
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ.കെ.രാഗേഷിനെ തിരഞ്ഞെടുത്തു. മുന്‍ രാജ്യസഭാ എംപിയായ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
നിലവിലെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന എം.വി.ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് പുതിയ ആളെ കണ്ടെത്തേണ്ടി വന്നത്. ഇന്ന് ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്.

നിവലില്‍ സിപിഎം സംസ്ഥാന സമിതി അംഗം കൂടിയാണ് രാഗേഷ്. 2015 ല്‍ രാജ്യസഭാംഗമായിരുന്നു. എസ്എഫ്‌ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് ചുമതലകളും വഹിച്ചിട്ടുണ്ട്.