Month: May 2025

  • Social Media

    ഡിവോഴ്സോടെ വിഷാദരോഗം, അന്ന് ആഡംബരം ഇന്ന് ദാരിദ്ര്യം, മകനെ പഠിപ്പിക്കുന്നത് വിശാല്‍; ചാര്‍മിളയ്ക്ക് സംഭവിച്ചത്!

    ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നായിക നടിയായിരുന്നു തമിഴ്നാട് സ്വദേശിനിയായ ചാര്‍മിള. കാബൂളിവാലയും കേളിയും ധനവുമൊക്കെ കണ്ടിട്ടുള്ളവര്‍ക്ക് ചാര്‍മിളയെ മറക്കാനാവില്ല. ഒരു സമയത്ത് സമ്പന്നയായി ജീവിച്ചിരുന്ന നടി ഇന്ന് ചെന്നൈയില്‍ സാധാരണക്കാരില്‍ സാധാരണക്കാരിയായാണ് ജീവിക്കുന്നത്. താരത്തിന്റെ മകന്റെ പഠനം പോലും സുമനുസുകളുടെ സഹായത്തോടെയാണ് നടക്കുന്നത്. ചാര്‍മിളയുടെ തകര്‍ന്ന ജീവിതത്തിന് ഒരു പരിധിവരെ മലയാള സിനിമക്കാരും കാരണമായിട്ടുണ്ടെന്ന് പറയുകയാണിപ്പോള്‍ ആലപ്പി അഷ്റഫ്. ചെറിയ പ്രായത്തില്‍ തന്നെ പല ദുരനുഭവങ്ങളും നടിക്കുണ്ടായിട്ടുണ്ടെന്നും പുതിയ വീഡിയോയില്‍ സംസാരിക്കവെ ആലപ്പി അഷ്റഫ് പറഞ്ഞു. വാക്കിലായാലും എഴുത്തിലായാലും പ്രവൃത്തിയിലായാലും ഏറ്റവും കൂടുതല്‍ രസമുള്ള സംഭവമാണ് പ്രണയം. പക്ഷെ ജീവിതത്തില്‍ അത് കുറച്ച് പ്രയാസമേറിയ കാര്യമാണ്. പ്രണയിക്കുന്നത് പോലെയല്ല ഒരുമിച്ച് ജീവിക്കുന്നത്. കാരണം ജീവിതത്തില്‍ അഭിനയിച്ചുകൊണ്ട് അധികനാള്‍ പിടിച്ച് നില്‍ക്കാന്‍ പറ്റില്ലല്ലോ. ജീവിതത്തിന്റെ താളം പ്രണയമൊക്കെ കൈവിട്ട് പോയശേഷം രണ്ട് വിവാഹം കഴിച്ച് രണ്ടും വേര്‍പിരിയലില്‍ കലാശിച്ച ജീവിതത്തിലെ ദുരിതപര്‍വം. വൈകാരിക ഇടങ്ങളെ ഓരോ മനുഷ്യനും എങ്ങനെ…

    Read More »
  • Crime

    സന്ധ്യയ്ക്ക് മാനസികപ്രയാസമില്ല, ദേഷ്യംവന്നാല്‍ ഒച്ചപ്പാടുണ്ടാക്കും; കുഞ്ഞിനെ ചോദിച്ചപ്പോള്‍ തലകുനിച്ചിരുന്നു, അമ്മയ്ക്ക് ബുദ്ധിവളര്‍ച്ച കുറവെന്ന് കുടുംബം

    എറണാകുളം: മൂന്നുവയസ്സുകാരിയുടെ കൊലപാതകത്തില്‍ പ്രതിയായ അമ്മ സന്ധ്യയ്ക്ക് പ്രായത്തിന് അനുസരിച്ചുള്ള ബുദ്ധിവളര്‍ച്ചയില്ലെന്ന് കുടുംബം. ബുദ്ധിവളര്‍ച്ചാ കുറവുള്ളതായി ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്നും സന്ധ്യയുടെ കുടുംബം പറഞ്ഞു. അതേസമയം, സന്ധ്യയ്ക്ക് മറ്റുമാനസികപ്രശ്നങ്ങളില്ലെന്ന് അമ്മ അല്ലി പ്രതികരിച്ചു. ഭര്‍ത്താവിന്റെ വീട്ടുകാരുടെ ആവശ്യമനുസരിച്ച് നേരത്തേ അങ്കമാലിയിലെ ആശുപത്രിയില്‍ സന്ധ്യയ്ക്ക് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ബുദ്ധിവളര്‍ച്ചാ കുറവുള്ളതായി ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. സന്ധ്യയുടെ വിവാഹം കഴിഞ്ഞിട്ട് 12 വര്‍ഷമായെന്നും അമ്മ അല്ലി മാധ്യമങ്ങളോടു പറഞ്ഞു. ”12 വര്‍ഷമായി കല്യാണം കഴിഞ്ഞിട്ട്. മൂത്തമകന്‍ ആറാംക്ലാസിലാണ്. മരുമകന്‍ ഇവിടേക്ക് വരാറില്ല. മകളും കൊച്ചുമകളും വരാറുണ്ട്. ഇന്നലെ മകള്‍ വന്നപ്പോള്‍ കൊച്ച് കൂടെയുണ്ടായിരുന്നില്ല. കൊച്ച് എവിടെയെന്ന് ചോദിച്ചപ്പോള്‍ ഒന്നുംപറഞ്ഞില്ല. തല കീഴ്പോട്ട് നോക്കി ഇരിക്കുകയായിരുന്നു. മൂന്നുമണിക്ക് മകളെ കാണാനില്ലെന്ന് പറഞ്ഞ് മരുമകന്‍ വിളിച്ചിരുന്നു. പിന്നെ ഓട്ടോക്കാരന്‍ പറഞ്ഞാണ് കാര്യങ്ങള്‍ അറിഞ്ഞത്. അവള്‍ക്ക് ഒരു കൂസലും ഇല്ലായിരുന്നു. കുറേനേരം കഴിഞ്ഞപ്പോള്‍ ബസില്‍നിന്ന് ഇറങ്ങിയപ്പോള്‍ മകളെ കണ്ടില്ലെന്ന് അവള്‍ പറഞ്ഞു. പിന്നീട് കാര്യങ്ങള്‍ ചോദിച്ചറിയട്ടെ…

    Read More »
  • Breaking News

    ‘ഇത് എന്നുടെ സോള്‍ മേറ്റ്’; 15 വര്‍ഷത്തെ സൗഹൃദത്തിന് ഒടുവില്‍ നടന്‍ വിശാലും സായ് ധന്‍സികയും വിവാഹിതരാകുന്നു; ഓഡിയോ ലോഞ്ചിനിടെ അപ്രതീക്ഷിത പ്രഖ്യാപനം

    പതിനഞ്ചുവര്‍ഷം നീണ്ട സൗഹൃദത്തിനൊടുവില്‍ നടന്‍ വിശാലും നടി സായ് ധന്‍സികയും വിവാഹിതരാവുന്നു. സായ് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം ‘യോഗി ഡാ’ യുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ നടി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ വർഷം ഓ​ഗസ്റ്റ് 29-നാണ് വിശാലും സായ് ധൻസികയും വിവാഹിതരാവുന്നത്. അടുത്തിടെ ഒരു സ്വകാര്യമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വിശാല്‍ വിവാഹത്തെക്കുറിച്ചുള്ള സൂചന നല്‍കിയിരുന്നു. എന്നാല്‍ വധുവിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലിനു തയ്യാറായിരുന്നില്ല. 35കാരിയായ ധൻസിക 2006ൽ റിലീസ് ചെയ്ത മാനത്തോടു മഴൈക്കാലം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തി. കബാലി, പേരാൺമൈ, പരദേശി തുടങ്ങിയ തമിഴ് ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ശ്രദ്ധേയയാണ് ധൻസിക. ദുൽഖർ സൽമാൻ നായകനായി ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ആന്തോളജി ചിത്രം ‘സോളോ’യിൽ ഒരു നായികയായി ധൻസിക മലയാള സിനിമയിലും സാന്നിധ്യം അറിയിച്ചിരുന്നു. എന്നാൽ ഇതുവരെയും വിശാലിന്റെ കൂടെ നടി അഭിനയിച്ചിട്ടില്ല.

    Read More »
  • LIFE

    രവി മോഹനെ പോലെ രജിനികാന്തും ഡിവോഴ്‌സിന് ശ്രമിച്ചു; അന്ന് ലത ചെയ്തത്…

    അടുത്ത കാലത്ത് തമിഴകം കണ്ട വലിയ വിവാദങ്ങളിലൊന്നായി മാറിയിരിക്കുകയാണ് രവി മോഹനും ആരതി രവിയും തമ്മിലുള്ള പ്രശ്‌നം. ആരതിയും അമ്മ സുജാത വിജയകുമാറും തന്നെ സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നും മാനസികവും ശാരീരികവുമായ ഉപദ്രവങ്ങള്‍ ഉണ്ടായെന്നും രവി മോഹന്‍ പറയുന്നു. വീട് വിട്ടിറങ്ങിയ ജയം രവി ഇപ്പോള്‍ ഗായിക കെനീഷ ഫ്രാന്‍സിസുമായി പ്രണയത്തിലാണ്. അതേസമയം രവി മോഹനുമായി നിയമപരമായി പിരിയുന്നത് വരെ താന്‍ ഭാര്യയാണെന്നും മക്കളുടെ ഉത്തരാവിത്വങ്ങളില്‍ നിന്ന് പോലും രവി മോഹന്‍ ഒഴിഞ്ഞ് മാറിയെന്നും ആരതി രവി പറയുന്നു. സംയമന ചര്‍ച്ചകള്‍ക്ക് പല തവണ ശ്രമിച്ചെങ്കിലും രവി കാണാന്‍ തയ്യാറാകുന്നില്ലെന്നാണ് ആരതി രവി പറയുന്നത്. തമിഴകത്ത് അടുത്ത കാലത്തൊന്നും ഇത്രയും വിവാദമായ വേര്‍പിരിയല്‍ ഉണ്ടായിട്ടില്ല. ഇരുവരുടെയും വിവാഹമോചനക്കേസ് കോടതിയിലാണ്. സ്വകാര്യ വിഷയങ്ങള്‍ പൊതുമധ്യത്തിലേക്ക് കൊണ്ട് വരേണ്ടിയിരുന്നോ എന്ന ചോദ്യം ഇതിനോടകം വന്നിട്ടുണ്ട്. തമിഴ് മീഡിയകള്‍ രവി മോഹന്റെയും ആരതിയുടെയും പ്രശ്‌നം വലിയ ചര്‍ച്ചയാക്കുന്നുണ്ട്. ഇതിനിടെ തമിഴ് ഫിലിം ജേര്‍ണലിസ്റ്റ് അന്തനന്‍ പറഞ്ഞ…

    Read More »
  • Breaking News

    വിമര്‍ശകരെ ചരിത്രം ഓര്‍മിപ്പിച്ച് ശശി തരൂര്‍; ഭീകരത ഒറ്റക്കെട്ടായ പ്രതികരണം ആവശ്യമായ ‘ബാധ’; ‘നരസിംഹറാവു പ്രതിനിധിയാക്കിയത് വാജ്‌പേയിയെ; കാര്‍ഗിലില്‍ സോണിയയുടെ നിലപാട് മറക്കരുത്; ദേശീയ സുരക്ഷ രാഷ്ട്രീയത്തിന്റെ പേരില്‍ തട്ടിക്കളിക്കരുത്; നേതാക്കള്‍ കറുത്തവരും വെളുത്തവരുമായി’

    ന്യൂഡല്‍ഹി: പാകിസ്താനുമായുള്ള യുദ്ധത്തിനു പിന്നാലെ ഇന്ത്യയുടെ നയതന്ത്ര സംഘത്തെ നയിക്കാനുള്ള നിര്‍ണായക ചുമതല ലഭിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. ദ ഹിന്ദു ദിനപത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ എഴുതിയ ലേഖനത്തിലാണ് താന്‍ എന്തുകൊണ്ടാണ് ഇത്തരമൊരു ദൗത്യം ഏറ്റെടുത്തതെന്നും അതിന്റെ ചരിത്രപരമായ പ്രധാന്യവും ഓര്‍മിപ്പിക്കുന്നത്. ഹൈക്കമാന്‍ഡ് നല്‍കിയ പട്ടിക വെട്ടിയശേഷം തിരുവനന്തപുരം എംപിയായ ശശി തരൂരിനെ നയതന്ത്ര സംഘത്തെ നയിക്കാന്‍ ചുമതലപ്പെടുത്തിയ മോദിയുടെ നിലപാട് കോണ്‍ഗ്രസിലുണ്ടാക്കിയ ആശയക്കുഴപ്പം ചില്ലറയല്ല. കേരളത്തില്‍നിന്നുള്ള ഒരു വിഭാഗം കെപിസിസി നേതാക്കള്‍ പിന്തുണയുമായി രംഗത്തുവന്നപ്പോള്‍ ജയ്‌റാം രമേഷ് അടക്കമുള്ള നേതാക്കള്‍ വിമര്‍ശിക്കുകയാണുണ്ടായത്. തരൂര്‍ പാര്‍ട്ടിക്കു പുറത്തേക്കു വഴിവെട്ടുകയാണെന്നും വിദേശകാര്യ നയതന്ത്ര പദവിയാണു ലക്ഷ്യമെന്നുവരെ അദ്ദേഹം തുറന്നടിച്ചു. എന്നാല്‍, പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഒന്നിച്ചു നില്‍ക്കേണ്ട സമയമാണെന്നും കോണ്‍ഗ്രസിനോ ബിജെപിക്കോ വ്യത്യസ്തമായ വിദേശ നയമില്ലെന്നും ഇന്ത്യയുടെ വിദേശനയം മാത്രമാണുള്ളതെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു. നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ ഇന്ത്യ ദുഃഖിക്കുകയും ഭീകരതയ്ക്കെതിരായ നിലപാടുകള്‍ ശക്തമാക്കുകയും ചെയ്യുമ്പോള്‍…

    Read More »
  • Crime

    വാരിയെല്ലൊടിഞ്ഞു; പോലീസ് വിട്ടയച്ചയാളെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹതയാരോപിച്ച് കുടുംബം

    പത്തനംതിട്ട: പോലീസ് വിട്ടയച്ച ആളെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. കോയിപ്രം സ്വദേശി സുരേഷിന്റെ(43) പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നാല് വാരിയെല്ലുകള്‍ക്ക് പൊട്ടലുള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ചൂരല്‍ കൊണ്ട് അടിച്ചുവെന്ന് കരുതുന്ന പാടുകളും ശരീരത്തിലുണ്ടതായാണ് റിപ്പോര്‍ട്ട്. പോലീസ് വിട്ടയച്ചതിന്റെ ആറാം ദിവസമാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഞ്ചാവ് ബീഡി വലിച്ചുവെന്ന് ആരോപിച്ച് മാര്‍ച്ച് 19-ാം തീയതിയാണ് സുരേഷിനെ കോയിപ്രം പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും കേസ് രജിസ്റ്റര്‍ ചെയ്ത് വിട്ടയക്കുകയും ചെയ്തത്. പിന്നീട് ചോദ്യം ചെയ്യലിന്റെ ഭാഗമായി സുരേഷിനെ വീണ്ടും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇക്കാര്യം കോയിപ്രം സിഐ വ്യക്തമാക്കുന്നുണ്ട്. ഇതിന് ശേഷം, 22ാം തീയതി, സുരേഷിന്റെ വീട്ടില്‍നിന്ന് ഏകദേശം 25 കിലോമീറ്റര്‍ അകലെ കോന്നി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കൃഷിയിടത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. 20-ാം തീയതി വൈകുന്നേരം വീട്ടില്‍ മൂന്നുപേര്‍ എത്തുകയും വാഹനത്തില്‍ സുരേഷിനെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തുവെന്നാണ് സുരേഷിന്റെ മാതാവ് പറയുന്നത്. യൂണിഫോമിലുണ്ടായിരുന്നവരാണ് വീട്ടിലെത്തിയതെന്നാണ് അമ്മ പറയുന്നത്.…

    Read More »
  • India

    പോയത് ഡല്‍ഹിയിലേക്കെന്നു പറഞ്ഞ്, വീടുമായി വലിയ അടുപ്പമില്ല; പ്രതികരിച്ച് ജ്യോതി മല്‍ഹോത്രയുടെ പിതാവ്

    ന്യൂഡല്‍ഹി: ചാരക്കേസില്‍ അറസ്റ്റിലായ വ്ലോഗര്‍ ജ്യോതി മല്‍ഹോത്ര വീടുമായി വലിയ ബന്ധം പുലര്‍ത്തിയിരുന്നില്ലെന്ന് പിതാവ് ഹരിഷ് മല്‍ഹോത്ര. മകള്‍ പാക്കിസ്ഥാനിലേക്കു പോയതിനെ കുറിച്ചോ യൂട്യൂബ് ചാനലിനെക്കുറിച്ച് മറ്റ് സമൂഹമാധ്യമ അക്കൗണ്ടുകളെക്കുറിച്ചോ കൂടുതല്‍ വിവരങ്ങളറിയില്ലെന്ന് ഹരിഷ് മല്‍ഹോത്ര പ്രതികരിച്ചു. ഡല്‍ഹിയിലേക്കു പോകുന്നുവെന്നു പറഞ്ഞാണ് ജ്യോതി വീടുവിട്ടിറങ്ങിയതെന്നും മറ്റു വിവരങ്ങളൊന്നും പങ്കുവച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഡല്‍ഹിയില്‍ പോകുന്നെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. അതിനപ്പുറം മറ്റൊന്നും എന്നോടു പറഞ്ഞിരുന്നില്ല. കോവിഡിനു മുന്‍പ് ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്നതിനാല്‍ ഡല്‍ഹി യാത്രയെപ്പറ്റി കൂടുതലൊന്നും ഞാന്‍ ചോദിച്ചതുമില്ല. വീടിനുള്ളില്‍ വച്ചും മകള്‍ വിഡിയോകള്‍ ചിത്രീകരിക്കാറുണ്ടായിരുന്നു. അതിനാല്‍ സംശയമൊന്നും തോന്നിയില്ല’, ഹരിഷ് മല്‍ഹോത്ര വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു. പാക്കിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ കഴിഞ്ഞയാഴ്ചയാണ് ഹരിയാന സ്വദേശിയായ ജ്യോതി മല്‍ഹോത്ര അറസ്റ്റിലായത്. പഹല്‍ഗാം ഭീകരാക്രമണത്തിനു മുന്‍പ് ജ്യോതി പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചതായി ഹരിയാന പൊലീസ് സ്ഥിരീകരിച്ചിരുന്നു. പാക്കിസ്ഥാന്‍ യാത്രയ്ക്കിടെ ജ്യോതി പാക്ക് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതരെ കണ്ടിരുന്നെന്നും പൊലീസ് പറഞ്ഞു.…

    Read More »
  • Breaking News

    യുദ്ധം നടക്കുമ്പോള്‍ മാതാപിതാക്കള്‍ പാക് അധീന കശ്മീരില്‍; എന്തു ചെയ്യണമെന്ന് അറിയാതെ ഭ്രാന്തു പിടിച്ചു; പലരോടും ചോദിച്ചിട്ടും വ്യക്തമായ മറുപടിയുണ്ടായില്ല; അവര്‍ വീട്ടിലെത്തിയത് ഭാഗ്യംകൊണ്ട്: ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് ക്രിക്കറ്റ് താരം മൊയീന്‍ അലി

    ബംഗളുരു: ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് മാതാപിതാക്കള്‍ പാക് അധിനിവേശ കശ്മീരിലാണെന്നു വെളിപ്പെടുത്തി മുന്‍ ഇംഗ്ലീഷ് ഓള്‍ റൗണ്ടറും കൊല്‍ക്കത്ത ടീമംഗവുമായ മൊയീന്‍ അലി. ഭീകരക്യാമ്പുകളെ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷനുകള്‍ നടത്തുമ്പോഴായിരുന്നു മാതാപിതാക്കള്‍ കുടുങ്ങിയത്. മാതാപിതാക്കള്‍ നാട്ടിലേക്ക് മടങ്ങിയതില്‍ സന്തോഷമുണ്ടെന്നും അങ്ങേയറ്റം ഭ്രാന്തമായ അവസ്ഥയിലായിരുന്നു അപ്പോഴെന്നും അലി പറഞ്ഞു. ‘എന്റെ മാതാപിതാക്കള്‍ ആ സമയത്ത് കശ്മീരിലായിരുന്നു. ആക്രമണം നടന്ന സ്ഥലത്തുനിന്ന് ഒരുമണിക്കൂര്‍ മാത്രം ദൂരത്തില്‍. അതിനാല്‍ അങ്ങേയറ്റം ആശങ്കയിലായിരുന്നു. എന്നാല്‍, അന്നൊരു വിമാനം ചാര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞു. അവര്‍ക്കു പുറത്തുകടക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. പക്ഷേ, അന്നുണ്ടായ ആശങ്കകള്‍ക്ക് അതിരില്ലായിരുന്നെന്നും’ ഒരു പോഡ്കാസ്റ്റില്‍ പറഞ്ഞു. ‘ഭ്രാന്ത് പിടിച്ച സമയമായിരുന്നു. യുദ്ധം ശരിക്കും ആരംഭിക്കുന്നതിനു മുമ്പ് കശ്മീരില്‍ ആക്രമണങ്ങള്‍ ആരംഭിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം വഷളായി. പെട്ടെന്നു യുദ്ധത്തിന്റെ നടുവിലായതുപോലെ തോന്നി. എന്നാല്‍, മിസൈല്‍ പതിക്കുന്ന ശബ്ദങ്ങളൊന്നും കേട്ടില്ല. പെട്ടെന്നു രാജ്യത്തുനിന്നു പുറത്തു കടക്കാനും വീട്ടില്‍ സുഖമായി തിരിച്ചെത്തിയെന്നും ആളുകളെ അറിയിക്കാന്‍ കഴിഞ്ഞു’- അദ്ദേഹം പറഞ്ഞു. യുദ്ധത്തെക്കുറിച്ചു…

    Read More »
  • Crime

    ഭാര്യയെ മര്‍ദിച്ചതിന്റെ വൈരാഗ്യം, യുവാവിനെ കൊന്ന് വനത്തില്‍ തള്ളി; കീഴടങ്ങാനെത്തിയപ്പോള്‍ അറസ്റ്റില്‍

    കൊല്ലം: യുവാവിനെ കൊലപ്പെടുത്തി വനത്തില്‍ തള്ളിയ സംഭവത്തില്‍ ഒന്നാംപ്രതിയും അറസ്റ്റില്‍. കറവൂര്‍ തൊടീക്കണ്ടം അനില്‍ഭവനില്‍ അനില്‍കുമാറാണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്. പുനലൂര്‍ കോടതിയില്‍ കീഴടങ്ങാനായി അഭിഭാഷകനുമൊത്ത് എത്തിയപ്പോഴായിരുന്നു അറസ്റ്റ്. കേസിലെ രണ്ടാംപ്രതി കറവൂര്‍ ചണ്ണയ്ക്കാമണ്‍ കിഴക്കേക്കരവീട്ടില്‍ ഷാജഹാനെ (റഹ്‌മാന്‍ ഷാജി) നേരത്തേ പിടികൂടിയിരുന്നു. പിറവന്തൂര്‍ തൊടീക്കണ്ടം ഓലപ്പാറ പുത്തന്‍വീട്ടില്‍ രജി(ഓമനക്കുട്ടന്‍-36)യുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇവര്‍ പിടിയിലായത്. കൊല്ലപ്പെട്ട രജി, അനില്‍കുമാറിന്റെ ഭാര്യയെ മര്‍ദിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 10-ന് രാത്രി വാഴത്തോട്ടത്തില്‍ കാവലിനായി പോയ രജിയെ ഇരുവരും ചേര്‍ന്ന് മര്‍ദിച്ചു കൊലപ്പെടുത്തി പെരുന്തോയില്‍ തലപ്പാക്കെട്ട് ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നു. രണ്ടുദിവസത്തിനുശേഷമാണ് ജീര്‍ണിച്ച മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്.

    Read More »
  • Crime

    ബജ്‌റംഗ് ദള്‍ നേതാവിന്റെ കൊലപാതകം; പ്രതി നൗഷാദിനെ ജയിലിനുള്ളില്‍ അപായപ്പെടുത്താന്‍ ശ്രമം

    ബെംഗളൂരു: മംഗലാപുരത്ത് ബജ്‌റംഗ് ദള്‍ നേതാവ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ ജയിലില്‍ വെച്ച് അപായപ്പെടുത്താന്‍ ശ്രമം. മംഗലാപുരം സബ് ജയിലില്‍ വെച്ചാണ് പ്രതി നൗഷാദിനെ അപായപ്പെടുത്താന്‍ ശ്രമം ഉണ്ടായത്. ചോട്ടെ നൗഷാദ് എന്ന ഇയാള്‍ ബജ്‌റംഗ് ദള്‍ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിലെ പ്രധാന പ്രതികളില്‍ ഒരാളാണ്. കൊലപാതകം നടത്തിയ പ്രതിക്ക് എല്ലാ സഹായവും ചെയ്തു നല്‍കിയത് നൗഷാദാണ്. ഇയാളുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിന് പിന്നാലെ മൈസൂര്‍ ജയിലിലേക്ക് മാറ്റുന്നതിന് മുന്നോടിയായാണ് സബ് ജയിലിലേക്ക് എത്തിച്ചത്. ഇതിനിടെ ചിലര്‍ നൗഷാദിനെ കല്ലെറിയാന്‍ ആരംഭിക്കുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ജയിലധികൃതര്‍ ഉടന്‍ തന്നെ ഇടപെട്ടു. നൗഷാദിന് പരിക്കുകകളില്ല. മെയ് ഒന്നിനാണ് ബജ്‌റംഗ് ദള്‍ നേതാവ് സുഹാസ് ഷെട്ടി കൊല്ലപ്പെട്ടത്. ഫാസില്‍ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായിരുന്നു സുഹാസ് ഷെട്ടി. മംഗളൂരു ബാജ്പേ കിന്നി പടവു എന്ന സ്ഥലത്ത് വെച്ചാണ് സുഹാസ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി വെട്ടേറ്റ സുഹാസ് ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. മംഗളുരു…

    Read More »
Back to top button
error: