകരവാദികള്‍ക്കുള്ള ഫണ്ടിംഗ് ഉണ്ടാകില്ലെന്ന ഉറപ്പില്‍ പിന്‍വലിച്ചിരുന്നു. ഭീകരവാദികളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരെ പിടികൂടി ജയിലിടുന്ന ‘പൊടിയിടല്‍’ നീക്കങ്ങള്‍ നടത്തിയതോടെയായിരുന്നു ഇത്. പാകിസ്താനു സഹായം നല്‍കുന്ന ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ ഏഴു ബില്യണ്‍ പാക്കേജിനെതിരേയും ഇന്ത്യ രംഗത്തുവന്നിട്ടുണ്ട്. ഈ പണം ഭീകരവാദത്തിന് ഉപയോഗിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ ആരോപണങ്ങള്‍ കടുപ്പിക്കുന്നത്. മൂന്നുവര്‍ഷത്തെ സാമ്പത്തിക സഹായ പാക്കേജ് 2024ല്‍ ആണു തീരുമാനമായത്. നിലവില്‍ പാകിസ്താന്‍ പിടിച്ചു നില്‍ക്കുന്നത് ഈ സഹായം കൊണ്ടാണ്. അതിര്‍ത്തി കടന്നുള്ള ഭീകരവാദവും ബലൂച് വിമതരുടെ…

    Read More »
  • Breaking News

    പുറത്തുനിന്ന് വരുന്ന പെണ്‍കുട്ടികളെ വശീകരിക്കാന്‍ പ്രത്യേക സംഘം; മയക്കുമരുന്നു നല്‍കി പീഡനം; ദൃശ്യങ്ങളെടുത്തു കൂടുതല്‍ പെണ്‍കുട്ടികളെ വലയിലാക്കാന്‍ സമ്മര്‍ദം; ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍; ഫര്‍ഹാന്‍ ലക്ഷ്യമിട്ടത് ഹിന്ദു പെണ്‍കുട്ടികളെ എന്നും ഭോപ്പാല്‍ പോലീസ്

    ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ നിരവധി വിദ്യാര്‍ഥിനികളെ ബലാത്സംഗം ചെയ്യുകയും അവരുടെ വീഡിയോകള്‍ ചിത്രീകരിച്ചു സാമ്പത്തിക ചൂഷണം നടത്തുകയും ചെയ്ത പ്രതികള്‍ പോലീസിനു മുന്നില്‍ വിവരിച്ചത് സമാനതകളില്ലാത്ത ക്രൂരതകളുടെ കഥകള്‍. അടുത്തിടെ ഭോപ്പാലില്‍ അറസ്റ്റിലായ സംഘം നിരവധി സ്ത്രീകളെയാണു വശീകരിച്ചു പീഡിപ്പിക്കുകയും പിന്നീടു നിരവധിപ്പേര്‍ക്കു കാഴ്ചവയ്ക്കുകയും ചെയതത്. നിരവധി കോളജ് വിദ്യാര്‍ഥിനികള്‍ അടക്കം പീഡനത്തിനിരയായ സംഭവത്തിലെ മുഖ്യപ്രതി ഫര്‍ഹാനാണു പോലീസിനോടു കൂസലന്യേ തങ്ങളുടെ കൃത്യങ്ങള്‍ വിവരിച്ചത്. വിദ്യാര്‍ഥികള്‍ക്കു മയക്കുമരുന്നു നല്‍കി പീഡിപ്പിക്കുകയും ഇവരുടെ വീഡിയോകള്‍ പകര്‍ത്തുകയുമാണ് ചെയ്തത്. ഇതിനുശേഷം ഇവരെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ഈ വീഡിയോകള്‍ ഉപയോഗിച്ചു. സ്വകാര്യ കോളജില്‍നിന്നുള്ള മൂന്നു പെണ്‍കുട്ടികള്‍ പരാതി നല്‍കാന്‍ തയാറായതോടെയാണു കഴിഞ്ഞമാസം 25ന് പോലീസ് കേസെടുത്തത്. ഇവരുടെ വീഡിയോകളിലൊന്നു പുറത്തുവന്നത് ബിഹാറില്‍ വന്‍ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. ചോദ്യം ചെയ്യലില്‍ യാതൊരു കൂസലുമില്ലാതെയാണു ഫര്‍ഹാന്‍ കാര്യങ്ങള്‍ വിവരിച്ചത്. ഇയാളുടെ നേതൃത്വത്തില്‍ ഹിന്ദുക്കളായ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടു നിരവധി മുസ്ലിം ചെറുപ്പക്കാരുടെ സംഘത്തെത്തന്നെ കോളജില്‍ രൂപീകരിച്ചിരുന്നെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്…

    Read More »
  • Health

    തടി കുറയ്ക്കാം, ആരോഗ്യകരമായി; ഇത് 5:2 ഡയറ്റിന്റെ മാജിക്

    തടി കുറയ്ക്കാന്‍ പല വഴികളും പരീക്ഷിയ്ക്കുന്നവരാണ് പലരും. ഇതില്‍ പ്രധാനമാണ് ഡയറ്റ്. പലതരം ഡയറ്റുകളുമുണ്ട്. നമുക്ക് ചേരുന്ന വിധത്തിലെ ഡയറ്റ് പരീക്ഷിയ്ക്കുകയെന്നത് പ്രധാനമാണ്. മാത്രമല്ല, ആരോഗ്യം കളയാതെ തന്നെ ഡയറ്റെടുക്കുകയും വേണം. പലപ്പോഴും ഡയറ്റെടുത്ത് മരിച്ച ആളുകളുടെ കഥകള്‍ വരെ നാം കണ്ടിട്ടുണ്ട്. ആരോഗ്യം തീരെ പോകാതെ, ആരോഗ്യകരമായ ഡയറ്റെടുത്ത് തടി കുറയ്ക്കുക എന്നതാണ് പ്രധാനം. ഇത്തരത്തില്‍ ഒരു ഡയറ്റാണ് എന്നത്. പ്രത്യേക ഉപവാസരീതി ഇത് ഒരു പ്രത്യേക ഉപവാസരീതിയുള്‍പ്പെടുന്ന ഡയറ്റാണ്. ആഴ്ചയില്‍ 5 ദിവസം ഭക്ഷണം കഴിയ്ക്കുക, തുടര്‍ച്ചയായി രണ്ടു ദിവസം കലോറി കുറയ്ക്കുകയെന്നതാണ് ഇതിന്റെ പ്രാധാന്യം. കലോറി കുറയ്ക്കുകയും ശരീരത്തിന്റെ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്താനും സഹായിക്കുന്ന പ്രത്യേക ഡയറ്റ് രീതിയാണ് ഇത്. 5 ദിവസം പതിവായി ഭക്ഷണം കഴിയ്ക്കുമ്പോള്‍ 2 ദിവസം ആരോഗ്യകരമായ ഭക്ഷണനിയന്ത്രണം ഈ ഡയറ്റില്‍ ഉള്‍പ്പെടുന്നു. 5 ദിവസം ഇന്നതേ കഴിയ്ക്കാവൂ എന്ന് നിയന്ത്രണമില്ല. അതേ സമയം ആരോഗ്യകരമായ ഭക്ഷണം, അതായത് ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനുകളും…

    Read More »
  • Social Media

    ‘മാനിറച്ചി വരട്ടിയത് കഴിച്ച് , മജ്ജ വലിച്ച് കുടിച്ചാല്‍… എയറിലാകും! പുലിവാല് പിടിച്ച് ഫുഡ് വ്ളോഗര്‍

    വ്യത്യസ്തമായ വീഡിയോകള്‍ വഴി ആരാധകരെ കൂട്ടുന്ന ഫുഡ് വ്ളോഗര്‍മാരാണ് സൈബര്‍ ലോകം നിറയെ. നിരവധി കുട്ടി വ്ളോഗര്‍മാരും അരങ്ങ് തകര്‍ക്കുകയാണ്. ഇത്തരത്തില്‍ വ്യത്യസ്തമായ വ്ളോഗ് ചെയ്യുന്നയാളാണ് ഉഷ മാത്യു. മാനിറച്ചി വരട്ടിയതാണ് ഇത്തവണ ഉഷയുടെ സ്പെഷ്യല്‍. എന്നാല്‍ വിഡിയോ വന്നത് മുതല്‍ വ്ളോഗര്‍ എയറിലാണെന്ന് മാത്രം. ‘മാനിറച്ചി വരട്ടിയത് കഴിച്ച് , മജ്ജ വലിച്ച് കുടിച്ചാല്‍ ഇതാണ് സംഭവിക്കുക. നിങ്ങള്‍ക്കും കഴിക്കണമെങ്കില്‍ കൂടെ പോരൂ’ എന്നുപറഞ്ഞാണ് ഇവര്‍ വിീഡിയോ പോസ്റ്റ് ചെയ്തത്. വിദേശത്തുവച്ചാണ് ഉഷ മാനിറച്ചി കഴിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നത്. കാട്ടില്‍ ഓടിനടക്കേണ്ട ജീവനുകളെയാണോ ഭക്ഷണമാക്കുന്നത്? എന്തൊരു സ്ത്രീയാണ്, ആ മാനുകളെ എങ്ങനെ തിന്നാന്‍ തോന്നുന്നു? തുടങ്ങിയ ചോദ്യങ്ങളാണ് വീഡിയോയുടെ കമന്റ് ബോക്സില്‍ നിറയെ. നേരത്തെ ഫിറോസ് ചുട്ടിപ്പാറ വിയറ്റ്നാമിലെ മാര്‍ക്കറ്റില്‍ നിന്നും ജീവനുളള രണ്ട് പാമ്പുകളെ വാങ്ങി കറിവച്ചതും ദുബായില്‍ മയിലിനെ കറിവയ്ക്കാന്‍ പോയതും വിവാദമായിരുന്നു.      

    Read More »
  • India

    70 പേര്‍ കുടുങ്ങി, പൗരന്‍മാര്‍ക്കായി വാഗ അതിര്‍ത്തി തുറന്നിടുമെന്ന് പാകിസ്താന്‍; ഷഹബാസ് ഷരീഫിന്റെ യൂട്യൂബ്ചാനല്‍ നിരോധിച്ച് ഇന്ത്യ

    ഇസ്ലാമാബാദ്/ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന് മടങ്ങുന്ന പാക് പൗരന്മാര്‍ക്കായി വാഗാ അതിര്‍ത്തി തുറന്നിടുമെന്ന് പാകിസ്താന്‍. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലുള്ള പാകിസ്താനി പൗരന്മാരോട് ഉടന്‍ മടങ്ങിപ്പോകാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഏപ്രില്‍ മുപ്പതായിരുന്നു പാക് പൗരന്മാര്‍ക്ക് സ്വദേശത്തേക്ക് മടങ്ങിപ്പോകാനുള്ള അവസാനതീയതി. പാക് പൗരന്മാര്‍ക്ക് മടങ്ങിപ്പോകാന്‍ അനുവദിച്ചിരുന്ന സമയം ഏപ്രില്‍ മുപ്പതിന് അവസാനിച്ചതോടെ വ്യാഴാഴ്ച അതിര്‍ത്തി അടച്ചിരുന്നു. ഇതോടെ ഇന്ത്യയില്‍നിന്ന് പാകിസ്താനിലേക്ക് പോകാനെത്തിയ എഴുപതോളം പാക് പൗരന്മാര്‍ അതിര്‍ത്തിയില്‍ കുടുങ്ങിയെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരത്തില്‍ അതിര്‍ത്തിയില്‍ കുടുങ്ങിയെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പാക് പൗരന്മാരെ അവരുടെ ഭാഗത്തെ അതിര്‍ത്തി കടക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ അനുവദിക്കുകയാണെങ്കില്‍ അവരെ സ്വീകരിക്കാന്‍ പാകിസ്താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ ഔദ്യോഗിക യുട്യൂബ് ചാനല്‍ ഇന്ത്യയില്‍ നിരോധിച്ചു. ദേശീയസുരക്ഷ, ക്രമസമാധാനം എന്നിവയുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് നിലവില്‍ ഈ ഉള്ളടക്കം രാജ്യത്ത് ലഭ്യമല്ലെന്നാണ് ഷരീഫിന്റെ ഔദ്യോഗിക യു ട്യൂബ്…

    Read More »
  • Crime

    ഈറോഡിലെ വീട്ടിനുള്ളില്‍ ദമ്പതികള്‍ മരിച്ചനിലയില്‍, മൃതദേഹത്തിന് 4 ദിവസം പഴക്കം, വളര്‍ത്തുനായയെ ഒരു മാസം മുമ്പ് അജ്ഞാതര്‍ വിഷംകൊടുത്തു കൊന്നു; 12 പവന്‍ സ്വര്‍ണം കവര്‍ന്നു

    ചെന്നൈ: ഈറോഡില്‍ ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം സ്വര്‍ണം കവര്‍ന്നു. ശിവഗിരി വിലാങ്കാട്ട് വലസില്‍ മേക്കരയാന്‍ തോട്ടത്തിലെ രാമസ്വാമി (75), ഭാര്യ ഭാഗ്യം (65) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ക്ക് നാലുദിവസത്തെ പഴക്കമുണ്ട്. ദമ്പതികള്‍ ധരിച്ചിരുന്ന 12 പവന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇവര്‍ താമസിച്ചിരുന്ന തോട്ടത്തിന് സമീപം ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വീടുകളില്ല. രാമസ്വാമിയുടെയും ഭാഗ്യത്തിന്റെയും മക്കള്‍ വിവാഹത്തിന് ശേഷം വേറെ സ്ഥലങ്ങളിലാണ് താമസിക്കുന്നത്. കഴിഞ്ഞ 4 ദിവസമായി മക്കള്‍ മാതാപിതാക്കളെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് പ്രദേശത്ത് താമസിക്കുന്ന ബന്ധുക്കള്‍ ഇവരുടെ വീട്ടില്‍ എത്തിയപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശിവഗിരി പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വീട് തുറന്നപ്പോഴാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടത്. ഇവരുടെ ശരീരത്തില്‍ പരുക്കുകളും രക്തക്കറയും കാണുകയും ആഭരണങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തതിനാല്‍ മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് മക്കള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. അന്വേഷണത്തിന് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ 8…

    Read More »
  • Breaking News

    4 മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയതില്‍ ദുരൂഹതാ ആരോപണം; ആരോപണം തള്ളി ആശുപത്രി സൂപ്രണ്ട്; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സംഭവിച്ചതെന്ത്?

    കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്ന സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ടി സിദ്ധിഖ് എംഎല്‍എ. പുക ഉയര്‍ന്നതിന് പിന്നാലെ നാല് മൃതദേഹങ്ങള്‍ ക്വാഷ്വാലിറ്റിയില്‍ നിന്ന് മോര്‍ച്ചറിയിലേക്ക് മാറ്റിയെന്നാണ് ആരോപണം. ഈ രോഗികളുടെ മരണകാരണം വ്യക്തമല്ലെന്ന് ബന്ധുക്കള്‍ അറിയിച്ചതായി എംഎല്‍എ പറയുന്നു. വയനാട് കല്പറ്റ മേപ്പാടി സ്വദേശി നസീറ എന്നയാള്‍ മരിച്ചെന്നും, ഇവരെ പുക ഉയര്‍ന്ന സമയത്ത് വെന്റിലേറ്ററില്‍നിന്ന് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നുമാണ് ആരോപണം. ഇവരുടെ കുടുംബങ്ങളുമായി സംസാരിച്ചതില്‍ നിന്നാണ് ടി. സിദ്ദിഖ് എംഎല്‍എക്ക് വിവരങ്ങള്‍ ലഭിച്ചത്. ബന്ധുക്കള്‍ തന്നെ അറിയിച്ചതാണ് ഇക്കാര്യമെന്ന് സിദ്ദിഖ് പറഞ്ഞു. ഇവരെക്കൂടെ മറ്റു രണ്ടുപേര്‍കൂടി മരിച്ചിട്ടുണ്ട്. എന്നാല്‍, പുക ശ്വസിച്ചാണ് മരണങ്ങളെന്ന ആരോപണം മെഡിക്കല്‍ കോളജ് സൂപ്രണ്ട് തള്ളി. തീപിടിത്തമുണ്ടായ വെള്ളിയാഴ്ച വൈകിട്ട് ഏഴരയ്ക്ക് ശേഷം അഞ്ച് മരണങ്ങള്‍ ഉണ്ടായെന്നും അതില്‍ രണ്ടു പേര്‍ ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നവരാണെന്നും മൂന്നു പേര്‍ അര്‍ബുദമടക്കമുള്ള രോഗങ്ങള്‍ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ളവരായിരുന്നെന്നും സൂപ്രണ്ട് പറഞ്ഞു. ഇവരില്‍…

    Read More »
Back to top button
error: