Month: May 2025
-
Breaking News
കൈക്കൂലിക്കേസില്‍ അറസ്റ്റിലായ സ്വപ്‌നയുടെ ഭര്‍ത്താവിന്റെ മണ്ണുത്തിയിലെ വീട്ടിലും കൊച്ചിയിലെ ഫ്‌ളാറ്റിലും റെയ്ഡ്; നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തെന്നു വിജിലന്‍സ്; തൃശൂരില്‍ ജോലി ചെയ്തപ്പോഴുള്ള ഇടപാടുകളിലേക്കും അന്വേഷണം; ‘പണം വാങ്ങയാലും സ്വപ്‌ന കാര്യം നടത്തി കൊടുക്കു’മെന്ന് ഏജന്റുമാര്‍
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ എ. സ്വപ്‌ന (43)യ്‌ക്കെതിരായ നടപടികള്‍ കടുപ്പിച്ച് വിജിലന്‍സ്. സ്വപ്‌ന ജോലി ചെയ്തിരുന്ന എന്‍ജിനീയറിംഗ് ആന്‍ഡ് ടൗണ്‍ പ്ലാനിംഗ് വിഭാഗത്തില്‍ റെയ്ഡ് നടത്തിയ വിജലന്‍സ്, ഭര്‍ത്താവിന്റെ മണ്ണുത്തിയിലെ വീട്ടിലും കൊച്ചി കണിയാംപുഴയിലുള്ള വാടക ഫ്‌ളാറ്റിലും പരിശോധന നടത്തി. അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ ആസ്തി വിവരങ്ങള്‍ ശേഖരിച്ചെന്നും കാറില്‍നിന്ന് 45,000 രൂപ കണ്ടെത്തിയെന്നും വിജിലന്‍സ് പറഞ്ഞു. പ്രതിമാസം കൈക്കൂലിയിലൂടെ മൂന്നുലക്ഷംവരെ ഇവര്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ആസ്തി വിവരങ്ങള്‍ പരിശോധിച്ചശേഷം വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്നാണ് വിജിലന്‍സ് ഇപ്പോള്‍ പരിശോധിക്കുന്നത്. സ്വപ്‌നയ്‌ക്കെതിരായ നടപടി കടുപ്പിച്ച് ഇവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിനായി എല്‍എസ്ജിഡി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തീരൂമാനിച്ചെന്നും കൊച്ചി മേയര്‍ അറിയിച്ചു. വിജിലന്‍സ് തയാറാക്കിയ അഴിമതി പട്ടികയിലെ മുന്‍നിരക്കാരിയായിരുന്നു സ്വപ്ന. പട്ടികയില്‍ കോര്‍പറേഷന്റെ വൈറ്റിലയിലുള്ള സോണല്‍ ഓഫിസിലെ മറ്റ് ഉദ്യോഗസ്ഥരുമുണ്ട്. സോണല്‍ ഓഫിസിനെതിരെ മുന്‍പും അഴിമതി ആരോപണമുയര്‍ന്നിരുന്നു. അനധികൃത കെട്ടിടം…
Read More » -
Breaking News
വാഹനങ്ങള്‍ പത്തു സെക്കന്‍ഡില്‍ കടന്നുപോകണം; 100 മീറ്ററില്‍ കൂടുതല്‍ നിര പാടില്ല; അങ്കമാലി മണ്ണുത്തി ദേശീയപാതയിലെ കുരുക്കില്‍ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം; ടോള്‍ നിര്‍ത്തിച്ച കളക്ടറുടെ നടപടി വെട്ടിയ ദേശീയപാത അതോറിട്ടിക്ക് തിരിച്ചടി
കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവില്‍ ഇടപെട്ട് ഹൈക്കോടതി. വാഹനങ്ങള്‍ 10 സെക്കന്റിനുള്ളില്‍ ടോള്‍ കടന്ന് പോകണമെന്നും 100 മീറ്ററില്‍ കൂടുതല്‍ വാഹനങ്ങളുടെ നിര പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. അങ്ങനെ വന്നാല്‍ ടോള്‍ ഒഴിവാക്കി ആ വരിയിലെ വാഹനങ്ങളെ കടത്തിവിടണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഇത് നടപ്പാക്കുന്നുണ്ട് എന്ന് ദേശീയ പാത അതോറിറ്റി ഉറപ്പാക്കണമെന്നും ഇല്ലെങ്കില്‍ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്നതില്‍ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കി. പൊതുപ്രവര്‍ത്തകന്‍ ഒ ആര്‍ ജെനീഷ് സമര്‍പ്പിച്ച പൊതു താത്പര്യം ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. ഹര്‍ജി ഈ മാസം 21ന് വീണ്ടും പരിഗണിക്കും. സുഗമമായ ഗതാഗതസൗകര്യം ഉറപ്പുവരുത്തുന്നതുവരെ പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് താത്കാലികമായി നിര്‍ത്തിവച്ച് കഴിഞ്ഞ മാസം തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉത്തരവിട്ടിരുന്നു. യാത്രക്കാര്‍ക്ക് അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാതെ ടോള്‍ പിരിക്കുന്നതിലാണ് ജില്ലാ കളക്ടറുടെ കടുത്ത നടപടി. ദേശീയ പാത 544ല്‍ ഇടപ്പള്ളി -മണ്ണൂത്തി മേഖലയില്‍ നാല് സ്ഥലങ്ങളില്‍ മേല്‍പ്പാല നിര്‍മ്മാണം…
Read More » -
Breaking News
‘എനിക്കു കെസിഎ പ്രസിഡന്റോ സെക്രട്ടറിയോ ആകേണ്ട; സഞ്ജുവിനെ പിന്തുണച്ചെന്ന നല്ലകാര്യത്തിനാണ് ഇപ്പോഴത്തെ വിലക്ക്; അസോസിയേഷനില്‍ ഉള്ളവര്‍ ക്രിക്കറ്റ് കളിച്ചവര്‍ ആയിരുന്നെങ്കില്‍ നന്നായേനെ’: പരിഹാസവും വിമര്‍ശനവുമായി ശ്രീശാന്ത്
കൊച്ചി: കേരളത്തില്‍നിന്നുള്ള ഏക ദേശീയതാരം സഞ്ജു സാംസണ് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം ലഭിക്കാത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ മൂന്നുവര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയ കേരള ക്രിക്കറ്റ് അസോസിയേഷനെതിരേ (കെസിഎ) രൂക്ഷ വിമര്‍ശനവുമായിന്‍ മുന്‍ ക്രിക്കറ്റ് താരം എസ്. ശ്രീകാന്ത്. ‘സഞ്ജുവിനെ പിന്തുണച്ചെന്ന നല്ല കാര്യത്തിനാണ് ഇത്തരമൊരു വിലക്ക്. എനിക്കു കെസിഎ പ്രസിഡന്റോ സെക്രട്ടറിയോ ആകാന്‍ താത്പര്യമില്ലെ’ന്നും സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വീഡിയോയി ശ്രീശാന്ത് തുറന്നടിച്ചു. ‘നമസ്‌കാരം നാട്ടുകാരേ, വീട്ടുകാരേ, കൂട്ടുകാരേ… കേരള ക്രിക്കറ്റ് അസോസിയേഷന്‍ എനിക്കെതിരെ മൂന്നു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയെന്നൊക്കെയാണു കേള്‍ക്കുന്നത്. അക്കാര്യം നിങ്ങളെല്ലാവരും അറിഞ്ഞുകാണും. എന്താണ് ഞാന്‍ ചെയ്ത തെറ്റ് എന്നറിയില്ല. കേരളത്തിന്റെ സ്വന്തം സഞ്ജുവിനെ പിന്തുണച്ചു എന്നൊരു കാരുണ്യപ്രവര്‍ത്തനം മാത്രമേ ഞാന്‍ നടത്തിയിട്ടുള്ളൂ. ഞാന്‍ ഇത്രയേ ചെയ്തിട്ടുള്ളൂ. അതല്ലാതെ അസോസിയേഷനെതിരെ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. അസോസിയേഷനില്‍ ഉള്ളവര്‍ ക്രിക്കറ്റ് കളിച്ചിട്ടുള്ളവരായിരുന്നെങ്കില്‍, അതായത് വലിയ ലെവലില്‍ ക്രിക്കറ്റ് കളിച്ചിട്ടുള്ളവരായിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു എന്നാണ് ഞാന്‍ പറഞ്ഞത്’ ശ്രീശാന്ത് പറഞ്ഞു.…
Read More » -
Breaking News
തമിഴ് സംവിധായകൻ മിഷ്കിൻ ആദ്യമായി മലയാളത്തിലേക്ക്, എത്തുക ദുൽഖർ സൽമാൻ- നഹാസ് ഹിദായത്ത് ചിത്രം “ഐ ആം ഗെയിം”ൽ
ദുൽഖർ സൽമാൻ നായകനാവുന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ പ്രശസ്ത തമിഴ് സംവിധായകനും നടനുമായ മിഷ്‌കിനും. “ഐ ആം ഗെയിം” എന്ന ചിത്രം നിർമ്മിക്കുന്നത് വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ്. മിഷ്കിൻ അഭിനയിക്കുന്ന ആദ്യത്തെ മലയാള ചിത്രം കൂടിയാണിത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണം ഒരുക്കുന്നത്. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന “ഐ ആം ഗെയിം” ദുൽഖറിന്റെ കരിയറിലെ നാല്പതാം ചിത്രം കൂടിയാണ്. പിസാസ്, തുപ്പരിവാലൻ, അന്ജാതെ, ചിത്തിരം പേസുതേടി, ഒനായും ആട്ടിൻകുട്ടിയും തുടങ്ങി ഒമ്പതോളം ശ്രദ്ധേയമായ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള മിഷ്കിൻ, പതിനേഴോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. സൂപ്പർ ഡീലക്സ്, മാവീരൻ, ലിയോ, ഡ്രാഗൺ എന്നിവയാണ് അതിലെ പ്രധാന ചിത്രങ്ങൾ. ദുൽഖർ സൽമാൻ, ആന്റണി വർഗീസ് എന്നിവർക്കൊപ്പം മിഷ്‌കിനും ഐ ആം ഗെയിമിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ്…
Read More » -
Crime
ഭാര്യ തന്റെ കൈകൊണ്ട് മരിച്ചെന്നും താനും പോകുകയാണെന്ന് സുഹൃത്തുക്കളെ അറിയിച്ചു; ബിന്‍സിയെ കൊന്ന് സൂരജ് ആത്മഹത്യ ചെയ്തതോ? കുവൈത്തിലെ മലയാളി മരണത്തില്‍ കുടുംബ പ്രശ്നം തന്നെ വില്ലന്‍
കണ്ണൂര്‍: കുവൈത്തില്‍ കുത്തേറ്റ് മരിച്ച നഴ്‌സുമാരായ മലയാളി ദമ്പതിമാരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. ഇരുവരും നാട്ടില്‍ വന്ന് പോയിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. കുവൈത്തിലെ അബ്ബാസിയയില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി സൂരജ്, പെരുമ്പാവൂര്‍ സ്വദേശിയായ ഭാര്യ ബിന്‍സി എന്നിവരാണ് മരിച്ചത്. ഇരുവരും പരസ്പരം കുത്തി മരിക്കുകയായിരുന്നുവെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ട്. എന്നാല്‍, ബിന്‍സിയെ കൊന്ന ശേഷം സൂരജ് ആത്മഹത്യ ചെയ്യാനും സാധ്യതയുണ്ട്. ഭാര്യയുടെ മരണം ചില സുഹൃത്തുക്കളെ സൂരജ് ഫോണില്‍ അറിയിച്ചതായാണ് സൂചനയുണ്ട്. ഇതോടെ കുടുംബ പ്രശ്നം തന്നെയാണ് ദുരന്തത്തിന് കാരണമെന്ന് വ്യക്തമാകുകയാണ്. ‘രാത്രി ഷിഫ്റ്റിന് ശേഷം തര്‍ക്കം ഉണ്ടായതായി സംശയിക്കുന്നു. ദേഷ്യത്തില്‍ അയാള്‍ അവളെ കുത്തിയിരിക്കാം. അപകടമാകാനും സാധ്യതയുണ്ട്. സംഭവത്തിന് ശേഷം സൂരജ് കൂട്ടുകാരെ വിളിച്ചിരുന്നു. സംഭവത്തിന് ശേഷം സൂരജ് തന്റെ സുഹൃത്തുക്കളോട് ഭാര്യ തന്റെ കൈകൊണ്ട് മരിച്ചതായും താനും പോകുന്നതായും പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. പിന്നീട് സൂരജ് തന്റെ വാട്ട്‌സ്ആപ്പ് പ്രൊഫൈല്‍ ഫോട്ടോ നീക്കം ചെയ്യുകയും ആപ്പില്‍ നിന്ന്…
Read More » -
Crime
കൈക്കൂലിയുടെ ആശാട്ടി, വിജിലന്‍സിന്റെ സ്ഥിരം നോട്ടപ്പുള്ളി; പണം വാങ്ങാന്‍ വിശ്വസ്തര്‍, കുടുങ്ങിയത് മൂന്നു മക്കളുമായി വീട്ടിലേക്ക് പോകും വഴി; ഒടുവില്‍ സ്വപ്നയ്ക്ക് സസ്‌പെന്‍ഷന്‍
കൊച്ചി: കൈക്കൂലി വാങ്ങുമ്പോള്‍ നടുറോഡില്‍ വച്ച് അറസ്റ്റിലായ കൊച്ചി കോര്‍പറേഷനിലെ ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ എ.സ്വപ്നയെ കൊച്ചി കോര്‍പറേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. സ്വപ്ന ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തതെന്നും കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിനായി എല്‍എസ്ജിഡി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തീരൂമാനിച്ചെന്നും മേയര്‍ അറിയിച്ചു. വിജിലന്‍സ് തയാറാക്കിയ അഴിമതി പട്ടികയിലെ മുന്‍നിരക്കാരിയായിരുന്നു സ്വപ്ന. പട്ടികയില്‍ കോര്‍പറേഷന്റെ വൈറ്റിലയിലുള്ള സോണല്‍ ഓഫിസിലെ മറ്റ് ഉദ്യോഗസ്ഥരുമുണ്ട്. സോണല്‍ ഓഫിസിനെതിരെ മുന്‍പും അഴിമതി ആരോപണമുയര്‍ന്നിരുന്നു. അനധികൃത കെട്ടിടം ക്രമവത്ക്കരിക്കുന്നതിന് കോര്‍പറേഷനിലെ ഒരു റവന്യൂ ഉദ്യോഗസ്ഥന്‍ 50 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി എല്‍ഡിഎഫ് കൗണ്‍സിലറായ പി.എസ്.ബിജു 4 മാസം മുന്‍പ് ആരോപണമുന്നയിച്ചിരുന്നു. കോര്‍പറേഷന്റെ സ്ഥിരം സമിതികളുടെ ചെയര്‍മാന്‍മാര്‍ക്ക് നല്‍കാനാണ് ഈ പണമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ വാദം. ഇക്കാര്യം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയാവുകയും മേയര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ അന്വേഷണം കാര്യമായി എവിടെയും എത്തിയില്ല എന്നാണ് അറിയുന്നത്. ഇക്കഴിഞ്ഞ ഡിസംബറിലും ഒരു റവന്യൂ ഉദ്യോഗസ്ഥന്‍ കൈക്കൂലി കേസില്‍…
Read More » -
Kerala
സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത നടപടിയില്‍ തെറ്റില്ല; ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് തൃശൂരില്‍ സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിയില്‍ തെറ്റില്ലെന്ന് ഹൈക്കോടതി. പണം പിടിച്ചെടുത്തതിന് എതിരായ സിപിഎമ്മിന്റെ ഹര്‍ജി കോടതി തള്ളി. ആദായനികുതി വകുപ്പിന്റെ പരിശോധനയും നടപടിയും നിയമപരമാണെന്നും കോടതി പ്രസ്താവിച്ചു. ബാങ്കിലേക്ക് അടയ്ക്കാന്‍ കൊണ്ടുവന്ന പണമാണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. ബാങ്ക് ഓഫ് ഇന്ത്യയിലെ സിപിഎമ്മിന്റെ അക്കൗണ്ടില്‍ 4.81 കോടി രൂപ ഉണ്ടായിരുന്നു. അതില്‍ നിന്നും ഒരു കോടി രൂപ സിപിഎം പിന്‍വലിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് വലിയ തോതിലുള്ള തുക പിന്‍വലിക്കുമ്പോള്‍ അറിയിക്കണമെന്ന് ആദായനികുതി വകുപ്പിന്റെ നിര്‍ദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് വിവരം ഐടി അധികൃതരെ അറിയിച്ചു. തുടര്‍ന്ന് സിപിഎമ്മിന്റെ അക്കൗണ്ടുകള്‍ പരിശോധിക്കുകയും, ഒരു കോടി രൂപ പിടിച്ചെടുക്കുകയുമായിരുന്നു. ഇതോടൊപ്പം അക്കൗണ്ടുകല്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. ആദായനികുതി വകുപ്പിന്റെ ഈ നടപടികളെ ചോദ്യം ചെയ്താണ് സിപിഎം തൃശൂര്‍ മുന്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് കോടതിയെ സമീപിച്ചത്. നിയമപരമായ നടപടികള്‍ മാത്രമാണ് ആദായനികുതി…
Read More » -
Crime
ആലുവയില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ സംഘര്‍ഷം; ഡ്രൈവര്‍ക്ക് വടിവാളുകൊണ്ട് വെട്ടേറ്റു
എറണാകുളം: ആലുവ സ്വകാര്യ ബസ് സ്റ്റാന്‍ഡിനുള്ളില്‍ സംഘര്‍ഷം. ഒരാള്‍ക്ക് വെട്ടേറ്റു. തിരുവനന്തപുരം സ്വദേശിയും ആലുവയിലെ ഡ്രൈവറുമായ അന്‍ഷാദിനാണ് വടിവാള്‍ കൊണ്ട് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അന്‍ഷാദിനെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് പകല്‍സമയങ്ങളിലും രാത്രിസമയങ്ങളിലും സ്ഥിരമായി സമയംചെലവഴിക്കുന്നവര്‍ ഉണ്ട്. ഇവര്‍ പലപ്പോഴും വാക്കുതര്‍ക്കങ്ങളിലും ഏര്‍പ്പെടാറുണ്ട്. എന്നാല്‍ ഇത്തവണ, വാക്കുതര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. നാലുപേര്‍ ചേര്‍ന്നാണ് അന്‍ഷാദിനെ ആക്രമിച്ചതെന്നാണ് വിവരം. വടിവാള്‍ കൊണ്ടുള്ള ആക്രമണത്തില്‍ അന്‍ഷാദിന്റെ കൈയിലും കാലിലും കഴുത്തിന്റെ വശത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച പോലീസ്, പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കി. ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനുള്ളില്‍ സമാനമായ രീതിയിലുള്ള സംഘര്‍ഷങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ പോലീസിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.
Read More » -
Breaking News
ഈ ചടങ്ങ് പലരുടെയും ഉറക്കം കെടുത്തും; ഒരു കമ്യൂണിസ്റ്റ് മന്ത്രി ഇങ്ങനെ പറഞ്ഞത് മാറുന്ന ഭാരതത്തിന്റെ സൂചന; തരൂരിനെ വേദിയിലിരുത്തി രാഹുല്‍ഗാന്ധിക്ക് ഒളിയമ്പുമായി പ്രധാനമന്ത്രി മോദി
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെ ഒളിയമ്പ് എയ്തും ഗൗതം അദാനിയെ പുകഴ്ത്തിയ തുറമുഖമന്ത്രി വി.എന്‍.വാസവന്റെ വാക്കുകള്‍ പരാമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. ‘മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ത്യ മുന്നണിയുടെ കരുത്തുള്ള തൂണാണല്ലോ. ശശി തരൂരും വേദിയില്‍ ഇരിക്കുന്നുണ്ട്. ഇന്നത്തെ ഈ ചടങ്ങ് പല ആളുകളുടെയും ഉറക്കം കെടുത്തും’ ഇതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. എന്നാല്‍ പരിഭാഷകന് പ്രധാനമന്ത്രി പറഞ്ഞ രാഷ്ട്രീയം പിടികിട്ടിയില്ല. ഇതോടെ ‘അദ്ദേഹത്തിനു കഴിയുന്നില്ല’ എന്നു കൂടി പ്രധാനമന്ത്രി ചിരിയോടെ പറഞ്ഞു. ഇതിനു ശേഷമാണ് മന്ത്രി വി.എന്‍. വാസവന്റെ പ്രസംഗം പ്രധാനമന്ത്രി പരാമര്‍ശിച്ചത്. രാജ്യത്തിന്റെ മാരിടൈം മേഖല ശക്തിപ്പെടുത്തുന്നതില്‍ സ്വകാര്യസംരംഭങ്ങള്‍ക്കും പങ്കുണ്ട്. പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ കഴിഞ്ഞ 10 വര്‍ഷം കോടികളുടെ പദ്ധതി നിക്ഷേപങ്ങളാണ് നടന്നത്. നിങ്ങള്‍ ഒരു കാര്യം ശ്രദ്ധിച്ചിരിക്കും. കേരളത്തിന്റെ തുറമുഖ മന്ത്രി പ്രസംഗിച്ചപ്പോള്‍ നമ്മുടെ സര്‍ക്കാരിന്റെ പങ്കാളി എന്നാണ് അദാനിയെ വിശേഷിപ്പിച്ചത്. ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ മന്ത്രിയാണ് അത് പറഞ്ഞത്. ഇതാണ് മാറുന്ന ഭാരതം എന്നും പ്രധാനമന്ത്രി…
Read More » -
Breaking News
സ്വപ്ന ഒരുമാസം കൈക്കൂലിയായി സമ്പാദിച്ചത് മൂന്നുലക്ഷം രൂപ; ആറുവര്‍ഷത്തെ സര്‍വീനിടയില്‍ കോടികള്‍ സമ്പാദിച്ചെന്നു സൂചന; വിവരങ്ങള്‍ പുറത്തുവിട്ട് വിജിലന്‍സ്; സ്വപ്‌ന കൈകാര്യം ചെയ്ത ബില്‍ഡിംഗ് പെര്‍മിറ്റ് അപേക്ഷകള്‍ എല്ലാം പരിശോധിക്കും
കൊച്ചി: സ്വപ്‌നയ്ക്ക് ഒരുമാസം കൈക്കൂലിയായി ലഭിച്ചിരുന്നതു മൂന്നുലക്ഷം രൂപയെന്നു വിജിലന്‍സ്. ഇവര്‍ ഇടപെട്ട എല്ലാ മേഖലയിലും വന്‍ തോതില്‍ കൈക്കൂലി വാങ്ങിയിരുന്നെന്നും സ്വപ്‌നയ്‌ക്കെതിരായ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് വിജിലന്‍സ് പറഞ്ഞു. കൊച്ചി കോര്‍പറേഷനിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ സ്വപ്നയെ റിമാന്‍ഡ് ചെയ്തതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണു ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി ജി. അനിലിലാണ് 14 ദിവസത്തേക്ക് സ്വപ്നയെ റിമാന്‍ഡ് ചെയ്തത്. കൈക്കൂലി കേസില്‍ ഇന്നലെയാണ് കൊച്ചി സോണല്‍ ഓഫീസിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ സ്വപ്നയെ വിജിലന്‍സ് പിടികൂടുന്നത്. സ്വപ്ന വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്നതില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ പരിധിയില്‍ സ്വപ്ന നല്‍കിയ മുഴുവന്‍ ബില്‍ഡിംഗ് പെര്‍മിറ്റ് രേഖകളും വിജിലന്‍സ് റെയ്ഡിലൂടെ പിടിച്ചെടുത്തു. രണ്ട് വര്‍ഷമായി വൈറ്റില സോണല്‍ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍ ആയിരുന്ന സ്വപ്ന 2019ലാണ് തൃശൂര്‍ കോര്‍പ്പറേഷനില്‍ സ്വപ്ന ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നത്. സ്ഥലംമാറ്റത്തില്‍ 2023ല്‍ കൊച്ചി കോര്‍പ്പറേഷന്‍ വൈറ്റിലയിലെ സോണല്‍…
Read More »