Month: May 2025
-
Breaking News
തൃശ്ശൂർ പൂരത്തിലെ സ്ത്രീ സാന്നിധ്യം ആഘോഷമാക്കി ഈസ്റ്റേണിന്റെ ‘പെൺ പൂരം’
തൃശ്ശൂർ: ആനച്ചന്തവും വാദ്യമേളവും വർണ്ണപ്പകിട്ടാർന്ന കുടമാറ്റവുമായി കേരളത്തിന്റെ സാംസ്കാരികപ്പെരുമ വിളിച്ചോതുന്ന തൃശ്ശൂർ പൂരത്തിൽ ഇത്തവണ പെൺസാന്നിധ്യം കൊണ്ട് കൂടുതൽ ശ്രദ്ധേയമാകുകയാണ്. ഈ ആഘോഷത്തിന് മാറ്റുകൂട്ടുന്ന വനിതകളെ ആദരിക്കാനായി ഈസ്റ്റേൺ ഇക്കുറി ഒരുക്കുന്ന ‘ഈസ്റ്റേൺ പെൺ പൂരം’ വ്യത്യസ്തമായ ഒരു ശ്രമമാണ്. പൂരത്തിന്റെ ഓരോ ചുവടുകളിലും തങ്ങളുടെ കഴിവുകൾ തെളിയിക്കുന്ന സ്ത്രീകളെ ഈ സംരംഭത്തിലൂടെ ആദരിക്കുകയാണ് ഈസ്റ്റേൺ. ‘ഈസ്റ്റേൺ പെൺ പൂരം’ പരിപാടിയുടെ ഭാഗമായി സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും അവർക്ക് പിന്തുണ നൽകാനും ഈസ്റ്റേൺ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ടവയാണ് ‘പെൺ പൂരം സെൽഫി സ്പോട്ട്’, അതുപോലെ സ്ത്രീകൾക്ക് വിശ്രമിക്കാനും പൂരത്തിന്റെ ആഘോഷങ്ങൾ സുരക്ഷിതമായി ആസ്വദിക്കാനും സാധിക്കുന്ന ‘പെൺ ഇടം’ എന്നിവ. ഇതിന്റെ ഭാഗമായി പൂരനഗരിയിലെ ഈസ്റ്റേൺ പെൺ പൂരം പ്രദർശന സ്റ്റാൾ ഈസ്റ്റേൺ എ വി പി സെയിൽസ് ലൗലി ബേബിയും പ്രസിദ്ധ കുറുങ്കുഴൽ വാദകയുമായ ഹൃദ്യ കെ. സുധീഷും ചേർന്ന് നിർവഹിച്ചു. ഈ വർഷത്തെ പൂരത്തിൽ കുറുങ്കുഴൽ വാദനത്തിൽ…
Read More » -
Breaking News
‘ഹൃദയപൂർവ്വം’ ലൊക്കേഷനിൽ ‘തുടരും’ സിനിമയുടെ വിജയാഘോഷം
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും സിനിമയുടെ വിജയാഘോഷം ഹൃദയപൂർവ്വം ലൊക്കേഷനിൽ നടത്തി. ചിത്രം ഗംഭീര വിജയം നേടിക്കൊണ്ടിരിക്കുന്ന അവസരത്തിൽ മോഹൻലാലിൻ്റെ സാന്നിദ്ധ്യത്തിൽ സക്സസ് സെലിബ്രേഷൻ നടത്തുവാൻ ആൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറർ ആസന്റ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ തീരുമാനിക്കുകയായിരുന്നു. മോഹൻലാൽ അഭിനയിക്കുന്ന സത്യൻ അന്തിക്കാടിൻ്റെ ഹൃദയപൂർവ്വം സിനിമയുടെ ലൊക്കേഷനിൽ വച്ചായിരുന്നു തുടരും സിനിമയുടെ വിജയാഘോഷം നടത്തിയത്. ഹൃദയപൂർവ്വം സിനിമയുടെ കൊച്ചി ഷെഡ്യൂൾ ആരംഭിച്ചത് ട്രാവൻകൂർ ഹോട്ടലിൽ ആയിരുന്നു. ഇവിടെ പ്രസിഡൻ്റ് ഷിബിൻ, സെക്രട്ടറി ജിതിൻ എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. നിർമാതാവ് എം. രഞ്ജിത്തും ചടങ്ങിൽ പങ്കെടുത്തു. “ഒട്ടും പ്രതീക്ഷിക്കാതെയാണ് ഇങ്ങനെയൊരു ചടങ്ങ് നടത്തുന്ന കാര്യം താനറിഞ്ഞതെന്ന് രഞ്ജിത്ത് പിന്നീട് ചടങ്ങിൽ പറഞ്ഞു. തുടർന്ന് രഞ്ജിത്ത് തന്നെ സംവിധായകൻ തരുൺ മൂർത്തിയേയും തിരക്കഥകൃത്ത് കെ.ആർ. സുനിലിനേയും വിളിച്ച് വിവരം അറിയിച്ചു. ചടങ്ങിൽ സംവിധായകൻ സത്യൻ അന്തിക്കാടും പങ്കാളിയായി. മോഹൻലാൽ,…
Read More » -
Breaking News
ആരു കപ്പടിക്കും? പിന്നില്‍നിന്ന് കുതിച്ചെത്തിയ മുംബൈയെ തളയ്ക്കാന്‍ ഇനി ഒരേയൊരു ടീം; തമ്മില്‍ മത്സരവുമില്ല! നിര്‍ഭാഗ്യം വേട്ടയാടിയില്ലെങ്കില്‍ കപ്പ് ആര്‍സിബി എടുക്കും; ഗവാസ്‌കറും ആകാശ് ചോപ്രയും പറയുന്നത്
ബംഗളുരു: രാജസ്ഥാന്‍ റോയല്‍സിനെതിരായ (RR) ആധിപത്യ വിജയത്തിന് ശേഷം മുംബൈ ഇന്ത്യന്‍സ് (MI) ഇപ്പോള്‍ ഐപിഎല്‍ 2025 ല്‍ അജയ്യരാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. ഈ സീസണില്‍ അവരുടെ വിജയ കുതിപ്പ് അവസാനിപ്പിക്കാന്‍ കഴിവുള്ള ഒരേയൊരു ടീം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (RCB) ആയിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 100 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കാന്‍ സാധിച്ചിരുന്നു. ഓപ്പണര്‍മാരായ റയാന്‍ റിക്കല്‍ട്ടന്‍ 38 പന്തില്‍ 3 സിക്സും ഏഴു ഫോറും അടക്കം 61 റണ്‍സ് നേടി. രോഹിത് ശര്‍മ്മ ആകട്ടെ 36 പന്തില്‍ 9 ഫോര്‍ അടക്കം 53 റണ്‍സും നേടി. ഇരുവര്‍ക്കും ശേഷം ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ട്യയും സൂര്യകുമാറും ചേര്‍ന്ന് സ്‌കോര്‍ 217 ഇല്‍ നിര്‍ത്തി. സൂര്യകുമാര്‍ 23 പന്തില്‍ നിന്നായി 4 ഫോറും 3 സിക്‌സുമായി 48* റണ്‍സും, പാണ്ട്യ 23 പന്തില്‍ 6…
Read More » -
LIFE
ഗോമൂത്രമല്ല സ്വമൂത്രം! മൂത്രം ദിവ്യൗഷധം; ജരാനരകള്‍ ബാധിക്കാതിരിക്കാനും ചര്‍മ്മം തിളങ്ങാനും; സ്വന്തം മൂത്രം കുടിച്ചിട്ടുണ്ട്: വളിപ്പെടുത്തലുമായി നടി
സ്വന്തം മൂത്രം കുടിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് നടി അനു അഗര്‍വാള്‍ നടത്തിയ പരാമര്‍ശം പുതിയ വിവാദങ്ങള്‍ക്ക് വാതില്‍ തുറക്കുന്നു. അഭിനേതാവ് പരേഷ് റാവലിന്റെ വിവാദ പ്രസ്താവനയെ പിന്തുണച്ചാണ് അനുവിന്റെ വാക്കുകള്‍. ‘മൂത്രം കുടിക്കുന്നത് ആരോഗ്യപരമായും ആന്തരിക ക്ഷേമത്തിനും ഗുണകരമാണ്. അത് ഞാന്‍ വ്യക്തിപരമായി അനുഭവിച്ചിട്ടുണ്ട്,’ എന്നായിരുന്നു അനുവിന്റെ വാക്കുകള്‍. മുംബൈയില്‍ നടന്ന ചടങ്ങിനിടെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു നടി. ‘ഇത് പലര്‍ക്കും അറിയില്ല. അജ്ഞതയോ അവബോധമില്ലായ്മയോ ഇതിന് കാരണം. പക്ഷേ മൂത്രപാനം ചില യോഗ രീതികളില്‍ ഉള്‍പ്പെടുന്നതാണ്. താനും കുറച്ച് കാലം ഇത് അനുഷ്ഠിച്ചിട്ടുണ്ടെന്നും അതില്‍ നല്ല ഫലമാണ് ലഭിച്ചതെന്നും’ നടി വ്യക്തമാക്കി. ‘മൂത്രം ഒരു ദിവ്യൗഷധമാണ്. പ്രായം വരാതിരിക്കാന്‍, ചര്‍മ്മം തിളക്കത്തോടെ നിലനിര്‍ത്താന്‍ ഇത് സഹായകമാണ്. എല്ലാം വേണമെന്നില്ല, കുറച്ച് അളവിലാണ് ഉപയോഗം,’ അനു കൂട്ടിച്ചേര്‍ത്തു. ശാസ്ത്രീയമായ തെളിവുകളുടെ കുറവെക്കുറിച്ച് ചോദിച്ചപ്പോള്‍, അനു അവയെ പ്രധാന്യമില്ലാത്തതായി നയിച്ച് മറുപടി നല്‍കി. ‘ശാസ്ത്രം 200 വര്‍ഷം പഴക്കമുള്ളതാണെങ്കില്‍, യോഗം പത്തു ആയിരം വര്‍ഷത്തെ പഴക്കമുള്ളതാണ്.…
Read More » -
Breaking News
ശൈലി ആപ്പുമായി ആശമാര്‍ വീടുകളില്‍ മാസത്തില്‍ എത്രവട്ടം എത്തി? കേരളത്തില്‍ കൂടുതല്‍ ജോലി ചെയ്തിട്ടും പ്രതിഫലം 230 രൂപയോ? ജനപ്രതിനിധികളെ ചേര്‍ത്തുവച്ച് സാറ ജോസഫ് പറയുന്ന കണക്കിലെ വാസ്തവം എന്ത്? ചില വസ്തുതകള്‍ പറയാതെവയ്യ
കൊച്ചി: എസ് യുസിഐ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ആരംഭിച്ച സമരത്തിനോടു സര്‍ക്കാര്‍ മുഖം തിരിച്ചതോടെ സമൂഹ ധനസമാഹരണത്തിലൂടെ ആയിരം രൂപവീതം നല്‍കുമെന്നു പ്രഖ്യാപിച്ചു എഴുത്തുകാരി സാറ ജോസഫ് രംഗത്തെത്തിയിരുന്നു. പ്രതിദിനം 230 രൂപയാണ് ആശമാര്‍ക്കു ലഭിക്കുന്നതെന്നും ഈ മന്ത്രിസഭ കാലാവധി അവസാനിക്കുന്നതു വരെ 1000 രൂപവരെ നല്‍കുമന്നുമാണു സാറ ജോസഫും സംഘവും വ്യക്തമാക്കിയത്. ഓരോ ആശമാരെയും ഒരോ ആളുകളെക്കൊണ്ടു സ്‌പോണ്‍സര്‍ ചെയ്യിച്ച് യുപിഐ (ഗൂഗിള്‍ പേ പോലെ) വഴി പണം ഓരോരുത്തരുടെയും അക്കൗണ്ടിലേക്ക് എത്തിക്കുകയാണു പദ്ധതി. കലാമണ്ഡലം ചാന്‍സലര്‍ മല്ലിക സരാഭായിയും ഇതിനു പിന്തുണയുമായി എത്തിയിരുന്നു. ഇവര്‍ ആയിരം രൂപയും നല്‍കി. എന്നാല്‍, ആശമായുടെ ജോലിയും അവരുടെ വേതനവും തമ്മിലുള്ള ബന്ധമാണ് ദിവസ വേതനത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടതോടെ വീണ്ടും ചര്‍ച്ചയിലേക്കു വരുന്നത്. എസ് യുസിഐയുടെ സമരത്തെ എതിര്‍ക്കുമ്പോഴും ആശമാരുടെ കാര്യത്തില്‍ സമൂഹം പൊതുവേ അവര്‍ക്ക് അനുകൂലമായിട്ടാണ് നിലപാട് എടുക്കുന്നത്. പദ്ധതി തുടങ്ങിയശേഷം സംസ്ഥാന സര്‍ക്കാര്‍ ക്രമാനുഗതമായി അവരുടെ ഓണറേറിയം കൂടിക്കൊടുത്തിട്ടുമുണ്ട്. ആശമാര്‍ക്കുള്ള നിബന്ധനകള്‍…
Read More » -
Kerala
അധ്യക്ഷനെ മാറ്റുന്നത് ഹൈക്കമാന്‍ഡ് സൂചിപ്പിച്ചിട്ടില്ല; ഡല്‍ഹി ചര്‍ച്ചയില്‍ സംതൃപ്തനെന്ന് കെ സുധാകരന്‍; ആന്റോ ആന്റണിക്കായി സമ്മര്‍ദ്ദം ചെലുത്തുന്നത് വാദ്രയും പ്രിയങ്കയും?
കണ്ണൂര്‍: കെപിസിസി പ്രസിഡന്റിനെ മാറ്റേണ്ട സാഹചര്യം കേരളത്തിലുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്ന് കെ. സുധാകരന്‍. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യം ഡല്‍ഹിയില്‍ ചര്‍ച്ചയായിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. തന്നെ അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റുമോ ഇല്ലയോ എന്ന് ഹൈക്കമാന്റിനോട് ചോദിക്കണം. ഹൈക്കമന്റ് എടുക്കുന്ന തീരുമാനം അംഗീകരിക്കും. പ്രസിഡന്റ് സ്ഥാനത്ത് തുടരില്ല എന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ല. പകരം ആരുടേയും പേര് നിര്‍ദേശിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. ഇന്നലെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായുള്ള കൂടിക്കാഴ്ചയില്‍ കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയാന്‍ സുധാകരന്‍ സന്നദ്ധത അറിയിച്ചുവെന്ന വിധത്തില്‍ വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും അതെല്ലാം തള്ളിക്കളകയുകായണ് സുധാകരന്‍. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതെയാണ് സുധാകരന്‍ ഡല്‍ഹിയിലെത്തിയത്. പുതിയ പ്രസിഡന്റിനെ കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രഖ്യാപിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സുധാകരന്റെ പ്രതികരണം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ഇന്നലെയായിരുന്നു നാല്‍പത് മിനിട്ട് നീണ്ടു നിന്ന കൂടിക്കാഴ്ച. രാഹുല്‍ ഗാന്ധിയും ഖര്‍ഗക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു. നിലമ്പൂര്‍ ഉപതെരഞ്ഞടുപ്പ്,…
Read More » -
Kerala
സഞ്ചരിച്ച കാറില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണി; പോലീസിനെയും നാട്ടുകാരെയും വട്ടംകറക്കി; വിദേശവനിതയെയും യുവാവിനെയും മാനസികാരോഗ്യവിഭാഗത്തില്‍ പ്രവേശിപ്പിച്ചു
ആലപ്പുഴ: ബൈപ്പാസിലൂടെ സഞ്ചരിച്ച കാറില്‍ ബോംബുണ്ടെന്ന തരത്തിലുള്ള വ്യാജ വിവരങ്ങളിലൂടെ ഭീതി സൃഷ്ടിച്ച വിദേശവനിതയും യുവാവും ആലപ്പുഴ മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ബൈപ്പാസില്‍ ഗതാഗത തടസ്സം സൃഷ്ടിച്ചതിനായി ഇരുവരുടെ പേരിലും കേസെടുത്ത പൊലീസ്, ജാമ്യത്തില്‍ വിട്ടയച്ച ശേഷം തുടര്‍നടപടിയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയോടെ, കടപ്പുറം വനിത-ശിശു ആശുപത്രിക്ക് സമീപം ടൂറിസ്റ്റ് ബസിന്റെ മുന്നില്‍ കാറ് നിര്‍ത്തിയതോടെയാണ് സംശയം ശക്തമായത്. ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള യുവതിയും ചേര്‍ത്തല സ്വദേശിയായ യുവാവുമാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓടിക്കൊണ്ടിരുന്ന ബസിന്റെ കുറികെ ഇടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ കാറില്‍ ബോംബ് ഉണ്ടെന്ന് പറഞ്ഞ് ബഹളം വെച്ചു. സംഭവം പോലീസ് അറിഞ്ഞതോടെ സംഭവ സ്ഥലത്ത് എത്തി ഇവരുടെ കാറിന്റെ ചില്ല തകര്‍ത്ത് ഇവരെ പുറത്തിറക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് കാര്‍ പരിശോധിച്ചപ്പോള്‍ കാറില്‍ നിന്ന് ഒന്നും ലഭിച്ചില്ല. സംഭവം ബോംബ് സ്‌ക്വാഡും ഫയര്‍ഫോഴ്‌സും ഉള്‍പ്പെടെ വിവിധ വകുപ്പ് സംഘം ഇടപെടേണ്ട അവസ്ഥയുണ്ടാക്കി. പൊലീസിന് ബുദ്ധിമുട്ടുണ്ടാക്കിയ…
Read More » -
Kerala
കോഴിക്കോട് മെഡിക്കല്‍ കോളജ് തീപിടിത്തം: അസ്വാഭാവിക മരണത്തിന് കേസെടുത്തു, 5 മൃതദേഹങ്ങളും പോസ്റ്റ്മോര്‍ട്ടംചെയ്യും
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെ തീപിടിത്തതിനിടെയുണ്ടായ അഞ്ച് മരണത്തില്‍ പൊലീസ് കേസെടുത്തു. വടകര സ്വദേശി സുരേന്ദ്രന്‍ (59), വെസ്റ്റ് ഹില്‍ സ്വദേശി ഗോപാലന്‍ (65), കൊയിലാണ്ടി സ്വദേശി ഗംഗാധരന്‍ (70), വയനാട് സ്വദേശനി നസീറ (44), ഗംഗ (34) എന്നിവരുടെ മരണത്തിലാണ് അസ്വാഭാവിക മരണത്തിനു കേസെടുത്തത്. ബന്ധുക്കളുടെ പരാതിയിലാണ് നടപടി. അത്യാഹിത വിഭാഗത്തിലെ യുപിഎസ് റൂമില്‍ പൊട്ടിത്തെറിയുണ്ടായ കനത്ത പുക കെട്ടിടത്തിന്റെ 4 നിലകളിലേക്കു പടര്‍ന്നതിനിടെയാണ് 5 മൃതദേഹങ്ങള്‍ അധികൃതര്‍ മോര്‍ച്ചറിയിലേക്കു മാറ്റിയത്. ഇവരുടെ മരണം അപകടം മൂലമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല. മരണകാരണം വ്യക്തമല്ലെന്നാണു നിലവില്‍ അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. മരിച്ച അഞ്ചുപേരുടെ മൃതദേഹങ്ങളും പോസ്റ്റുമോര്‍ട്ടം ചെയ്യും. മരണത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്. അതേസമയം, സാധാരണഗതിയില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് കോഴിക്കോട് സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്താണ് സംഭവിച്ചത് എന്നതിനെപ്പറ്റി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടേഴ്‌സിന്റെ അന്വേഷണം നടക്കേണ്ടതുണ്ട്. ആ അന്വേഷണത്തിനു ശേഷമേ കൃത്യമായ കാര്യം കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. ആരോഗ്യമന്ത്രി…
Read More »

