Month: May 2025
-
Breaking News
അമ്മയ്ക്കൊപ്പം ബസിൽ യാത്ര ചെയ്യവേ മൂന്നു വയസുകാരിയെ കാണാതായി
കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് 3 വയസുകാരിയെ കാണാനില്ലെന്ന് പരാതി. തിരുവാങ്കുളത്ത് നിന്നും ആലുവ ഭാഗത്തേക്ക് അമ്മയുടെ ഒപ്പം യാത്ര ചെയ്ത മറ്റക്കുഴി സ്വദേശിയായ കുട്ടിയെയാണ് കാണാതായത്. കല്യാണി എന്നാണ് കുട്ടിയുടെ പേര്. ഇന്ന് വൈകുന്നേരത്തോടെയാണ് കുട്ടിയെ കാണാതായത്. കുട്ടി അങ്കനവാടി വിട്ടുവന്ന ശേഷമാണ് അമ്മയ്ക്കൊപ്പം യാത്ര ചെയ്തത്. യാത്രക്കിടെ ബസിൽ നിന്നാണ് കുട്ടിയെ കാണാതായെന്നാണ് വിവരം. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. സിസിടിവി ഉൾപ്പെടെ പേലീസ് പരിശോധിച്ചുവരികയാണ്. റെയിൽ വേ സ്റ്റേഷനുകളിലും പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്.
Read More » -
Breaking News
ഇന്ത്യയിൽതന്നെ 140 കോടി ജനങ്ങളുണ്ട്, ലോകത്തുള്ള എല്ലാ അഭയാർഥികൾക്കും അഭയം നൽകാൻ ഇന്ത്യ ധർമ്മശാലയല്ല- സുപ്രീം കോടതി
ന്യൂഡൽഹി: ലോകത്തുള്ള എല്ലാ അഭയാർഥികൾക്കും അഭയം നൽകാൻ ഇന്ത്യ ഒരു ധർമ്മശാലയല്ലെന്ന് സുപ്രീം കോടതി. തന്റെ കുടുംബം ഇന്ത്യയിലാണെന്നും തനിക്ക്ഇന്ത്യയിൽ അഭയാർഥിത്വം നൽകണമെന്നും ആവശ്യപ്പെട്ട് ശ്രീലങ്കയിൽ നിന്നുള്ള തമിഴ് പൗരൻ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. 140 കോടി ജനങ്ങൾ ഇന്ത്യയിൽ ഉണ്ടെന്നും വിദേശത്ത് നിന്ന് അഭയാർഥികളാകാൻ എത്തുന്നവർക്കെല്ലാം അഭയം നൽകാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, കെ. വിനോദ് ചന്ദ്രൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്. അതേസമയം നിരോധിത സംഘടനയായ എൽടിടിഇയുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ച് 2015 ൽ അറസ്റ്റിലായ ശ്രീലങ്കയിൽ നിന്നുള്ള തമിഴ് പൗരന്റെ ഹർജിയാണ് സുപ്രീം കോടതിയുടെ വിധി. യുഎപിഎ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ 2018 ൽ വിചാരണക്കോടതി 10 വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് 2022 ൽ മദ്രാസ് ഹൈക്കോടതി ഈ ശിക്ഷ ഏഴ് വർഷമായി വെട്ടിക്കുറച്ചു. എന്നാൽ ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഉടൻ…
Read More » -
Crime
വാട്സ്ആപ്പ് ഗ്രൂപ്പിലെ അശ്ലീല പരാമര്‍ശം; മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പ്രസ്‌ക്ലബ് ഭാരവാഹിയടക്കം 4 മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ആലപ്പുഴ: സമൂഹമാധ്യമങ്ങളിലൂടെ തന്നെ അവഹേളിച്ചെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ആലപ്പുഴ സ്വദേശിനിയായ മാധ്യമപ്രവര്‍ത്തക ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് ആലപ്പുഴ നോര്‍ത്ത് പൊലീസ് നാല് പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. റോയ് കൊട്ടാരച്ചിറ, ബിനീഷ് പുന്നപ്ര, സജിത്ത്, മനോജ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കേസിലെ ഒന്നാം പ്രതി റോയ് കൊട്ടാരച്ചിറ ആലപ്പുഴ പ്രസ്സ് ക്ലബ് പ്രസിഡന്റും, രണ്ടും മൂന്നും പ്രതികളായ ബിനീഷ് പുന്നപ്ര, സജിത്ത് എന്നിവര്‍ പ്രസ്സ് ക്ലബ് അംഗങ്ങളുമാണ്. മൂന്നാം പ്രതിയായ സജിത്തിന്റെ ഡ്രൈവറാണ് നാലാം പ്രതി മനോജ് കുമാര്‍. പ്രസ് ക്ലബ് ആലപ്പുഴ, കെയുഡബ്ള്യുജെ ആലപ്പുഴ, ആലപ്പുഴ മാപ്രാസ് എന്നീ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ അധിക്ഷേപം നടത്തിയതായാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതി. പരാതിക്കാരിയും ഒന്ന് മുതല്‍ 3 വരെയുള്ള പ്രതികളും എല്ലാ വാട്‌സാപ്പ് ഗ്രൂപ്പുകളിലും നാലാം പ്രതി ആലപ്പുഴ മാപ്രാസ് എന്ന ഗ്രൂപ്പിലും അംഗമാണ്. വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രതികള്‍ പല തവണ നടത്തിയ അധിക്ഷേപം തനിക്ക് മാനസിക വിഷമം ഉണ്ടാക്കിയതായാണ് പരാതി.താന്‍…
Read More » -
Crime
കാമുകനുമായി ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി; ബലാത്സംഗമെന്ന് വരുത്താന്‍ നഗ്‌നയാക്കി…
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ചിന്‍ഹാട്ടില്‍ മാതാവിനെ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയ 15 വയസ്സുകാരിയായ മകളും 17കാരനായ കാമുകനും പിടിയില്‍. ലഖ്‌നൗവിലെ ചിന്‍ഹാട്ട് സ്വദേശി ഉഷാ സിങ് (40) ആണ് കൊല്ലപ്പെട്ടത്. ഉഷയെ കൊലപ്പെടുത്തിയ ശേഷം അന്വേഷണം വഴിതെറ്റിക്കാനും ഇരുവരും ശ്രമിച്ചു. ലൈംഗികാതിക്രമത്തിനും മോഷണശ്രമത്തിനുമിടെയാണ് കൊല്ലപ്പെട്ടെന്ന് വരുത്തിതീര്‍ക്കാനും പ്രതികള്‍ തെളിവുണ്ടാക്കി. എന്നാല്‍, നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് മകളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നര മണിയോട് കൂടിയാണ് 40കാരിയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 15കാരിയായ മകളും 17കാരനും ചേര്‍ന്ന് ആദ്യം ഉഷയുടെ കഴുത്തില്‍ ഷാളിട്ട് മുറുക്കുകയായിരുന്നു. പിന്നീട് ഗ്ലാസുപയോഗിച്ച് കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. രക്തം വാര്‍ന്നാണ് ഉഷ മരിച്ചത്. പിന്നീട് ബലാത്സംഗം ചെയ്തതായി തോന്നിപ്പിക്കാന്‍ വേണ്ടി ഉഷയെ ഇരുവരും ചേര്‍ന്ന് നഗ്‌നയാക്കി. കൊലപാതകത്തിന് ശേഷം ഇരുവരും ബാംഗ്ലൂരിലേക്ക് രക്ഷപ്പെടാന്‍ പദ്ധതിയിട്ടതായും പൊലീസ് പറയുന്നു. അഞ്ജാതര്‍ വീട്ടിലെത്തി അമ്മയെ കൊലപ്പെടുത്തിയ ശേഷം ഓടി രക്ഷപ്പെട്ടു…
Read More » -
Breaking News
അഡ്വ: ശ്യാമിലിയെ മർദിച്ചിട്ടില്ലെന്നാണോ താങ്കൾ പറയുന്നത്- മാധ്യമപ്രവർത്തകർ!! അതിൽ എന്താണു സംശയം, എനിക്കെതിരെ പ്രവർത്തിച്ച പ്രമുഖർ ഉൾപ്പെടെ ഒരാളെയും വെറുതേ വിടില്ല- ബെയ്‌ലിൻ ദാസ്
തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ താൻ നിരപരാധി ആണെന്നും ചെയ്യാത്ത തെറ്റ് താനെന്തിനാണ് കുറ്റം ഏൽക്കുന്നതെന്നും ജാമ്യം ലഭിച്ച അഭിഭാഷകൻ ബെയ്‌ലിൻ ദാസ്. അഡ്വ: ശ്യാമിലിയെ മർദിച്ചിട്ടില്ലെന്നാണോ താങ്കൾ പറയുന്നത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതിൽ എന്താണു സംശയം എന്നു ശബ്ദമുയർത്തി ബെയ്‌ലിൻ മറുപടിയും നൽകി. തനിക്കെതിരെ പ്രവർത്തിച്ച പ്രമുഖർ ഉൾപ്പെടെ ഒരാളെയും വെറുതേ വിടില്ലെന്നും ബെയ്‌ലിൻ പറഞ്ഞു. തനിക്കു ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നതെന്നും വിഷയത്തിൽ കൂടുതൽ സംസാരിക്കുന്നത് തനിക്കു തന്നെ ദോഷമാകുമെന്നും ബെയ്‌ലിൻ പറഞ്ഞു. ബെയ്‌ലിൻ ദാസ് പറഞ്ഞതിങ്ങനെ- ജാമ്യം ലഭിച്ചതുകൊണ്ട് എന്തും വിളിച്ചുപറയാൻ കഴിയില്ല. കോടതിയെ അനുസരിച്ചേ പറ്റൂ. കോടതിയുടെ അനുവാദമില്ലാതെ വാ തുറക്കാൻ കഴിയില്ല. മുകളിൽ എല്ലാം കണ്ടുകൊണ്ട് ഒരാൾ ഇരിക്കുന്നുണ്ട്. അദ്ദേഹത്തിന് എല്ലാം അറിയാം. എന്റെ നിരപരാധിത്വം തെളിയിക്കും. അതിൽ എന്താണു സംശയം. അതിന്റെ പുറകിൽ പ്രവർത്തിച്ച പ്രമുഖർ ഉൾപ്പെടെ ആരായാലും എല്ലാവരും പുറത്തുവരും. ആരെയും വെറുതേവിടില്ല. അതേസമയം ബാർ അസോസിയേഷൻ സംരക്ഷിക്കുന്നു…
Read More » -
Kerala
കാട്ടാന ആക്രമണം: പാലക്കാട് ടാപ്പിങ് തൊഴിലാളി മരിച്ചു
പാലക്കാട്: എടത്തുനാട്ടുകരയില്‍ ജനവാസമേഖലയോട് ചേര്‍ന്നുള്ള വനത്തിനുള്ളില്‍ ടാപ്പിങ് തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാനയുടെ ആക്രമണം മൂലമാണ് മരണം സംഭവിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. കോട്ടപ്പള്ളി സ്വദേശിയായ ഉമ്മര്‍ വാല്‍പ്പറമ്പന്‍ (65)ആണ് കൊല്ലപ്പെട്ടത്. പ്രദേശത്തുള്ള റബര്‍ തോട്ടത്തില്‍ രാവിലെ ജോലിയ്ക്ക് പോയതാണ് ഉമ്മര്‍. അതിനുശേഷം ഇയാളെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വനത്തിനോട് ചേര്‍ന്ന പ്രദേശത്ത് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. എപ്പോഴാണ് സംഭവം നടന്നതെന്ന കാര്യത്തിലും വ്യക്തതയില്ല. ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഥിരമായി ആനയിറങ്ങുന്ന മേഖലയാണിത്. വെള്ളിയാഴ്ച എടത്തനാട്ടുകര ഇടമലയില്‍ ജനവാസ മേഖലയിലേയ്ക്ക് കാട്ടാനകളെത്തിയിരുന്നു.
Read More » -
Crime
പേരാമ്പ്രയില്‍ വിവാഹവീട്ടില്‍ വന്‍കവര്‍ച്ച; പണമടങ്ങിയ പെട്ടി കുത്തിത്തുറന്ന് മോഷണം, 10 ലക്ഷം നഷ്ടപ്പെട്ടു
കോഴിക്കോട്: പേരാമ്പ്രയില്‍ വിവാഹവീട്ടില്‍ വന്‍കവര്‍ച്ച. പൈതോത്ത് സദാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. സദാനന്ദന്റെ മകളുടെ വിവാഹത്തിന് സമ്മാനമായി ലഭിച്ച പത്ത് ലക്ഷത്തിലധികം രൂപ മോഷണം പോയെന്നാണ് കണക്കുകൂട്ടല്‍. ഞായറാഴ്ചയായിരുന്നു സദാനന്ദന്റെ മകളുടെ വിവാഹം. വിവാഹസല്‍ക്കാരത്തിന് അതിഥികളായി എത്തിയവര്‍ വിവാഹസമ്മാനമായി നല്‍കിയ പണമാണ് മോഷ്ടാവ് കവര്‍ന്നത്. രാത്രി പണമടങ്ങിയ പെട്ടി വീട്ടിലെ ഒരു മുറിയില്‍ വെച്ച് പൂട്ടിയിരുന്നു. വാതില്‍ കുത്തിത്തുറന്ന് അകത്തുകയറിയ കള്ളന്‍ പെട്ടി പൊളിച്ച് പണം കവരുകയായിരുന്നു. പെട്ടി വീടിനുസമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോ?ഗമിക്കുകയാണ്. വിവാഹവീട് ലക്ഷ്യമാക്കി നേരത്തെ തയ്യാറാക്കിയ മോഷണപദ്ധതി നടപ്പിലാക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.
Read More »


