CrimeNEWS

ഭക്ഷണം കഴിച്ച പാത്രം കഴുകി വയ്ക്കാത്തതിന് തര്‍ക്കം; പിതാവിനെ കൊലപ്പെടുത്തി, മകന്‍ അറസ്റ്റില്‍

കൊച്ചി: വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ മകന്‍ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. ഇടക്കൊച്ചി പാലമുറ്റം എസ്എഎസി റോഡില്‍ തൈപ്പറമ്പില്‍ ടി.ജി.ജോണിയാണു (64) കൊല്ലപ്പെട്ടത്. മകന്‍ ലൈജുവിനെ (33) അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാവിലെയാണ് ജോണിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം നടന്ന രാത്രി ജോണി ഭക്ഷണം കഴിച്ച പാത്രം കഴുകി വയ്ക്കാത്തതിനെ തുടര്‍ന്നുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Signature-ad

അടുക്കള ആവശ്യത്തിന് ഉപയോഗിക്കുന്ന ഇരുമ്പു ദണ്ഡ് ഉപയോഗിച്ച് ജോണിയുടെ തലയിലും വാരിയെല്ലില്ലും കാലിലും അടിക്കുകയായിരുന്നുവെന്നു ലൈജു പൊലീസിനോടു പറഞ്ഞു. ലൈജു തന്നെയാണ് ജോണിയുടെ മരണ വിവരം നാട്ടുകാരെ അറിയിച്ചത്.

പ്രാഥമിക പരിശോധനയില്‍ കൊലപാതകമല്ലെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പക്ഷേ, നാട്ടുകാരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ജോണിയും മകന്‍ ലൈജുവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായും ജോണിയുടെ നിലവിളി ശബ്ദം കേട്ടതായും നാട്ടുകാര്‍ പറഞ്ഞു.

Back to top button
error: