
കോഴിക്കോട്: കാര്‍ മോഷണക്കേസില്‍ പ്രതിയെ പിടികൂടാനെത്തിയ പോലീസുകാരെ പ്രതിയും മാതാവും ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലെ സാക്ഷിയുടെ സഹോദരന്റെ ഹോട്ടല്‍ പ്രതിയുടെ സുഹൃത്ത് അടിച്ചുതകര്‍ത്തതായി പരാതി.
കാരശ്ശേരി വലിയപറമ്പില്‍ എം.ടി. സുബൈറിന്റെ സഹോദരന്റെ ഹോട്ടലാണ് അടിച്ചുതകര്‍ത്തത്. സഹോദരനെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം.

കല്പറ്റയില്‍നിന്ന് കാര്‍ മോഷണംപോയ കേസില്‍ അന്വേഷണത്തിനെത്തിയ വയനാട് എസ്പിയുടെ സ്പെഷ്യല്‍ സ്‌ക്വാഡിലെ സിപിഒമാരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ക്കെതിരേ സാക്ഷി പറഞ്ഞത് സുബൈറായിരുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ വലിയപറമ്പില്‍ പ്രവര്‍ത്തിക്കുന്ന സഹോദരന്റെ ഹോട്ടല്‍ അടിച്ചുതകര്‍ക്കുകയായിരുന്നെന്ന് സുബൈര്‍ പറഞ്ഞു.
വലിയപറമ്പ് സ്വദേശി സാദിഖാണ് അക്രമം നടത്തിയതെന്ന് സുബൈര്‍ മുക്കം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സുബൈര്‍ പറഞ്ഞു.