CrimeNEWS

പ്രണയംനടിച്ച് വിളിച്ചുവരുത്തി, യുവാവിന്റെ മാലയും ഫോണും കവര്‍ന്നു; ദമ്പതികളും സുഹൃത്തും അറസ്റ്റില്‍

ആലപ്പുഴ: പ്രണയംനടിച്ച് വിളിച്ചുവരുത്തി യുവാവിന്റെ ഒന്നരപ്പവന്‍ മാലയും മൊബൈല്‍ഫോണും അപഹരിച്ച കേസില്‍ യുവതിയെയും ഭര്‍ത്താവിനെയും സുഹൃത്തിനെയും പോലീസ് പിടികൂടി. ഇവരെ കോടതി റിമാന്‍ഡുചെയ്തു.

എരമല്ലൂര്‍ ചാപ്രക്കളം വീട്ടില്‍ നിധിന്‍, ഭാര്യ അനാമിക, നിധിന്റെ സുഹൃത്ത് സുനില്‍കുമാര്‍ എന്നിവരെയാണ് കുത്തിയതോട് പോലീസ് ഇന്‍സ്പെക്ടര്‍ അജയ് മോഹന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയത്.

Signature-ad

എറണാകുളം ജനറല്‍ ആശുപത്രിയില്‍വെച്ചാണ് തൈക്കാട്ടുശ്ശേരി സ്വദേശിയെ അനാമിക പരിചയപ്പെടുന്നത്. കഴിഞ്ഞദിവസം രാത്രി എട്ടരയ്ക്ക് ചമ്മനാട് അയ്യപ്പക്ഷേത്രത്തിനുസമീപം യുവാവിനെ വിളിച്ചുവരുത്തി പ്രതികള്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും മാലയും ഫോണും തട്ടിയെടുക്കുകയുമായിരുന്നു. പിറ്റേദിവസം മാല ചേര്‍ത്തലയിലെ ഒരു ജൂവലറിയില്‍ വിറ്റതായി പ്രതികള്‍ സമ്മതിച്ചു.

 

Back to top button
error: