CrimeNEWS

ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി, ടോര്‍ച്ച് കൊണ്ട് തലയ്ക്കടിച്ചു! കുഞ്ഞിനെ കൊലപ്പെടുത്താന്‍ സന്ധ്യ നേരത്തെയും ശ്രമിച്ചു

എറണാകുളം: തിരുവാങ്കുളത്ത് മൂന്നരവയസ്സുകാരി കല്യാണിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സന്ധ്യ നേരത്തെയും കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി അയല്‍വാസിയും ബന്ധുവുമായ അശോകന്‍. ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയാണ് കൊല്ലാന്‍ ശ്രമിച്ചത്. മുതിര്‍ന്ന കുട്ടി അന്ന് ബഹളം വച്ചതോടെയാണ് ശ്രമം പരാജയപ്പെട്ടത്. ഇതിനുപിന്നാലെ പൊലീസ് ഇടപെട്ട് സന്ധ്യയെ കൗണ്‍സിലിങ്ങിന് വിധേയ ആക്കിയിരുന്നുവെന്നും അശോകന്‍ പറഞ്ഞു.

”സന്ധ്യ അധികം ആരോടും മിണ്ടുന്ന ഒരാളായിരുന്നില്ല. കുട്ടികളെ ടോര്‍ച്ച് കൊണ്ട് തലയ്ക്കടിച്ചിട്ടുണ്ട്. ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി ഇളയ കുഞ്ഞിനെ നേരത്തെയും കൊല്ലാന്‍ ശ്രമിച്ചു. അന്ന് ഒച്ചയുണ്ടാക്കിയത് മൂത്ത കൊച്ചാണ്. സുഭാഷിന്റെ അമ്മ ഇതു കണ്ട് പേടിച്ചുവിറച്ച് സന്ധ്യയെയും കുഞ്ഞുങ്ങളെയും വീട്ടില്‍ കൊണ്ടാക്കി. അന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അവര്‍ കൗണ്‍സിലിങ്ങിനു വിട്ടു. മാനസിക ബുദ്ധിമുട്ട് ഉണ്ടെന്ന് തോന്നിയിട്ടില്ല. സന്ധ്യയുടെ സഹോദരിയുടെയും അമ്മയുടെയും പെരുമാറ്റത്തില്‍ സംശയമുണ്ട്” അശോകന്‍ പറഞ്ഞു.

Signature-ad

കുഞ്ഞിനെ നേരത്തെയും സന്ധ്യ ഉപദ്രവിച്ചിരുന്നുവെന്ന് ഭര്‍ത്താവ് സുഭാഷ് പറഞ്ഞു. ചേച്ചിയും അമ്മയും പറയുന്നതേ സന്ധ്യ കേള്‍ക്കുകയുള്ളൂ. ഇന്നലത്തെ സംഭവവും അവര്‍ക്ക് അറിയാമായിരിക്കാമെന്നും സുഭാഷ് പറഞ്ഞു.

Back to top button
error: