Month: May 2025
-
Breaking News
മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞു; അപകടത്തിൽപ്പെട്ടത് വയൽ നികത്തി നിർമിച്ച സർവീസ് റോഡ്, കാറുകൾക്കു മുകളിലേക്ക് മണ്ണും കോൺക്രീറ്റ് കട്ടകളും വീണു
കോട്ടയ്ക്കൽ: ദേശീയപാത 66ൽ കൂരിയാട് ഭാഗത്ത് റോഡ് ഇടിഞ്ഞു വീണ് അപകടം. വയൽ നികത്തി നിർമിച്ച സർവീസ് റോഡാണ് ആദ്യം ഇടിഞ്ഞത്. പിന്നാലെ ദേശീയപാതയുടെ മതിലും സർവീസ് റോഡിലേക്ക് നിലംപൊത്തി. ഈ സമയം സർവീസ് റോഡിലൂടെ സഞ്ചരിച്ച 2 കാറുകൾ അപകടത്തിൽപ്പെട്ടു. കാറുകൾക്കു മുകളിലേക്ക് മണ്ണും കോൺക്രീറ്റ് കട്ടകളും വീഴുകയായിരുന്നു. കാറിനുള്ളിലുണ്ടായിരുന്ന 4 പേരെ നിസാര പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. . കോഴിക്കോട് നിന്ന് തൃശൂർ ഭാഗത്തേക്ക് വരുന്നിടത്താണ് റോഡ് ഇടിഞ്ഞത്. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം സ്തംഭിച്ചു. കൊളപ്പുറം കക്കാട് വഴി കോഴിക്കോട് നിന്നും തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതമാണ് പൂർണമായും തടസപ്പെട്ടത്. വാഹനങ്ങൾ വികെ പടിയിൽനിന്നും മമ്പുറം, കക്കാട് വഴി പോകേണ്ടതാണെന്ന് ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു.
Read More » -
Breaking News
ദളിത് യുവതിക്കെതിരായ പോലീസ് അതിക്രമം, പേരൂർക്കട എസ്‌ഐ പ്രസാദിന് സസ്‌പെൻഷൻ
തിരുവനന്തപുരം: ദളിത് യുവതിക്കെതിരായ അതിക്രമത്തിൽ പേരൂർക്കട എസ്‌ഐ പ്രസാദിന് സസ്‌പെൻഷൻ. ബിന്ദുവിന്റെ പരാതിക്ക് പിന്നാലെ ആഭ്യന്തരവകുപ്പാണ് എസ്ഐയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ മാസം 23-നാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബിന്ദുവിനോട് പേരൂർക്കട പോലീസ് ക്രൂരത കാട്ടിയത്. ബിന്ദു ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണമാല കാണാതെയായിരുന്നു. ഇതിൽ വീട്ടുകാർ നൽകിയ പരാതിയിൽ തന്നെ സ്റ്റേഷനിൽ എത്തിച്ച് പീഡിപ്പിച്ചെന്ന് ബിന്ദു പറയുന്നു . തന്നോട് ക്രൂരമായാണ് പോലീസ് ഇടപട്ടതെന്നും ‘മാലയെവിടെടീ എന്ന് ചോദിച്ച് ചീത്ത പറഞ്ഞുവെന്നും വിവസ്ത്രയാക്കി പരിശോധന നടത്തിയെന്നും അടിക്കാൻ വന്നുവെന്നും ബിന്ദു ആരോപിച്ചിരുന്നു. കൂടാതെ മക്കളെ കേസിൽ കുടുക്കുമെന്ന് പറഞ്ഞപ്പോൾ താങ്ങാൻ പറ്റിയില്ല. അടുത്ത ദിവസം മാല കാണാതായ വീട്ടിലെ അമ്മയും മകളും തന്നെ വിളിച്ച് കേസില്ല എന്നും വെറുതെ വിടുകയാണെന്നും പറഞ്ഞു. പക്ഷെ ആ മാല എവിടെനിന്നു കിട്ടി എന്ന് തന്നോട് പറയുന്നില്ല. പിന്നീട് തന്റെ ഭർത്താവാണ് മാല വീട്ടിൽ തന്നെ ഉണ്ടായിരുന്നുവെന്ന് പറഞ്ഞതെന്നും ബിന്ദു…
Read More » -
Breaking News
വാക്കുകൾ സൂക്ഷിച്ച് പ്രയോഗിക്കുക, മന്ത്രിയുടെ ഖേദപ്രകടനം സ്വീകാര്യമല്ല, കേണൽ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമർശം അന്വേഷിക്കാൻ പ്രത്യേക സംഘം
ന്യൂഡൽഹി: കേണൽ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ മന്ത്രി വിജയ് ഷായ്ക്കെതിരെ രൂക്ഷ വിമർശനം ഇന്നയിച്ച് സുപ്രീംകോടതി. മന്ത്രിയുടെ ഖേദപ്രകടനം ഒരിക്കലും സ്വീകാര്യമല്ലെന്നും വാക്കുകൾ സൂക്ഷിച്ചു പ്രയോഗിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. താങ്കൾ പൊതുപ്രവർത്തകനും പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനുമാണ്. അതിനാൽ തന്നെ വാക്കുകൾ സൂക്ഷിച്ചു പ്രയോഗിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. കൂടാതെ കേണൽ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമർശത്തിലെ അന്വേഷണത്തിന് സുപ്രീം കോടതി പ്രത്യേക സംഘം രൂപീകരിച്ചു. വനിത ഉദ്യോഗസ്ഥ ഉൾപ്പെടെ 3 ഐപിഎസ് ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. മെയ് 28 അന്വേഷണ പുരോഗതി അറിയിച്ച് റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി നിർദേശം നൽകി. വിദ്വേഷ പരാമർശത്തിൽ തനിക്കെതിരായി എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രി വിജയ് ഷാ സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം വിജയ് ഷായുടെ അറസ്റ്റ് സുപ്രീം കോടതി താൽക്കാലികമായി തടഞ്ഞു.
Read More » -
Breaking News
ചുറ്റുമുള്ളവയെല്ലാം അഗ്നി വിഴുങ്ങുമ്പോഴും തന്റെ കൈകൾ കൊണ്ട് നാലുമക്കളേയും വരിഞ്ഞുമുറുക്കിപ്പിടിച്ച് നിസ്ലഹായയായി ആ അമ്മ!!
ഹൈദരാബാദ്: തീപിടിത്തത്തിൽ ചാമ്പലായ വീട്ടിനുള്ളിൽ പരിശോധനയ്ക്കെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ കണ്ടത് അതിദാരുണമായ, കണ്ണിനെ ഈറനണിയിക്കുന്ന കാഴ്ച, നാല് കുട്ടികളെയും കെട്ടിപ്പിടിച്ച് മരിച്ച നിലയിൽ കിടക്കുന്ന വയോധികയായ സ്ത്രീ… ആകെ 17 പേർ മരിച്ച ഹൈദരാബാദ് ചാർമിനാർ തീപിടിത്തത്തിൽ ഏഴ് മൃതദേഹങ്ങളാണ് ഈ ഒരു വീട്ടിൽനിന്ന് മാത്രം രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. സംഭവത്തെ കുറിച്ച് രക്ഷാപ്രവർത്തകരായ മിർ സാഹിദും മുഹമ്മദ് അസ്മത്തും വിവരിക്കുന്നതിങ്ങനെ- ‘‘തീപിടിക്കുന്നതിനിടെ വളരെ കഷ്ടപ്പെട്ടാണ് ഞങ്ങൾ ആ കെട്ടിടത്തിനുള്ളിൽ കയറിയത്. ഒന്നാം നിലയിലെത്തിയപ്പോൾ, ഒരു സ്ത്രീ തറയിൽ ഇരിക്കുന്നതായി കണ്ടു. കുട്ടികളെ കെട്ടിപ്പിടിച്ചിരിക്കുകയായിരുന്നു അവർ. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും ഒരു ചെറിയ കുഞ്ഞും ഉണ്ടായിരുന്നു. തീപടർന്നപ്പോൾ അവരെ സംരക്ഷിക്കാൻ സ്ത്രീ ശ്രമിച്ചിട്ടുണ്ടാകണം. അതിനാലായിരിക്കും ആ സ്ത്രീ മക്കളെ പൊതിഞ്ഞു പിടിച്ചത്. നിർഭാഗ്യവശാൽ, അവരിൽ ആരും രക്ഷപ്പെട്ടില്ല.’’ – മിർ സാഹിദ് പറയുന്നു. ‘‘അസഹനീയമായ ഒരു കാഴ്ചയായിരുന്നു. ഞങ്ങൾ അവരുടെ മേൽ ഒരു ബെഡ്ഷീറ്റ് വിരിച്ചു. എല്ലാവർക്കും പൊള്ളലേറ്റിരുന്നു. അവിടെ ഞാൻ കണ്ട…
Read More » -
Breaking News
ഹൈദരാബാദിൽ വൻ തീപിടിത്തം, അപകടത്തിൽ എട്ടു കുട്ടികളുമടക്കം 17 പേർ വെന്തുമരിച്ചു, അപകടമുണ്ടായത് ഗുൽസാർ ഹൗസിലെ ജ്വല്ലറിയിൽ
ഹൈദരാബാദ്: ചാർമിനാറിനടുത്തുള്ള കെട്ടിടത്തിൽ തിങ്കളാഴ്ച രാവിലെ ഉണ്ടായ വൻ തീപിടിത്തത്തിൽ അപകടത്തിൽ എട്ടു കുട്ടികളുമടക്കം 17 പേർ വെന്തു മരിച്ചു. ഷോർട്ട് സർക്യൂട്ട് ആയിരിക്കാം ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാവിലെ 6.30 ഓടെയാണ് തീപിടുത്തം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവമറിഞ്ഞ് അഗ്നിരക്ഷാ സേനാംഗങ്ങൾ സംഭവസ്ഥലത്തേക്ക് എത്തിയപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. ഗുൽസാർ ഹൗസിലെ ജ്വല്ലറിയിലാണ് തീപിടിത്തമുണ്ടായത്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അഞ്ച് പേരെ ഗുരുതര പരുക്കുകളോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ജ്വല്ലറികൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നത്, താമസിയാതെ മുകളിലെ മൂന്ന് നിലകളിലേക്കും തീ വ്യാപിക്കുകയായിരുന്നു. മുകളിലത്തെ നിലയിലെ മുറികളിൽ താമസിച്ചിരുന്നവരാണ് മരിച്ചവരിൽ കൂടുതൽ പേരും. തീപിടുത്തത്തെ തുടർന്ന് എയർ കണ്ടീഷണറിന്റെ കംപ്രസറുകൾ പൊട്ടിത്തെറിച്ചതും അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. കെട്ടിടത്തിലേക്കു വഴിയില്ലാതിരുന്നത് കാരണം തീ അണയ്ക്കൽ വൈകിയിരുന്നു. അപകടത്തിൽ ദുഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും പരുക്കേറ്റവർക്കു മികച്ച ചികിത്സ…
Read More » -
Breaking News
ചർച്ചകൾ അനാവശ്യം… മെസ്സി കേരളത്തിൽ വന്ന് ഫുട്ബോൾ കളിക്കുമെന്ന് വി.അബ്ദു റഹ്മാൻ, കാര്യവട്ടം സ്റ്റേഡിയം ഫുട്ബോൾ മത്സരത്തിന് വിട്ടുനൽകില്ലെന്ന് ക്രിക്കറ്റ് അസോസിയേഷൻ
കോട്ടയം: കേരളത്തിൽ കളിക്കാൻ ലയണൽ മെസി എത്തുമെന്ന് ആവർത്തിച്ച് മന്ത്രി വി.അബ്ദു റഹ്മാൻ. ‘‘സമൂഹ മാധ്യമങ്ങളിലും മാധ്യമങ്ങളിലും അനാവശ്യ ചർച്ചയാണ് നടക്കുന്നത്. മെസിയെ പോലെ ഒരു ഇതിഹാസ താരം എത്തുന്നതു നമുക്ക് അഭിമാനമാണ്. മെസി വരുമ്പോൾ കളിക്കാൻ സ്റ്റേഡിയം അടക്കമുള്ള സൗകര്യങ്ങളുണ്ട്. തിരുവനന്തപുരത്ത് തന്നെ ഇതിനു സൗകര്യമുണ്ട്.’’– മന്ത്രി പറഞ്ഞു. ‘‘എൺപതിനായിരത്തോളം പേർക്ക് ഇരിക്കാവുന്നതാണ് തിരുവനന്തപുരത്തെ സ്റ്റേഡിയം. അത് ക്രിക്കറ്റ് സ്റ്റേഡിയം എന്നതു പരിമിതിയല്ല. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ 2 രാജ്യാന്തര ഫുട്ബോൾ മത്സരങ്ങൾ നടന്നിട്ടുണ്ട്. പറഞ്ഞ സമയത്ത് തന്നെ മെസി വരും.’’ ഒക്ടോബർ അല്ലെങ്കിൽ നവംബർ എന്നും മന്ത്രി പറഞ്ഞു. അതേസമയം കാര്യവട്ടം ക്രിക്കറ്റ് സ്റ്റേഡിയം ഫുട്ബോൾ മത്സരങ്ങൾക്കായി വിട്ടുനൽകാൻ സാധിക്കില്ലെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ നിലപാട്. സ്റ്റേഡിയത്തിലെ പിച്ചും ഗ്രൗണ്ടും ഫുട്ബോൾ മത്സരങ്ങൾക്കായി മാറ്റം വരുത്തിയാൽ വന്‍ നഷ്ടമായിരിക്കും കെസിഎയ്ക്ക് ഉണ്ടാകുക. കാര്യവട്ടം സ്റ്റേഡിയത്തിന്റെ നടത്തിപ്പ് കെസിഎയ്ക്കാണ്.
Read More » -
Breaking News
ചാരവൃത്തിക്കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി കേരളത്തിലെ നിരവധി ജില്ലകൾ സന്ദർശിച്ചു… വിമാനത്താവളവും റെയിൽവേ സ്റ്റേഷനും ഉൾപ്പെടെയുള്ള സ്ഥലങ്ങളുടെ ചിത്രങ്ങൾ പകർത്തിയതായും വിവരം
ന്യൂഡൽഹി: ചാരവൃത്തിക്കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര മൂന്ന് മാസങ്ങൾക്ക് മുമ്പ് കേരളത്തിലും എത്തി. കേരളം സന്ദർശിച്ചശേഷം ഫെബ്രുവരിയിൽ വീഡിയോ പങ്കുവെക്കുകയും ചെയ്തു. കണ്ണൂരിൽനിന്നാണ് ജ്യോതി യാത്ര ആരംഭിച്ചത്. ദൃശ്യങ്ങളിൽ വിമാനത്താവളവും വിവരണങ്ങളും പങ്കുവെക്കുന്നുണ്ട്. കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, മൂന്നാർ, ആലപ്പുഴ, കൊച്ചി, തിരുവനന്തപുരം, ഇടുക്കി അടക്കമുള്ളിയടങ്ങൾ ജ്യോതി സന്ദർശിച്ച് വീഡിയോയും ചിത്രങ്ങളും പകർത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഈ യാത്ര വെറുമൊരു യാത്രയല്ലെന്നും ഓർമ്മകളുടെ യാത്രയാണെന്നും ജീവിച്ചിരിക്കുന്ന കാലത്തോളം ഓർമ്മിപ്പിക്കപ്പെടുമെന്നും കേരളത്തിലെ സന്ദർശനത്തിന് ശേഷം പങ്കുവെച്ച വീഡിയോയിൽ ജ്യോതി പറയുന്നുണ്ട്. തുടർച്ചയായി പാകിസ്താൻ സന്ദർശിക്കുകയും പാക് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്തിരുന്നയാളാണ് ജ്യോതി എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇത് തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോകളുമടക്കം പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ സാഹചര്യത്തിലാണ് കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇവരെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചുവരികയായിരുന്നു. എവിടെയൊക്കെ യാത്രചെയ്തു, അവിടെനിന്ന് എന്തൊക്കെ പകർത്തി, ആരെയൊക്കെ കണ്ടു, മറ്റു യൂട്യൂബർമാർ ആരെയൊക്കെ കണ്ടിട്ടുണ്ട്…
Read More » -
Breaking News
ഇരയെയോ സാക്ഷികളെയോ ബന്ധപ്പെടാൻ പാടില്ല…അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിൽ ബെയ്‌ലിൻ ദാസിന് ജാമ്യം
തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിൽ പ്രതി ബെയ്‌ലിൻ ദാസിന് ജാമ്യം. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 12 ആണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കുറ്റപത്രം സമർപ്പിക്കുന്നത് വരെയോ അല്ലെങ്കിൽ രണ്ടു മാസത്തേക്കോ വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ പാടില്ല. ഇരയെയോ സാക്ഷികളെയോ ബന്ധപ്പെടാൻ പാടില്ലെന്നും കോടതി ഉപാധി നിർദേശിച്ചു. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ സ്വന്തം ഓഫീസിലെ ജീവനക്കാരായ സാക്ഷികളെ പ്രതി സ്വാധീനിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദം. എന്നാൽ ബെയ്‌ലിനും മർദനമേറ്റെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. എന്നാൽ ഈ വാദങ്ങളെയെല്ലാം പൂർണമായും മുഖവിലയ്‌ക്കെടുക്കാൻ കഴിയില്ലെന്നാണ് കോടതി ഇപ്പോൾ വ്യക്തമാക്കുന്നത്. മൂന്ന് ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ബെയ്‌ലിൻ ദാസിന് കോടതി ജാമ്യം അനുവദിച്ചത്. അഭിഭാഷക ഓഫീസിനുള്ളിൽ രണ്ടു ജൂനിയർമാർ തമ്മിൽ നടന്ന തർക്കമാണ് പ്രശ്നത്തിൽ കലാശിച്ചതെന്നും,സ്ത്രീത്വത്തെ അപമാനിച്ച വകുപ്പ് നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു.ബാർ അസോസിയേഷനെ തള്ളി മർദനമേറ്റ വി ശ്യാമിലി രംഗത്തെത്തിയതുൾപ്പടെ വിവാദമായിരുന്നു.
Read More » -
Breaking News
പാകിസ്ഥാൻ സുവർണ ക്ഷേത്രവും ലക്ഷ്യം വച്ചു!!! ക്ഷേത്രത്തിനെതിരായ വ്യോമാക്രമണം തകർത്തെറിഞ്ഞ് ഇന്ത്യൻ സൈന്യം, ആക്രമണം സ്ഥിരീകരിച്ച് കരസേനാ മേജർ ജനറൽ
ന്യൂഡൽഹി: പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ അമൃത്സറിലെ സുവർണ ക്ഷേത്രം ആക്രമിക്കാൻ പാക്ക് സൈന്യം ശ്രമിച്ചതായി സ്ഥിരീകരണം. കരസേനാ മേജർ ജനറൽ കാർത്തിക്.സി.ശേഷാദ്രിയാണ് സുവർണ ക്ഷേത്രത്തിനെതിരായ പാക്ക് ആക്രമണശ്രമം സ്ഥിരീകരിച്ചത്. എന്നാൽ സുവർണ ക്ഷേത്രത്തിനു നേരെയുള്ള എല്ലാ ഭീഷണികളെയും ഇന്ത്യൻ സേന തടഞ്ഞിരുന്നുവെന്നും മേജർ ജനറൽ കാർത്തിക്.സി.ശേഷാദ്രി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും 9 ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണത്തിനു പ്രതികാരമായി മേയ് 7,8 ദിവസങ്ങളിൽ പാക്കിസ്ഥാൻ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് അമൃത്സറിലെ സുവർണ ക്ഷേത്രം ലക്ഷ്യമിടാൻ ശ്രമിച്ചെന്നാണു സൈന്യം സ്ഥിരീകരിച്ചത്. 15-ാമത് ഇൻഫൻട്രി ഡിവിഷനിലെ ജനറൽ ഓഫീസർ കമാൻഡിങ് (ജിഒസി) ആണ് മേജർ ജനറൽ കാർത്തിക്.സി.ശേഷാദ്രി.‘‘പാക്ക് സൈന്യത്തിനു നിയമാനുസൃതമായ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് അറിയാമായിരുന്നതിനാൽ അവർ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെയും മതകേന്ദ്രങ്ങളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യം വയ്ക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് സുവർണ ക്ഷേത്രമായിരുന്നു. ഇതോടെ…
Read More »
