Month: May 2025
-
Crime
തലശ്ശേരിയില്‍ ഗര്‍ഭിണിയെ കൂട്ട ബലാത്സംഗം ചെയ്തു; മലയാളിയും രണ്ടു ബിഹാറികളും അറസ്റ്റില്‍
കണ്ണൂര്‍: തലശ്ശേരിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. മേലൂട്ട് റെയില്‍വേ മേല്‍പ്പാലത്തിന് അടിയിലാണ് 32കാരി കൂട്ട ബലാത്സംഗത്തിനിരയായത്. പരാതിക്കാരി ആറാഴ്ച ഗര്‍ഭിണിയാണ്. സ്വകാര്യ ആവശ്യത്തിനായി നഗരത്തില്‍ എത്തിയതായിരുന്നു യുവതി. കസ്റ്റഡിയിലുള്ള രണ്ടുപേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. മുഴപ്പിലങ്ങാട് ശ്രീജ ഹൗസില്‍ പ്രജിത്ത് (30), ബിഹാര്‍ കതിഹാര്‍ ദുര്‍ഗാപൂര്‍ സ്വദേശി ആസിഫ് (19), ബിഹാര്‍ പ്രാണ്‍പൂര്‍ സ്വദേശി സഹബൂല്‍ (24) എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ യുവതി താന്‍ നേരിടേണ്ടി വന്ന ദുരനുഭവം ഡോക്ടറെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് അധികൃതരാണ് സംഭവം പൊലീസില്‍ അറിയിച്ചത്. പരാതിക്കാരി പൊലീസ് സംരക്ഷണയിലാണ്.
Read More » -
India
പാക്ക് യുവതിയെ വിവാഹംചെയ്ത വിവരം അറിയിച്ചില്ല, നടപടി രാജ്യസുരക്ഷയ്ക്ക് എതിര്; സിആര്‍പിഎഫ് ജവാനെ പിരിച്ചുവിട്ടു
ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ യുവതിയുമായുള്ള വിവാഹം മറച്ചുവച്ചതിന് സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. മുനീര്‍ അഹമ്മദ് എന്ന ഉദ്യോഗസ്ഥനെതിരെയാണ് നടപടി. വിവാഹം അറിയിക്കാതിരുന്നതും വീസ കാലാവധി കഴിഞ്ഞും ഭാര്യയ്ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കിയതും രാജ്യസുരക്ഷയ്ക്ക് എതിരാണെന്നും ഇതാണ് പിരിച്ചുവിടലിന് കാരണമെന്നും സിആര്‍പിഎഫ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജമ്മു കശ്മീരിലെ സുരക്ഷാ മേഖലയില്‍ നിന്ന് ഭോപ്പാലിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് നടപടി. പാക്കിസ്ഥാന്‍ പൗരയായ മിനാല്‍ ഖാനെ വിവാഹം കഴിക്കാന്‍ മുനീര്‍ അഹമ്മദ് 2023ല്‍ വകുപ്പുതല അനുമതി തേടിയിരുന്നു. എന്നാല്‍ ഇതില്‍ തീരുമാനം ആകും മുന്‍പ് 2024 മേയില്‍ ഇരുവരും വിവാഹിതരായി. വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് രണ്ടു രാജ്യത്തിരുന്ന് വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തീകരിച്ചത്. 2025 ഫെബ്രുവരിയില്‍ ടൂറിസ്റ്റ് വീസയില്‍ മിനാല്‍ ഇന്ത്യയിലെത്തി. പിന്നീട് ദീര്‍ഘകാല വീസയ്ക്ക് അപേക്ഷ നല്‍കിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. ടൂറിസ്റ്റ് വീസയുടെ കാലാവധി കഴിഞ്ഞെങ്കിലും മുനീര്‍ ഭാര്യയെ ഇന്ത്യയില്‍ താമസിപ്പിക്കുകയായിരുന്നു. പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്ന് പാക്ക് പൗരന്മാര്‍ ഇന്ത്യ വിടണമെന്ന നിര്‍ദേശത്തെത്തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് മിനാല്‍,…
Read More » -
Breaking News
‘ഇടുക്കിയില്‍ നിന്നല്ലേ? അപ്പോള്‍ ‘ഇടുക്കി ഗോള്‍ഡും കിട്ടുമല്ലോ’; കഥ കേള്‍ക്കാന്‍ മൂഡ് വരണേല്‍ നാട്ടില്‍ പോയി കുറച്ച് ഇടുക്കി ഗോള്‍ഡുമായി വാ; അപ്പോള്‍ ഇരിക്കാം! വൈറലായി സംവിധായകന്റെ ചോദ്യം
ചെറുതോണി: സാംസ്‌കാരിക വകുപ്പ് ഇടുക്കി ജില്ലാ കോര്‍ഡിനേറ്ററും സംഗീത നാടക അക്കാദമി കേന്ദ്ര കലാസമിതി സെക്രട്ടറിയുമായ സൂര്യലാല്‍ സിനിമ കഥ പറയാന്‍ പോയപ്പോള്‍ താന്‍ അനുഭവിച്ച ദുരാവസ്ഥയെ പറ്റി എഴുതിയ കുറിപ്പ് സൈബറിടത്ത് വൈറല്‍. കൊച്ചിയില്‍ ഒരു സംവിധായകന്റെ അടുത്ത് കഥ പറയാന്‍ പോയപ്പോള്‍ ഇടുക്കിയില്‍ നിന്നാണെങ്കില്‍ ഇടുക്കി ഗോള്‍ഡ് കിട്ടുമോ എന്ന് ചോദിച്ചെന്നും, ഇല്ലെന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ നാട്ടില്‍ പോയി കുറച്ച് ഇടുക്കി ഗോള്‍ഡുമായി വാ നമ്മുക്ക് വിശദമായി ഇരിക്കാം എന്ന് സംവിധായകന്‍ പറഞ്ഞെന്നും കുറിപ്പിലുണ്ട്. കുറിപ്പ് ഒരു കഞ്ചാവ് കഥ.. (ഇത് ഞങ്ങളുടെ അനുഭവ കഥ) കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പാണ്…ഞാനും ബിബിന്‍ ജോയിയും സിനിമ ഭ്രാന്ത് തലയ്ക്ക് പിടിച്ച് കൊച്ചിയിലും തിരുവനന്തപുരത്തുമായി തെണ്ടി തിരിയുന്ന സമയം..ഞങ്ങളുടെ കയ്യില്‍ രണ്ട് മൂന്ന് സിനിമാക്കഥകളുമുണ്ട്. ഏതെങ്കിലും ഡയറക്ടറെ കണ്ട് കഥ പറഞ്ഞ് സിനിമയില്‍ കയറി കൂടുകയാണ് ലക്ഷ്യം..ഒരു പ്രശസ്ത ക്യാമറാമാന്റെ നമ്പര്‍ തപ്പിയെടുത്ത് ബിബിന്‍ ജോയി അദ്ദേഹവുമായി സൗഹൃദം…
Read More » -
Breaking News
തൃശൂർ പൂരം: പഹൽഗാം ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണം; ഡ്രോണുകൾ നിരോധിച്ചു; ഗതാഗത ക്രമീകരണങ്ങൾ ഇങ്ങനെ; രേഖകളും കരുതണം
തൃശൂർ: പൂരം സാമ്പിൾ വെടിക്കെട്ട് ദിനമായ 04 ന് ഉച്ചതിരിഞ്ഞ് 03. 30 മണി മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം. സാമ്പിൾ വെടിക്കെട്ട് ദിവസമായ 04-05-2025 തിയ്യതി സ്വരാജ് റൌണ്ടിൽ യാതൊരുവിധ വാഹനങ്ങളും പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല. കൂടാതെ ഇന്നേ ദിവസം റോഡരികിൽ പാർക്ക് ചെയ്ത് മറ്റ് വാഹനങ്ങൾക്ക് പോകുവാൻ തടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് ട്രാഫിക്ക് SHO അറിയിച്ചു. ഈ സമയങ്ങളിൽ സ്വകാര്യവാഹനങ്ങൾക്ക് നഗരത്തിൻെറ ഔട്ടർ റിങ്ങ് വരെ മാത്രമേ പ്രവേശനാനുമതിയുള്ളൂ നഗരത്തിനുള്ളിലെ തദ്ദേശവാസികളുടെ വാഹനങ്ങൾക്ക് അനുമതിലഭിക്കുന്നതിനായി വാഹനത്തിൻെറ നമ്പരും തിരിച്ചറിയൽ രേഖയും കരുതേണ്ടതാണ്. സാമ്പിൾ വെടിക്കെട്ട് ദിവസമായ 04-05-2025 തിയ്യതി ഉച്ചയ്ക്കു ശേഷം 3.30 മുതൽ സ്വകാര്യ വാഹനങ്ങളുടേയും സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളുടേയും ഗതാഗത നിയന്ത്രണം താഴെ പറയുന്നു. ഒറ്റപ്പാലം, ഷൊർണൂർ, മെഡിക്കൽ കോളേജ്, ചേലക്കര, പഴയന്നൂർ, ചേറൂർ, വരടിയം, മുണ്ടൂർ ഭാഗത്തുനിന്ന് വരുന്ന ബസ്സുകൾ പെരിങ്ങാവ്, അശ്വിനി വഴി വടക്കേ സ്റ്റാൻറിൽ സർവ്വീസ്…
Read More » -
Breaking News
ദുൽഖർ സൽമാൻ- നഹാസ് ഹിദായത്ത് ചിത്രം “ഐ ആം ഗെയിം”ൽ തമിഴ് താരം കതിരും
ദുൽഖർ സൽമാൻ നായകനാവുന്ന “ഐ ആം ഗെയിം” എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ തമിഴ് നടൻ കതിർ. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണം ഒരുക്കുന്നത്. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദുൽഖറിന്റെ കരിയറിലെ നാല്പതാം ചിത്രമായ “ഐ ആം ഗെയിം” ന്റെ ചിത്രീകരണം ഇന്ന് തിരുവനന്തപുരത്ത് ആരംഭിച്ചു. പതിനാലോളം തമിഴ് ചിത്രങ്ങളിലും ഒരു വെബ് സീരീസിലും വേഷമിട്ടിട്ടുള്ള കതിരിന്റെ ശ്രദ്ധേയമായ വേഷങ്ങൾ വിക്രം വേദ, പരിയേറും പെരുമാൾ, ബിഗിൽ എന്നീ ചിത്രങ്ങളിലേതാണ്. ആമസോൺ പ്രൈം വെബ് സീരിസ് ആയ സുഴലിലെ നായക വേഷത്തിലൂടെയും കതിർ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയിട്ടുണ്ട്. ദുൽഖർ സൽമാനൊപ്പം ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കതിർ എന്നിവർ…
Read More » -
Breaking News
വൈഭവിന്റെ ബാഗില്‍ 10 ബാറ്റ്? കോലിക്കുപോലും ഇത്രയുമില്ലെന്ന് റാണ! ചിരിപടര്‍ത്തി സമൂഹമാധ്യമത്തിലെ വീഡിയോ; കാലുപിടിച്ച് നിതീഷിന്റെ കൈയില്‍നിന്ന് ബാറ്റ് വാങ്ങുന്ന ദൃശ്യങ്ങള്‍ വൈറല്‍
ന്യൂഡല്‍ഹി: വെടിക്കെട്ടുമായി ആദ്യ നൂറ് നേടിയതിനു പിന്നാലെ വൈഭവ് സൂര്യവംശി ഐപിഎലിലെ വൈറല്‍ താരമാണ്. 14കാരനായ വൈഭവിന്റെ തകര്‍പ്പന്‍ കളിക്ക് ലോകമെങ്ങും ആരാധകരുമുണ്ട്. ഇപ്പോഴിതാ, മുതിര്‍ന്ന താരമായ നിതീഷ് റാണയോട് ‘ഒരു ബാറ്റു തരുമോ’ എന്ന് കെഞ്ചുന്ന വൈഭവിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സാണ് സമൂഹമാധ്യമത്തിലൂടെ വിഡിയോ പുറത്തുവിട്ടത്. റാണയുടെ ബാറ്റുകളില്‍ ഒന്ന് തരുമോയെന്ന വൈഭവിന്റെ ചോദ്യത്തിന് ‘അഞ്ചെണ്ണം തരാം, പക്ഷേ നിന്റെ കയ്യില്‍ 14 ബാറ്റില്‍ കൂടുതല്‍ ഉണ്ടാവരുതെ’ന്നാണ് കളിയായി റാണ പറയുന്നത്. വൈഭവ് തിരിച്ചടിക്കുന്നുണ്ടെങ്കിലും കുട്ടിത്താരത്തിന്റെ കൈവശമുള്ള ബാറ്റുകളുടെ എണ്ണം കണ്ട് റാണ അമ്പരന്നിരിക്കുന്നത് വിഡിയോയില്‍ കാണാം. Ek Bihari, sab pe bhaari! pic.twitter.com/6ZqjnfqrmO — Rajasthan Royals (@rajasthanroyals) May 2, 2025 അപ്പോള്‍ ‘ഒരു ബാറ്റല്ലേ ചോദിച്ചുള്ളൂ, തന്നാലെന്താ’ എന്ന ലൈനിലായി വൈഭവ്. ഒടുവില്‍ റാണ ആ സത്യം കണ്ടെത്തി. വൈഭവിന്റെ കയ്യില്‍ ഒന്നല്ല, പത്തുബാറ്റുകള്‍ ഉണ്ട്. ഞെട്ടല്‍ മാറാതെ, ‘നിനക്ക് 10…
Read More » -
Breaking News
‘അവര്‍ നദികള്‍ തടയാന്‍ നോക്കിയാല്‍ ഞങ്ങള്‍ തകര്‍ക്കും; ഇന്ത്യയെ കാത്തിരിക്കുന്നത് പട്ടിണിയും ദാഹവും’: ഇന്ത്യക്കെതിരേ വീണ്ടും ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി; ബുള്ളറ്റുകള്‍ മാത്രമല്ല കൈയിലുള്ളത്, മോദിയുടെ കളി രാഷ്ട്രീയ നേട്ടത്തിനെന്നും ഖ്വാജ ആസിഫ്
ന്യൂഡല്‍ഹി: മുമ്പു നടത്തിയ ഭീഷണികള്‍ക്കു പിന്നാലെ വീണ്ടും ഇന്ത്യക്കെതിരേ പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇന്‍ഡസ് വാലി കുടിവെള്ള കരാര്‍ റദ്ദാക്കുന്നതിനായി ഇന്ത്യ നര്‍മിക്കുന്നതെല്ലാം പാകിസ്താന്‍ തകര്‍ക്കുമെന്ന് ഖ്വാജ പറഞ്ഞു. ജിയോ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണു നദികള്‍ക്കു കുറുകെയുള്ള ഇന്ത്യയുടെ നിര്‍മാണങ്ങള്‍ ആക്രമണമായി പരിണഗിക്കുമെന്ന് അദ്ദേഹം പറഞ്ഞത്. ‘അവര്‍ നദികള്‍ക്കു കുറുകേ നിര്‍മിതികള്‍ ഉണ്ടാക്കുമെന്നത് വ്യക്തമാണ്. അങ്ങനെയെങ്കില്‍ അതു ഞങ്ങള്‍ തകര്‍ക്കും. അത് ബുള്ളറ്റുകളാകണമെന്നില്ല. അതിനു നിരവധി മാര്‍ഗങ്ങളുണ്ട്. വെള്ളം നിയന്ത്രിക്കുന്നവരെ കാത്തിരിക്കുന്നത് പട്ടിണിയും ദാഹവുമായിരിക്കു’മെന്നും ഖ്വാജ പറഞ്ഞു. നരേന്ദ്ര മോദി രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയാണു കളിക്കുന്നത്. പാകിസ്താനെ നിരന്തരം പ്രതിയാക്കുകയാണ്. ഇതിനെതിരായ നടപടികള്‍ മാത്രമാണു സ്വീകരിക്കുന്നതെന്നും ഖ്വാജ കൂട്ടിച്ചേര്‍ത്തു. നേരത്തേയും പാക് പ്രതിരോധ മന്ത്രി ഇന്ത്യക്കെതിരേ രംഗത്തുവന്നിരുന്നു. ‘ഇന്ത്യയുടെ സൈനികനടപടി ആസന്നമായിരിക്കുന്ന ഒന്നായതിനാല്‍ ഞങ്ങള്‍ ഞങ്ങളുടെ സൈന്യത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ചില തന്ത്രപരമായ തീരുമാനങ്ങളും എടുത്തിട്ടുണ്ടെന്നും റോയിറ്റേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ അതീവ ജാഗ്രതയിലാണെന്നും തങ്ങളുടെ നിലനില്‍പ്പിന് നേരിട്ട്…
Read More » -
Breaking News
‘വൈഭവിനെ ശ്രദ്ധിക്കണം, പൃഥ്വിക്കും കാംബ്ലിക്കും സംഭവിച്ചത് അവനെയും കാത്തിരിക്കുന്നു’; ബിസിസിഐയ്ക്കു മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ കോച്ച് ഗ്രെഗ് ചാപ്പല്‍; ‘കാംബ്ലിയും സച്ചിനെപ്പോലെ വളരേണ്ടയാള്‍, നേരത്തേ കൊഴിഞ്ഞു; ഇന്ത്യയും പിന്തുണച്ചില്ല’
മുംബൈ: ഐപില്ലിലെ മിന്നും പ്രകടനത്തിനു പിന്നാലെ ഇന്ത്യയില്‍ മാത്രമല്ല, പുറത്തും ‘നോട്ടപ്പുള്ളി’യാണു വൈഭവ് സൂര്യവന്‍ഷിയെന്ന് പതിനാലുകാരന്‍. ഗുജറാത്തിനെതിരേ 35 ബോളില്‍ നൂറടിച്ചതോടെയാണു വൈഭവിനെക്കുറിച്ചുള്ള കഥകള്‍ ഇന്ത്യയുടെ അതിര്‍ത്തി കടന്നത്. എന്നാല്‍, മുന്‍ ഇന്ത്യയുടെ കോച്ച് ബിസിസിഐയ്ക്ക് ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. വൈഭവിനെ പിന്തുണയ്ക്കണമെന്നും മറ്റു കളിക്കാര്‍ക്കു സംഭവിച്ചത് ഇനിയുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. സച്ചിനെ എങ്ങനെ ബിസിസിഐ പരിഗണിച്ചോ, അതുപോലെ വൈഭവിനെയും നോക്കണമെന്നും അല്ലെങ്കില്‍ പൃഥ്വി ഷായ്ക്കും വിനോദ് കാംബ്ലിക്കും സംഭവിച്ചത് വൈഭവിനെയും കാത്തിരിക്കുന്നെന്നും ചാപ്പല്‍ പറഞ്ഞു. ‘സച്ചിനു തിളങ്ങാന്‍ കഴിഞ്ഞതു കഴിവുള്ളതുകൊണ്ടു മാത്രമല്ല, മറിച്ച് ഇന്ത്യയില്‍നിന്നുള്ള അകമഴിഞ്ഞ പിന്തുണകൊണ്ടാണ്. ശാന്തമായ പരിചരണവും ബുദ്ധിയുള്ള കോച്ചും പിന്തുണയ്ക്കുന്ന കുടുംബവും അദ്ദേത്തെ ലോകത്തുനിന്നു സംരക്ഷിച്ചു നിര്‍ത്തി. വിനോദ് കാംബ്ലിയും മറ്റൊരു സച്ചിന്‍ ആകേണ്ടയാളായിരുന്നു. എന്നാല്‍ പ്രശസ്തിയും അച്ചടക്കവും തമ്മിലുള്ള സംതുലനം സംരക്ഷിക്കാന്‍ കാംബ്ലിക്കു കഴിഞ്ഞില്ല. അദ്ദേഹം ഉയര്‍ന്നുവന്നതുപോലെ വീണു. പൃഥ്വിയും അതുപോലൊരു താരമാണ്. ഇപ്പോള്‍ അദ്ദേഹം വീണുപോയി. ഇനിയും ഉയര്‍ന്നുവരാനുള്ള സമയമുണ്ട്’- ചാപ്പല്‍…
Read More » -
Crime
വിവാഹച്ചടങ്ങിന് ശേഷം ആഭരണങ്ങള്‍ അലമാരയില്‍ വച്ചു; നവവധുവിന്റെ 30 പവന്‍ സ്വര്‍ണം ആദ്യരാത്രിയില്‍ മോഷണം പോയി
കണ്ണൂര്‍: വിവാഹദിനത്തില്‍ നവവധു അണിഞ്ഞ 30 പവന്റെ ആഭരണങ്ങള്‍ ആദ്യരാത്രിയില്‍ മോഷണം പോയി. കരിവെള്ളൂര്‍ പലിയേരിയിലെ എ.കെ.അര്‍ജുന്റെ ഭാര്യ കൊല്ലം സ്വദേശിനി ആര്‍ച്ച എസ്.സുധി (27) യുടെ സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. ഈ മാസം ഒന്നിനായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ ശേഷം ഭര്‍തൃഗൃഹത്തിലെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലെ അലമാരയിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. എന്നാല്‍, ഇന്നലെ രാത്രി പരിശോധിച്ചപ്പോള്‍ ആഭരണങ്ങള്‍ കണ്ടില്ല. ഒന്നാം തീയതി വൈകിട്ട് 6 മണിക്കും 2ന് രാത്രി 9 മണിക്കും ഇടയിലുള്ള സമയത്ത് മോഷണം പോയെന്ന് കാണിച്ചാണ് യുവതി പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിത്. 20 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങള്‍ മോഷണം പോയെന്ന പരാതിയില്‍ കേസെടുത്ത പയ്യന്നൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.
Read More »
