Month: April 2025
-
Breaking News
അവിടെ നടന്നത് പീഡനമല്ല, ഇര അപകടം സ്വയം ക്ഷണിച്ചുവരുത്തി, സംഭവിച്ചതിനു അവർക്കൂടി ഉത്തരവാദി!! അലഹബാദ് ഹൈക്കോടതി വിധിയിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
ഡൽഹി: ബലാത്സംഗകേസുകളിൽ ഇരയെ അധിക്ഷേപിച്ചുകൊണ്ട് അലഹബാദ് ഹൈക്കോടതി നടത്തിയ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഒരു കോടതി ഒരിക്കലും ഇത്തരം നിരീക്ഷണങ്ങൾ നടത്താൻ പാടില്ലായിരുന്നുവെന്ന് സുപ്രീം കോടതി പറഞ്ഞു. വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റാരോപിതന് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി വിധിയിൽ സുപ്രീം കോടതി ഖേദം പ്രകടിപ്പിച്ചു. ഇര അപകടം സ്വയം ക്ഷണിച്ചുവരുത്തിയതാണെന്നും സംഭവിച്ചതിന് അവർ കൂടി ഉത്തരവാദിയാണെന്നും ചൂണ്ടിക്കാട്ടിയാണ് അലഹബാദ് ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഏതാനും നാളുകൾക്കു മുൻപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ തന്നെ മറ്റൊരു ഉത്തരവിനെതിരായ സുവോമോട്ടോ കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പരാമർശം. ജസ്റ്റിസുമാരായ ബി ആർ ഗവായ്, എ ജി മാസിഹ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിമർശനം. 2024 സെപ്റ്റംബറിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അലഹബാദ് ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായിരുന്ന യുവതി ഡൽഹിയിൽ പേയിംഗ് ഗസ്റ്റായി…
Read More » -
Breaking News
ആർഎസ്എസ് അതിന്റെ വിഭവങ്ങൾ രാജ്യ താൽപ്പര്യത്തിനായി ഉപയോഗിച്ചിരുന്നുവെങ്കിൽ പ്രധാനമന്ത്രിക്ക് ചായ വിൽക്കേണ്ടിവരില്ലായിരുന്നു!! മുസ്‌ലിങ്ങൾ പഞ്ചറൊട്ടിക്കുന്നവരെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ എഐഎംഐഎം അധ്യക്ഷൻ
ഡൽഹി: മുസ്‌ലിങ്ങൾ പഞ്ചറൊട്ടിക്കുന്നവരെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷ പാർട്ടി നേതാക്കൾ രംഗത്ത്. സമൂഹമാധ്യമങ്ങളിൽ ഉപയോഗിക്കുന്ന ഭാഷ ഉപയോഗിച്ച് ഇത്തരം പരാമർശങ്ങൾ നടത്തുന്നത് പ്രധാനമന്ത്രിക്ക് യോജിച്ചതല്ലെന്ന് കോൺഗ്രസ് എംപി ഇമ്രാൻ പ്രതാപ് ഗാർഗി പറഞ്ഞു. അതേസമയം മോദി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണെന്നും അധിക്ഷേപ ട്രോളുകൾ പറയും മുൻപ് ചിന്തിക്കണമെന്നുമായിരുന്നു കോൺഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റെയുടെ പ്രതികരണം. സമാജ് വാദി പാർട്ടി നേതാവ് അബു അസ്മിയുടെ ചോദ്യം പാവപ്പെട്ട ഹിന്ദുക്കളുടെ നില മെച്ചപ്പെടുത്താൻ ക്ഷേത്രഭൂമി ഉപയോഗിച്ചോ എന്നായിരുന്നു. അതേസമയം എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയുടെ പരിഹാസ ചോദ്യം ആർഎസ്എസ് അതിന്റെ വിഭവങ്ങൾ രാജ്യതാൽപ്പര്യത്തിനായി ഉപയോഗിച്ചിരുന്നുവെങ്കിൽ, പ്രധാനമന്ത്രിക്ക് കുട്ടിക്കാലത്ത് ചായ വിൽക്കേണ്ടിവരില്ലായിരുന്നുവെന്നായിരുന്നു. ബിജെപി അധികാരത്തിലിരുന്ന 11 വർഷത്തിനിടെ പ്രധാനമന്ത്രി ഹിന്ദുക്കളിലേയും മുസ്‌ലിംകളിലെയും ദരിദ്രർക്കുവേണ്ടി എന്താണ് ചെയ്തതെന്നും ഒവൈസി ചോദിച്ചു. കഴിഞ്ഞ ദിവസം ഹരിയാനയിലെ ഹിസാറിൽ നടന്ന പൊതുപരിപാടിക്കിടെയാണ് പ്രധാനമന്ത്രി വിവാദ പരാമർശം നടത്തിയത്. ‘വഖഫ് സ്വത്തുക്കൾ സത്യസന്ധമായി ഉപയോഗിച്ചിരുന്നെങ്കിൽ മുസ്‌ലിം യുവാക്കൾക്ക് സൈക്കിൾ പഞ്ചറുകൾ…
Read More » -
Breaking News
ഒരു സീൻ പ്രാക്ടീസ് ചെയ്യുമ്പോൾ ഒരു പ്രധാന നടൻ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുകയാണ്!! ദൂഷ്യഫലങ്ങളൊക്കെ മറ്റു വശങ്ങളാണ്. എനിക്ക് അങ്ങനെ ജോലി ചെയ്യാൻ താൽപര്യമില്ല- നിലപാട് കൂടുതൽ വ്യക്തമാക്കി നടി വിൻസി അലോഷ്യസ്
ഒരു സിനിമ സെറ്റിൽ വച്ച് നടൻ ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകരോടും മോശമായി പെരുമാറിയിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് വിൻസി ഇക്കാര്യം തുറന്നുപറഞ്ഞത്. ലഹരി ഉപയോഗിക്കുന്നു എന്ന് താൻ അറിഞ്ഞിട്ടുള്ള ആളുകൾക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന തന്റെ പ്രസ്താവനയെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് വിൻസി ഇക്കാര്യം വ്യക്തമാക്കിയത്. എന്തുകൊണ്ടാണ് താൻ ആ പ്രസ്താവന നടത്തിയതെന്നതിനെക്കുറിച്ചും തനിക്കുണ്ടായ അനുഭവവും വിൻസി വിവരിക്കുന്നു. താൻ വ്യക്തത വരുത്തുന്നത് തനിക്കെതിരെ പോസ്റ്റുമായെത്തിയതു കൊണ്ടാണെന്നും പറയുന്നു. വിൻസിയുടെ വാക്കുകളിലേക്ക് ‘എന്റെ അറിവിൽ ലഹരി ഉപയോഗിക്കുന്നവരുമായി ഞാൻ സിനിമ ചെയ്യില്ലെന്നാണ് പറഞ്ഞത്. ഇക്കാര്യം മാദ്ധ്യമങ്ങളിൽ വാർത്തയായി വന്നപ്പോൾ അതിന്റെ താഴെ വന്ന കമന്റുകൾ വായിച്ചപ്പോഴാണ് ചില കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്ന് തീരുമാനിച്ചത്. പലതരം കാഴ്ചപ്പാടാണ് ആളുകൾക്കുള്ളതെന്ന് കമന്റുകൾ വായിച്ചപ്പോഴാണ് എനിക്ക് മനസിലായത്. അതിന്റെ കാരണം പറഞ്ഞാൽ ആളുകൾക്ക് പല കഥകൾ ഉണ്ടാക്കേണ്ടതില്ലല്ലോ? ഞാൻ ഒരു സിനിമയുടെ ഭാഗമായപ്പോൾ ആ സിനിമയിലെ പ്രധാന താരത്തിൽ നിന്നും നേരിടേണ്ടി വന്ന…
Read More » -
Breaking News
പ്രേക്ഷകർ ഇതുവരെ കാണാത്ത ശക്തമായ പോലീസ് കഥാപാത്രമായി നാനി!! ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത് തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം
‘ഹിറ്റ് 3’ യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ് ആക്ഷൻ ട്രെയ്‌ലർ ആണ് പുറത്ത് വിട്ടിരിക്കുന്നത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിൻ്റെ ടീസറും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച ടീസറിന് ശേഷം, ചിത്രത്തിന്റെ കഥാ പശ്‌ചാത്തലത്തിലേക്കും ഈ കഥാപാത്രത്തിലേക്കും കൂടുതൽ വെളിച്ചം വീശുന്ന ട്രെയ്‌ലർ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ഈ ചിത്രം നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. 2025 മെയ് ഒന്നിന് ചിത്രം ആഗോള റിലീസായെത്തും. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. പ്രേക്ഷകർ ഇതുവരെ കാണാത്ത തരത്തിൽ, വളരെ വയലൻ്റ് ആയ അതിശക്തമായ പോലീസ് കഥാപാത്രമായാണ് നാനിയെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്നു ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. പോലീസ് ഫോഴ്സിനെ ഒന്നാകെ അലട്ടുന്ന ഒരു കൊലപാതക പരമ്പര അന്വേഷിക്കാൻ എത്തുന്ന നായക…
Read More » -
Breaking News
ഓട്ടോ ഡ്രെെവറായി നിവിൻ പോളിയെത്തുന്നു, താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന “ഡോൾബി ദിനേശൻ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നിവിൻ പോളി നായകനായി എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ്. അജിത് വിനായക ഫിലിംസിന്റെ പത്താമത്തെ ചിത്രമാണ് “ഡോൾബി ദിനേശൻ”. നാടൻ വേഷത്തിൽ തനിനാടൻ മലയാളി കഥാപാത്രമായി നിവിൻ പോളി അഭിനയിക്കുന്ന ഈ ചിത്രം മെയ് പകുതിയോടെ ചിത്രീകരണം ആരംഭിക്കും. ദിനേശൻ എന്ന് പേരുള്ള കേന്ദ്ര കഥാപാത്രമായാണ് നിവിൻ ഈ ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിൽ ഒരു ഓട്ടോ ഡ്രൈവർ ആയാണ് നിവിൻ അഭിനയിക്കുന്നതെന്ന് ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നു. ജിതിൻ സ്റ്റാനിസ്ലാസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഡോൺ വിൻസെന്റ്, പ്രോജക്ട് ഡിസൈനർ രഞ്ജിത്ത് കരുണാകരൻ, എഡിറ്റിംഗ് നിധിൻ രാജ് ആരോൾ. ഈ ചിത്രത്തിന്റെ സൗണ്ട് വിഭാഗത്തിൽ ജോലി ചെയ്യുന്നത് അനിമൽ ഉൾപ്പെടെയുള്ള വമ്പൻ ബോളിവുഡ് ചിത്രങ്ങളുടെ ഭാഗമായ സിങ്ക് സിനിമ ആണ്.
Read More » -
Crime
പള്ളിമുറ്റത്ത് യുവതിക്ക് നേരെ ആള്‍ക്കൂട്ട വിചാരണയും ആക്രമണവും; ആറ് പേര്‍ അറസ്റ്റില്‍
ബെംഗളൂരു: കര്‍ണാടകയില്‍ യുവതിക്ക് നേരെ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ആറ് പേര്‍ അറസ്റ്റില്‍. ബെംഗുളൂരുവിന് സമീപം തവരക്കെരെയിലെ മുസ്ലിം പള്ളിയുടെ മുറ്റത്ത് വെച്ചായിരുന്നു യുവതിയെ ആള്‍കൂട്ടം വിചാരണ ചെയ്ത് മര്‍ദിച്ചത്. യുവതിക്കെതിരെ ഭര്‍ത്താവ് സദാചാര പ്രശ്‌നം ആരോപിച്ചു പള്ളി കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. യുവതിയെ പൈപ്പും വടിയും ഉപയോഗിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്ന രംഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആറ് പേരെ അറസ്റ്റ് ചെയ്തത്. മുഹമ്മദ് നിയാസ് (32), മുഹമ്മദ് ഗൗസ്പീര്‍ (45), ചാന്ദ് ബാഷ (35), ദസ്തഗീര്‍ (24), റസൂല്‍ ടി ആര്‍ (42), ഇനായത്തുള്ള (51) എന്നിവരാണ് അറസ്റ്റിലായത്.
Read More » -
Breaking News
പലരും ചോദിച്ചത് കൊല്ലം സുധിയെ എന്തിനു ഷോയിൽ കൊണ്ടുവന്നുവെന്നാണ്, രേണുവിന് ജോലി ശരിയാക്കിക്കൊടുത്തിരുന്നു!! അവർ അതിന് ഫിറ്റല്ലെന്ന് പറഞ്ഞ് സ്വയം പോരുകയായിരുന്നു, ആർക്കും അഭിപ്രായം പറയാം, ആരും അവരുടെ ജീവിതത്തിൽ കയറി ഇടപടേണ്ടതില്ല’.- അനൂപ് ജോൺ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഹാസ്യ താരമായിരുന്നു കൊല്ലം സുധി. ഒന്നര വർഷങ്ങൾക്ക് മുമ്പ് ഒരു സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ കാർ അപകടത്തിലാണ് സുധി മരിച്ചത്. സുധിയുടെ മരണം കുടുംബം പുലർത്താൻ ഭാര്യ രേണു മോഡലിംഗിലേക്കും ഫോട്ടോഷൂട്ടുകളിലേക്കും കടന്നുവരുകയായിരുന്നു. എന്നാൽ അതിനു ശേഷം വലിയ സൈബർ ആക്രമണത്തിനാണു രേണു ഇരയായിക്കൊണ്ടിരിക്കുന്നത്. രേണുവിനു ഉപദേശവുമായി സ്വർണക്കടത്തുകേസ് പ്രതിയായിരുന്ന സ്വപ്ന സുരേഷ് വരെ രംഗത്തെത്തി. ഇതോടെ സ്വപ്ന പറഞ്ഞതിനെ അനുകൂലിച്ചു രേണുവിനെ കൂട്ടംകൂടി ആക്രമിക്കാനും വളരെപ്പേർ രംഗത്തെത്തി. എന്നാൽ ഇപ്പോഴിതാ രേണു നേരിടുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സ്റ്റാർ മാജിക്ക് ഷോ ഡയറക്ടറായ അനൂപ് ജോൺ. കൊല്ലം സുധിയെ ഏറെ ജനപ്രിയമാക്കിയ ഷോകളിൽ ഒന്നായിരുന്നു സ്റ്റാർ മാജിക്. അനൂപ് ജോണിന്റെ വാക്കുകളിലേക്ക്- ‘സുധി ചേട്ടൻ ഷോയിൽ ഉണ്ടായിരുന്ന കാലത്ത് പുള്ളിക്ക് ആത്രയ്ക്ക് ആരാധകർ ഉണ്ടായിരുന്നില്ല. എന്നാൽ അദ്ദേഹം മരിച്ചതിന് ശേഷമാണ് ഇത്രയധികം ആളുകൾ സുധിച്ചേട്ടനെ ഇഷ്ടപ്പെട്ടിരുന്നു എന്ന് നമ്മൾ മനസിലാക്കിയത്. ജീവിച്ചിരുന്ന കാലത്ത്…
Read More » -
Crime
സഹോദരന്റെ മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മലപ്പുറം: സഹോദരന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുളിക്കല്‍ കൊട്ടപ്പുറം ഉണ്യത്തിപറമ്പ് സ്വദേശി ടി.പി. ഫൈസല്‍ (35) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 12-ന് വീട്ടില്‍വെച്ച് ഫൈസലിനെ ജ്യേഷ്ഠന്‍ ടി.പി. ഷാജഹാന്‍ ചായപ്പാത്രം ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കൊലപാതകക്കുറ്റം ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്ത ഷാജഹാന്‍ റിമാന്‍ഡിലാണ്.
Read More » -
Kerala
അതിരപ്പിള്ളിയിലെ ആദിവാസികളുടെ മരണം; നടന്നത് കാട്ടാന ആക്രമണമെന്ന് സ്ഥിരീകരിക്കാതെ വനം വകുപ്പ്
തിരുവനന്തപുരം: തൃശൂര്‍ അതിരപ്പിള്ളി വനമേഖലയില്‍ ആദിവാസികളായ സതീഷ്, അംബിക എന്നിവര്‍ മരിച്ചത് കാട്ടാനയുടെ ആക്രമണത്തില്‍ ആണെന്നു സ്ഥിരീകരിക്കാതെ വനം വകുപ്പ്. അതിരപ്പിള്ളി പ്രദേശത്തും സമീപ പ്രദേശത്തും വനമേഖലയില്‍ ഉണ്ടായ അസാധാരണ മരണങ്ങള്‍ സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി. തൃശൂര്‍ വാഴച്ചാല്‍ ഉന്നതിയിലെ സതീഷ്, അംബിക എന്നിവര്‍ കഴിഞ്ഞ മൂന്ന് ദിവസമായി കാട്ടിനകത്തു കുടില്‍ കെട്ടി തേന്‍ ശേഖരിച്ചു വരികയായിരുന്നുവെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. രണ്ടു പേരെയും കാണാനില്ലെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് സംശയാസ്പദമായ സാഹചര്യത്തില്‍ സതീശന്റെ മൃതദേഹം കണ്ടെത്തിയത്. അംബികയുടെ ശരീരം പൊലീസ് എത്തിയ ശേഷം പുഴയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. വിഷയം പൊലീസ് അന്വേഷിക്കുകയാണെന്നും മരണകാരണം സ്ഥീരീകരിക്കേണ്ടതുണ്ടെന്നും വനംമന്ത്രിയുടെ ഓഫിസ് അറിയിച്ചു. മരിച്ച സതീഷിനെയും അംബികയെയും കൂടാതെ മറ്റു രണ്ടു ബന്ധുക്കള്‍ കൂടി കാട്ടിലേക്ക് പോയിരുന്നു. രാത്രി കാട്ടാനയുടെ ആക്രമണം ഉണ്ടായപ്പോള്‍ ചിതറി…
Read More » -
Crime
ജോലിവാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് 30 ലക്ഷം, അഞ്ചലില്‍ മാത്രം 3 കേസുകള്‍; കോട്ടയം സ്വദേശിനി റിമാന്‍ഡില്‍
കൊല്ലം: വിദേശരാജ്യങ്ങളില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് കോട്ടയം സ്വദേശിനിയായ സുവിശേഷ പ്രവര്‍ത്തക തട്ടിയത് 30 ലക്ഷത്തോളം രൂപ. കോട്ടയം പാമ്പാടി സ്വദേശിനിയായ ജോളി വര്‍ഗീസിനെയാണ് കൊല്ലം അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 30 ലക്ഷത്തോളം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. കേസില്‍ കൂടുതല്‍ പരാതികള്‍ ഉണ്ടെന്നും വൈകാതെ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നും അഞ്ചല്‍ പൊലീസ് അറിയിച്ചു. ജോളിയെ കഴിഞ്ഞ ദിവസം കോടതി റിമാന്‍ഡ് ചെയ്തിരുന്നു. യുകെ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ നഴ്‌സിങ് ജോലി അടക്കം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കൊല്ലം മണ്ണൂര്‍ സ്വദേശികളായ മൂന്നുപേരുടെ പരാതിയിലാണ് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അഞ്ചല്‍ പൊലീസ് സ്റ്റേഷനില്‍ മാത്രം ജോളിക്കെതിരെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശിയായ പാസ്റ്റര്‍ തോമസ് രാജന്‍ ഇതേ കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. രണ്ടു പ്രതികള്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Read More »