Month: May 2025
-
Crime
ഏഴ് മാസത്തിനിടെ വിവാഹം കഴിച്ചത് 25 പുരുഷന്മാരെ; അനുരാധയുടെ ലക്ഷ്യം ഒന്നുമാത്രം
ജയ്പൂര്‍: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഏഴ് മാസത്തിനിടെ 25ഓളം പുരുഷന്മാരെ വിവാഹം കഴിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാലില്‍ നിന്ന് രാജസ്ഥാന്‍ പൊലീസാണ് അനുരാധ എന്ന യുവതിയെ പിടികൂടിയത്. വിവാഹതട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. വിവാഹത്തിന് ശേഷം പണവും സ്വര്‍ണവും മോഷ്ടിച്ച് കടന്നുകളയുന്നതാണ് യുവതിയുടെ രീതി. എല്ലാവരെയും വിവാഹം കഴിക്കുന്നതിലൂടെ മോഷണം മാത്രമായിരുന്നു അനുരാധയുടെ ലക്ഷ്യം. വലിയ വിവാഹതട്ടിപ്പ് റാക്കറ്റിന്റെ ഭാഗമാണ് യുവതിയെന്ന് പൊലീസ് പറയുന്നു. വിവാഹം നടക്കാത്ത നിരാശരായ യുവാക്കളെയാണ് യുവതി ലക്ഷ്യം വച്ചിരുന്നത്. ഇവരുമായുള്ള വിവാഹം കഴിഞ്ഞയുടനെ അവരുടെ വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളയുകയാണ് യുവതി ചെയ്തത്. തന്റെ പ്രവര്‍ത്തനരീതിയില്‍ അനുരാധ മികവ് പുലര്‍ത്തിയിരുന്നുവെന്ന് മാന്‍പൂര്‍ പൊലീസ് പറഞ്ഞു. പലരുമായും നിയമപരമായാണ് വിവാഹം കഴിച്ചത്. ശേഷം വരന്റെ വീട്ടില്‍ കുറച്ച് ദിവസം താമസിച്ചതിന് ശേഷം രാത്രിയുടെ മറവില്‍ സ്വര്‍ണവും പണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളുമായി കടന്നുകളയുമെന്ന് പൊലീസ് ഉദ്യോഗസ്ഥ വ്യക്തമാക്കി.…
Read More » -
Kerala
രണ്ടാം പിണറായി സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്; ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് എല്‍ഡിഎഫ്
തിരുവനന്തപുരം : പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്. നാലു വര്‍ഷം പൂര്‍ത്തിയാക്കിയ ഇന്ന് നാടെങ്ങും ഇടതു പ്രവര്‍ത്തകര്‍ വിപുലമായ ആഘോഷപരിപാടികളോടെ വാര്‍ഷികം കൊണ്ടാടും. മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവള ലോഞ്ചില്‍ കേക്ക് മുറിച്ച് അഞ്ചാം പിറന്നാള്‍ ആഘോഷിക്കും. സംസ്ഥാനത്തിന്റെ പതിവ് തിരുത്തി തുടര്‍ഭരണം സാധ്യമാക്കിയാണ് ഇടതുസര്‍ക്കാര്‍ തുടര്‍ച്ചയായ പത്താം വര്‍ഷത്തിലേക്ക് നീങ്ങുന്നത്. മോഹന്‍ലാല്‍ സിനിമയുടെ പേരായ ‘തുടരും’ ടാഗ് ലൈനായി സ്വീകരിച്ച്, അധികാരത്തുടര്‍ച്ച ഉറപ്പിക്കാനുള്ള നീക്കവുമായാണ് ഇടതുമുന്നണി മുന്നോട്ടു പോകുന്നത്. 2016 മുതല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ സമഗ്രവും സര്‍വതലസ്പര്‍ശിയുമായ വികസന മാതൃകയെ പൂര്‍വാധികം കരുത്തോടെ മുന്നോട്ടു കൊണ്ടുപോകുകയാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. വിഴിഞ്ഞം തുറമുഖം, ഗെയ്ല്‍ പൈപ്ലൈന്‍, ഇടമണ്‍കൊച്ചി പവര്‍ ഹൈവേ പദ്ധതികള്‍, രാജ്യാന്തര ആയുര്‍വേദ ഗവേഷണ കേന്ദ്രം, കൊച്ചി ബെംഗളൂരു വ്യവസായ ഇടനാഴി, സിറ്റി ഗ്യാസ് വിതരണം, ഐടി കോറിഡോര്‍, പുതുവൈപ്പിന്‍ എല്‍പിജി ടെര്‍മിനല്‍, തീരദേശ ഹൈവേ, വയനാട് തുരങ്കപ്പാത, കൊച്ചി…
Read More » -
Crime
ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി, ടോര്‍ച്ച് കൊണ്ട് തലയ്ക്കടിച്ചു! കുഞ്ഞിനെ കൊലപ്പെടുത്താന്‍ സന്ധ്യ നേരത്തെയും ശ്രമിച്ചു
എറണാകുളം: തിരുവാങ്കുളത്ത് മൂന്നരവയസ്സുകാരി കല്യാണിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സന്ധ്യ നേരത്തെയും കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി അയല്‍വാസിയും ബന്ധുവുമായ അശോകന്‍. ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയാണ് കൊല്ലാന്‍ ശ്രമിച്ചത്. മുതിര്‍ന്ന കുട്ടി അന്ന് ബഹളം വച്ചതോടെയാണ് ശ്രമം പരാജയപ്പെട്ടത്. ഇതിനുപിന്നാലെ പൊലീസ് ഇടപെട്ട് സന്ധ്യയെ കൗണ്‍സിലിങ്ങിന് വിധേയ ആക്കിയിരുന്നുവെന്നും അശോകന്‍ പറഞ്ഞു. ”സന്ധ്യ അധികം ആരോടും മിണ്ടുന്ന ഒരാളായിരുന്നില്ല. കുട്ടികളെ ടോര്‍ച്ച് കൊണ്ട് തലയ്ക്കടിച്ചിട്ടുണ്ട്. ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി ഇളയ കുഞ്ഞിനെ നേരത്തെയും കൊല്ലാന്‍ ശ്രമിച്ചു. അന്ന് ഒച്ചയുണ്ടാക്കിയത് മൂത്ത കൊച്ചാണ്. സുഭാഷിന്റെ അമ്മ ഇതു കണ്ട് പേടിച്ചുവിറച്ച് സന്ധ്യയെയും കുഞ്ഞുങ്ങളെയും വീട്ടില്‍ കൊണ്ടാക്കി. അന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അവര്‍ കൗണ്‍സിലിങ്ങിനു വിട്ടു. മാനസിക ബുദ്ധിമുട്ട് ഉണ്ടെന്ന് തോന്നിയിട്ടില്ല. സന്ധ്യയുടെ സഹോദരിയുടെയും അമ്മയുടെയും പെരുമാറ്റത്തില്‍ സംശയമുണ്ട്” അശോകന്‍ പറഞ്ഞു. കുഞ്ഞിനെ നേരത്തെയും സന്ധ്യ ഉപദ്രവിച്ചിരുന്നുവെന്ന് ഭര്‍ത്താവ് സുഭാഷ് പറഞ്ഞു. ചേച്ചിയും അമ്മയും പറയുന്നതേ സന്ധ്യ കേള്‍ക്കുകയുള്ളൂ. ഇന്നലത്തെ സംഭവവും അവര്‍ക്ക് അറിയാമായിരിക്കാമെന്നും…
Read More » -
Crime
ആദ്യം ലക്ഷ്യമിട്ടത് പിതാവിനെ; കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കോഴിക്കോട്: കൊടുവള്ളിയില്‍ അനൂസ് റോഷന്‍ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ സംഘം എത്തിയത് രണ്ട് വാഹനത്തിലാണെന്ന് അനൂസ് റോഷന്റെ അമ്മ ജമീല പറഞ്ഞു. പ്രതികള്‍ മുഖം മൂടിയിരുന്നുവെന്നും ആദ്യം അനൂസിന്റെ ഉപ്പയെ തട്ടിക്കൊണ്ടുപോകാനാണ് സംഘം ശ്രമിച്ചതെന്നും ജമീല വ്യക്തമാക്കി. ഉപ്പയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് തടയാന്‍ ശ്രമിക്കവെയാണ് അനൂസിന് നേരെ തിരിഞ്ഞതെന്നും അവര്‍ പറഞ്ഞു. തട്ടിക്കൊണ്ടുപോകലിന് പിറകില്‍ കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ്. മൂന്ന് പേര്‍ക്കായി അനൂസിന്റെ സഹോദരന്‍ പണം നല്‍കാന്‍ ഉണ്ടെന്നും ഒരാള്‍ക്ക് 35 ലക്ഷം കൊടുക്കാനുണ്ടെന്നും ജമീല പറഞ്ഞു. കൊടുവള്ളി കിഴക്കോത്ത് സ്വദേശി റഷീദിന്റെ മകന്‍ അനൂസ് റോഷനെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്ന് വൈകീട്ട് നാല് മണിയോടെ ആയുധങ്ങളുായി കാറിലെത്തിയ സംഘം വീട്ടില്‍ നിന്നുമാണ് യുവാവിനെ തട്ടിക്കൊണ്ട് പോയത്. ഇവരുടെ കയ്യില്‍ നിന്നും ഒരു കത്തി വീട്ടുമുറ്റത്ത് വീണിട്ടുണ്ട്. ‘KL 65 L 8306’ എന്ന നമ്പറിലുള്ള കാറിലാണ് പ്രതികള്‍ കടന്നത്. അനൂസ് റോഷന്റെ…
Read More » -
India
ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച മലയാളി ഡാര്‍ക്ക് വെബില്‍ സജീവം, പ്രകോപനപരമായ പോസ്റ്റുകള്‍ പങ്കുവച്ചുവെന്ന് കണ്ടെത്തല്‍
മുംബയ്: ഓപ്പറേഷന്‍ സിന്ദൂറിനെ സമൂഹമാദ്ധ്യമത്തിലൂടെ വിമര്‍ശിച്ചതിന്റെ പേരില്‍ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത മലയാളി ഡാര്‍ക്ക് വെബില്‍ സജീവമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍. ആക്ടിവിസ്റ്റും സ്വതന്ത്ര മാദ്ധ്യമപ്രവര്‍ത്തകനുമായ കൊച്ചി ഇടപ്പള്ളി സ്വദേശി റിജാസ് എം ഷീബാ സൈദീക് (26) ആണ് അറസ്റ്റിലായത്. റിജാസ് ഡാര്‍ക്ക് വെബില്‍ പ്രകോപനമായ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു. പ്രാഥമിക അന്വേഷണത്തിലാണ് ഡാര്‍ക്ക് വെബിലെ റിജാസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണത്തിനായി റിജാസിന്റെ മൊബൈല്‍ അടക്കമുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ സൈബര്‍ ഫോറന്‍സിക് ലാബിലേയ്ക്ക് അയച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. റിജാസിനെതിരെ യുഎപിഎ ചുമത്തിയിരിക്കുകയാണ്. നാഗ്പൂരിലെ ഒരു ഹോട്ടലില്‍ നിന്നാണ് റിജാസ് അറസ്റ്റിലായത്. സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യല്‍, കലാപ ആഹ്വാനം എന്നിവയടക്കമുള്ള കുറ്റങ്ങളാണ് റിജാസിനെതിരെ ചുമത്തിയിരിക്കുന്നത്. സിപിഐ മാവോയിസ്റ്റ് സംഘടനയുമായി റിജാസ് ബന്ധം പുലര്‍ത്തിയെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്. കേരളത്തിലും റിജാസിനെതിരെ കേസുണ്ട്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണുകളും പെന്‍ ഡ്രൈവുകളുമടക്കം നിരവധി രേഖകള്‍ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) കസ്റ്റഡിയിലെടുത്തിരുന്നു.…
Read More » -
Crime
പ്രണയംനടിച്ച് വിളിച്ചുവരുത്തി, യുവാവിന്റെ മാലയും ഫോണും കവര്‍ന്നു; ദമ്പതികളും സുഹൃത്തും അറസ്റ്റില്‍
ആലപ്പുഴ: പ്രണയംനടിച്ച് വിളിച്ചുവരുത്തി യുവാവിന്റെ ഒന്നരപ്പവന്‍ മാലയും മൊബൈല്‍ഫോണും അപഹരിച്ച കേസില്‍ യുവതിയെയും ഭര്‍ത്താവിനെയും സുഹൃത്തിനെയും പോലീസ് പിടികൂടി. ഇവരെ കോടതി റിമാന്‍ഡുചെയ്തു. എരമല്ലൂര്‍ ചാപ്രക്കളം വീട്ടില്‍ നിധിന്‍, ഭാര്യ അനാമിക, നിധിന്റെ സുഹൃത്ത് സുനില്‍കുമാര്‍ എന്നിവരെയാണ് കുത്തിയതോട് പോലീസ് ഇന്‍സ്പെക്ടര്‍ അജയ് മോഹന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍വെച്ചാണ് തൈക്കാട്ടുശ്ശേരി സ്വദേശിയെ അനാമിക പരിചയപ്പെടുന്നത്. കഴിഞ്ഞദിവസം രാത്രി എട്ടരയ്ക്ക് ചമ്മനാട് അയ്യപ്പക്ഷേത്രത്തിനുസമീപം യുവാവിനെ വിളിച്ചുവരുത്തി പ്രതികള്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും മാലയും ഫോണും തട്ടിയെടുക്കുകയുമായിരുന്നു. പിറ്റേദിവസം മാല ചേര്‍ത്തലയിലെ ഒരു ജൂവലറിയില്‍ വിറ്റതായി പ്രതികള്‍ സമ്മതിച്ചു.
Read More » -
Kerala
വീണ്ടും കൊല്ലം! ബിരിയാണിക്കൊപ്പം സാലഡ് കിട്ടിയില്ല; കല്യാണ വീട്ടില്‍ കേറ്ററിങ് തൊഴിലാളികള്‍ തമ്മില്‍ത്തല്ലി, 4 പേര്‍ക്ക് പരുക്ക്
കൊല്ലം: വിവാഹ സല്‍ക്കാരത്തിനു ശേഷം ബിരിയാണിയില്‍ സാലഡ് കിട്ടാത്തതിനെ തുടര്‍ന്ന് കേറ്ററിങ് തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കം കൂട്ട അടിയില്‍ കലാശിച്ചു. സംഘട്ടനത്തില്‍ 4 പേര്‍ക്കു പരുക്കേറ്റു. എല്ലാവര്‍ക്കും തലയ്ക്കാണു പരുക്ക്. ഇന്നലെ ഉച്ചയോടെ തട്ടാമല പിണയ്ക്കല്‍ ഭാഗത്തെ ഓഡിറ്റോറിയത്തിലാണ് അക്രമം നടന്നത്. വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ബിരിയാണി വിളമ്പിയ ശേഷം കേറ്ററിങ് തൊഴിലാളികള്‍ ആഹാരം കഴിക്കാനായി തയാറെടുത്തു. ഇവര്‍ പരസ്പരം ബിരിയാണി വിളമ്പി. എന്നാല്‍ ചിലര്‍ക്ക് സാലഡ് കിട്ടാതായതോടെ തര്‍ക്കമായി. ആ തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലെത്തി. ഇരു വിഭാഗങ്ങളായി തിരിഞ്ഞു യുവാക്കള്‍ ഭക്ഷണം വിളമ്പിയ പാത്രങ്ങളുമായി ഏറ്റുമുട്ടി. അക്രമത്തില്‍ 4 പേരുടെ തലയ്ക്കു പരുക്കേല്‍ക്കുകയായിരുന്നു. ഇവരെ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തിന്റെ ഭാഗമായ രണ്ടു കൂട്ടരും ഇരവിപുരം പൊലീസില്‍ പരാതിയുമായി എത്തി. ഇന്നു രണ്ടു കൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിട്ടുണ്ട്. അടിയുണ്ടാക്കിയവര്‍ക്ക് എതിരെ കേസെടുക്കുമെന്ന് ഇരവിപുരം എസ്എച്ച്ഒ ആര്‍.രാജീവ് അറിയിച്ചു.
Read More » -
Crime
മണിക്കൂറുകളുടെ കാത്തിരിപ്പ് വിഫലം; കാണാതായ മൂന്നര വയസ്സുകാരിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി
എറണാകുളം: അങ്കണവാടിയില്‍ നിന്ന് അമ്മയോടൊപ്പം വീട്ടിലേക്ക് പോയ മൂന്നര വയസ്സുകാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മറ്റക്കുഴി കിഴിപ്പിള്ളില്‍ സുഭാഷിന്റെ മകള്‍ കല്യാണിയുടെ മൃതദേഹമാണ് എട്ടര മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇന്നു പുലര്‍ച്ചെ രണ്ടരയോടെ ആറംഗ സ്‌കൂബ ടീം ചാലക്കുടി പുഴയില്‍ നിന്നു കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസിന്റെ കസ്റ്റഡിയിലുള്ള അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തും. സന്ധ്യയോടൊപ്പം കുട്ടി ഇന്നലെ വൈകിട്ട് നാലുമണിയോടെ മറ്റക്കുഴിയില്‍ നിന്ന് ആലുവ കുറുമശ്ശേരിയിലെ സന്ധ്യയുടെ വീട്ടിലേക്ക് പോയിരുന്നു. മറ്റക്കുഴിയില്‍ നിന്നു തിരുവാങ്കുളം വരെ സന്ധ്യയും കുഞ്ഞും ഓട്ടോറിക്ഷയിലാണ് പോയത്. അവിടെ നിന്ന് ബസിലാണ് ആലുവയിലേക്ക് പോയത്. ആലുവ വരെ ബസില്‍ കുട്ടി ഒപ്പമുണ്ടായിരുന്നുവെന്നും പിന്നീട് കണ്ടില്ലെന്നാണ് അമ്മ ആദ്യം പറഞ്ഞത്. പിന്നീടാണു മൂഴിക്കുളം പാലത്തിനടുത്തു വച്ച് കുട്ടിയെ കാണാതായി എന്നു സന്ധ്യ പറഞ്ഞത്. തുടര്‍ന്നാണു പൊലീസും സ്‌കൂബ സംഘവും പാലത്തിനടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയത്. പൊലീസും നാട്ടുകാരും രാത്രി ആരംഭിച്ച തിരച്ചില്‍ ഇന്നു പുലര്‍ച്ചെ കുട്ടിയുടെ മൃതദേഹം…
Read More » -
Breaking News
ഇനി ഇന്ത്യന്‍ ടി20 ടീമില്‍ കളിക്കാമെന്നു പ്രതീക്ഷിക്കേണ്ട; സഞ്ജുവിനെതിരേ തുറന്നടിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്; ‘സഞ്ജു ഇന്ത്യന്‍ ടീമില്‍നിന്ന് പൂര്‍ണമായും പുറത്തായി; ഓപ്പണിംഗ് റോളിലേക്ക് കടുത്ത മത്സരം; രാഹുല്‍ വിക്കറ്റ് കീപ്പറാകും’
ബംഗളുരു: പരിക്കും ടീമിലെ പടലപ്പിണക്കങ്ങളുംം കാരണം രാജസ്ഥാനുവേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെപോയ സഞ്ജു സാംസണു മുന്നറിയിപ്പുമായി മുന്‍ ക്രിക്കറ്റ് താരവും മുഖ്യ സെലക്ടറുമായിരുന്ന കെ. ശ്രീകാന്ത്. ഇന്ത്യന്‍ ടി20 ടീമില്‍ അവസരം പ്രതീക്ഷിക്കേണ്ടതില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ചീക്കി ചീക്കായെന്ന സ്വന്തം യൂട്യൂബ് ചാനലിലാണ് ശ്രീകാന്തിന്റെ പ്രതികരണം. ഈ സീസണില്‍ എട്ടു മല്‍സരങ്ങളാണു സഞ്ജു കളിച്ചത്. പരിക്കു കാരണം അഞ്ചു മല്‍സരങ്ങളില്‍ പുറത്തിരിക്കേണ്ടിവന്നു. 141.86 സ്ട്രൈക്ക് റേറ്റില്‍ 244 റണ്‍സാണ് നേടാനായത്. ഒരു 50 മാത്രമേ ഇതിലുള്‍പ്പെടുന്നുള്ളൂ. സണ്‍റൈസേഴ്സ് ഹൈദരാബാദുമായുള്ള ആദ്യ മല്‍സരത്തില്‍ നേടിയ 66 റണ്‍സാണ് സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യന്‍ ടി20 ടീമില്‍ സഞ്ജു സാംസണ്‍ ഇനി അവസരം പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്സും തമ്മിലുള്ള അവസാന മല്‍സരത്തെക്കുറിച്ച് മകനും മുന്‍ ക്രിക്കറ്ററുമയ അനിരുദ്ധയുമായി നടത്തിയ വിശകലനത്തില്‍ അദ്ദേഹം പറയുന്നു. ഇംഗ്ലണ്ടുമായുള്ള അവസാന ടി20 പരമ്പരയില്‍ രണ്ടു സെഞ്ച്വറിയോടെ തിളങ്ങിയ അഭിഷേക് ശര്‍മ ഇന്ത്യന്‍ ടീമില്‍…
Read More » -
Breaking News
1784-ാം നമ്പര്‍ തടവുപുള്ളി; പ്രത്യേകം പാചകക്കാരന്‍; കൂടുതല്‍ ഭക്ഷണം കഴിക്കില്ല, ഇംഗ്ലീഷ് മാത്രം സംസാരം; 24 മണിക്കൂറും ആത്മഹത്യാ നിരീക്ഷണം; മറ്റു വാര്‍ഡുകളില്‍നിന്ന് ആര്‍ക്കും പ്രവേശനമില്ല; തിഹാര്‍ ജയിലില്‍ തഹാവൂര്‍ റാണയ്ക്കു ചുറ്റും അതീവ ജാഗ്രത
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു ദീര്‍ഘകാലത്തെ നിയമ പോരാട്ടത്തിനൊടുവില്‍ അമേരിക്കയില്‍നിന്ന് ഇന്ത്യയിലെത്തിച്ച ഭീകരന്‍ തഹാവൂര്‍ റാണയെ പാര്‍പ്പിച്ചിരിക്കുന്നത് തിഹാര്‍ ജയിലിലെ അപകട സാധ്യത കുറഞ്ഞ മേഖലയില്‍. അതീവ സുരക്ഷ ആവശ്യമുള്ള തടവുകാര്‍ക്കുവേണ്ടി നിര്‍മിച്ച ബ്ലോക്കിലാണു റാണയും കഴിയുന്നത്. ഇയാളുടെ അടുത്ത സെല്ലുകളിലുള്ള ഭീകരരായ ഗുണ്ടാ സംഘങ്ങളാണെന്നും ഇവര്‍ അപകടകാരികളാണെന്നും പ്രത്യേകം സെല്ലുകളിലായതിനാല്‍ സമ്പര്‍ക്ക സാധ്യതയില്ലെന്നും സോഴ്‌സുകള്‍ വെളിപ്പെടുത്തി. കഴിഞ്ഞയാഴ്ച പാട്യാല കോടതിയിലെ പ്രത്യേകം എന്‍ഐഎ ജഡ്ജി ജൂണ്‍ ആറുവരെ റാണയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. എന്‍ഐഎ കസ്റ്റഡി അവസാനിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. ഇയാളുടെ ശബ്ദ സാമ്പിളുകളും കൈയക്ഷരവും ശേഖരിച്ചു. തിഹാറില്‍ 1784-ാം നമ്പര്‍ തടവുകാരനാണു റാണ. മറ്റുള്ളവയെ അപേക്ഷിച്ചു തിരക്കു കുറഞ്ഞ ബ്ലോക്ക്. ഈ പ്രത്യേക വാര്‍ഡിലേക്കു മാറ്റു വാര്‍ഡുകളില്‍നിന്നുള്ള തടവുകാരെ പ്രവേശിപ്പിക്കില്ലെന്നും ജയില്‍ വൃത്തങ്ങള്‍ പറഞ്ഞു. ‘റാണ ഇംഗ്ലീഷ് മാത്രമേ സംസാരിക്കൂ. രണ്ട് അഭ്യര്‍ഥനകളാണു നടത്തിയത്- പുസ്തകങ്ങളും യൂറോപ്യന്‍ ടോയ്‌ലറ്റും. ആറു പുതപ്പുകള്‍…
Read More »