
ഇടുക്കി: കോതമംഗലത്തിനടുത്ത് നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. മണിയമ്പാറ ഭാഗത്താണ് അപകടമുണ്ടായത്. ബസില്‍ കുടുങ്ങി കിടന്ന 15നും 18 ന്‍ും ഇടയില്‍ പ്രായംതോന്നിക്കുന്ന ഒരു ആണ്‍കുട്ടിയാണ് മരിച്ചത്. 25 ഓളം പേര്‍ക്ക് പരിക്കേറ്റു.
ഊന്നുകല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം ഉണ്ടായത്. കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. 20 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.