Month: May 2025
-
Kerala
ആമസോണ്‍ ഗോഡൗണില്‍ പരിശോധന; വ്യാജ ഐഎസ്‌ഐ മാര്‍ക്ക് ഒട്ടിച്ച ഉത്പന്നങ്ങള്‍ പിടിച്ചു
കൊച്ചി: ആമസോണ്‍ ഇ- കൊമേഴ്സിന്റെ കളമശേരിയിലെ ഗോഡൗണില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ ഡേഡ്സ് (ബിഐഎസ്) കൊച്ചി ബ്രാഞ്ച് പരിശോധന നടത്തി. ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങള്‍ വന്‍തോതില്‍ ശേഖരിച്ചതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പരിശോധനയില്‍ ഇന്ത്യയിലും വിദേശത്തുമുള്ള ബ്രാന്‍ഡുകളുടെ പേരില്‍ നിര്‍മിച്ച ഗാര്‍ഹിക ഇലക്ട്രോണിക് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, പാദരക്ഷകള്‍ തുടങ്ങിയവ പിടിച്ചെടുത്തു. ഐഎസ്ഐ മാര്‍ക്ക് വ്യാജമായി ഒട്ടിച്ചതും നിയമപ്രകാരമുള്ള ലേബലുകള്‍ ഒട്ടിക്കാത്തതുമായ ഉല്‍പന്നങ്ങള്‍ ഇവയില്‍ പെടുന്നുവെന്നാണ് വിവരം. ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ മാര്‍ക്ക് വ്യാപകമായി ദുരുപയോഗിച്ചതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഉത്പന്നങ്ങളില്‍ ഒട്ടിച്ച ലേബലുകള്‍ എളുപ്പം പൊളിഞ്ഞുപോകുന്നതും മുദ്രകള്‍ ശരിയായി പതിയാത്തതുമായിരുന്നു. കുറ്റക്കാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കും. 2 വര്‍ഷം വരെ തടവും നിലവാരമില്ലാത്ത ഉല്‍പന്നങ്ങളുടെ വില്‍പനയിലൂടെ നേടിയ തുകയുടെ 10 മടങ്ങ് പിഴയും ഇടാക്കാവുന്ന കുറ്റമാണു പ്രതികള്‍ക്കെതിരെ ചുമത്തുക.
Read More » -
India
മുള്ളന്‍പന്നിയുടെയും ഉടുമ്പിന്റെയും മാംസം കഴിച്ചെന്ന് വെളിപ്പെടുത്തല്‍; നടിക്കെതിരെ വനംവകുപ്പ് നടപടി
മുംബൈ: വന്യജീവികളുടെ മാംസം കഴിച്ചെന്ന വെളിപ്പെടുത്തലിനു പിന്നാലെ ഹിന്ദി-മറാഠി നടി ഛായാ കദമിന് എതിരെ നടപടി തുടങ്ങി വനം വകുപ്പ്. മുള്ളന്‍പന്നി, ഉടുമ്പ് എന്നിവയുടെ മാംസം കഴിച്ചിട്ടുണ്ടെന്ന് പരാമര്‍ശിച്ച് അടുത്തിടെ മറാഠി റേഡിയോ ചാനലിന് നല്‍കിയ വിഡിയോ അഭിമുഖമാണ് കുരുക്കായത്. മുംബൈയില്‍ ഇല്ലെന്നും നാലു ദിവസത്തിനു ശേഷം ഹാജരാകാമെന്നും നടി അറിയിച്ചതായി അധികൃതര്‍ പറഞ്ഞു. മുംബൈ ആസ്ഥാനമായ പ്ലാന്റ് ആന്‍ഡ് അനിമല്‍ വെല്‍ഫെയര്‍ സൊസൈറ്റിയാണ് നടിക്കെതിരെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കും ഡിഎഫ്ഒയ്ക്കും പരാതി നല്‍കിയത്. 1972ലെ വന്യജീവി നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. വെളിപ്പെടുത്തല്‍ ശരിയെങ്കില്‍ വന്യജീവികളെ വേട്ടയാടിയവര്‍ക്ക് എതിരെയും നടപടി വേണമെന്ന് പരാതിയില്‍ പറയുന്നു. ലാപതാ ലേഡീസ്, ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, മഡ്ഗാവ് എക്‌സ്പ്രസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഛായാ കദം.
Read More » -
Crime
വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ വീണ്ടും! വീടിനു മുന്നില്‍ തെരുവുനായുടെ കടിയേറ്റു; 7 വയസ്സുകാരി ആശുപത്രിയില്‍
തിരുവനന്തപുരം: വാക്സിന്‍ എടുത്തിട്ടും പേവിഷബാധ ഉണ്ടായതിനെ തുടര്‍ന്ന് ഏഴു വയസ്സുകാരിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു മാസം മുന്‍പ് തെരുവ്നായ കടിച്ച കൊല്ലം സ്വദേശിനിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. വാക്സീന്‍ അവസാന ഡോസ് എടുക്കുന്നതിനു മുന്‍പ് പനി അനുഭവപ്പെടുകയായിരുന്നു. കൊല്ലത്തു ചികിത്സയിലായിരുന്നു കുട്ടിയെ ഇന്നലെയാണ് എസ്എടി ആശുപത്രിയില്‍ എത്തിച്ചത്. ഏപ്രില്‍ എട്ടിന് ഉച്ചയ്ക്കാണ് വീട്ടുമുറ്റത്തിനു കളിച്ചിരുന്ന കുട്ടിയെ തെരുവ് നായ ആക്രമിച്ചത്. താറാവിനെ ഓടിച്ചുകൊണ്ടുവന്ന നായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച പ്രകാരം ആന്റി റാബിസ് വാക്സിന്‍ ഉള്‍പ്പെടെയുള്ള ചികിത്സ നല്‍കിയിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. മൂന്നു ഡോസ് വാക്സിന്‍ എടുത്തു. നാലാം ഡോസ് എടുക്കുന്നതിനു മുന്‍പാണ് കുട്ടിക്ക് പനിയുണ്ടായത്. മേയ് 6ന് ആയിരുന്നു നാലം ഡോസ് എടുക്കേണ്ടത്. എന്നാല്‍, ഏപ്രില്‍ 28ന് കുട്ടിക്ക് പനി തുടങ്ങി ആശുപത്രിയില്‍ ചികിത്സ തേടി. ഇതേത്തുടര്‍ന്നാണ് പേവിഷബാധ സ്ഥിരീകരിച്ചത്. മലപ്പുറത്ത് വാക്സിന്‍ എടുത്തിട്ടും പേവിഷബാധയെ തുടര്‍ന്ന് അഞ്ചര വയസ്സുകാരി മരിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് കൊല്ലത്ത് സമാനമായ…
Read More » -
India
ഗോവയില്‍ ക്ഷേത്രോത്സവത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് ആറു മരണം; നിരവധി പേര്‍ക്ക് പരിക്ക്
പനാജി: ഗോവയിലെ ഷിര്‍ഗാവോയില്‍ ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആറുപേര്‍ മരിച്ചു. അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ 4.30-ഓടെയാണ് അപകടം ഉണ്ടായത്. വടക്കന്‍ ഗോവയിലെ ഷിര്‍ഗാവോയിലുള്ള ലയ്റായി ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. ഘോഷയാത്രയ്ക്കിടെ ചിലര്‍ക്ക് വൈദ്യുതാഘാതമേറ്റെന്നും ഇതാണ് ജനങ്ങളുടെ പെട്ടെന്നുള്ള പരിഭ്രാന്തിക്ക് വഴിവെച്ചതെന്നും സൂചനയുണ്ട്. അപകടത്തിലേക്ക് നയിച്ച കാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. ഘോഷയാത്രയ്ക്കിടെ എന്തോ കാരണത്താല്‍ ജനങ്ങള്‍ പരിഭ്രാന്തരാവുകയും ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു എന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആറുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വടക്കന്‍ ഗോവ എസ്പി അക്ഷത് കൗശല്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും അനുശോചനം രേഖപ്പെടുത്തി. സംഭവത്തില്‍ അഗാധമായ വിഷമമുണ്ടെന്നും പരിക്കേറ്റവര്‍ എത്രയുംവേഗം സുഖം പ്രാപിക്കട്ടെ എന്നും പ്രധാമന്ത്രി പറഞ്ഞു. പ്രമോദ് സാവന്ത് ആശുപത്രിയില്‍…
Read More » -
India
മിലിട്ടറി നഴ്സിങ് സര്‍വീസ് ADGയായി മലയാളി മേജര്‍ ജനറല്‍; ചങ്ങനാശ്ശേരിയുടെ അഭിമാനം പുനലൂരിന്റെയും
ന്യൂഡല്‍ഹി: ഇന്ത്യന്‍ മിലിട്ടറി നഴ്സിങ് സര്‍വീസ് (എംഎന്‍എസ്) അഡീഷണല്‍ ഡയറക്ടര്‍ ജനറലായി പുനലൂര്‍ നെല്ലിപ്പള്ളി ബാബു മഹാളില്‍ മേജര്‍ ജനറല്‍ പി.വി ലിസമ്മ ചുമതലയേറ്റു. മിലിട്ടറി നഴ്സിങ് സര്‍വീസിലെ ഏറ്റവും ഉയര്‍ന്ന പദവയാണിത്. പൂനെ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ കോളജ് ഓഫ് നഴ്സിങ് വൈസ് പ്രിന്‍സിപ്പല്‍, പ്രിന്‍സിപ്പല്‍, ഡല്‍ഹി ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ഹോസ്പിറ്റലില്‍ പ്രിന്‍സിപ്പല്‍ മേട്രണ്‍ തസ്തികകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വിശിഷ്ഠ സേവനത്തിന് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് കമന്റേഷന്‍ കാര്‍ഡും മറ്റ് പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ചങ്ങാശേരി അസംപ്ഷന്‍ കോളജ് പൂര്‍വ വിദ്യാര്‍ത്ഥിനിയും നാലുകോടി പ്ലാന്തോപ്പില്‍ കുടുംബാംഗവുമാണ്. 1986 ലാണ് മിലിട്ടറി സര്‍വീസില്‍ ചേര്‍ന്നത്. ഭര്‍ത്താവ്: അഭിഭാഷകനും കേന്ദ്ര ഗവ. നോട്ടറിയുമായ അഡ്വ. ബാബു ജോണ്‍. മക്കള്‍: പ്രിന്‍സ് ജോണ്‍ ബാബു, അഡ്വ. പ്രിയ മറിയ ബാബു. മരുമകള്‍: ഡോ. റിതു റേയ്ച്ചല്‍ ജോര്‍ജ്.
Read More » -
Crime
ഭിന്നശേഷിക്കാരിയായ 16-കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 47 വര്‍ഷം തടവും 25,000 രൂപ പിഴയും
തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ 16-കാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 47 കൊല്ലം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ. പ്രതി രാജീവിനെ (41) തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആര്‍. രേഖ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ എട്ട് മാസം കൂടുതല്‍ തടവ് അനുഭവിക്കണം. 2020 സെപ്റ്റംബര്‍ 25 രാവിലെ 11.45-ഓടെയാണ് കേസിന് ആസ്പദമായ സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. ഈ സമയം കുട്ടിയുടെ ചേച്ചിവീട്ടില്‍ എത്തിയിരുന്നു. അനിയത്തിയെ പീഡിപ്പിക്കുന്നതുകണ്ട ചേച്ചി, പ്രതിയെ അവിടെ കിടന്ന ഒരു വടി എടുത്ത് അടിച്ചോടിച്ചു. പീഡനത്തില്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തില്‍ ഭയന്ന് എന്ത് ചെയ്യണമെന്നറിയാതെ ഇരു കുട്ടികളും നിലവിളിച്ചതുകേട്ട നാട്ടുകാര്‍ ഓടിയെത്തിയാണ് പോലീസില്‍ വിവരമറിയിച്ചത്. മുറിയില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ പ്രതി വലിച്ച് അടുക്കള ഭാ?ഗത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. ഇതിന് മുന്‍പ് രണ്ടുതവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും വിവരമുണ്ട്. പ്രതി ഭീഷണിപ്പെടുത്തിയതിനാലാണ് പെണ്‍കുട്ടി സംഭവം പുറത്തുപറയാതിരുന്നത്. ഡൗണ്‍സിന്‍ഡ്രോം രോഗ…
Read More » -
Crime
ഡോക്ടറെന്ന് അവകാശ വാദം, വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി; ടേക്ക് ഓഫ് സിഇഒ അറസ്റ്റില്‍
കൊച്ചി: വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം കോടികള്‍ തട്ടിയ കേസില്‍ ‘ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷണല്‍ കണ്‍സല്‍ട്ടന്‍സി’ സിഇഒ കാര്‍ത്തിക പ്രദീപ് പിടിയില്‍. തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് കോഴിക്കോട്ടു നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. നൂറിലേറെ ഉദ്യോഗാര്‍ഥികളാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. പത്തനംതിട്ട സ്വദേശിനിയായ കാര്‍ത്തിക തൃശൂരിലാണ് താമസിക്കുന്നത്. യുക്രൈനില്‍ ഡോക്ടറാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. കൊച്ചി പുല്ലേപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ തൃശൂര്‍ സ്വദേശിനി നല്‍കിയ പരാതിയിലാണ് നടപടി. കോഴിക്കോട്ടുനിന്നാണ് കാര്‍ത്തികയെ അറസ്റ്റ് ചെയ്തത്. യുകെയില്‍ സോഷ്യല്‍ വര്‍ക്കറായി ജോലി നല്‍കാമെന്നു പറഞ്ഞ് 2024 ആഗസ്ത് 26 മുതല്‍ ഡിസംബര്‍ 14 വരെയായി 5.23 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതി. സൗത്ത് ഇന്ത്യന്‍ ബാങ്ക് കലൂര്‍ ശാഖയിലെ കാര്‍ത്തികയുടെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയത്. എറണാകുളത്തിനുപുറമെ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ പരാതിയുണ്ട്. ഉദ്യോഗാര്‍ഥികളില്‍നിന്ന് 3 മുതല്‍ 8 ലക്ഷം രൂപ വരെ വാങ്ങിയെന്നാണ് പരാതി. പണവും…
Read More » -
Kerala
അമ്പലപ്പുഴ ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു
ആലപ്പുഴ: അമ്പലപ്പുഴ ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. ഇരവുകാട് വാര്‍ഡില്‍ താമസിക്കുന്ന ചേന്നംങ്കരി കൈനകരി ഈസ്റ്റ് സരിതാഭവനത്തില്‍ സി.പി.സിദ്ധാര്‍ത്ഥന്‍ (64) ആണ് മരിച്ചത്. മകളുടെ വീടായ ഇരവുകാട് വാര്‍ഡില്‍ കിഴക്കേവെളി വീട്ടിലായിരുന്നു സിദ്ധാര്‍ത്ഥന്റെ താമസം. ഇന്നലെ രാത്രി ഒന്‍പതിന് ദേശീയപാതയില്‍ ഇരവുകാടിന് സമീപമായിരുന്നു അപകടം. ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ഡിവൈ.എസ്.പി സഞ്ചരിച്ചിരുന്ന അമ്പലപ്പുഴയില്‍നിന്ന് ആലപ്പുഴ ദിശയിലേക്ക് വന്ന പൊലീസ് വാഹനം സിദ്ധാര്‍ത്ഥനെ ഇടിക്കുകയായിരുന്നു. ഉടന്‍ ഇതേ വാഹനത്തില്‍ തന്നെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ഡിവൈഎസ്പിയുടെ ഡ്രൈവറാണ് വാഹനം ഓടിച്ചത്. ഭാര്യ: സുലോചന. മക്കള്‍: സരിത, സനിത. മരുമക്കള്‍: ശ്യാം, രാജീവ്.
Read More » -
Breaking News
മലയാളത്തിലെ പ്രമുഖ നടന്‍ വലിയ മാലപ്പടക്കത്തിന് തിരികൊളുത്തിയിട്ടുണ്ട്, ഞാന്‍ പറയുമ്പോള്‍ ആ നടന്‍ ഇതു കാണും; ദിലീപിന്റെ ചിത്രത്തിന്റെ ലോഞ്ചിംഗിനിടെ ഒളിയമ്പുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍
കൊച്ചി: മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. കൊച്ചിയിൽ നടന്ന സിനിമ പ്രമോഷൻ ചടങ്ങിനിടെയാണ് പേരെടുത്തു പറയാതെയുള്ള ലിസ്റ്റിന്റെ പ്രതികരണം. നടന്‍ ചെയ്തത് ഗുരുതരമായ തെറ്റാണെന്നും ഇനി ആവര്‍ത്തിക്കരുതെന്നുമാണ് ലിസ്റ്റിന്‍ പറയുന്നത്. ലിസ്റ്റിന്‍റെ വാക്കുകള്‍ ഇങ്ങനെ: ‘മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്. വലിയൊരു മാലപ്പടക്കത്തിന് തിരി കൊളുത്തിയിട്ടുണ്ട്. അത് വേണ്ടായിരുന്നു. ഞാന്‍ പറയുമ്പോള്‍ ആ നടന്‍ ഇത് കാണും. പക്ഷേ ആ നടന്‍ ചെയ്തത് വലിയ തെറ്റാണ് എന്ന് ഓര്‍മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്, ആവര്‍ത്തിക്കരുത്’. അങ്ങനെ തുടര്‍ന്നു കഴിഞ്ഞാല്‍ അത് വലിയ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നും ലിസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു. സമ്മിശ്ര പ്രതികരണങ്ങളാണ് ലിസ്റ്റിന്റെ പ്രസ്താവനയ്ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. കൃത്യമായി കാരണം പറയാതെയുള്ള ഇത്തരം ഒളിയമ്പുകള്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനേ ഉപകരിക്കുകയുള്ളൂവെന്ന് ചിലര്‍ കുറിച്ചപ്പോള്‍ സിനിമയുടെ പ്രമോഷന് വേണ്ടിയാണെന്നും ചര്‍ച്ചകള്‍ സജീവമാക്കുന്നതിനായാണെന്നുമായിരുന്നു മറ്റു ചില കമന്‍റുകള്‍. ദിലീപിന്റെ 150മത്തെ ചിത്രം ‘പ്രിൻസ്…
Read More »
