CrimeNEWS

ആദ്യം ലക്ഷ്യമിട്ടത് പിതാവിനെ; കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കോഴിക്കോട്: കൊടുവള്ളിയില്‍ അനൂസ് റോഷന്‍ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ സംഘം എത്തിയത് രണ്ട് വാഹനത്തിലാണെന്ന് അനൂസ് റോഷന്റെ അമ്മ ജമീല പറഞ്ഞു. പ്രതികള്‍ മുഖം മൂടിയിരുന്നുവെന്നും ആദ്യം അനൂസിന്റെ ഉപ്പയെ തട്ടിക്കൊണ്ടുപോകാനാണ് സംഘം ശ്രമിച്ചതെന്നും ജമീല വ്യക്തമാക്കി.

ഉപ്പയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് തടയാന്‍ ശ്രമിക്കവെയാണ് അനൂസിന് നേരെ തിരിഞ്ഞതെന്നും അവര്‍ പറഞ്ഞു. തട്ടിക്കൊണ്ടുപോകലിന് പിറകില്‍ കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ്. മൂന്ന് പേര്‍ക്കായി അനൂസിന്റെ സഹോദരന്‍ പണം നല്‍കാന്‍ ഉണ്ടെന്നും ഒരാള്‍ക്ക് 35 ലക്ഷം കൊടുക്കാനുണ്ടെന്നും ജമീല പറഞ്ഞു.

Signature-ad

കൊടുവള്ളി കിഴക്കോത്ത് സ്വദേശി റഷീദിന്റെ മകന്‍ അനൂസ് റോഷനെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്ന് വൈകീട്ട് നാല് മണിയോടെ ആയുധങ്ങളുായി കാറിലെത്തിയ സംഘം വീട്ടില്‍ നിന്നുമാണ് യുവാവിനെ തട്ടിക്കൊണ്ട് പോയത്. ഇവരുടെ കയ്യില്‍ നിന്നും ഒരു കത്തി വീട്ടുമുറ്റത്ത് വീണിട്ടുണ്ട്.

‘KL 65 L 8306’ എന്ന നമ്പറിലുള്ള കാറിലാണ് പ്രതികള്‍ കടന്നത്. അനൂസ് റോഷന്റെ സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്താണ്. കാറില്‍ പ്രതികള്‍ പോകുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ആദ്യം ഈ സംഘം വൈകുന്നേരം വീട്ടിലെത്തി ബെല്ലടിച്ചു. ആ സമയത്ത് അനൂസിന്റെ പിതാവ് പുറത്തേക്ക് ഇറങ്ങി. സംഘത്തിലെ രണ്ട് പേര്‍ മുന്‍പ് വീട്ടില്‍ വന്നിട്ടുണ്ടെന്നും വീട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ കൊടുവള്ളി പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Back to top button
error: