ചേച്ചി ഹസ്ബെന്‍ഡ് എവിടെ? വിഷു ആഘോഷത്തിലും നവ്യയ്ക്കൊപ്പം ഭര്‍ത്താവില്ല! ചോദ്യങ്ങളുമായി ആരാധകര്‍

പ്രേക്ഷകരുമായി വളരെ അടുപ്പമുള്ള കഥാപാത്രങ്ങള്‍ ചെയ്താണ് നടി നവ്യ നായര്‍ ആരാധകരെ സ്വന്തമാക്കുന്നത്. കൂടുതലും അമ്മമാരാണ് നടിയെ ആരാധിക്കുന്നതും. അതിന് കാരണമായത് നന്ദനം സിനിമയിലെ ബാലമണിയായിരുന്നു. ഇപ്പോഴും ബാലമണിയായി തന്നെയാണ് നവ്യയെ എല്ലാവരും വിശേഷിപ്പിക്കുന്നത്. സ്വന്തം വീട്ടിലെ കുട്ടി ഇമേജും നടിയ്ക്കുണ്ട്. അതുകൊണ്ട് തന്നെ നവ്യയെ കുറിച്ചുള്ള ചെറിയ കാര്യങ്ങള്‍ പോലും വലിയ രീതിയിലാണ് ചര്‍ച്ചയാവാറുള്ളത്.
ഇന്‍സ്റ്റാഗ്രാമിലൂടെയും യൂട്യൂബിലൂടെയുമൊക്കെ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുള്ള നവ്യ പുതിയ വീഡയോയുമായി വന്നിരിക്കുകയാണ്. ഇത്തവണ വീട്ടില്‍ നിന്നും വിഷു ആഘോഷിച്ചതിന്റെ വിശേഷങ്ങളായിരുന്നു നടി പങ്കുവെച്ചത്. എന്നാല്‍ ഇതിന് താഴെ നവ്യയുടെ ഭര്‍ത്താവ് സന്തോഷ് മേനോനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയരുകയാണ്…

വീട്ടിലെ വിഷു 2025 എന്ന് തലക്കെട്ടോട് കൂടിയാണ് പുതിയ വീഡിയോ പങ്കുവെച്ച് നവ്യ നായര്‍ എത്തിയത്. നടിയുടെ അനിയനും മകനും കണി കാണുന്നതും അമ്മയും നവ്യയും ചേര്‍ന്ന് പാചകം ചെയ്യുന്നതും വീട്ടിലെ എല്ലാവരും പരസ്പരം കൈനീട്ടം കൊടുക്കുന്നതുമൊക്കെയാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. അച്ഛനും അമ്മയും അനിയനും പിന്നെ അടുത്ത ബന്ധുക്കളും മാത്രമാണ് നടിയുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയത്.
പടക്കം പൊട്ടിച്ചും സദ്യയുണ്ടും വളരെ ഗംഭീരമായി തന്നെ വിഷുദിനം ആഘോഷിച്ചു. ഇതിന് താഴെ താരകുടുംബത്തിന് വിഷു ആശംസകളുമായി ആരാധകരുമെത്തി. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും നവ്യയുടെ ഭര്‍ത്താവ് എവിടെ പോയി എന്നാണ് അറിയേണ്ടത്. ‘ചേച്ചി ഹസ്ബന്‍ഡ് എവിടെ’ എന്നാണ് ഒരു ആരാധിക ചോദിച്ചത്. ഇതിനോട് അനുബന്ധിച്ച് സന്തോഷേട്ടനെ കാണാനില്ലല്ലോ എന്തു പറ്റിയെന്ന ചോദ്യങ്ങളും വന്ന് തുടങ്ങി.
കഴിഞ്ഞ കുറേ കാലമായി നവ്യ നായരും ഭര്‍ത്താവ് സന്തോഷ് മേനോനും ഒരുമിച്ചല്ല, വേര്‍പിരിഞ്ഞു എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. വീട്ടിലെ ആഘോഷങ്ങളിലൊന്നും നവ്യയ്ക്കൊപ്പം ഭര്‍ത്താവിനെ കാണാതെ വന്നതോടെയാണ് ഇത്തരത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിച്ചത്. മാത്രമല്ല മുംബൈയില്‍ നിന്നും നാട്ടിലെത്തി സ്വന്തം വീട്ടില്‍ നിന്നുള്ള ആഘോഷത്തില്‍ സന്തോഷ് പങ്കെടുക്കാറുമുണ്ട്. ഇതെല്ലാം ചേര്‍ത്താണ് നടിയും ഭര്‍ത്താവും തമ്മില്‍ പിണങ്ങിയോ എന്ന ചോദ്യം വരുന്നത്.
2001 ല്‍ സിനിമയിലെത്തിയ നവ്യ നായര്‍ പത്ത് വര്‍ഷം കൊണ്ട് മലയാളത്തിലെ സൂപ്പര്‍നായിക നിരയിലേക്കാണ് വളര്‍ന്നത്. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായെങ്കിലും നന്ദനത്തിലെ ബാലമണി എന്ന കഥാപാത്രമാണ് നവ്യയ്ക്ക് ജനപ്രീതി നേടി കൊടുക്കുന്നത്. ഇന്നും നവ്യയെ ആ കഥാപാത്രത്തിലൂടെയാണ് ആരാധകര്‍ കാണുന്നതും. മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും നവ്യ നായികയായി അഭിനയിച്ചിരുന്നു. അങ്ങനെ സജീവമായിരിക്കുന്നതിന് ഇടയിലാണ് വിവാഹം കഴിക്കുന്നത്.
മുംബൈയില്‍ ബിസിനസുകാരനായി ജോലി ചെയ്തിരുന്ന സന്തോഷ് മേനോന്‍ ആയിരുന്നു നടിയുടെ ഭര്‍ത്താവ്. 2010 ല്‍ വിവാഹിതയായ ശേഷം നവ്യ ഭര്‍ത്താവിനൊപ്പം മുംബൈയിലേക്ക് താമസം മാറ്റി. ശേഷം മകന് ജന്മം കൊടുത്തതോട് കൂടി പൂര്‍ണമായിട്ടും സിനിമയില്‍ നിന്നും മാറി നില്‍ക്കാമെന്ന് തീരുമാനിച്ചു. അങ്ങനെ വര്‍ഷങ്ങളോളം കരിയറില്‍ ബ്രേക്ക് എടുത്തെങ്കിലും ഇടയ്ക്ക് ഒന്ന് രണ്ട് സിനിമകളിലായി അഭിനയിച്ചു. സിനിമയ്ക്കും കരിയറിനും പ്രധാന്യം കൊടുക്കാന്‍ തുടങ്ങിയതോടെയാണ് നവ്യ കേരളത്തിലേക്ക് തിരിച്ച് വരുന്നത്.
ഇപ്പോള്‍ മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പമാണ് നവ്യ താമസിക്കുന്നത്. ഏറെ കാലമായി നവ്യയുടെ ആഘോഷങ്ങളില്‍ നിന്നൊക്കെ ഭര്‍ത്താവും മാറി നില്‍ക്കുകയാണ്. ഈ വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ നടിയും ഭര്‍ത്താവും ഇനിയും തയ്യാറായിട്ടുമില്ല.