Month: April 2025
-
Crime
പട്ടാപ്പകൽ യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം, മദ്യപിച്ചെത്തി ശല്യപ്പെടുത്തുന്നു എന്ന് പരാതി നൽകിയതാണ് കാരണം; യുവതി അതീവ ഗുരുതരാവസ്ഥയിൽ
കാസർകോട്: മദ്യപിച്ചെത്തി ശല്യംചെയ്യുന്നതായി പരാതി നൽകിയ കാരണത്താൽ തൊട്ടടുത്ത കടക്കാരൻ യുവതിയുടെ ദേഹത്തു തിന്നർ ഒഴിച്ച് തീകൊളുത്തി. ബേഡഡുക്ക മണ്ണെടുക്കത്തെ വാടകക്കെട്ടിടത്തിൽ പലചരക്കുകട നടത്തുന്ന സി.രമിതയെ (32) അതേ കെട്ടിടത്തിൽ കട നടത്തിയിരുന്ന തമിഴ്നാട് സ്വദേശി രാമാമൃതമാണ് (57) ആക്രമിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 4 മണിയോടെ ആണു സംഭവം. മദ്യപിച്ചെത്തിയ പ്രതി രമിതയുടെ ദേഹത്ത് ഫർണിച്ചർ ജോലിക്ക് ഉപയോഗിക്കുന്ന തിന്നർ ഒഴിച്ചശേഷം കരുതിയ പന്തത്തിനു തീകൊളുത്തി എറിയുകയായിരുന്നു. കെട്ടിടത്തിനു തീപിടിച്ചതാണെന്നു കരുതി ഓടിയെത്തിയ സമീപവാസികളും സ്വകാര്യ ബസ് ജീവനക്കാരുമാണു രക്ഷാപ്രവർത്തനം നടത്തിയത്. ബേഡകം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. രമിതയെ അതീവഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിക്കൊപ്പമുണ്ടായിരുന്ന 8 വയസ്സുള്ള മകനും മകന്റെ സഹപാഠിയും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കടയ്ക്കു മുന്നിൽ നിർത്തിയിട്ട ബസിൽ കയറി കടക്കാൻ ശ്രമിച്ചെങ്കിലും ജീവനക്കാർ ബസ് സ്റ്റേഷനിലെത്തിച്ച് പ്രതിയെ പൊലീസിനു കൈമാറി. രമിതയുടെ കടയുടെ തൊട്ടടുത്ത മുറിയിൽ പ്രതി ഫർണിച്ചർ കട നടത്തിയിരുന്നു. മദ്യപിച്ചെത്തി ശല്യംചെയ്യുന്നു…
Read More » -
Breaking News
കെഞ്ചിപ്പറഞ്ഞിട്ടും കേട്ടില്ല; നികുതി ചുമത്തരുതെന്ന ഇലോണ്‍ മസ്‌കിന്റെ ആവശ്യം ട്രംപ് നിഷ്‌കരുണം തള്ളി; ചൈനയോടു മുട്ടരുതെന്നു പറഞ്ഞിട്ടും കേട്ടില്ല; ഇരുവര്‍ക്കുമിടയില്‍ വിള്ളല്‍? ഡോജ് പദവി ഒഴിയും; മക്‌സിനു നഷ്ടം 130 ബില്യണ്‍ ഡോളര്‍! അതിസമ്പന്നര്‍ക്കും അതൃപ്തി
ന്യൂയോര്‍ക്ക്: ലോകമെമ്പാടും വന്‍ പ്രതിഷേധത്തിന് ഇടയാക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നികുതി നയം നടപ്പാക്കരുതെന്നു ഇലോണ്‍ മസ്‌ക് ആവശ്യപ്പെട്ടിരുന്നെന്നു റിപ്പോര്‍ട്ട്. ട്രംപിനോടു നേരിട്ടും അദ്ദേഹത്തിന്റെ അടുത്തയാളുകള്‍വഴിയും മസ്‌ക് ഇക്കാര്യം ആവശ്യപ്പെട്ടിട്ടും ട്രംപ് ചെവിക്കൊണ്ടില്ലെന്നും ഇരുവര്‍ക്കുമിടയിലെ അടുപ്പത്തില്‍ വിള്ളലുണ്ടാക്കിയെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ലോകത്തെ മുന്‍നിര കമ്പനികളുടെ ഉടമയായ ഇലോണ്‍ മസ്‌ക്, ട്രംപ് സര്‍ക്കാരിന്റെ കാര്യക്ഷമതാ വകുപ്പിന്റെ മേധാവികൂടിയാണ്. ലോകത്തെ ഏറ്റവും ധനികനായ വ്യക്തിയെന്ന നിലയില്‍ ഫ്രീമാര്‍ക്കറ്റിന്റെ ഏറ്റവും വലിയ വക്താവാണ് മസ്‌ക്. എന്നാല്‍, കഴിഞ്ഞയാഴ്ച്ച നികുതി പരിഷ്‌കരണം നടപ്പാക്കരുതെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തീരുമാനത്തില്‍നിന്ന് ഇളകിയില്ല. പത്തുശതമാനം അടിസ്ഥാന നികുതിയും ഓരോ രാജ്യത്തിന് അനുസരിച്ച് അധിക നികുതിയുമാണ് അമേരിക്കയിലേക്കുള്ള ഇറക്കുമതിക്കു ചുമത്തുന്നത്. മസ്‌കിന്റെ മുന്നറിയിപ്പ് അവഗണിച്ചാണു ചൈനീസ് ഇറക്കുമതിക്ക് 50 ശതമാനം അധിക നികുതി ചുമത്തിയത്. നേരിട്ടുള്ള അഭ്യര്‍ഥനയ്ക്കു പുറമേ, ജോ ലോണ്‍സ്‌ഡെയ്ല്‍ അടക്കമുള്ള വമ്പന്‍ നിക്ഷേപകന്‍മാര്‍ മുഖേന ട്രംപിന്റെ അടുത്തയാളായ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, ട്രഷറി സെക്രട്ടറി…
Read More » -
Breaking News
വീണയ്ക്കും സിഎംആര്‍എല്ലിനും ഇന്നു നിര്‍ണായകം; എസ്എഫ്‌ഐഒ, ഇഡി അന്വേഷണങ്ങള്‍ വിലക്കണമെന്ന ഹര്‍ജി പരിഗണിക്കും; കമ്പനിക്കുവേണ്ടി ഹാജരാകുന്നത് മുന്‍ കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍; കോടതി നിര്‍ദേശം എസ്എഫ്‌ഐഒ ലംഘിച്ചെന്നും വാദം
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരേ എസ്എഫ്‌ഐഒയുടെ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഇന്നു ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും. കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിനും എസ്എഫ്‌ഐഒയ്ക്കും നോട്ടീസ് അയച്ച് ഹൈക്കോടതി, ഇന്നുച്ചയക്കു രണ്ടരയ്ക്കാണു വാദം കേള്‍ക്കുക. വീണയെയും സിഎംആര്‍എല്ലിനെയും സംബന്ധിച്ച നിര്‍ണായക ദിവസമാണ് ഇന്ന്. ഇതുമായി ബന്ധപ്പട്ടു പ്രധാന ഹര്‍ജി പരിഗണിക്കുമ്പോള്‍ എസ്എഫ്‌ഐഒ അന്വേഷണം തടയാതിരുന്ന അന്നത്തെ ജഡ്ജി സുബ്രഹ്‌മണ്യം പ്രസാദ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കരുതെന്നു വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നെന്നും എസ്എഫ്‌ഐഒ കോടതി ഉത്തരവ് ലംഘിച്ചെന്നുമാണു പ്രധാന വാദം. ഇഡി, എസ്എഫ്‌ഐഒ എന്നിവയുടെ അന്വേഷണം തടയണമെന്ന സിഎംആര്‍എല്ലിന്റെ ഹര്‍ജിയിലും ഇന്നു വാദം കേള്‍ക്കും. മുതിര്‍ന്ന അഭിഭാഷകനും മുന്‍ കോണ്‍ഗ്രസ് നേതാവുമായ കബില്‍ സിബലാണു സിഎംആര്‍എല്ലിനു വേണ്ടി ഹാജരാകുക. അതുകൊണ്ടുതന്നെ കോടതിയില്‍നിന്നു വരുന്ന പരാമര്‍ശങ്ങള്‍ കേസിനെ സംബന്ധിച്ചിടത്തോളം അതി നിര്‍ണായകമാകും. സിബലിനു പുറമേ, സിദ്ധര്‍ഥ് ലൂത്രയും സിഎംആര്‍എല്ലിനെ പ്രതിനിധീകരിക്കും. മാസപ്പടിയെന്നു മാധ്യമങ്ങള്‍ പേരിട്ട കേസില്‍ എസ്എഫ്‌ഐഒയുടെ അന്വേഷണം…
Read More » -
Breaking News
ബാറ്റിംഗിലെ മെല്ലെപ്പോക്കിനു പരിഹാരമായി; തകര്‍ത്തടിച്ചിട്ടും തകര്‍ന്നു ചെന്നൈ; മുന്നോട്ടുള്ള സാധ്യതകളും മങ്ങുന്നു; ബാറ്റിംഗിലും ക്യാപ്റ്റന്‍സിയിലും പരാജയമായി ഋതുരാജ്; പഞ്ചാബിന് സൂപ്പര്‍ വിജയം
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നാലാം തോല്‍വിയിലേക്കു തള്ളിവിട്ട് പഞ്ചാബ് കിങ്‌സ്. 18 റണ്‍സ് വിജയമാണ് പഞ്ചാബ് കിങ്‌സ് ഹോം ഗ്രൗണ്ടില്‍ സ്വന്തമാക്കിയത്. പഞ്ചാബ് ഉയര്‍ത്തിയ 219 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാന്‍ മാത്രമാണു സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ ഡെവോണ്‍ കോണ്‍വെ അര്‍ധ സെഞ്ചറി നേടിയെങ്കിലും ചെന്നൈയെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. 49 പന്തുകള്‍ നേരിട്ട ചെന്നൈ ഓപ്പണര്‍ 69 റണ്‍സെടുത്തു. 27 പന്തുകള്‍ നേരിട്ട ശിവം ദുബെ 42 റണ്‍സടിച്ചു പുറത്തായി. തകര്‍ത്തടിച്ച ധോണി 12 പന്തില്‍ 27 റണ്‍സെടുത്തു പുറത്തായി. https://x.com/i/status/1909633478041243948 ഓപ്പണിങ് വിക്കറ്റില്‍ 61 റണ്‍സിന്റെ കൂട്ടുകെട്ടാണ് കോണ്‍വെയും രചിന്‍ രവീന്ദ്രയും ചേര്‍ന്ന് അടിച്ചത്. 23 പന്തില്‍ 36 റണ്‍സെടുത്ത രചിനെ മാക്‌സ്‌വെല്ലിന്റെ പന്തില്‍ പഞ്ചാബ് കീപ്പര്‍ പ്രബ്‌സിമ്രന്‍ സ്റ്റംപ് ചെയ്തു പുറത്താക്കി. ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് ഒരു റണ്‍ മാത്രമാണു നേടിയത്. എന്നാല്‍…
Read More » -
Breaking News
ഫ്രൈഡേ ഫിലിം ഹൗസ് ഫിലിം ‘പടക്കളം’ മെയ് എട്ടിന് തീയറ്ററുകളിലേക്ക്
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു, വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന ചിത്രം പടക്കളം മെയ് എട്ടിന് പടക്കളം പ്രേഷകർക്ക് മുന്നിലെത്തും. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ എന്നിവരാണ്. ഇരുവരുടേയും വിവിധ പോസ്സിലുള്ള പോസ്റ്ററുകളോടെയാണ് റിലീസ് ഡേറ്റ് അനൗൺസ് ചെയ്തിരിക്കുന്നത്. അഭിനേതാക്കളെ നേരെയും തലകീഴായും പോസ്റ്ററിൽ കാണാം. ഈ പോസ്റ്ററിൻ്റെ പിന്നിലും ചില രഹസ്യങ്ങൾ ഒളിപ്പിച്ചിട്ടുണ്ടന്ന് വ്യക്തം. ചിത്രത്തിൻ്റെ കഥാപരമായ പുരോഗമനത്തിൽ ഇതിന് ഏറെ പ്രാധാന്യമുണ്ട്. ക്യാമ്പസിൻ്റെ പശ്ചാത്തലത്തിലൂടെ ഫാന്റസി ഹ്യൂമർ ത്രില്ലറായിട്ടാണ്ചിത്രത്തിൻ്റെ അവതരണം. ഷറഫുദ്ദീൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർക്കു പുറമേ സന്ദീപ് പ്രദീപ് (ഫാലിമി ഫെയിം) സാഫ് (വാഴ ഫെയിം) അരുൺ അജി കുമാർ(ലിറ്റിൽ ഹാർട്ട്സ് ഫെയിം) യൂട്യൂബറായ അരുൺപ്രദീപ്, നിരഞ്ജനാ അനൂപ്, പുജാമോഹൻ എന്നിവരും പ്രധാന താരങ്ങളാണ്. തിരക്കഥ – നിതിൻ സി ബാബു- മനുസ്വരാജ്. സംഗീതം – രാജേഷ് മുരുകേശൻ (പ്രേമം ഫെയിം), ഛായാഗ്രഹണം –…
Read More » -
പാലിയേക്കര ടോള്‍ പിരിവിനെ ന്യായീകരിച്ച് ദേശീയപാത അതോറിട്ടി; കരാര്‍ കമ്പനിയുടെ കഷ്ടപ്പാടുകള്‍ നിരത്തി ഹൈക്കോടതിയില്‍ മറുപടി; പിരിവു നിര്‍ത്തലാക്കുന്നത് ഭാവിയിലെ പദ്ധതികളെ ബാധിക്കും; ടോള്‍ പിരിവ് ന്യായമെന്നും വിശീദീകരണം
തൃശൂര്‍: മണ്ണുത്തി-ഇടപ്പള്ളി റോഡ് നിര്‍മാണത്തി കരാര്‍ കമ്പനിയുടെ കഷ്ടപ്പാടുകള്‍ നിരത്തി ദേശീയപാത അതോറിട്ടി. നിര്‍മാണത്തുകയും ന്യായമായ ലാഭവും കിട്ടിയതിനാല്‍ 2028 വരെ ടോള്‍ പിരിക്കാന്‍ കരാര്‍ നീട്ടിയ നടപടിക്കെതിരേ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണു വിശദീകരണം. കരാറും ടോള്‍ നിരക്കു വര്‍ധിപ്പിച്ച സര്‍ക്കുലറും റദ്ദാക്കണമെന്നും അറ്റകുറ്റപ്പണിയടക്കം പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയില്‍ വാദം കേട്ട കോടതി, കരാര്‍ കമ്പനിയോടും ദേശീയപാത അതോറിട്ടിയോടും ചെലവായ സംഖ്യയും പിരിച്ചെടുത്ത തുകയും ന്യായമായി ലഭിക്കേണ്ട ലാഭവും എത്രയെന്നു വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. രണ്ടുവട്ടം കേസ് പരിഗണിച്ചിട്ടും കരാര്‍ കമ്പനിയും അതോറിട്ടിയും മറുപടി നല്‍കാതിരുന്നതോടെ വാദം കേള്‍ക്കാതെ ഉത്തരവിടുമെന്നു കര്‍ശന മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ദേശീയപാത അതോറിട്ടിക്കുവേണ്ടി പ്രോജക്ട് ഡയറക്ടര്‍ കോടതിയില്‍ മറുപടി നല്‍കിയത്. 307 കോടിയാണു നിര്‍മാണച്ചെലവു പ്രതീക്ഷിച്ചത്. ടെന്‍ഡര്‍ വിളിക്കുന്ന സമയത്ത് ഇത് 312.54 ആയി ഉയര്‍ന്നു. നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റമടക്കം റോഡ് നിര്‍മാണം അവസാനിച്ചപ്പോള്‍ 723.15 കോടിയുടെ കണക്കാണു കരാര്‍…
Read More » -
Kerala
മകളെ പീഡിപ്പിച്ചു കൊന്ന പ്രതിയെ കൊന്ന കേസിലെ പ്രതി; ശങ്കരനാരായണന്‍ ഓര്‍മയായി
മലപ്പുറം: മഞ്ചേരിയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കൃഷ്ണപ്രിയയുടെ അച്ഛന്‍ മരിച്ചു. ചാരങ്കാവ് തെക്കെ വീട്ടില്‍ ശങ്കരനാരായണനാണ് മരിച്ചത്. 77 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മകളെ കൊലപ്പെടുത്തി കേസിലെ പ്രതിയെ വെടിവച്ചുകൊലപ്പെടുത്തിയ കേസില്‍ ശങ്കരനാരായണനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. 2001 ഫിബ്രവരി ഒന്‍പതിന് സ്‌കൂള്‍ വിട്ടുവരുന്ന വഴി കൃഷ്ണപ്രിയയെ അയല്‍വാസിയായ എളങ്കൂര്‍ ചാരങ്കാവ് കുന്നുമ്മല്‍ മുഹമ്മദ് കോയ (24) പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പിടിയിലായ പ്രതിയെ കോടതി ശിക്ഷിച്ചു. പക്ഷേ, ജാമ്യത്തിലിറങ്ങിയ പ്രതിയെ 2002 ജൂലായ് 27ന് കൃഷ്ണപ്രിയയുടെ പിതാവ് ശങ്കരനാരായണന്‍ വെടിവച്ചുകൊലപ്പെടുത്തി. മഞ്ചേരി സെഷന്‍സ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ടു പേരെയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചെങ്കിലും 2006 മെയ് മാസം തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി വെറുതെ വിട്ടു. മൃതശരീരം വീണ്ടെടുക്കുന്നതില്‍ പൊലീസിനു വീഴ്ച പറ്റി, ക്രിമിനല്‍ സ്വഭാവമുള്ള പ്രതിയ്ക്ക് മറ്റുശത്രുക്കളും ഉണ്ടാകുമെന്ന് കാണിച്ചാണ് കോടതി ശങ്കരനാരായണനെ വെറുതെ വിട്ടത്.
Read More » -
Breaking News
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘അപൂർവ്വ പുത്രന്മാർ’ കളർഫുൾ പോസ്റ്റർ പുറത്ത്
തിരുവനന്തപുരം: വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവേൻ എന്‍റർടെയ്ൻമെന്‍റ്സ് നിർമ്മിക്കുന്ന ‘അപൂർവ്വ പുത്രന്മാർ’ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഒരു ഫൺ ഫാമിലി എന്‍റർടെയ്നർ എന്ന സൂചന നൽകുന്ന ഏറെ രസകരമായ കളർഫുൾ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. രജിത് ആർ.എൽ, ശ്രീജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആരതി കൃഷ്ണയാണ്. ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് ശിവ അഞ്ചൽ, രജിത്ത് ആർ.എൽ, സജിത്ത് എസ് എന്നിവർ ചേർന്നാണ്. തെലുങ്കിൽ നിരവധി സിനിമകളിലൂടെ ശ്രദ്ധേയയായ പായൽ രാധാകൃഷ്ണ, കന്നഡയിലൂടെ അരങ്ങേറിയ അമൈര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. മലയാളത്തിൽ ഇവരുടെ ആദ്യ സിനിമ കൂടിയാണ് ‘അപൂർവ്വ പുത്രന്മാർ’. അശോകൻ, ധർമജൻ ബോൾഗാട്ടി, നിഷാന്ത് സാഗർ, ബാലാജി ശർമ്മ, സജിൻ ചെറുകയിൽ, ഐശ്വര്യ ബാബു, ജീമോൾ കെ. ജെയിംസ്, പൗളി വത്സൻ, മീനരാജ് പള്ളുരുത്തി തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിൽ ഒന്നിക്കുന്നത്.…
Read More »

