
മുംബൈ: ഐപില്ലിലെ മിന്നും പ്രകടനത്തിനു പിന്നാലെ ഇന്ത്യയില്‍ മാത്രമല്ല, പുറത്തും ‘നോട്ടപ്പുള്ളി’യാണു വൈഭവ് സൂര്യവന്‍ഷിയെന്ന് പതിനാലുകാരന്‍. ഗുജറാത്തിനെതിരേ 35 ബോളില്‍ നൂറടിച്ചതോടെയാണു വൈഭവിനെക്കുറിച്ചുള്ള കഥകള്‍ ഇന്ത്യയുടെ അതിര്‍ത്തി കടന്നത്. എന്നാല്‍, മുന്‍ ഇന്ത്യയുടെ കോച്ച് ബിസിസിഐയ്ക്ക് ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. വൈഭവിനെ പിന്തുണയ്ക്കണമെന്നും മറ്റു കളിക്കാര്‍ക്കു സംഭവിച്ചത് ഇനിയുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
സച്ചിനെ എങ്ങനെ ബിസിസിഐ പരിഗണിച്ചോ, അതുപോലെ വൈഭവിനെയും നോക്കണമെന്നും അല്ലെങ്കില്‍ പൃഥ്വി ഷായ്ക്കും വിനോദ് കാംബ്ലിക്കും സംഭവിച്ചത് വൈഭവിനെയും കാത്തിരിക്കുന്നെന്നും ചാപ്പല്‍ പറഞ്ഞു.
‘സച്ചിനു തിളങ്ങാന്‍ കഴിഞ്ഞതു കഴിവുള്ളതുകൊണ്ടു മാത്രമല്ല, മറിച്ച് ഇന്ത്യയില്‍നിന്നുള്ള അകമഴിഞ്ഞ പിന്തുണകൊണ്ടാണ്. ശാന്തമായ പരിചരണവും ബുദ്ധിയുള്ള കോച്ചും പിന്തുണയ്ക്കുന്ന കുടുംബവും അദ്ദേത്തെ ലോകത്തുനിന്നു സംരക്ഷിച്ചു നിര്‍ത്തി. വിനോദ് കാംബ്ലിയും മറ്റൊരു സച്ചിന്‍ ആകേണ്ടയാളായിരുന്നു. എന്നാല്‍ പ്രശസ്തിയും അച്ചടക്കവും തമ്മിലുള്ള സംതുലനം സംരക്ഷിക്കാന്‍ കാംബ്ലിക്കു കഴിഞ്ഞില്ല. അദ്ദേഹം ഉയര്‍ന്നുവന്നതുപോലെ വീണു. പൃഥ്വിയും അതുപോലൊരു താരമാണ്. ഇപ്പോള്‍ അദ്ദേഹം വീണുപോയി. ഇനിയും ഉയര്‍ന്നുവരാനുള്ള സമയമുണ്ട്’- ചാപ്പല്‍ പറഞ്ഞു.
പ്രഗത്ഭര്‍ വളരണമെങ്കില്‍ നിര്‍ദേശങ്ങളും സംരക്ഷണവും ആവശ്യമാണ്. അവരെ മാര്‍ക്കറ്റിംഗിനു മാത്രമായി ഉപയോഗിക്കരുത്. വിനോദ് കാംബ്ലിയും സച്ചിനും ഒരേ സമയത്ത് കരിയര്‍ ആരംഭിച്ചവരാണ്. എന്നാല്‍, തെണ്ടുല്‍ക്കര്‍ മാത്രമാണ് ഇന്ത്യക്കുവേണ്ടി വന്‍ കളിക്കാരാനായി മാറിയത്. ഇടങ്കൈയ്യന്‍ വിനോദ് കാംബ്ലി ഉയര്‍ന്നതുപോലെ താഴെവീണു.
മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്നു പേരെടുത്ത സച്ചിന്‍ കരിയറില്‍ വന്‍ നേട്ടങ്ങള്‍ കൈവരിച്ചു. ആകെ 34,357 റണ്‍സ് എല്ലാ ഫോര്‍മാറ്റുകളില്‍നിന്നുമായി നേടി. ടെസ്റ്റില്‍ 15,921 റണ്‍സും വണ്‍ഡേയില്‍ 18,426 റണ്‍സും ടി20യില്‍ പത്തു റണ്‍സും നേടി. വിനോദ് കാംബ്ലി 17 ടെസ്റ്റ് മാച്ചില്‍നിന്ന് 1084 റണ്‍സും 104 വണ്‍ഡേകളില്‍നിന്ന് 2477 റണ്‍സും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍നിന്ന് 9965 റണ്‍സും 221 ലിസ്റ്റ് എ മാച്ചില്‍നിന്ന് 6476 റണ്‍സും നേടി.






