Breaking NewsCultureKeralaLead NewsLIFENEWS

തൃശൂർ പൂരം: പഹൽഗാം ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണം; ഡ്രോണുകൾ നിരോധിച്ചു; ഗതാഗത ക്രമീകരണങ്ങൾ ഇങ്ങനെ; രേഖകളും കരുതണം

തൃശൂർ: പൂരം സാമ്പിൾ വെടിക്കെട്ട് ദിനമായ 04 ന് ഉച്ചതിരിഞ്ഞ് 03. 30 മണി മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം. സാമ്പിൾ വെടിക്കെട്ട് ദിവസമായ 04-05-2025 തിയ്യതി സ്വരാജ് റൌണ്ടിൽ യാതൊരുവിധ വാഹനങ്ങളും പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല. കൂടാതെ ഇന്നേ ദിവസം റോഡരികിൽ പാർക്ക് ചെയ്ത് മറ്റ് വാഹനങ്ങൾക്ക് പോകുവാൻ തടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് ട്രാഫിക്ക് SHO അറിയിച്ചു.

ഈ സമയങ്ങളിൽ സ്വകാര്യവാഹനങ്ങൾക്ക് നഗരത്തിൻെറ ഔട്ടർ റിങ്ങ് വരെ മാത്രമേ പ്രവേശനാനുമതിയുള്ളൂ നഗരത്തിനുള്ളിലെ തദ്ദേശവാസികളുടെ വാഹനങ്ങൾക്ക് അനുമതിലഭിക്കുന്നതിനായി വാഹനത്തിൻെറ നമ്പരും തിരിച്ചറിയൽ രേഖയും കരുതേണ്ടതാണ്.

Signature-ad

സാമ്പിൾ വെടിക്കെട്ട് ദിവസമായ 04-05-2025 തിയ്യതി ഉച്ചയ്ക്കു ശേഷം 3.30 മുതൽ സ്വകാര്യ വാഹനങ്ങളുടേയും സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളുടേയും ഗതാഗത നിയന്ത്രണം താഴെ പറയുന്നു.

ഒറ്റപ്പാലം, ഷൊർണൂർ, മെഡിക്കൽ കോളേജ്, ചേലക്കര, പഴയന്നൂർ, ചേറൂർ, വരടിയം, മുണ്ടൂർ ഭാഗത്തുനിന്ന് വരുന്ന ബസ്സുകൾ പെരിങ്ങാവ്, അശ്വിനി വഴി വടക്കേ സ്റ്റാൻറിൽ സർവ്വീസ് അവസാനിപ്പിച്ച് അതേ റൂട്ടിൽ തന്നെ തിരികെ സർവ്വീസ് നടത്തേണ്ടതും, കുന്നംകുളം, ഗുരുവായൂർ, കോഴിക്കോട്, ചാവക്കാട്, പാങ്ങ്, പാവറട്ടി ഭാഗത്തുനിന്ന് വരുന്ന ബസ്സുകൾ പൂങ്കുന്നത്തു നിന്നും പാട്ടുരായ്ക്കൽ വഴി വടക്കേ സ്റ്റാൻറിൽ സർവ്വീസ് അവസാനിപ്പിച്ച് വീണ്ടും തിരിച്ച് വടക്കേ സ്റ്റാൻറിൽ നിന്നും പുറപ്പെട്ട് പാട്ടുരായ്ക്കൽ പൂങ്കുന്നം വഴി പൂങ്കുന്നത്തു നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പടിഞ്ഞാറെ കോട്ട അയ്യന്തോൾ വഴി സർവ്വീസ് നടത്തേണ്ടതാണ്

അമ്മാടം, കോടന്നൂർ, ആമ്പല്ലൂർ, കല്ലൂർ, ആനക്കല്ല്, പൊന്നൂക്കര, മണ്ണുത്തി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, കൊടകര, നെടുപുഴ, കൂർക്കഞ്ചേരി ഭാഗത്തേക്കുള്ള ബസ്സുകൾ ബാല്യ ജംഗ്ഷൻ വഴി ശക്തൻ സ്റ്റാൻഡിൽ എത്തി സർവ്വീസ് അവസാനിപ്പിച്ച് തിരികെ ശക്തൻ സ്റ്റാൻറിൽ നിന്ന് തന്നെ സർവീസ് നടത്തേണ്ടതാണ്.

കാഞ്ഞാണി, അരണാട്ടുകര, അന്തിക്കാട്, മനക്കൊടി, ഒളരി എന്നീ ഭാഗങ്ങളിൽ നിന്ന് വരുന്ന ബസ്സുകൾ പടിഞ്ഞാറെ കോട്ടയിൽ സർവ്വീസ് അവസാനിപ്പിച്ച്, വെസ്റ്റ് പോലീസ് സ്റ്റേഷൻെറ സമീപത്തുള്ള കുന്നത്ത് ടെക്സ്റ്റൈൽസ് പാർക്കിം ങ്ങ് ഗ്രൗണ്ടിലേക്ക് പോയി അവിടെ നിന്നും തിരികെ പുറപ്പെടേണ്ട സമയത്ത് വെസ്റ്റ് ഫോർട്ടിലെത്തി വീണ്ടും സർവ്വീസ് ആരംഭിക്കേണ്ടതാണ്.

നഗരത്തിനു പുറത്തുള്ള ഭാഗങ്ങളിൽ ബസുകളുടെ സുഗമമായ ഗതാഗതം സാധ്യമാക്കുന്നതിനായി, നിലവിലുള്ള ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻറിനും നോർത്ത് ബസ് സ്റ്റാൻൻറിനും പുറമേ, വെസ്റ്റ് ഫോർട്ട് ജംഗ്ഷനിൽ ഒരു താൽക്കാലിക ബസ് സ്റ്റാൻറ് ഉണ്ടായിരിക്കും. കാഞ്ഞാണി റോഡിൽ നിന്ന് വരുന്ന ബസുകൾ, സിവിൽ ലെയ്ൻ റോഡിൽ നിന്നും അരണാട്ടുകര റോഡിൽ നിന്നും വരുന്ന ബസ്സുകൾ എന്നിവ ഗതാഗത സാഹചര്യത്തിനനുസരിച്ചുള്ള ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം മാത്രം ഈ താൽക്കാലിക ബസ് സ്റ്റാൻഡിൽ നിർത്തേണ്ടതാണ്.  ഒല്ലൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ മുണ്ടുപാലം ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് SKT സൗത്ത് റിങ്ങ് വഴി തിരിച്ചു വിട്ട് പ്രസ്തുത റോഡ് വൺവേ ആക്കുന്നതായിരിക്കും.

കെ.എസ്.ആർ.ടി.സി ബസുകളുടെ ഗതാഗത ക്രമീകരണങ്ങൾ

കിഴക്ക് ഭാഗത്തുനിന്ന് വരുന്ന കെ എസ് ആർ ടി സി ബസുകൾ കിഴക്കേ കോട്ടയിൽ തിരിഞ്ഞ് ഇക്കണ്ട വാരിയർ റോഡ്, ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡ് വഴി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എത്തണം.

തെക്ക് ഭാഗത്തുനിന്ന് വരുന്ന ബസുകൾ മുണ്ടുപാലത്ത് തിരിഞ്ഞ് ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡ്, കൊക്കാലൈ, റെയിൽവേ സ്റ്റേഷൻ റോഡ് വഴി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് പോകേണ്ടതാണ്. ഈ ബസുകൾ തിരികെ മാതൃഭൂമി ജംഗ്ഷൻ വഴി ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡ്, ഇക്കണ്ട വാരിയർ റോഡ് ജംഗ്ഷൻ വഴി പുതിയ റോഡിലൂടെ വലതുഭാഗത്തേക്ക് ഒല്ലൂർ, പാലിയേക്കര ജംഗ്ഷൻ എന്നിവിടങ്ങളിലേക്ക് തിരിയേണ്ടതാണ്. പടിഞ്ഞാറ് ഭാഗത്ത് നിന്ന് വരുന്ന ബസുകൾ ശങ്കരയ്യർ റോഡ് ദിവാൻജിമൂല വഴി കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തി അതേ വഴിയിലൂടെ തന്നെ തിരികെ പോകേണ്ടതാണ്.

ഡ്രോണുകൾക്ക് റെഡ് സോൺ

ഈ വർഷത്തെ തൃശൂർ പൂരത്തിന് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് സജ്ജമാക്കുന്നത്. അടുത്തിടെയുണ്ടായ പഹൽഗാം ഭീകരാക്രമണത്തിൻേറയും തുടർന്നുള്ള ഇൻറലിജൻസ് വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പൊതുജനങ്ങൾ ഒത്തുകൂടുന്ന സ്ഥലങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലെ സുരക്ഷാ നടപടികൾ വർദ്ധിപ്പിക്കുകയും സംശയാസ്പദമായവയെ നിരീക്ഷിക്കേണ്ടത് അത്യാവശ്യമായതിനാൽ പൂരനഗരിയിൽ വ്യോമ ഭീഷണി ഉയർത്താൻ സാധ്യതയുള്ള ഡ്രോണുകൾ, ഹെലിക്യാമുകൾ, സമാനമായ ഉപകരണങ്ങൾ എന്നിവ പോലുള്ള ആളില്ലാ വിമാന സംവിധാനങ്ങളുടെ ഉപയോഗം താൽക്കാലിക റെഡ് സോൺ ആയി പ്രഖ്യാപിക്കേണ്ടത് അത്യാവശ്യമാണ്.

അതിനാൽ, ഉത്സവ വേളയിൽ ‘ പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, ഡ്രോണുകൾ, ഹെലിക്യാമുകൾ, സുരക്ഷയെ അപകടത്തിലാക്കുന്ന സമാന ഉപകരണങ്ങൾ തുടങ്ങിയ എല്ലാത്തരം ആളില്ലാ വിമാന സംവിധാനങ്ങളുടെയും പ്രവർത്തനങ്ങൾ 2021 ലെ ഡ്രോൺ നിയമങ്ങളിലെ സെക്ഷൻ 24(2) പ്രകാരം താൽക്കാലിക റെഡ് സോൺ പ്രഖ്യാപിച്ചുകൊണ്ട് നിരോധിച്ചിരിക്കുന്നു. തേക്കിൻകാട് മൈതാനത്തിന്റെ 3 കിലോമീറ്റർ ചുറ്റളവിലും എട്ട് ഘടക പൂരങ്ങൾ വരുന്ന വഴികളിലും 04.05.2025 ന് വൈകീട്ട് 7:00 മണി മുതൽ 07.05.2025 ന് വൈകീട്ട് 7.00 മണി വരെയാണ് ഈ നിരോധനം ഉണ്ടായിരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: