Breaking NewsMovie

ഫ്രൈഡേ ഫിലിം ഹൗസ് ഫിലിം ‘പടക്കളം’ മെയ് എട്ടിന് തീയറ്ററുകളിലേക്ക്

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു, വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന ചിത്രം പടക്കളം മെയ് എട്ടിന് പടക്കളം പ്രേഷകർക്ക് മുന്നിലെത്തും. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ എന്നിവരാണ്. ഇരുവരുടേയും വിവിധ പോസ്സിലുള്ള പോസ്റ്ററുകളോടെയാണ് റിലീസ് ഡേറ്റ് അനൗൺസ് ചെയ്തിരിക്കുന്നത്. അഭിനേതാക്കളെ നേരെയും തലകീഴായും പോസ്റ്ററിൽ കാണാം.

ഈ പോസ്റ്ററിൻ്റെ പിന്നിലും ചില രഹസ്യങ്ങൾ ഒളിപ്പിച്ചിട്ടുണ്ടന്ന് വ്യക്തം. ചിത്രത്തിൻ്റെ കഥാപരമായ പുരോഗമനത്തിൽ ഇതിന് ഏറെ പ്രാധാന്യമുണ്ട്. ക്യാമ്പസിൻ്റെ പശ്ചാത്തലത്തിലൂടെ ഫാന്റസി ഹ്യൂമർ ത്രില്ലറായിട്ടാണ്ചിത്രത്തിൻ്റെ അവതരണം.

Signature-ad

ഷറഫുദ്ദീൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർക്കു പുറമേ സന്ദീപ് പ്രദീപ് ‌(ഫാലിമി ഫെയിം) സാഫ് (വാഴ ഫെയിം) അരുൺ അജി കുമാർ(ലിറ്റിൽ ഹാർട്ട്സ് ഫെയിം) യൂട്യൂബറായ അരുൺപ്രദീപ്, നിരഞ്ജനാ അനൂപ്, പുജാമോഹൻ എന്നിവരും പ്രധാന താരങ്ങളാണ്.
തിരക്കഥ – നിതിൻ സി ബാബു- മനുസ്വരാജ്. സംഗീതം – രാജേഷ് മുരുകേശൻ (പ്രേമം ഫെയിം), ഛായാഗ്രഹണം – അനു മൂത്തേടത്ത്. എഡിറ്റിംഗ് – നിതിൻരാജ് ആരോൾ. പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ. കലാസംവിധാനം മഹേഷ് മോഹൻ, ചീഫ് അസോ: ഡയറക്ടർ – നിതിൻ മൈക്കിൾ. അസോ: ഡയറക്ടർ – ശരത് അനിൽ, ഫൈസൽഷാ. പ്രൊഡക്ഷൻ മാനേജർ – സെന്തിൽ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് – ബിജു കടവൂർ. പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ. പിആർഒ- വാഴൂർ ജോസ്.

 

 

Back to top button
error: