Month: April 2025
-
Crime
ലഹരിക്കേസില്‍ തടിയൂരാന്‍ ഷൈന്‍; കോടതിയെ സമീപിച്ചേക്കും, സജീറിനെ തേടി പൊലീസ്
കൊച്ചി: ലഹരിക്കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. ഷൈനും കുടുംബവും നിയമോപദേശം തേടിയതായാണ് സൂചന. തനിക്ക് പങ്കില്ലാത്ത കേസില്‍ പ്രതിയാക്കിയെന്ന വാദമാണ് ഉയര്‍ത്തുക. ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനുശേഷം നിയമനടപടികള്‍ തുടങ്ങിയേക്കുമെന്നാണ് വിവരം. ഫലം നടന് അനുകൂലമാണെങ്കില്‍ പൊലീസ് കളളക്കേസാണ് ചുമത്തിയതെന്ന വാദവുമായി ഹൈക്കോടതിയെ സമീപിക്കും. കേസില്‍ തന്നെ കുടുക്കുകയായിരുന്നുവെന്ന വാദവും ഉന്നയിക്കും. ഷൈനിന്റെ സാമ്പത്തിക വിവരമാണ് പൊലീസ് അന്വേഷിക്കുന്നത്. ലഹരി ഉപയോഗിച്ചതിനും ഗൂഢാലോചനയ്ക്കും തെളിവ് നശിപ്പിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ബുധനാഴ്ച രാത്രി ഷൈന്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് ചാടി ഓടിയത് തെളിവ് നശിപ്പിക്കാനാണെന്ന നിഗമനത്തിലാണ് പൊലീസ്. മയക്കുമരുന്ന് ഉപയോഗിച്ചോ എന്നറിയാന്‍ മുടിയുടേയും നഖത്തിന്റേയും സാംപിളുകള്‍ ശേഖരിച്ചിരുന്നു. തിരുവനന്തപുരം ഫൊറന്‍സിക് ലാബിലേയ്ക്ക് അയച്ച സാംപിളിന്റെ പരിശോധന ഫലം വരാന്‍ ഒരു മാസമെടുത്തേക്കുമെന്നാണ് സൂചന. അതേസമയം മയക്കുമരുന്ന് കച്ചവടക്കാരനായ മലപ്പുറം സ്വദേശി സജീറിനായുള്ള തെരച്ചിലിലാണ് പൊലീസ്. ഡാന്‍സാഫ് സംഘം സജീറിനെ തേടിയായിരുന്നു എറണാകുളം നോര്‍ത്തിലെ ജി എസ് വേദാന്ത…
Read More » -
India
ജസ്റ്റിസ് വര്‍മയുടെ വീട്ടില്‍ നോട്ടുകെട്ടുകള്‍ കണ്ടിരുന്നു; നിര്‍ണായക മൊഴിനല്‍കി അഗ്‌നിരക്ഷാസേനയും പോലീസും
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗികവസതിയില്‍നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക മൊഴിനല്‍കി അഗ്‌നിരക്ഷാസേനയും പോലീസും. വീട്ടില്‍ പണമുണ്ടായിരുന്നെന്നാണ് സുപ്രീംകോടതി നിയോഗിച്ച സമിതിക്കുമുന്‍പാകെ പോലീസും അഗ്‌നിരക്ഷാസേനയും നല്‍കിയ മൊഴിയെന്ന് ചില ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. സംഭവത്തെത്തുടര്‍ന്ന് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു. മുന്‍പ് പണമൊന്നും കണ്ടെത്തിയെന്ന് പറഞ്ഞിട്ടില്ലെന്നായിരുന്നു അഗ്‌നിരക്ഷാസേനാ ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞത്. മാര്‍ച്ച് 14-നാണ് വര്‍മയുടെ വസതിയില്‍ തീപ്പിടിത്തമുണ്ടായതും പണം കണ്ടെത്തിയ വിവരം പുറത്തായതും. ഡല്‍ഹി പോലീസ് കമ്മിഷണര്‍ സഞ്ജയ് അറോറ, ഡിസിപി ദേവേഷ് മഹല, അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ എന്നിവരാണ് സമിതിക്കുമുന്‍പാകെ മൊഴിനല്‍കിയത്. കണ്ടെത്തിയ പണം എന്തുകൊണ്ട് പിടിച്ചെടുത്തില്ല, സംഭവം ആദ്യം കണ്ടെത്തിയവരുടെ വീഡിയോ ക്ലിപ്പുകള്‍ എന്തുകൊണ്ട് ഇല്ലാതാക്കി എന്നീ ചോദ്യങ്ങളും സമിതി പ്രത്യേകം ചോദിച്ചു. വിഷയത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്തില്ലെന്നും അതിനാല്‍ പണം പിടിച്ചെടുത്തില്ലെന്നും സമിതിയെ പോലീസ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ജസ്റ്റിസ് വര്‍മയുടെ ഔദ്യോഗികവസതിയില്‍നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സുപ്രീംകോടതി ആഭ്യന്തര അന്വേഷണസമിതിയെ നിയോഗിച്ചത്.
Read More » -
Crime
16കാരനെ തട്ടിക്കൊണ്ടുപോയി മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു; യുവതിക്ക് 20 വര്‍ഷം തടവ്
ജയ്പുര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുപ്പതുകാരിക്ക് 20 വര്‍ഷം തടവുശിക്ഷ. രാജസ്ഥാനിലെ ബണ്ടിയിലുള്ള പോക്‌സോ കോടതിയുടേതാണ് വിധി. ലലിബായ് മോഗിയ എന്ന യുവതി 45,000 രൂപ പിഴയടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. 2023 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. 16 വയസ്സുകാരനായ തന്റെ മകനെ പ്രലോഭിപ്പിച്ച് ജയ്പുരിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് ആണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നത്. അവിടെവച്ച് മദ്യം നല്‍കി തുടര്‍ച്ചയായി 67 ദിവസം വരെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും അവര്‍ പരാതിയില്‍ പറഞ്ഞു. 2023 നവംബര്‍ 7നാണ് കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. തട്ടിക്കൊണ്ടുപോകല്‍, ലൈംഗികചൂഷണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പ്രാഥമിക അന്വേഷണത്തിനും കുട്ടിയുടെ വൈദ്യപരിശോധനയ്ക്കും ശേഷം പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.
Read More » -
LIFE
നടന്നാലും ഇല്ലെങ്കിലും കുഴപ്പമില്ല; വിവാഹ വാര്‍ത്തകളില്‍ പ്രതികരിച്ച് തൃഷ
വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ച് തെന്നിന്ത്യന്‍ താരസുന്ദരി തൃഷ കൃഷ്ണന്‍. ഏറ്റവും പുതിയ ചിത്രമായ തഗ്ലൈഫുമായി ബന്ധപ്പെട്ട പ്രസ് മീറ്റിനിടെയാണ് താരത്തിന്റെ പ്രതികരണം. 41 ാം വയസിലും അവിവാഹിതയായി തുടരുന്ന തൃഷ എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല എന്ന ചോദ്യം പലപ്പോഴും താരത്തോട് ചോദിച്ചിട്ടുണ്ടെങ്കിലും മറുപടി നല്‍കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് പതിവ്. ഇപ്പോഴിതാ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് തൃഷ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. വിവാഹം എന്ന സങ്കല്പത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് തൃഷ വ്യക്തമാക്കി. വിവാഹത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അത് സംഭവിച്ചാലും കുഴപ്പമില്ല, അങ്ങനെ സംഭവിച്ചില്ലെങ്കിലും കുഴപ്പമില്ല എന്നായിരുന്നു തൃഷയുടെ വാക്കുകള്‍. 2015ല്‍ തൃഷയുടെ വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും വിവാഹത്തിന് മുമ്പ് തന്നെ അത് മുടങ്ങി. സമീപകാലത്ത് നടന്‍ വിജയ്യും തൃഷയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകള്‍ പുറത്തു വന്നതിന് പിന്നാലെയായിരുന്നു ഗോസിപ്പുകള്‍ ശക്തമായത്. എന്നാല്‍ ഈ വാര്‍ത്തകളോട് തൃഷയോ വിജയോ പ്രതികരിച്ചിരുന്നില്ല. ഗോട്ട് എന്ന സിനിമയിലായിരുന്നു ഇരുവരും ഒടുവില്‍…
Read More » -
Breaking News
ഈ ക്യാപ്റ്റന് ഇതെന്തുപറ്റി? അലമായി സിക്‌സ് അടിക്കാന്‍ നോക്കി ആദ്യം പുറത്തായി; ക്യാപ്റ്റന്‍സിയിലും അമ്പേ പൊളിഞ്ഞു; റിവ്യൂ കൊടുത്തിരുന്നെങ്കില്‍ ഇതാകുമായിരുന്നില്ല കളി
മുംബൈ: ബാറ്റിംഗില്‍ അമ്പേ പൊളിഞ്ഞുപോയ ചെന്നൈ ക്യാപ്റ്റന് മുംബൈയ്‌ക്കെതിരാ മത്സരത്തില്‍ ക്യാപ്റ്റന്‍സിയിലും പിഴച്ചു. ആദ്യ ഓവര്‍മുതല്‍ മുംബൈയുടെ കൂട്ടുകെട്ടു പൊളിക്കാന്‍ കിട്ടിയ അവസരങ്ങളൊന്നും ധോണി മുതലാക്കിയില്ലെന്നാണു വിമര്‍ശനം. ഓപ്പണിംഗ് ഇറങ്ങിയ റിയാന്‍ റിക്കില്‍ട്ടണും രോഹിത് ശര്‍മയും നിലപാടു വ്യക്തമാക്കിയിരുന്നു. ആദ്യ ഓവറില്‍തന്നെ റിക്കില്‍ട്ടന്‍ ബൗണ്ടറി പായിച്ചു. എന്നാല്‍, ഖലീല്‍ അഹമ്മദ് എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ വിക്കറ്റിന് അവസരം ലഭിച്ചെങ്കിലും മുതലാക്കിയില്ല. റിയാന്‍ റിക്കില്‍ട്ടനെ എല്‍ബിയില്‍ കുടുക്കാന്‍ ലഭിച്ച അവസരമാണ് ധോണിയുടെ പിഴവില്‍ നഷ്ടമായത്. ബൗളര്‍ ഖലീല്‍ അഹമ്മദ് കാര്യമായി അപ്പീല്‍ ചെയ്യാതിരുന്നതും മുംബൈക്ക് കരുത്തായി മാറി. മുംബൈക്കായി വെടിക്കെട്ട് തുടക്കമാണ് റിയാന്‍ റിക്കില്‍ട്ടന്‍ കാഴ്ചവെച്ചത്. ഔട്ട് സ്വിങ്ങറിനെ റിക്കില്‍ട്ടന്‍ നന്നായി നേരിടുന്നത് മനസിലാക്കിയ ഖലീല്‍ അഞ്ചാം പന്തില്‍ മികച്ചൊരു ഇന്‍സ്വിങ്ങറാണ് എറിഞ്ഞത്. ഈ പന്ത് റിക്കില്‍ട്ടണിന്റെ പാഡില്‍ത്തട്ടി സ്ലിപ്പില്‍ വിജയ് ശങ്കറിന്റെ കൈയിലേക്കെത്തി. ചെറുതായി അപ്പീല്‍ ചെയ്ത ശേഷം ഖലീല്‍ ധോണിയെ നോക്കിയെങ്കിലും സിഎസ്‌കെ നായകന്‍ ഇത് അവഗണിച്ചു.…
Read More » -
Breaking News
ഒരു ക്ഷേത്രം, ഒരു കിണര്‍; ഒരു ശ്മശാനം: ജാതി വ്യത്യാസങ്ങള്‍ ഇല്ലാതാക്കണമെന്ന ആഹ്വാനവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്; ‘ഉത്സവങ്ങള്‍ ഒന്നുചേര്‍ന്നു നടത്തുമ്പോള്‍ ദേശീയതയും ഊട്ടിയുറപ്പിക്കപ്പെടും’
അലീഗഢ് (യുപി): ജാതി വ്യത്യാസങ്ങള്‍ അവസാനിപ്പിക്കാനായി ‘ഒരു ക്ഷേത്രം, ഒരു കിണര്‍, ഒരു ശ്മശാനം’ എന്ന തത്ത്വം സ്വീകരിച്ച് സമൂഹ ഐക്യത്തിനായി പരിശ്രമിക്കാന്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. എച്ച്ബി ഇന്റര്‍ കോളജ്, പഞ്ചന്‍ നഗരി പാര്‍ക്ക് എന്നിവിടങ്ങളിലെ ശാഖകളില്‍ സന്ദശനം നടത്തി പ്രസംഗിക്കുമ്പോഴായിരുന്നു ഈ ആഹ്വാനം. അഞ്ച് ദിവസത്തെ അലീഗഢ് സന്ദര്‍ശനത്തിനിടെ, ആര്‍എസ്എസ് ശാഖകളില്‍ പങ്കെടുത്ത സ്വയംസേവകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തിനായുള്ള ആഗോള ഉത്തരവാദിത്തം നിറവേറ്റാന്‍ ഇന്ത്യക്ക് യഥാര്‍ഥ സാമൂഹിക ഐക്യം കൈവരിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരാനും അടിസ്ഥാനതലങ്ങളില്‍ ഐക്യ സന്ദേശം പ്രചരിപ്പിക്കാന്‍ അവരെ വീടുകളിലേക്ക് ക്ഷണിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. മൂല്യങ്ങളാണ് ഹിന്ദു വിശ്വാസത്തിന്റെ അടിത്തറ. പാരമ്പര്യവും സാംസ്‌കാരിക മൂല്യവും സന്‍മാര്‍ ബോധവുമുള്ള സമൂഹത്തെ വളര്‍ത്തണമെന്നും അദ്ദേഹം ആര്‍എസ്എസ് ശാഖ സന്ദര്‍ശിച്ചുകൊണ്ട് ആഹ്വാനം ചെയ്തു. കുടുംബമാണു സമൂഹത്തിന്റെ അടിസ്ഥാനം. മൂല്യങ്ങളില്‍നിന്നുള്ള അടിത്തറയില്‍നിന്നുമാത്രമേ നല്ല കുടുംബങ്ങളുണ്ടാകൂ. ഉത്സവാഘോഷങ്ങള്‍ എല്ലാവരും ചേര്‍ന്നു നടത്തുമ്പോള്‍ അത് ദേശീയതയ്ക്കും സാമൂഹിക…
Read More » -
Breaking News
നാണംകെട്ടെങ്കിലും വീണ്ടുമൊരു താരോദയം; ചെന്നൈയ്ക്കായി മൂന്നാം നമ്പരില്‍ തകര്‍ത്താടി പതിനേഴുകാരന്‍ ആയുഷ്; അശ്വിനി കുമാറിന്റെ മൂന്നുബോളില്‍ നേടിയത് 16 റണ്‍സ്
മുംബൈ: മുംബൈ ഇന്ത്യന്‍സിനെതിരേ ചെന്നൈ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയെങ്കിലും പതിനേഴുകാരന്‍ ആയുഷ് മാത്രെയുടെ പ്രകടനത്തില്‍ ആശ്വാസം. മുന്‍ ക്യാപ്റ്റന്‍ റിതുരാജിനു പകരക്കാരനായിട്ടാണ് മുംബൈക്കാരനെ കളത്തലിറക്കിയത്. മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ ആയുഷ് തകര്‍ത്താടി. ആഭ്യന്തര താരമായതിനാല്‍ പിച്ചിനെക്കുറിച്ചുളള അറിവും അനുകൂലമായി. മുംബൈയുടെ സൂപ്പര്‍ ബൗളര്‍മാരെ വിറപ്പിച്ച ആയുഷ് 15 പന്തില്‍ 32 റണ്‍സ് നേടിയാണ് പുറത്തായത്. നാല് ഫോറും രണ്ട് സിക്സും പറത്തിയ താരത്തെ ദീപക് ചഹാറിന്റെ പന്തില്‍ മിച്ചല്‍ സാന്റ്നര്‍ മികച്ച ക്യാച്ചിലാണ് പുറത്താക്കിയത്. പവര്‍പ്ലേയില്‍ ആദ്യം പരുങ്ങിയ ചെന്നൈയെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചതും ആയുഷാണ്. രചിന്‍ രവീന്ദ്രയെ പുറത്താക്കിയ ആത്മവിശ്വാസത്തില്‍ പന്തെറിയാന്‍ എത്തിയ അശ്വിനി കുമാറിനെ കരയിച്ചാണു മടക്കിയത്. അശ്വിനിയുടെ നാലാം ഓവറിലെ നാലാം പന്ത് ബൗണ്ടറി കടത്തിയ ആയുഷ്, അഞ്ചാം പന്ത് സിക്‌സര്‍ പറത്തി. അടുത്തതായി ഷോര്‍ട്ട് ബോള്‍ എറിഞ്ഞപ്പോഴും പന്ത് ആകാശം മുട്ടി. മൂന്നു ബോളില്‍ 16 റണ്‍സാണ് അശ്വിനി കുമാര്‍ വിട്ടുനല്‍കിയത്. How about that…
Read More » -
Breaking News
‘നമ്മള്‍’ ചെയ്യുന്ന കാലത്ത് ഷൈനിനു പുകവലിയോ മദ്യപാനമോ ഇല്ല; ‘ആ സംവിധായകന്റെ ആദ്യ സിനിമയ്ക്കുശേഷമുള്ള കൂട്ടും സൗഹൃദവും വഴിതെറ്റിച്ചു; ഗദ്ദാമയ്ക്കായി നേരിട്ടു കണ്ടപ്പോള്‍ ഞെട്ടി’: ഷൈന്‍ ടോം ചാക്കോയെക്കുറിച്ച് സംവിധായകന്‍ കമല്‍
കൊച്ചി: താന്‍ കാണുന്ന അന്നുമുതല്‍ ഷൈനിനൊപ്പം ഓട്ടം ഉണ്ടെന്നും ലഹരി ഉപയോഗം കൊച്ചിയിലേക്കു മാറിയതിനു ശേഷമാണെന്നും സംവിധായകന്‍ കമല്‍. പൊന്നാനി എംഇഎസില്‍ കമലിന്റെ ഭാര്യ പഠിപ്പിക്കുന്ന സമയത്ത് അയല്‍ക്കാരായിരുന്നു ഷൈനിന്റെ കുടുംബമെന്നും ആ അടുപ്പത്തില്‍നിന്നാണ് സഹസംവിധായകനായും നടനുമൊക്കെയായി കൂടെക്കൂട്ടിയതെന്നും കമല്‍ പറഞ്ഞു. തൃശൂരില്‍ പരിപാടിക്കിടെയാണു ഷൈനിന്റെ പിതാവ് ചാക്കോ ‘അവന്‍ പഠിക്കാന്‍ മോശമാണെന്നും അഭിനയിക്കാനാണു താത്പര്യ’മെന്നും പറഞ്ഞത്. അന്നു പത്തില്‍ പഠിക്കുന്ന ഷൈനും പലവട്ടം തന്നോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നീട് ഷൈന്‍ ഡിഗ്രി കഴിഞ്ഞ സമയത്താണു ‘നമ്മള്‍’ എന്ന സിനിമ ചെയ്യുന്നത്. ആ സെറ്റില്‍ ഇടിച്ചു കയറിയാണ് സഹായിയായി മാറിയത്. അന്നൊന്നും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാറില്ലെന്നും കമല്‍ ഓര്‍ക്കുന്നു. അസിസ്റ്റന്റ് സംവിധായകന്‍ എന്ന നിലയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയൊക്കെ ഏകോപിപ്പിക്കാന്‍ ഷൈനിനു കഴിഞ്ഞു. നമ്മളിനുശേഷം ‘സ്വപ്‌നക്കൂട്’, രാപ്പകല്‍ എന്നീ ആറോ ഏഴോ ചിത്രങ്ങളില്‍ അസിസ്റ്റ് ചെയ്തിരുന്നു. അന്ന് ആഷിക് അബു ഉള്‍പ്പെടെയുള്ള സംവിധായകര്‍ എനിക്കൊപ്പമുണ്ടായിരുന്നു. ഒരിക്കല്‍പോലും ലൊക്കേഷനില്‍ ഷൈനിനെതിരേ പരാതി ഉയര്‍ന്നിട്ടില്ല. ആഷിക്…
Read More » -
Breaking News
ഇഡി ആരെ വേട്ടയാടുന്നുവോ അവര്‍ക്കൊപ്പം; സിപിഎമ്മിന് ഇക്കാര്യത്തില്‍ രണ്ടു നിലപാടില്ലെന്ന് എം.എ. ബേബി; ‘ചില പാര്‍ട്ടികള്‍ സിപിഎം നേതാക്കള്‍ വേട്ടയാടപ്പെടുമ്പോള്‍ ബിജെപിക്ക് അനുകൂലമായി സംസാരിക്കും’
ചെന്നൈ: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ നിലപാട് പറഞ്ഞ് സിപിഎം. ഇഡി ആരെ വേട്ടയാടുന്നോ അവര്‍ക്കൊപ്പമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. ഇക്കാര്യത്തില്‍ സിപിഎമ്മിന് രണ്ട് നിലപാട് ഇല്ല. എന്നാല്‍ ചില പാര്‍ട്ടികള്‍ സിപിഎമ്മിന്റെ നേതാക്കള്‍ വേട്ടയാടപ്പെടുമ്പോള്‍ ബിജെപിക്ക് അനുകൂലമായി വര്‍ത്തമാനം പറയുമെന്നും ബേബി ചെന്നൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ കോണ്‍ഗ്രസിനെ പിന്തുണച്ച് ഡിഎംകെയും രംഗത്തെത്തി. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരായ നീക്കത്തെ അപലപിക്കുന്നുവെന്ന് ടി.ആര്‍ ബാലു. ഇ.ഡി നീക്കം ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ വിശാല പ്രവര്‍ത്തക സമിതിയോഗത്തില്‍ ബിജെപിയേ രാഹുല്‍ ഗാന്ധി ശക്തമായി വിമര്‍ശിക്കുകയും ജനദ്രോഹനയങ്ങള്‍ പുറത്ത് കൊണ്ടുവരികയും ചെയ്തതിനാലെന്നും ബാലു പറഞ്ഞു. കോണ്‍ഗ്രസിനെ രാഷ്ട്രീയമായി നേരിടാന്‍ ധൈര്യമില്ലാത്തതിനാലാണ് ഇത്തരത്തിലുള്ള നടപടി ബിജെപി സ്വീകരിക്കുന്നതെന്നും ബാലു വിമര്‍ശിച്ചു. ചെന്നൈയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഫോണില്‍വിളിച്ചിരുന്നു. ഗവര്‍ണറുമായി ബന്ധപ്പെട്ട കേസില്‍ വിജയിച്ചതില്‍ അഭിനന്ദിച്ചു. ഇക്കാര്യം സ്റ്റാലിന്‍ തന്നെയാണു മാധ്യമങ്ങളോടു പറഞ്ഞത്. ഇതൊരു ഒറ്റയ്ക്കുള്ള വിജയമായി കാണുന്നില്ല. സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍…
Read More » -
Breaking News
ഭര്‍ത്താവിനെ കൊന്നു, സുഹൃത്തിനെ വിളിച്ച് ഭാര്യ പല്ലവി; കര്‍ണാടക മുന്‍ ഡിജിപിയുടെ കൊലപാതകത്തിന് കാരണം കുടുംബ വഴക്കെന്നു വിവരം; പോലീസ് എത്തുമ്പോള്‍ രക്തത്തില്‍ കുളിച്ചു മൃതദേഹം
ബെംഗളൂരു: കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശ് (68) ബെംഗളൂരുവിലെ വസതിയില്‍ കുത്തേറ്റു മരിച്ചതു സാമ്പത്തിക പ്രശ്‌നങ്ങളെ ചൊല്ലിയുള്ള കുടുംബ വഴക്കിനെ തുടര്‍ന്നെന്ന് പ്രാഥമിക നിഗമനം. വെകിട്ട് അഞ്ചിന് ഓം പ്രകാശിന്റെ ഭാര്യ പല്ലവി കുടുംബ സുഹൃത്തായ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വിഡിയോ കോളില്‍ വിളിച്ചു താന്‍ ഓംപ്രകാശിനെ കൊലപ്പെടുത്തിയെന്നു വെളിപ്പെടുത്തിയതോടെയാണു മരണ വിവരം പുറംലോകം അറിഞ്ഞത്. ഇവര്‍ പൊലീസിനെ വിളിച്ചു വിവരമറിയിച്ചതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് എച്ച്എസ്ആര്‍ ലേഔട്ടിലെ വീട്ടില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഓംപ്രകാശ് തന്നെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചെന്ന് അഞ്ചു ദിവസം മുന്‍പ് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ ഭാര്യമാരുടെ വാട്‌സാപ് ഗ്രൂപ്പില്‍ പല്ലവി പറഞ്ഞിരുന്നു. ബാങ്കു വായ്പകളുമായി ബന്ധപ്പെട്ട് കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണു പൊലീസ് സംശയിക്കുന്നത്. അതേസമയം പല്ലവി നേരിട്ടാണോ കൊലപാതകം നടത്തിയതെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇതില്‍ സ്ഥിരീകരണം ലഭിക്കാനായി പല്ലവിയെ പൊലീസ്…
Read More »