Month: May 2025

  • Breaking News

    കൈക്കൂലി ആവശ്യപ്പെടാനായി ഇഡി സമൻസ് നൽകി വിളിപ്പിച്ചവരുടെ പേരുവിവരങ്ങൾ അക്കമിട്ട് ഡയറിയിൽ, ഇഡി ഓഫിസിൽ സൂക്ഷിക്കേണ്ട രേഖകൾ പോലും വീട്ടിൽ, നിർണായക തെളിവായി രഞ്ജിത്തിന്റെ ഡയറി

    കൊച്ചി: ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ നിർണായക തെളിവായി പ്രതിയായ രഞ്ജിത്തിൻറെ ഡയറി. കഴിഞ്ഞ ദിവസം അറസ്റ്റിലായ ചാർട്ടേഡ് അക്കൗണ്ടൻറ് രഞ്ജിത് വാര്യരുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ നിർണായക രേഖകൾ വിജിലൻസ് കണ്ടെത്തി. ഇഡി സമൻസ് നൽകി വിളിപ്പിച്ച 30ലേറെ പേരുടെ വിവരങ്ങൾ അടങ്ങിയ രഞ്ജിത്തിൻറെ ഡയറി ഉൾപെടെ കണ്ടെത്തി. കൈക്കൂലി ആവശ്യപ്പെടാനായി തയാറാക്കി വെച്ച പട്ടികയാണിതെന്ന് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. അതേപോലെ ഇഡി ഓഫിസിൽ സൂക്ഷിക്കേണ്ട നിർണായക രേഖകളും രഞ്ജിത്തിൻറെ വീട്ടിൽ നിന്ന് കണ്ടെത്തി. അറസ്റ്റിലായ ചാർട്ടേഡ് അക്കൗണ്ടൻറ് രഞ്ജിത്തിന് വമ്പൻ രാഷ്ട്രീയ ബിസിനസ് ബന്ധങ്ങളുണ്ടെന്നാണ് വിജിലൻസ് വൃത്തങ്ങൾ അറിയിക്കുന്നത്. ഉന്നത ബന്ധങ്ങൾ വഴി മനസിലാക്കുന്ന വിവരങ്ങളും രഞ്ജിത്ത് തട്ടിപ്പിന് ഉപയോഗിച്ചു. സാമ്പത്തിക ആരോപണം നേരിടുന്നവരെ കുറിച്ചുളള വിവരങ്ങൾ ഇഡി ഉദ്യോഗസ്ഥർക്ക് കൈമാറുന്നതും രഞ്ജിത്താണ്. ഈ വിവരങ്ങൾ ഉപയോഗപ്പെടുത്തിയും പലർക്കും ഇഡി ഉദ്യോഗസ്ഥർ സമൻസ് അയച്ചു. രഞ്ജിത് ഇഡി ഓഫീസിലെ നിത്യസന്ദർശകനാണെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലും പുറത്തുമുളള ഉന്നത…

    Read More »
  • Breaking News

    രാഹുല്‍ഗാന്ധിക്കെതിരെ ആർ.എസ്.പി സംസ്ഥാന കമ്മറ്റിയംഗം സി കൃഷ്ണചന്ദ്രന്‍; പരസ്യ സംവാദവും വെളിപ്പെടുത്തലും വിഴുപ്പലക്കലും ഒരു ഭാരതീയനും ഇപ്പോൾ ആഗ്രഹിക്കുന്നില്ല..; രാഹുലിന്റെ പ്രസ്താവന അനുചിതവും അനവസരത്തിലുമുള്ളത്…

    കൊച്ചി: ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ രാഹുൽഗാന്ധി നടത്തിയ പ്രസ്താവനക്കെതിരെ ആർഎസ്പി സംസ്ഥാന കമ്മറ്റിയംഗം സി കൃഷ്ണചന്ദ്രൻ രംഗത്ത്. എത്ര യുദ്ധവിമാനങ്ങൾ ഇന്ത്യക്ക് നഷ്ടപ്പെട്ടെന്ന രാഹുൽഗാന്ധിയുടെ ചോദ്യം അനവസരത്തിലുള്ളതും അനുചിതവുമാണെന്ന് കൃഷ്ണചന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഗൂഢമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പരാമർശങ്ങൾ ഒരു രാഷ്ട്രീയ പാർട്ടികൾക്കും ഗുണം ചെയ്യില്ല. ഇന്ത്യയുടെ വിജയത്തിന് ഒപ്പം നിൽക്കേണ്ട അവസരത്തിലാണ് രാഹുൽഗാന്ധി ഇത്തരം പ്രസ്താവന നടത്തിയതെന്നും സി കൃഷ്ണചന്ദ്രൻ കുറ്റപ്പെടുത്തി. നമ്മുടെ രാജ്യത്തിന്റെ മികവ് അന്താരാഷ്ട്ര സമൂഹത്തിൽ തിളങ്ങി നിൽക്കുമ്പോഴുള്ള ഇത്തരത്തിലുള്ള സംശയങ്ങളും പരസ്യ സംവാദവും വെളിപ്പെടുത്തലും വിഴുപ്പലക്കലും ഒരു ഭാരതീയനും ഇപ്പോൾ ആഗ്രഹിക്കുന്നില്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളണം. ഗൂഢ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പരാമർശങ്ങൾ ഒരു രാഷ്ട്രീയ കക്ഷികൾക്കും ഗുണം ചെയ്യില്ല. ആര്‍എസ്പി യുഡിഎഫിന്റെ ഘടകകക്ഷിയായിരിക്കുമ്പോഴാണ് സംസ്ഥാന കമ്മറ്റിയംഗം രാഹുല്‍ഗാന്ധിക്കെതിരെ പരസ്യമായി രംഗത്ത് വരുന്നത്. കൃഷ്ണചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം. ഓപ്പറേഷൻ സിന്ദൂർ’ ———– പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ മറുപടി. ഏതൊരു ഭാരതീയനും രാഷ്ട്രീയത്തിനതീതമായി…

    Read More »
  • Breaking News

    കൊടകര കുഴല്‍പ്പണ കേസില്‍ തെളിവു സഹിതം പോലീസ് കണ്ടെത്തിയ കാര്യങ്ങള്‍ മുക്കി; ബിജെപി നേതാക്കളെ സംരക്ഷിച്ചു കുറ്റപത്രം സമര്‍പ്പിച്ചു; ധര്‍മരാജന്റെ മൊഴികളും ഫോണ്‍ കോള്‍ പട്ടികയും അട്ടിമറിച്ചു; കൈക്കൂലിക്കേസില്‍ മുഖ്യ പ്രതിയായ ഇഡി ഉദ്യോഗസ്ഥന്റെ കുഴല്‍പ്പണ കേസ് അന്വേഷണവും സംശയത്തില്‍

    കൊച്ചി: വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കൈക്കൂലിക്കേസിലെ ഒന്നാംപ്രതിയായ ഇഡി ഉദ്യോഗസ്ഥന്‍ കൊടകര കുഴല്‍പ്പണക്കേസ് ബിജെപിക്കു വേണ്ടി അട്ടിമറിച്ചെന്ന ആരോപണമുള്ളയാള്‍. കേസൊതുക്കാന്‍ കശുവണ്ടി വ്യവസായി അനീഷ് ബാബുവില്‍നിന്ന് രണ്ടുകോടിരൂപ കൈക്കൂലി വാങ്ങിയ ഇഡി അസി. ഡയറക്ടര്‍ ശേഖര്‍കുമാറാണ് കൊടകര കുഴല്‍പ്പണക്കേസ് അന്വേഷിച്ചതും ബിജെപി നേതാക്കളെ ഒഴിവാക്കി എറണാകുളം പിഎംഎല്‍എ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതും. കൈക്കൂലിക്കേസില്‍ ശേഖര്‍കുമാര്‍ പ്രതിയായതോടെ, കുഴല്‍പ്പണക്കേസ് ഒതുക്കാനും കൈക്കൂലി ഇടപാട് നടന്നിട്ടുണ്ടോ എന്ന സംശയം ഉയരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി ഇറക്കിയ 3.5 കോടിരൂപയുടെ കുഴല്‍പ്പണം കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ നിര്‍ദേശിച്ചതുപ്രകാരം 53.4 കോടി രൂപയുടെ കുഴല്‍പ്പണക്കടത്ത് നടന്നതായി കേരള പൊലീസ് കണ്ടെത്തി. കള്ളപ്പണമിടപാട് അന്വേഷിക്കാന്‍ പൊലീസിന് അധികാരമില്ലാത്തതിനാല്‍ വിശദമായ റിപ്പോര്‍ട്ട് ഇഡിക്ക് കൈമാറി. ബിജെപി നേതാക്കളുടെ പങ്ക് വ്യക്തമാക്കുന്ന കോള്‍ലിസ്റ്റും കൈമാറി. എന്നാല്‍ പണത്തിന്റെ ഉറവിടം അന്വേഷിച്ചില്ല. ഹൈക്കോടതി പലവട്ടം ഇടപെട്ടതോടെ കവര്‍ച്ചാക്കേസ് മാത്രമാക്കി…

    Read More »
  • Kerala

    കുങ്കി ‘നായകന്‍’ ചെമ്മരപ്പള്ളി മാണിക്യന്‍ ചരിഞ്ഞു

    പത്തനംതിട്ട: കുങ്കി എന്ന തമിഴ് സിനിമയിലൂടെ ആനപ്രേമികളുടെ മനസില്‍ ഇടം നേടിയ ചെമ്മരപ്പള്ളി മാണിക്യന്‍ചരിഞ്ഞു. ഏറെ നാളായി പാദരോഗത്തിന്റെ ചികിത്സയിലായിരുന്നു മാണിക്യന്‍. ഇന്നലെ രാവിലെ കുളിപ്പിച്ചശേഷം പതിവുപോലെ നടത്തിക്കാനായി ഇറക്കിയപ്പോള്‍ പെട്ടെന്ന് വിറയല്‍ ഉണ്ടായി നിന്നു. തുടര്‍ന്ന് ഡോക്ടറെ വിളിച്ചുവരുത്തി ഇന്‍ജക്ഷന്‍ എടുത്തെങ്കിലും പിന്നിലേക്ക് ഇരുന്ന് ചരിയുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചിറ്റാറിലെ എസ്റ്റേറ്റില്‍ മാണിക്യനെ സംസ്‌കരിച്ചു. ചുങ്കപ്പാറ കോട്ടാങ്ങല്‍ ചെമ്മരപ്പളി രഘുനാഥന്റെ ഉടമസ്ഥതിയിലുള്ള ആനയാണ് ശാന്ത സ്വഭാവിയായിരുന്ന മാണിക്യന്‍. ബീഹാറില്‍ നിന്നും കോട്ടയം പുതുപ്പള്ളി പാപ്പാല പറമ്പില്‍ പോത്തന്‍ വറുഗീസാണ് മാണിക്യനെ കേരളത്തിലെത്തിച്ചത്. 21 -ാംവയസ്സില്‍ 25 കൊല്ലം മുന്‍പാണ് കൊല്ലം സ്വദേശിയില്‍ നിന്നും രാഘുനാഥ ന്‍ മാണിക്യനെ സ്വന്തമാക്കിയത്. ഒന്‍പതടിയില്‍ കൂടുതല്‍ പൊക്കമുള്ള മാണിക്യന് എടുത്തു വകച്ച കൊമ്പുകളും ഉയര്‍ന്നു പൊങ്ങിയ തലക്കുനിയും ഒടിവില്ലാത്ത വാലും നിലംമുട്ടുന്ന തുമ്പികൈ. എടുത്ത വായുകുംഭം, ഭംഗിയുള്ള ചെവി, 18 നഖങ്ങള്‍ ഉള്‍പ്പടെ അഷ്ടഗജ ലക്ഷണങ്ങളില്‍ ഏറെയുമുണ്ടായിരുന്നു. കാട്ടാനയെ തുരത്തുന്ന താപ്പാനയെ പ്രമേയമാക്കി 2012ല്‍…

    Read More »
  • India

    ഐഎസ് ബന്ധം സംശയിക്കുന്ന രണ്ടു യുവാക്കള്‍ അറസ്റ്റില്‍; ഹൈദരാബാദില്‍ വന്‍ സ്‌ഫോടനത്തിനു പദ്ധതിയിട്ടു, ‘ഒപ്പറേഷന്‍ സിന്ദൂറിന്’ മറുപടി നല്‍കാന്‍ സ്‌ളീപ്പര്‍ സെല്ലുകള്‍ സജീവം?

    ഹൈദരാബാദ്: ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവാക്കള്‍ പിടിയില്‍. സിറാജ് ഉര്‍ റഹ്‌മാന്‍ (29), സയിദ് സമീര്‍ (28) എന്നിവരാണ് പിടിയിലായത്. ആന്ധ്രാ പ്രദേശ്, തെലങ്കാന പൊലീസിന്റെ കൗണ്ടര്‍ ഇന്റലിജന്‍സ് സെല്‍ നടത്തിയ സംയുക്ത പരിശോധനയില്‍ ആദ്യം ആന്ധ്രയിലെ വിഴിനഗരത്തില്‍ നിന്നും സിറാജ് ഉര്‍ റഹ്‌മാനെ പിടികൂടി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഹൈദരാബാദില്‍ സ്ഫോടനം നടത്താനുള്ള ഗൂഢാലോചന പുറത്തുവന്നത്. തുടര്‍ന്ന് ഹൈദരാബാദില്‍നിന്ന് സയിദ് സമീര്‍ അറസ്റ്റിലായി. ഞായറാഴ്ചയാണ് സംഭവം. സ്ഫോടക വസ്തുക്കളായ അമോണിയ, സള്‍ഫര്‍, അലുമിനിയം പൗഡര്‍ എന്നിവയും ഇവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. യുവാക്കള്‍ കസ്റ്റഡിയിലാണെന്നും വൈകാതെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി. പൊതുസമൂഹം ജാഗ്രത പുലര്‍ത്തുകയും പൊലീസിനോട് സഹകരിക്കുകയും വേണമെന്നും അറിയിപ്പുണ്ട്. പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി ഈ മാസം ഏഴ് മുതല്‍ 10 വരെ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ വഴി പാകിസ്ഥാനില്‍ തിരിച്ചടിച്ചിരുന്നു. ഇതിനുശേഷം രാജ്യത്ത് സ്‌ളീപ്പര്‍ സെല്ലുകള്‍ സജീവമാകുമെന്ന് കേന്ദ്രം, വിവിധ…

    Read More »
  • Crime

    തൃപ്പൂണിത്തുറയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍; അയല്‍ക്കാരെത്തി തീ അണയ്ക്കുന്നതിനിടെ മരത്തില്‍ തൂങ്ങി, മകന് പൊള്ളലേറ്റു

    എറണാകുളം: തൃപ്പൂണിത്തുറ പെരീക്കാട് വീടിന് തീയിട്ടതിനുശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ച നിലയില്‍.എരൂര്‍ വെസ്റ്റ് പെരിക്കാട് ചക്കാലപ്പറമ്പില്‍ പ്രകാശന്‍ (59) ആണ് മരിച്ചത്. ചെറിയ പൊള്ളലേറ്റ മകന്‍ കരുണ്‍ (16) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 5 ഓടെയാണ് താമസിച്ചിരുന്ന വാടക വീടിന് ഇയാള്‍ തീവച്ചത്. വീടിനകത്തുണ്ടായിരുന്ന കട്ടിലിനും കിടക്കയ്ക്കും മറ്റും തീപിടിച്ച ഉടനെ അയല്‍ക്കാരെത്തി തീകെടുത്തുകയായിരുന്നു. ഈ സമയം പ്രകാശന്‍ പുറത്ത് മരത്തില്‍ തൂങ്ങുകയായിരുന്നു. തീപിടിച്ച വീടിനോട് തൊട്ടുചേര്‍ന്ന് തന്നെയുള്ള മറ്റു വീടുകളിലേയ്ക്ക് തീ പടരാതെ കെടുത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഇയാളുടെ ഭാര്യ രാജേശ്വരി വഴക്കിനെ തുടര്‍ന്ന് വീട്ടില്‍നിന്നും മാറിയാണ് താമസിക്കുന്നത്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു പ്രകാശന്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഹില്‍പാലസ് പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ക്ക് ശേഷം പ്രകാശന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.  

    Read More »
  • Crime

    പോലീസിനെ വെട്ടിപ്പരിക്കേല്‍പിച്ച കേസ്: സാക്ഷിയുടെ സഹോദരന്റെ ഹോട്ടല്‍ അടിച്ചുതകര്‍ത്തു

    കോഴിക്കോട്: കാര്‍ മോഷണക്കേസില്‍ പ്രതിയെ പിടികൂടാനെത്തിയ പോലീസുകാരെ പ്രതിയും മാതാവും ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലെ സാക്ഷിയുടെ സഹോദരന്റെ ഹോട്ടല്‍ പ്രതിയുടെ സുഹൃത്ത് അടിച്ചുതകര്‍ത്തതായി പരാതി. കാരശ്ശേരി വലിയപറമ്പില്‍ എം.ടി. സുബൈറിന്റെ സഹോദരന്റെ ഹോട്ടലാണ് അടിച്ചുതകര്‍ത്തത്. സഹോദരനെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. കല്പറ്റയില്‍നിന്ന് കാര്‍ മോഷണംപോയ കേസില്‍ അന്വേഷണത്തിനെത്തിയ വയനാട് എസ്പിയുടെ സ്പെഷ്യല്‍ സ്‌ക്വാഡിലെ സിപിഒമാരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ക്കെതിരേ സാക്ഷി പറഞ്ഞത് സുബൈറായിരുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ വലിയപറമ്പില്‍ പ്രവര്‍ത്തിക്കുന്ന സഹോദരന്റെ ഹോട്ടല്‍ അടിച്ചുതകര്‍ക്കുകയായിരുന്നെന്ന് സുബൈര്‍ പറഞ്ഞു. വലിയപറമ്പ് സ്വദേശി സാദിഖാണ് അക്രമം നടത്തിയതെന്ന് സുബൈര്‍ മുക്കം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സുബൈര്‍ പറഞ്ഞു.  

    Read More »
  • Crime

    ഭക്ഷണം കഴിച്ച പാത്രം കഴുകി വയ്ക്കാത്തതിന് തര്‍ക്കം; പിതാവിനെ കൊലപ്പെടുത്തി, മകന്‍ അറസ്റ്റില്‍

    കൊച്ചി: വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ മകന്‍ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. ഇടക്കൊച്ചി പാലമുറ്റം എസ്എഎസി റോഡില്‍ തൈപ്പറമ്പില്‍ ടി.ജി.ജോണിയാണു (64) കൊല്ലപ്പെട്ടത്. മകന്‍ ലൈജുവിനെ (33) അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെയാണ് ജോണിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം നടന്ന രാത്രി ജോണി ഭക്ഷണം കഴിച്ച പാത്രം കഴുകി വയ്ക്കാത്തതിനെ തുടര്‍ന്നുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. അടുക്കള ആവശ്യത്തിന് ഉപയോഗിക്കുന്ന ഇരുമ്പു ദണ്ഡ് ഉപയോഗിച്ച് ജോണിയുടെ തലയിലും വാരിയെല്ലില്ലും കാലിലും അടിക്കുകയായിരുന്നുവെന്നു ലൈജു പൊലീസിനോടു പറഞ്ഞു. ലൈജു തന്നെയാണ് ജോണിയുടെ മരണ വിവരം നാട്ടുകാരെ അറിയിച്ചത്. പ്രാഥമിക പരിശോധനയില്‍ കൊലപാതകമല്ലെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പക്ഷേ, നാട്ടുകാരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ജോണിയും മകന്‍ ലൈജുവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായും ജോണിയുടെ നിലവിളി ശബ്ദം കേട്ടതായും നാട്ടുകാര്‍ പറഞ്ഞു.

    Read More »
  • Breaking News

    ട്രംപിന്റെ മൃദു പാകിസ്താന്‍ നിലപാടും ജെന്‍ട്രി തോമസ് ബീച്ചിന്റെ നിക്ഷേപങ്ങളും തമ്മിലെന്ത്? യുഎസ് പ്രസിഡന്റിന്റെ സഹപാഠി; ഇ-മെയില്‍ വിവാദത്തില്‍ അടക്കം പങ്കാളി: പാകിസ്താനിലും ബംഗ്ലാദേശിലും തുര്‍ക്കിയിലും ബില്യണ്‍ ഡോളര്‍ നിക്ഷേപം; ഇന്ത്യക്കു ചുറ്റും ത്രികോണ കൂട്ടായ്മ; ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ശതകോടീശ്വരനും ചര്‍ച്ചയില്‍

    ന്യൂഡല്‍ഹി: തീവ്രവാദി ആക്രമണങ്ങള്‍ക്കെതിരേ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പഹല്‍ഗാം ആക്രമണത്തിനുശേഷമുള്ള നിലപാടുകള്‍ ഏവരെയും അമ്പരപ്പിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിനുശേഷവും പാകിസ്താനെക്കുറിച്ച് അമ്പരപ്പിക്കുന്ന തരത്തില്‍ നിഷ്പക്ഷമായ പരാമര്‍ശങ്ങളാണു ട്രംപ് നടത്തിയത്. ട്രംപിന്റെ മൗനത്തിനൊപ്പം മറ്റൊരു പേരുകൂടി ഉയര്‍ന്നുവന്നു- ജെന്‍ട്രി തോമസ് ബീച്ച്. ആരാണു ജെന്‍ട്രി? എന്തുകൊണ്ടാണു ലോകത്തിന്റെ മുന്നിലേക്ക് ഈ പേര് പെട്ടെന്ന് ഉയര്‍ന്നുവന്നത്? ടെക്സസ് ആസ്ഥാനമായുള്ള ഒരു നിക്ഷേപകനും ഡൊണാള്‍ഡ് ട്രംപിന്റെ ദീര്‍ഘകാല സുഹൃത്തും എന്നതിനപ്പുറം ആരാണ് ഇയാള്‍? 1990 കളില്‍ ഇരുവരും വാര്‍ട്ടണ്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ പഠിച്ചു. എന്നാല്‍, പാകിസ്താന്‍, ബംഗ്ലാദേശ്, തുര്‍ക്കി എന്നിവ ഉള്‍പ്പെടുന്ന പ്രധാന നിക്ഷേപ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി ബീച്ച് പെട്ടെന്ന് മാറിയെന്ന് ദി ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് പറയുന്നു. ട്രംപ് അധികാരമേറ്റ് പത്തു ദിവസത്തിന് ശേഷം ജനുവരി 30ന് ബീച്ച് ‘ട്രംപിന്റെ ആള്‍’ എന്ന് അവകാശപ്പെട്ട് ഇസ്ലാമാബാദിലെത്തിയിരുന്നു. വൈറ്റ് ബ്രിഡ്ജ് ഗ്ലോബല്‍ എന്ന കമ്പനിയുടെ കീഴില്‍ നിക്ഷേപകരുടെ ഒരു സംഘത്തോടൊപ്പമായിരുന്നു…

    Read More »
  • Breaking News

    ഓപ്പറേഷന്‍ സിന്ദൂറില്‍നിന്ന് രക്ഷപ്പെട്ട ലഷ്‌കര്‍ തീവ്രവാദി നേതാവ് പാകിസ്താനില്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു; വിനോദ് കുമാര്‍ എന്ന സൈഫുള്ള ഖാലിദ് നേപ്പാളിലെ ലഷ്‌കറെ തീവ്രവാദികളുടെയും ചുമതലക്കാരന്‍; മുംബൈ ആക്രമണത്തിലും മുഖ്യ പങ്ക്

    ന്യൂഡല്‍ഹി: ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) കമാന്‍ഡറും നേപ്പാള്‍ ഭീകര സംഘടനയുടെ തലവനുമായ സൈഫുള്ള ഖാലിദ് ഞായറാഴ്ച പാകിസ്ഥാനിലെ സിന്ധില്‍ അജ്ഞാതരായ തോക്കുധാരികളാല്‍ കൊല്ലപ്പെട്ടെന്നു റിപ്പോര്‍ട്ട്. നഗരത്തില്‍ വച്ചാണ് ഇയാള്‍ വെടിയേറ്റു മരിച്ചതെന്നു ചില വൃത്തങ്ങള്‍ വെളിപ്പെടുത്തി. വിനോദ് കുമാര്‍ എന്നും അറിയപ്പെടുന്ന ഖാലിദ്, ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലൂടെ തീവ്രവാദികളുടെ നീക്കത്തിന് സഹായം നല്‍കിയിരുന്നു. റിക്രൂട്ട്‌മെന്റ്, സാമ്പത്തിക സഹായം, സാമഗ്രികളുടെ കടത്ത് എന്നിവയുടെ ഉത്തരവാദിത്വം ഇയാള്‍ക്കായിരുന്നു. ലഷ്‌കറെയുടെ നേപ്പാള്‍ മൊഡ്യൂളിന്റെ ചുമതലക്കാരനുമായിരുന്നു. 2005 ല്‍ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ (ഐഐഎസ്സി) നടന്ന വെടിവയ്പ്പ് ആസൂത്രണം ചെയ്തത് ഇയാളാണെന്നാണ് ആരോപണം. വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2006-ല്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് നടന്ന ഭീകരാക്രമണവും 2008-ല്‍ ഉത്തര്‍പ്രദേശിലെ റാംപൂരിലുള്ള സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സിആര്‍പിഎഫ്) ക്യാമ്പില്‍ നടന്ന ഭീകരാക്രമണവും ഖാലിദ് ഇന്ത്യയിലുടനീളം നടത്തിയതായി പറയപ്പെടുന്ന മറ്റ് ആക്രമണങ്ങളില്‍ ഉള്‍പ്പെടുന്നു. റാംപൂരിലെ ആക്രമണത്തില്‍ ഏഴ് സിആര്‍പിഎഫ് ഉദ്യോഗസ്ഥരും ഒരു റിക്ഷാക്കാരനും…

    Read More »
Back to top button
error: