Month: May 2025
-
Breaking News
ഇന്ത്യന്‍ കപ്പലുകള്‍ക്ക് വിലക്ക്; ഇന്ത്യയുടെ നടപടിക്കു പിന്നാലെ ഉത്തരവിറക്കി പാക്കിസ്താന്‍; ‘ഇന്ത്യയുടെ പതാക വഹിക്കുന്ന കപ്പലുകള്‍ തുറമുഖങ്ങളില്‍ പ്രവേശിക്കരുത്, അടിയന്തര സാഹചര്യങ്ങള്‍ പരിഗണിക്കും’
ഇസ്ലാമാബാദ്: ഇന്ത്യയിലേക്കുള്ള പാകിസ്താന്‍ കപ്പലുകള്‍ക്കു വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെ സമാന നടപടിയുമായി പാകിസ്താന്‍. ഇന്ത്യയുടെ നീക്കത്തിനു മണിക്കൂറുകള്‍ക്കുശേഷമാണു ഇന്ത്യ പതാക വഹിക്കുന്ന യാനങ്ങള്‍ക്കു പാകിസ്താനിലെ തുറമുഖങ്ങളില്‍ പ്രവേശനമുണ്ടാകില്ലെന്നും പാക് കപ്പലുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ അടുപ്പിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. പരമാധികാര രാജ്യമെന്ന നിലയില്‍ പാകിസ്താന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നീക്കമെന്നും സാമ്പത്തിക താത്പര്യങ്ങള്‍ പരിഗണിച്ചാണ് വിലക്കെന്നും പാകിസ്താന്‍ പറയുന്നു. ഗുരുതര സാഹചര്യങ്ങളിലൊഴികെ പാക് കപ്പലുകളും ഇന്ത്യന്‍ തുറമുഖങ്ങളിലേക്കു പോകരുതെന്നും പറയുന്നു. ഇന്ത്യ പാകിസ്താനില്‍നിന്നുള്ള കപ്പല്‍ ചരക്കു നീക്കത്തിനു വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെയാണ് അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് പാകിസ്താനും പറയുന്നത്. ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങള്‍ക്ക് അയവു വരുത്തുന്നതിനു പാക് പ്രധാനമന്ത്രി കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണു കൂടുതല്‍ നടപടിയെന്നതും ശ്രദ്ധേയമാണ്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സൗദി, യുഎഇ, കുവൈത്ത് നയതന്ത്ര പ്രതിനിധികളുമായി ഇന്ത്യയുമായുള്ള സംഘര്‍ഷമൊഴിവാക്കാന്‍ വഴിയുണ്ടാക്കണമെന്ന് അഭ്യര്‍ഥിച്ചു കൂടിക്കാഴ്ച നടത്തിയിരുന്നു. ആക്രമണത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച ഷെരീഫ്, നിഷ്പക്ഷ അന്വേഷണത്തിന് നേതൃത്വം വഹിക്കണമെന്നും ഈ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. സൗദി അംബാസഡര്‍ നവാഫ് ബില്‍…
Read More » -
Kerala
തിരുവനന്തപുരത്ത് 19 കാരന്‍ ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചു; ഓട്ടോ കത്തി ഒരാള്‍ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: പട്ടത്ത് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് ഓട്ടോയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന സുനി (40) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 3.30ന് പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നിലായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ ഓട്ടോയ്ക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്നില്‍ ഉണ്ടായിരുന്ന ബൈക്കില്‍ ഓട്ടോ ഇടിക്കുകയും ചെയ്തു. ഓട്ടോറിക്ഷയില്‍ നിര്‍മ്മാണ തൊഴിലാളികള്‍ ആണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അപകടത്തില്‍ പരിക്കേറ്റ നാലു പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശ്രീകാര്യം സ്വദേശി അയാന്‍ (19) ആണ് കാര്‍ ഓടിച്ചിരുന്നത്. തീപൊള്ളലേറ്റ് ആണ് സുനി മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.
Read More » -
Crime
ഈരാറ്റുപേട്ടയില്‍ യുവതിയെയും മകളെയും അയല്‍വാസികള്‍ വീടുകയറി വെട്ടി; വീട്ടമ്മയുടെ മുറിഞ്ഞ ചെവി തുന്നിച്ചേര്‍ത്തു
കോട്ടയം: മുന്‍വൈരത്തെ തുടര്‍ന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേര്‍ന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി. ഈരാറ്റുപേട്ട നടക്കല്‍ വഞ്ചാംഗല്‍ യൂസഫിന്റെ ഭാര്യ ലിമിന (43), മകള്‍ അഹ്‌സാന (13) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ലിമിനയുടെ ചെവിക്കും തലയ്ക്കും പരിക്കുണ്ട്. തടയാന്‍ ശ്രമിച്ച അഹ്‌സാനയുടെ കാല്‍മുട്ടിനാണ് പരിക്കേറ്റത്. വെട്ടേറ്റ് മുറിഞ്ഞ ലിമിനയുടെ ചെവി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുന്നിച്ചേര്‍ത്തു. ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു ആക്രമണം. അമ്മയും മകളുംമാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് അയല്‍വാസികളായ നിയാസ്, സെബിന്‍ എന്നിവര്‍ ചേര്‍ന്ന് വടിവാളുപയോഗിച്ച് വെട്ടുകയായിരുന്നുവെന്നും, മുന്‍വൈരമാണ് ആക്രമണത്തിന് കാരണമെന്നും വെട്ടേറ്റവര്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഈരാറ്റുപേട്ട പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
Breaking News
പൂരം കലക്കല്‍: എഡിജിപി അജിത് കുമാറിനെ കുരുക്കിലാക്കി മന്ത്രി കെ. രാജന്റെ മൊഴി; ‘പ്രശ്‌ന സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും നടപടിയെടുത്തില്ല, തൃശൂരിലുണ്ടായിട്ടും ഫോണ്‍ എടുത്തില്ല’
തൃശൂര്‍: പൂരം കലക്കലില്‍ എഡിജിപി എം.ആര്‍.അജിത്കുമാറിനെ കുരുക്കി മന്ത്രി കെ.രാജന്റെ മൊഴി. പൂരം മുടങ്ങിയ സമയത്ത് ഫോണ്‍ വിളിച്ചപ്പോള്‍ കിട്ടിയില്ല. പ്രശ്നസാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും മൊഴി.ഡി.ജി.പിയുടെ സംഘം അടുത്ത ആഴ്ച എം.ആര്‍. അജിത്കുമാറിന്‍റെ മൊഴിയെടുക്കും. പൂരം കലക്കല്‍ തടയുന്നതില്‍ എഡിജിപി എം.ആര്‍.അജിത്കുമാറിന് വീഴ്ചയുണ്ടായോ? വീഴ്ചയുണ്ടായെന്ന് സൂചിപ്പിക്കുന്ന മൊഴിയാണ് ഇക്കാര്യം അന്വേഷിക്കുന്ന ഡിജിപി ദര്‍വേഷ് സാഹിബിന്‍റെ സംഘത്തിന് പൂരം നടത്തിപ്പിന്‍റെ മുഖ്യചുമതലയുണ്ടായിരുന്ന മന്ത്രി കെ.രാജന്‍ നല്‍കിയത്. പൂര ദിവസം രാവിലെ മുതല്‍ അജിത്കുമാര്‍ തൃശൂരിലുണ്ടായിരുന്നു. പലതവണ ഫോണിലും നേരിട്ടും സംസാരിച്ചു. തെക്കോട്ടിറക്ക സമയത്ത് പൊലീസിന്‍റെ ഭാഗത്ത് നിന്ന് മോശം ഇടപെടലുണ്ടായി. പിന്നീട് അജിത്കുമാറിനെ കണ്ടപ്പോള്‍ രാത്രി എഴുന്നെള്ളിപ്പ് സമയത്ത് പ്രശ്ന സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അത് പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തണമെന്ന നിര്‍ദേശവും നല്‍കി. എന്നാല്‍ ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പിയായിട്ടും ചെയ്തില്ല. പൂരം തടസപ്പെട്ട സമയത്ത് പല തവണ തുടരെ വിളിച്ചിട്ടും കിട്ടിയില്ല. ഔദ്യോഗിക നമ്പറിന് പുറമെ പേഴ്സണല്‍ നമ്പരില്‍ വിളിച്ചപ്പോളും എടുത്തില്ലെന്നും മന്ത്രിയുടെ…
Read More » -
Kerala
വേളാങ്കണ്ണി വാഹനം തിരുവാരൂരില്‍ അപകടത്തില്‍പ്പെട്ടു; നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം
ചെന്നൈ: തിരുവാരൂരില്‍ വാനും ബസും കൂട്ടിയിടിച്ച് മലയാളികളായ നാലു പേര്‍ മരിച്ചു. വാനില്‍ യാത്ര ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുല്‍ എന്നിവരാണ് മരിച്ചത്. കാഞ്ഞിരംകുളം സ്വദേശി റജീനാഥ്, തിരുവനന്തപുരം നെല്ലിമൂട് സ്വദേശികളായ സാബു, സുനില്‍ എന്നിവരെ സാരമായ പരുക്കുകളോടെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേളാങ്കണ്ണിയിലേക്ക് തീര്‍ഥാടന യാത്ര പോയ സംഘത്തിന്റെ വാനാണ് അപകടത്തില്‍പെട്ടത്. രാമനാഥപുരത്തേക്ക് പോവുകയായിരുന്നു ബസ്. തിരുവാരൂരിലെ തിരുതുരൈപൂണ്ടിക്കടുത്തുള്ള കരുവേപ്പന്‍ചേരിയിലാണ് അപകടം. അന്വേഷണം ആരംഭിച്ചതായി വീരയൂര്‍ പൊലീസ് അറിയിച്ചു.
Read More » -
Breaking News
കാണികള്‍ തിയേറ്റര്‍ വിടുന്നോ? ഒന്നിച്ചു കാണാനുള്ള ചെലവുകൂടി; അവധിക്കാലത്തും ആളിടിക്കുന്നില്ല; നാലുമാസത്തിനിടെ ഇറങ്ങിയത് 69 സിനിമകള്‍; അറുപതും പൊട്ടി! വരുമാനം പങ്കിടാന്‍ താരങ്ങള്‍ക്കും വിമുഖത; ഒടിടിക്കു പിന്നാലെ ജനം; സിനിമയില്‍ സമാനതകളില്ലാത്ത പ്രതിസന്ധി
കൊച്ചി: സൂപ്പര്‍ താരങ്ങളുടെ പ്രതിഫലത്തെ തുടര്‍ന്നു ബജറ്റ് കുത്തനെ ഉയര്‍ന്നുതും ഒടിടി ‘ശീല’വും മലയാള സിനിമയുടെ നടുവൊടിക്കുന്നെന്നു റിപ്പോര്‍ട്ട്. ഈവര്‍ഷം എഴുപതിലേറെ സിനിമകളാണു റിലീസ് ചെയ്തതെങ്കിലും എംപുരാന്‍ പോലുള്ള അപൂര്‍വം ചിത്രങ്ങളാണു വിജയം കൊയ്തത്. അതും വമ്പിച്ച പ്രൊമോഷനും വിവാദങ്ങളും സഹായിച്ചതുകൊണ്ടുമാത്രം. ആദ്യ പത്തു ദിവസങ്ങളൊഴിച്ചാല്‍ എംപുരാനുപോലും തിയേറ്ററില്‍ കാര്യമായി ആളുണ്ടായില്ലെന്നാണു റിപ്പോര്‍ട്ട്. ആദ്യകാലത്ത് വന്‍ തുക കൊടുത്ത് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സിനിമകള്‍ വാങ്ങിയിരുന്നു. ഇതു മുന്നില്‍കണ്ട് നിരവധിപ്പേര്‍ സിനിമയെടുക്കാന്‍ മുന്നോട്ടുവന്നു. തിയേറ്ററില്‍ വിജയിച്ചില്ലെങ്കിലും ഒടിടി റൈറ്റുകൊണ്ടു കൈപൊള്ളാതെ നില്‍ക്കാം എന്നതായിരുന്നു ഗുണം. എന്നാല്‍, വരുമാനം പങ്കിടുന്ന നിലയിലേക്കു വന്നതോടെ നിര്‍മാതാക്കള്‍ക്കും നില്‍ക്കക്കള്ളിയില്ലാതായി. ഒടിടിയില്‍ വിജയിച്ചാല്‍ ഒരു പങ്കു നല്‍കും. ഇല്ലെങ്കില്‍ ഉള്ളതിന്റെ പാതി! മുമ്പ് 35 കോടിക്കുവരെ വമ്പന്‍ താരങ്ങളുടെ സിനിമകള്‍ വിറ്റുപോയിരുന്നെങ്കില്‍ ഹോട്ട് സ്റ്റാര്‍ പോലുള്ള കമ്പനികള്‍ സൂക്ഷിച്ചാണു സിനിമയെടുക്കുന്ന്. 170 കോടി ബജറ്റില്‍ പുറത്തിറങ്ങിയ എംപുരാനുപോലും ഒടിടിയില്‍നിന്നു ലഭിച്ചത് 30 കോടിയില്‍ താഴെ. ഒടിടി മോഡലിനോട് താത്പര്യമില്ല…
Read More » -
Breaking News
പഹല്‍ഗാം ആക്രമണം ജനറല്‍ അസിം മുനീറിന്റെ പദ്ധതി; പിന്നില്‍ വ്യക്തിപരമായ ലക്ഷ്യം; ഐഎസ്‌ഐ എതിര്‍ത്തു; നീക്കങ്ങള്‍ക്ക് ചൈനയുടെ അനുമതി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ പാക് സൈനിക ഉദ്യോഗസ്ഥന്‍; ഇന്റലിജന്‍സ് കൂട്ടായ്മയില്‍നിന്ന് ലഭിച്ച വിവരമെന്നും റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നില്‍ പാക് സൈനിക മേധാവി അസീം മുനീറെന്ന വെളിപ്പെടുത്തലുമായി പാക്കിസ്ഥാന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ ആദില്‍ രാജ. അസീം തന്റെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണിതു ചെയ്തതെന്നും ഇതിനെ ഐഎസ്‌ഐ എതിര്‍ത്തതായും ആദില്‍ പറഞ്ഞു. ‘ഇന്ത്യാ ടുഡേ’യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആദിലിന്റെ പ്രതികരണം. പാക്ക് ഇന്റലിജന്‍സ് കൂട്ടായ്മയിലെ വിശ്വസ്തരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തലെന്നാണ് അഭിമുഖത്തില്‍ ആദില്‍ പറയുന്നത്. അസീം മുനീറിന്റെ നേരിട്ടുള്ള നിര്‍ദേശ പ്രകാരമാണ് ആക്രമണം നടത്തിയതെന്നും വരും പതിറ്റാണ്ടിലേക്ക് തന്റെ അധികാരം ഉറപ്പിക്കാനും വിന്യസിപ്പിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ആദില്‍ അവകാശപ്പെടുന്നു. ഐഎസ്ഐയെ എതിര്‍ത്തും ചൈനയുടെ അനുവാദത്തോടെയുമായിരുന്നു ഈ നീക്കം. ഐഎസ്ഐയ്ക്കും പാക് സൈന്യത്തിനും ഇടയിലുള്ള വിള്ളല്‍ വെളിവാക്കുന്നതാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെ അപേക്ഷിച്ചു സൈന്യത്തിനു ഭരണത്തില്‍ നിര്‍ണായക സ്ഥാനമുണ്ട്. അവിടെ പരസ്യമായി രംഗത്തു വരാനും ഇവര്‍ മടിക്കാറില്ല. നിരവധി വട്ടം സൈനിക ഭരണത്തിലേക്കു പോയ പാകിസ്താനില്‍, അടുത്തിടെ മുനീര്‍ തന്നെ ഇന്ത്യക്കെരിരേ പ്രസംഗത്തില്‍ രംഗത്തു…
Read More » -
Crime
എനിക്ക് പറ്റിച്ച് ജീവിക്കാനെ അറിയൂ! അത് എന്റെ മിടുക്ക്! യുവാക്കളില്‍നിന്ന് കോടികള്‍ തട്ടിയ കാര്‍ത്തികയുടെ ശബ്ദരേഖ പുറത്ത്
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയ കേസില്‍ ‘ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി’ സിഇഒ കാര്‍ത്തിക പ്രദീപ് പിടിയിലായിരുന്നു. ഇപ്പോഴിതാ കാര്‍ത്തികയുടേതെന്ന പേരിലുള്ള ശബ്ദരേഖയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പൈസ തിരിച്ച് ചോദിച്ച് വിളിച്ച ആളോട് കാര്‍ത്തിക പറയുന്നതാണ് ശബ്ദരേഖയില്‍ ഉള്ളത്. ‘എനിക്ക് പറ്റിച്ച് ജീവിക്കാനെ അറിയൂ. അത് എന്റെ മിടുക്ക്. പറ്റിക്കാനായിട്ട് നീയൊക്കെ നിന്ന് തരുന്നത് എന്തിനാണ്’,- എന്നാണ് കാര്‍ത്തികയുടെ പുറത്തുവന്ന ശബ്ദരേഖയില്‍ ഉള്ളത്. തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കാര്‍ത്തികയെ കസ്റ്റഡിയിലെടുത്തത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നും ജോലി നല്‍കിയില്ലെന്നുമാണ് പരാതി. അന്വേഷണത്തിനൊടുവില്‍ കോഴിക്കോട്ട് നിന്നാണ് കാര്‍ത്തികയെ കസ്റ്റഡിയിലെടുത്തത്. യുകെയില്‍ സോഷ്യല്‍ വര്‍ക്കര്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് പല തവണയായി 5.23 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. 2024 ഓഗസ്റ്റ് 26 മുതല്‍ ഡിസംബര്‍ 14 വരെയുള്ള കാലയളവിലാണ് ബാങ്ക് അക്കൗണ്ട് വഴിയും…
Read More » -
Crime
വടകരയില്‍ അയല്‍വാസിയുടെ കുത്തേറ്റ് മൂന്നുപേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം, പ്രതി കസ്റ്റഡിയില്‍
കോഴിക്കോട്: വടകര കുട്ടോത്ത് മൂന്നുപേര്‍ക്ക് അയല്‍വാസിയുടെ കുത്തേറ്റു. മലച്ചാല്‍ പറമ്പത്ത് ശശി, സഹോദരന്‍ രമേശന്‍, അയല്‍വാസി ചന്ദ്രന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരുടെ അയല്‍വാസി മലച്ചാല്‍ പറമ്പത്ത് ഷാനോജാണ് അക്രമം നടത്തിയത്. പരിക്കേറ്റ മൂന്നുപേരെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ശശിയുടെ പരിക്ക് ഗുരുതരമാണ്. പ്രതി ഷനോജിനെ വടകര പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച വൈകുന്നേരം 7.30 ഓടെയാണ് സംഭവം. സംഭവത്തെ കുറിച്ച് വടകര പൊലീസ് അന്വേഷണം തുടങ്ങി
Read More » -
Crime
ഹൈബ്രിഡ് കഞ്ചാവുമായി ആഡംബര കാറില്‍ യാത്ര, വയനാട്ടില്‍ യുവതിയും യുവാവും പിടിയില്‍
കല്‍പ്പറ്റ: ആഡംബരക്കാറില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവാവും യുവതിയും പിടിയില്‍. കണ്ണൂര്‍ അഞ്ചാംപീടിക സ്വദേശി കീരിരകത്ത് കെ ഫസല്‍ (24) കണ്ണൂര്‍ തളിപ്പറമ്പ് സുഗീതത്തില്‍ കെ ഷിന്‍സിത (23) എന്നിവരെയാണ് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയത്. മൊതക്കര ചെമ്പ്രത്താംപൊയില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇരുവരെയും വെള്ളമുണ്ട പോലീസ് പിടികൂടിയത്. ഇവരില്‍ നിന്നും 96,290 രൂപയും കണ്ടെത്തി. വാഹനവും മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിന്റെ ഡിക്കിയില്‍ രണ്ട് കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സ്വന്തം ഉപയോഗത്തിനും വില്‍പ്പനയ്ക്കുമായി ബെംഗളൂരുവില്‍ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നാണ് ഇരുവരും പോലീസിന് നല്‍കിയ മൊഴി.വെള്ളമുണ്ട എസ്എച്ച്ഒ ടി.കെ. മിനിമോളുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പരിശോധന നടത്തിയത്.
Read More »