Month: May 2025
-
Breaking News
മറ്റു ടൂര്‍ണമെന്റുകള്‍ പ്രഖ്യാപിച്ച് അര്‍ജന്റീന; ചൈനയിലും ഖത്തറിലും അംഗോളയിലും മത്സരങ്ങള്‍; ഇതിനിടയില്‍ എങ്ങനെ കേരളത്തില്‍ എത്തും? പ്രതികരിക്കാതെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍; വരുമെന്ന് ആവര്‍ത്തിച്ച് കായിക മന്ത്രിയും
ന്യൂഡല്‍ഹി: അര്‍ജന്റീനന്‍ ടീമും മെസിയും കേരളത്തില്‍ കളിക്കുമെന്നു കായിക മന്ത്രി ആവര്‍ത്തിക്കുമ്പോഴും കേരളത്തിലേക്ക് എത്താനുള്ള സാധ്യതകള്‍ അടയുന്നു. ഒക്ടോബറില്‍ ചൈനയിലും നവംബറില്‍ അംഗോളയിലും ഖത്തറിലുമായിരിക്കും ടീം കളിക്കുകയെന്ന് അര്‍ജന്റീനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കിയെന്നാണ് വിവരം. അപ്പോഴും മെസിവരുമെന്ന് ആവര്‍ത്തിക്കുകയാണ് കായിക മന്ത്രി. 2024 നവംബര്‍ 20നായിരുന്നു കായിക മന്ത്രി വി അബ്ദുറഹ്‌മാന്റെ പ്രഖ്യാപനം. ഒന്നര മാസത്തിനകം ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധകളുടെ സന്ദര്‍ശനം ഇതുവരെ ഉണ്ടായില്ല. ഇന്ത്യയില്‍ കളിക്കുന്നതിനെ കുറിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതികരിച്ചിട്ടില്ല. അപ്പോഴും മന്ത്രി പല തവണ പല സ്ഥലങ്ങളില്‍ ഒക്ടോബറില്‍ മെസിയെത്തുമെന്ന് പ്രഖ്യാപിച്ചു. ഇതിനിടെ ആദ്യത്തെ സ്‌പോണ്‍സര്‍ മാറി. പുതിയ സ്‌പോണ്‍സറായി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡ് വന്നു. അങ്ങനെയിരിക്കെയാണ് അര്‍ജന്റീനയിലെ പ്രമുഖ സ്‌പോര്‍ട്‌സ് ചാനല്‍ ടിവൈസി സ്‌പോര്‍ട്‌സിലെ മാധ്യമപ്രവര്‍ത്തകനായ ഗാസ്റ്റണ്‍ എഡുലിന്റെ എക്‌സ് പോസ്റ്റ് വരുന്നത്. Confirmado: Argentina va a jugar…
Read More » -
Breaking News
ഇഡി ഉദ്യോഗസ്ഥര്‍ വിളിച്ചു വരുത്തി മാനസികമായി പീഡിപ്പിച്ചു; അസഭ്യവര്‍ഷം നടത്തി; കേസ് ഒത്തുതീര്‍ക്കണമെന്നും ആവശ്യപ്പെട്ടു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പരാതിക്കാരന്‍
കൊച്ചി: ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ അഴിമതിക്കേസില്‍, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി പരാതിക്കാരന്‍ അനീഷ് ബാബു. ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ പങ്കുണ്ടെന്ന് അനീഷ് ബാബു പറഞ്ഞു. ഇ.ഡി ഉദ്യോഗസ്ഥര്‍ ഓഫീസില്‍ വിളിച്ചു വരുത്തി തന്നെ മാനസീകമായി പീഡിപ്പിച്ചതിനുപുറമെ അസഭ്യവര്‍ഷം നടത്തിയെന്നും അനീഷ് വെളിപ്പെടുത്തി. അടച്ചിട്ട മുറിയില്‍ വച്ച് കേസിന്റെ കാര്യം നിരത്തി നിരന്തര ഭീഷണിയാണ് ഇ.ഡി ഉദ്യോഗസ്ഥരില്‍ നിന്ന് നേരിട്ടത്. ഭീഷണിക്ക് പുറമെ മറ്റ് ഏതെങ്കിലും വഴിയില്‍ കേസ് സെറ്റില്‍ ചെയ്യണമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പലതവണ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ മാനസീകമായി പീഡിപ്പിച്ചു. ഭീഷണി തുടരുന്നതിനിടെയാണ് കൈക്കൂലിപ്പണം കൈമാറിയത്. വില്‍സണ്‍ എന്നയാളാണ് ഇടനില നിന്ന് ഇടപാട് നടത്തിയത്. പലവട്ടം ഇയാള്‍ വിളിച്ചു. നേരില്‍ കണ്ടു. ഇ.ഡി. ഓഫീസില്‍ നടന്ന കാര്യങ്ങള്‍ എല്ലാം ഇടനിലക്കാരന്‍ തന്നോട് പറഞ്ഞു. ഇ.ഡി ഉദ്യോഗസ്ഥരുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്. ഇടനിലക്കാരനുമായി സംസാരിച്ച നമ്പറിലേയ്ക്കാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ തന്നെ വിളിക്കുന്നത്. ഈ നമ്പര്‍ താന്‍ ഇ.ഡി. ഓഫീസില്‍ നല്‍കിയിട്ടില്ല. എല്ലാ തെളിവുകളും വിജിലന്‍സിന് കൈമാറിയിട്ടുണ്ടെന്നും…
Read More » -
LIFE
എല്ലാം അച്ഛന്‍ നോക്കി, മുംബൈയിലെത്തിയോടെ എല്ലാം മാറി; അന്ന് വിലക്ക് വന്നപ്പോള്‍…
സിനിമാ രംഗത്ത് നിന്നും ഏറെക്കാലമായി മാറി നില്‍ക്കുകയാണ് അസിന്‍. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ തുടരെ ഹിറ്റുകള്‍ ലഭിച്ച അസിനെ ഇന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല. വളരെ പെട്ടെന്നായിരുന്നു കരിയറില്‍ അസിന്റെ വളര്‍ച്ച. വളരെ ശ്രദ്ധാപൂര്‍വമായിരുന്നു അസിന്റെ സ്‌ക്രിപ്റ്റ് സെലക്ഷന്‍. കൊമേഴ്ഷ്യല്‍ സിനിമകളില്‍ ശ്രദ്ധേയ നായികാ വേഷം അസിന് ലഭിച്ചു. ഒന്നിന് പിറകെ ഒന്നായി സൂപ്പര്‍സ്റ്റാര്‍ സിനിമകളാണ് അസിന്‍ ചെയ്തത്. തമിഴ് ചിത്രം ഗജിനിയുടെ ഹിന്ദി റീമേക്കിലൂടെ ബോളിവുഡിലേക്ക് കടന്ന അസിന് അവിടെയും ഹിറ്റുകള്‍ ലഭിച്ചു. ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയ താരങ്ങളുടെ നായികയായി നടി അഭിനയിച്ചു. ഹിന്ദിയില്‍ തിരക്കായതോടെ തമിഴിലും തെലുങ്കിലും അസിന്‍ സജീവമല്ലാതായി. കാവലന്‍ മാത്രമാണ് ബോളിവുഡ് നടിയായ ശേഷം അസിന്‍ ചെയ്ത തമിഴ് സിനിമ. തമിഴകത്ത് നിന്നും നടി മാറി നിന്നത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നില്ല. അക്കാലത്തുണ്ടായ ചില വിവാദങ്ങളാണ് ഇതിന് കാരണം. 2010 ലായിരുന്നു ഈ സംഭം. സല്‍മാന്‍ ഖാന്‍ നായകനായ റെഡി എന്ന ബോളിവുഡ് ചിത്രത്തിന്റെ…
Read More » -
Kerala
വിവാഹ വെബ്സൈറ്റുകള്‍ കേന്ദ്രീകരിച്ച് നടക്കുന്നത്; ഈ മുന്നറിയിപ്പ് അവഗണിച്ചാല്‍ പണി കിട്ടും
തിരുവനന്തപുരം: വിവാഹ ആലോചനകള്‍ക്കായി മാട്രിമോണിയല്‍ സൈറ്റുകളെ ആശ്രയിക്കുന്നവരുടെ എണ്ണം നമ്മുടെ നാട്ടില്‍ ഇന്ന് വര്‍ദ്ധിച്ച് വരികയാണ്. മനസ്സിന് ഇണങ്ങിയ ആലോചനകള്‍ കണ്ടെത്തി നിരവധി പേരാണ് തങ്ങളുടെ ജീവിത പങ്കാളികളെ മാട്രിമോണിയല്‍ വെബ്സൈറ്റുകള്‍ വഴി കണ്ടെത്തുന്നത്. അറേഞ്ച്ഡ് വിവാഹങ്ങളില്‍ പോലും വധൂ വരന്‍മാര്‍ക്ക് പരസ്പരം മനസ്സ് തുറന്ന് സംസാരിക്കാനും ഇഷ്ടാനിഷ്ടങ്ങളെ കുറിച്ച് പരസ്പരം പങ്കുവയ്ക്കാനും ഇത്തരം വെബ്സൈറ്റുകള്‍ അവസരമൊരുക്കുന്നുവെന്നതാണ് സവിശേഷത. എന്നാല്‍ ഇന്ന് ഏതൊരു മേഖലയും തട്ടിപ്പിനുള്ള സാദ്ധ്യതയാക്കി മാറ്റുന്ന ഒരു കൂട്ടര്‍ ഇപ്പോള്‍ മാട്രിമോണിയല്‍ സൈറ്റുകളേയും തെറ്റായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നുവെന്നാണ് കേരള പൊലീസ് പറയുന്നത്. ഇത്തരക്കാരെ ജാഗ്രതയോടെ സമീപിക്കണമെന്ന മുന്നറിയിപ്പും കേരള പൊലീസ് നല്‍കുന്നുണ്ട്. സാമ്പത്തിക തട്ടിപ്പിനുള്ള സാദ്ധ്യതയാണ് ഒരു കൂട്ടര്‍ ഉപയോഗിക്കുന്നതായി കേരള പൊലീസ് പറയുന്നത്. സംശയം തോന്നിയാല്‍ പൊലീസിന്റെ സഹായം തേടണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലേതിന് സമാനമായി സൗഹൃദത്തിന് റിക്വസ്റ്റ് ഇട്ട് ബന്ധം സ്ഥാപിക്കുന്നതാണ് ആദ്യപടി. ഇതിന് ശേഷം വിവാഹ വാഗ്ദാനം, വിവാഹലോചന പോലുള്ളവയിലേക്ക് കടക്കും. ഇതിന്…
Read More » -
Crime
കാറിന്റെ വരവില്‍ പന്തികേട്; പിടിച്ചുനിര്‍ത്തി പരിശോധിച്ചതും കുടുങ്ങി; കടത്താന്‍ ശ്രമിച്ചത് എംഡിഎംഎ; കൈയ്യോടെ പൊക്കി
കോഴിക്കോട്: വീണ്ടും വന്‍ ലഹരി വേട്ട. കുന്ദമംഗലത്തിനടുത്ത് കാരന്തൂരില്‍ നിന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്. കേസില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് പൊക്കുന്ന് സ്വദേശി മുഹമ്മദ് ഇബ്ഹാന്‍, വാഴയൂര്‍ സ്വദേശി മുഹമ്മദ് റാഫി എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 78.84 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. രാവിലെ ആറ് മണിയോടെ കുന്ദമംഗലം ഓവുങ്ങരയില്‍ വെച്ചാണ് പ്രതികള്‍ രാസ ലഹരിയുമായി പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് കാറില്‍ വരികയായിരുന്നു പ്രതികള്‍. അപ്പോഴാണ് കുന്ദമംഗലത്ത് വെച്ച്ഡന്‍സാഫ് സംഘവും കുന്ദമംഗലം പോലീസും ചേര്‍ന്നാണ് പ്രതികളെ കുടുക്കിയത്. കുറച്ച് ദിവസമായി പ്രതികള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഈ മാസം ഡാന്‍സാഫ് പിടികൂടുന്ന ഏഴാമത്തെ വലിയ കേസ്സാണിത്. കോഴിക്കോട് വിതരണത്തിനെത്തിച്ചതാണ് രാസലഹരിയെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി ഡന്‍സാഫ് സംഘം വ്യക്തമാക്കി.
Read More » -
India
അമ്മയ്‌ക്കൊരുക്കിയ ചിതയില്‍ കയറിക്കിടന്ന് മകന്‍; ആഭരണങ്ങള്‍ നല്‍കണമെന്ന് ആവശ്യം
ജയ്പുര്‍: ദിനംപ്രതി പലതരത്തിലുള്ള വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ അമ്മയുടെ സംസ്‌കാരം നടത്താന്‍ തയാറാകാതെ അവരുടെ ആഭരണങ്ങള്‍ കൈക്കലാക്കാന്‍ മക്കള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. രാജസ്ഥാനിലെ കോട്പുട്ലി- ബെഹ്റോര്‍ ജില്ലയിലാണ് സംഭവം. സംസ്‌കാര ചടങ്ങുകള്‍ക്കിടയില്‍ അമ്മയുടെ വെള്ളി വളകളും മറ്റ് ആഭരണങ്ങളും മൂത്ത മകനെ ഏല്‍പിച്ചതോടെയാണ് മക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്. തുടര്‍ന്ന് ആഭരണങ്ങള്‍ നല്‍കിയില്ലെങ്കില്‍ ശവസംസ്‌കാരം നടത്താന്‍ അനുവദിക്കുകയില്ലെന്ന് മക്കളില്‍ ഒരാള്‍ പറയുകയും ചിതയൊരുക്കിയ സ്ഥലത്ത് കയറി കിടക്കുകയും ചെയ്തു. ആഭരണങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് അമ്മയ്‌ക്കൊരുക്കിയ ചിതയില്‍ മകന്‍ കിടക്കുന്നത് വീഡിയോയില്‍ കാണാം. അമ്മയുടെ മൃതദേഹം ചിതയിലേക്ക് എടുത്തപ്പോഴായിരുന്നു സംഭവം. മരിച്ച ഭൂരിദേവിയുടെ ഏഴ് ആണ്‍മക്കളില്‍ ആറ് പേര്‍ ഗ്രാമത്തില്‍ ഒരുമിച്ചാണ് താമസിക്കുന്നത്. അഞ്ചാമത്തെ മകന്‍ ഓംപ്രകാശ് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഗ്രാമത്തിലെ ആചാരം അനുസരിച്ച് മരണാനന്തര ചടങ്ങുകള്‍ക്കു ശേഷമാണ് മരിച്ചയാളുടെ ശരീരത്തില്‍ നിന്ന് ആഭരണങ്ങള്‍ ഊരിയെടുക്കുന്നത്. അത്തരത്തില്‍ ഭൂരിദേവിയുടെ ആഭരണങ്ങള്‍ മൂത്തമകനു കൈമാറിയതോടെയായിരുന്നു പ്രശ്‌നങ്ങളുടെ…
Read More » -
Local
കെട്ടിട നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു സമ്മേളനം
തൃശൂര്‍: ജില്ലാ ബില്‍ഡിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു വടക്കാഞ്ചേരി ഏരിയ സമ്മേളനം ധ ആനത്തലവട്ടം ആനന്ദന്‍ നഗര്‍ പ മങ്ങാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് കോനിക്കര പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.എസ്.അരവിന്ദാക്ഷന്‍ അധ്യക്ഷനായി. സി.ഐ.ടി.യു വടക്കാഞ്ചേരി ഏരിയ പ്രസിഡന്റ് കെ.എം.അഷറഫ് സ്വാഗതം പറഞ്ഞു. സി.പി.എം ഏരിയ സെക്രട്ടറി കെ.ഡി. ബാഹുലേയന്‍ മാസ്റ്റര്‍, സി.ഡബ്ലിയു.എഫ്.ഐ അഖിലേന്ത്യ സെക്രട്ടറി ഷീല അലക്‌സ്, യൂണിയന്‍ ജില്ലാ ജോയിന്‍ സെക്രട്ടറി ഇ.സി ബിജു, വൈസ് പ്രസിഡന്റ് സി.ജെ ജോയ്, സി.ഐ.ടി.യു ഏരിയ സെക്രട്ടറി എസ്.ബസന്ത്‌ലാല്‍, പി.എസ്.പ്രസാദ്, കെ.എം.രാമചന്ദ്രന്‍, ഷീബ ചന്ദ്രന്‍, ഹൈമാവതി അരവിന്ദാക്ഷന്‍, സി.കെ.മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികള്‍: പ്രസിഡന്റ് : കെ.എസ് അരവിന്ദാക്ഷന്‍, സെക്രട്ടറി : കെ.എ രാമചന്ദ്രന്‍, ട്രഷറര്‍ : പി.എസ് പ്രസാദ്, വൈസ് പ്രസിഡന്റ് : എ.ടി വര്‍ഗീസ്, കെ.ടി ഫ്രാന്‍സിസ് , ഷീബ ചന്ദ്രന്‍, ജോയിന്‍ സെക്രട്ടറി: സി.കെ…
Read More » -
Crime
3 ദിവസം പ്രായമുള്ളപ്പോള്‍ ഏറ്റെടുത്തു, 13-ാം വയസ്സില്‍ വളര്‍ത്തമ്മയെ കൊന്നു; മകളും കാമുകന്‍മാരും പിടിയില്‍
ഭുവനേശ്വര്‍: മൂന്നുദിവസം പ്രായമുള്ളപ്പോള്‍ ദമ്പതിമാര്‍ ഏറ്റെടുത്ത് വളര്‍ത്തിയ പെണ്‍കുട്ടി 13-ാം വയസ്സില്‍ വളര്‍ത്തമ്മയെ കൊലപ്പെടുത്തി. ഒഡീഷയിലെ ഗജപതി ജില്ലയിലാണ് ദാരുണമായ സംഭവം. ഭുവനേശ്വര്‍ സ്വദേശിയും ഗജപതി പരലാഖേമുണ്ഡിയില്‍ താമസക്കാരിയുമായ രാജലക്ഷ്മി കര്‍(54) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാജലക്ഷ്മിയുടെ 13 വയസ്സുള്ള വളര്‍ത്തുമകള്‍, പെണ്‍കുട്ടിയുടെ കാമുകന്‍മാരായ ക്ഷേത്ര പൂജാരി ഗണേഷ് റാഥ്(21) ദിനേഷ് സാഹു(20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ 29-ന് നടന്ന കൊലപാതകം കഴിഞ്ഞദിവസമാണ് പുറംലോകമറിഞ്ഞത്. ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന രാജേശ്വരിയുടെ മരണം ഹൃദയാഘാതം കാരണമെന്നാണ് ബന്ധുക്കള്‍ കരുതിയിരുന്നത്. ഇതിനാല്‍ തന്നെ ഏപ്രില്‍ 29-ന് മരിച്ച രാജലക്ഷ്മിയുടെ മൃതദേഹം പിറ്റേദിവസം ഭുവനേശ്വറില്‍ സംസ്‌കരിക്കുകയുംചെയ്തു. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതിനാല്‍ മരണത്തില്‍ ആര്‍ക്കും സംശയവും തോന്നിയിരുന്നില്ല. എന്നാല്‍, മെയ് 14-ാം തീയതി രാജലക്ഷ്മിയുടെ സഹോദരന്‍ ശിബപ്രസാദ് മിശ്ര, 13-കാരിയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചതോടെയാണ് രാജലക്ഷ്മിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം ചാറ്റ് പരിശോധിച്ചപ്പോള്‍ ആണ്‍സുഹൃത്തുക്കളുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തതിന്റെയും ആഭരണങ്ങളും പണവും സ്വന്തമാക്കുന്നത് സംബന്ധിച്ചുള്ള…
Read More » -
Crime
കടയുടെ പൂട്ട് പൊളിച്ച് 400 കിലോ റബ്ബര്‍ ഷീറ്റും അടയ്ക്കയും കവര്‍ന്നു; അവധിക്കെത്തിയ സൈനികന്‍ പിടിയില്‍
പാലക്കാട്: മണ്ണൂര്‍ കമ്പിപ്പടിയില്‍ റബ്ബര്‍ ഷീറ്റും അടയ്ക്കയും മോഷ്ടിച്ച സംഭവത്തില്‍ സൈനികനെ അറസ്റ്റ് ചെയ്തു. വടശേരി സ്വദേശി അരുണിനെയാണ് (30) മങ്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഹരീഷ് വേങ്ങശേരി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റബ്ബര്‍ കടയുടെ പൂട്ട് പൊളിച്ചാണ് ഇയാള്‍ 400 കിലോഗ്രാം റബ്ബര്‍ ഷീറ്റും അടയ്ക്കയും മോഷ്ടിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രാത്രി ആള്‍ട്ടോ കാറിലാണ് അരുണ്‍ കടയ്ക്ക് സമീപത്തെത്തിയത്. പിന്നീട് പൂട്ടുപൊളിച്ച് മോഷണം നടത്തുകയായിരുന്നു. മോഷണമുതല്‍ പിറ്റേദിവസം മറ്റൊരു കടയില്‍ കൊണ്ടുപോയി വില്‍പ്പനയും നടത്തി. അവധി കഴിഞ്ഞ് അരുണാചല്‍പ്രദേശിലെ പട്ടാള ക്യാമ്പിലേക്ക് മടങ്ങാനിരിക്കെയാണ് പ്രതി പിടിയിലായത്. താന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഇത് മറികടക്കാനാണ് മോഷണം നടത്തിയതെന്നുമാണ് അരുണ്‍ പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
Read More » -
Breaking News
ഇന്ത്യയുമായുള്ള സംഘര്‍ഷം പണം വഴിമാറ്റാന്‍ ഇടയാക്കും; അടുത്ത ഗഡു സഹായം കിട്ടാന്‍ പാകിസ്താന് 11 നിബന്ധനകള്‍ ഏര്‍പ്പെടുത്തി ഐഎംഎഫ്; ഇറക്കുമതി, നികുതി നയങ്ങളിലും ഊര്‍ജന നയത്തിലും അടിമുടി മാറ്റം വരുത്തേണ്ടിവരും; ആകെ നിയന്ത്രണം 50 ആയി
ഇസ്ലാമാബാദ്: അടുത്ത ഘട്ടം ധനസഹായം പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കാന്‍ കടുത്ത നിബന്ധനകള്‍ പുറപ്പെടുവിച്ച് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). അടുത്ത ഗഡു അനുവദിക്കുന്നതില്‍ 11 പുതിയ നിബന്ധനകളാണ് ഏര്‍പ്പെടുത്തിയത്. ഇന്ത്യയുമായുള്ള സംഘര്‍ഷം പദ്ധതിയുടെ സാമ്പത്തികവും പരിഷ്‌കരണപരവുമായ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായേക്കാമെന്നതു മുന്നില്‍കണ്ടാണു നിബന്ധന. 17.6 ട്രില്യണ്‍ രൂപയുടെ പുതിയ ബജറ്റിന് പാര്‍ലമെന്റ് അംഗീകാരം നല്‍കുക, വൈദ്യുതി ബില്ലുകള്‍ക്കുള്ള ഡെബ്റ്റ് സര്‍വീസിംഗ് സര്‍ചാര്‍ജ് വര്‍ധിപ്പിക്കുക, മൂന്നുവര്‍ഷത്തിലധികം പഴക്കമുള്ള കാറുകള്‍ക്കുളള ഇറക്കുമതി നിയന്ത്രണം നീക്കുക തുടങ്ങിവ പുതിയ നിയന്ത്രണങ്ങളില്‍ ഉള്‍പ്പെടും. ‘ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍, നിലനില്‍ക്കുകയോ കൂടുതല്‍ വഷളാകുകയോ ചെയ്താല്‍ പദ്ധതിയുടെ സാമ്പത്തിക, പരിഷ്‌കരണ ലക്ഷ്യങ്ങളില്‍നിന്നു വ്യതിചലിക്കാന്‍ സാധ്യതയുണ്ടെ’ന്ന് ഐഎംഎഫ് ശനിയാഴ്ച പുറത്തിറക്കിയ സ്റ്റാഫ് ലെവല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയും പാകിസ്താനുമായുള്ള സംഘര്‍ഷം രണ്ടാഴ്ചയായി വര്‍ധിച്ചെങ്കിലും വിപണിയുടെ പ്രതികരണം മിതമായ രീതിയിലായിരുന്നു. ഓഹരി വിപണി സമീപകാല നേട്ടങ്ങള്‍ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ടെന്ന് ഐഎംഎഫ് വിലയിരുത്തി. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പാകിസ്താന്റെ പ്രതിരോധ ബജറ്റ് 2.414 ട്രില്യണ്‍…
Read More »