Month: April 2025
-
Kerala
മസാലദോശ കഴിച്ചതിന് പിന്നാലെ അസ്വസ്ഥത, മൂന്നുവയസ്സുകാരി മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം
തൃശ്ശൂര്‍: മസാലദോശ കഴിച്ചതിനെത്തുടര്‍ന്ന് അസ്വസ്ഥതയുണ്ടായ മൂന്നുവയസ്സുകാരി മരിച്ചത് ഭക്ഷ്യവിഷ ബാധയെ തുടര്‍ന്നെന്ന് സംശയം. വെണ്ടോര്‍ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരന്‍ ഹെന്‍ട്രിയുടെ മകള്‍ ഒലിവിയ (മൂന്ന്) ആണ് മരിച്ചത്. ശനിയാഴ്ച വിദേശത്തുനിന്ന് എത്തിയ ഹെന്‍ട്രിയെ നെടുമ്പാശ്ശേരിയില്‍നിന്ന് വിളിച്ചുകൊണ്ടുവരുന്നതിനിടെ ഹെന്‍ട്രിയും ഭാര്യയും അമ്മയും ഒലിവിയയും അങ്കമാലിക്ക് സമീപമുള്ള ഹോട്ടലില്‍നിന്ന് മസാലദോശ കഴിച്ചിരുന്നു. വീട്ടിലെത്തിയതോടെ ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. ആദ്യം ഹെന്‍ട്രിക്കാണ് അസ്വസ്ഥത ഉണ്ടായത്. ആശുപത്രിയിലെത്തി കുത്തിവെപ്പെടുത്ത് മടങ്ങിയതിന് പിന്നാലെ ഭാര്യയ്ക്കും ഒലിവിയയ്ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി കുത്തിവെപ്പെടുത്ത് വീട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് കൂടുതല്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട ഒലിവിയയെ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ആരോഗ്യസ്ഥിതി വഷളായി. ഇതോടെ വെണ്ടോറിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പുതുക്കാട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Read More » -
Crime
‘മകളെ അവര്‍ നിര്‍ബന്ധിച്ച് അബോര്‍ഷന്‍ ചെയ്യിപ്പിച്ചു, അവളില്‍ നിന്നുള്ള പീഡനം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു’
ന്യൂഡല്‍ഹി: ഭാര്യയുടെ മാനസികപീഡനം സഹിക്കാനാവുന്നില്ലെന്ന് ആരോപിച്ച് യുവാവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. മോഹിത് യാദവ് (33) എന്ന എന്‍ജിനിയറാണ് ആത്മഹത്യ ചെയ്തത്. ഭാര്യയും ഭാര്യാവീട്ടുകാരും ഉപദ്രവിക്കുന്നതായി പറയുന്ന വീഡിയോ മോഹിത് സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. പുരുഷന്മാര്‍ക്ക് നിയമപരമായ സംരക്ഷണം ലഭിക്കാത്തതാണ് തന്റെ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. ജീവിച്ചിരിക്കുമ്പോള്‍ നീതി കിട്ടിയില്ല. മരിച്ചതിന് ശേഷവും നീതി കിട്ടിയില്ലെങ്കില്‍ തന്റെ ചിതാഭസ്മം അഴുക്കുചാലില്‍ ഒഴുക്കിക്കളയണമെന്നും മോഹിത് വീഡിയോയില്‍ പറയുന്നു. നോയ്ഡ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടലില്‍വച്ചാണ് മോഹിത് ജീവനൊടുക്കിയത്. ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ബംഗളൂരുവില്‍ അതുല്‍ സുഭാഷ് എന്ന ടെക്കി ഭാര്യാപീഡനം ആരോപിച്ച് ആത്മഹത്യ ചെയ്തത് ചര്‍ച്ചയായിരുന്നു. ഭാര്യയെ നിര്‍ബന്ധപൂര്‍വം ഭാര്യാ വീട്ടുകാര്‍ ഗര്‍ഭച്ഛിദ്രം ചെയ്യിച്ചെന്നും കുഞ്ഞിനെ നഷ്ടമായെന്നും മോഹിത് വീഡിയോയില്‍ പറയുന്നു. തന്റെ സ്വത്ത് ഭാര്യയുടെ പേരിലെഴുതിക്കൊടുത്തില്ലെങ്കില്‍ തനിക്കും മാതാപിതാക്കള്‍ക്കുമെതിരെ ഗാര്‍ഹിക പീഡനമാരോപിച്ച് കേസ് ഫയല്‍…
Read More » -
Kerala
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പില്‍ പറയുന്നു. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം പകല്‍ചൂട് വര്‍ധിക്കുന്നത് തുടരുകയാണ്. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ഈ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ഉചിതമായിരിക്കും.
Read More » -
Crime
ഐബിയിലെ കാമദേവന്‍ സുകാന്ത് എവിടെ? പോലീസ് എടപ്പാളില്‍; മുറികുത്തിത്തുറന്ന് ഹാര്‍ഡ് ഡിസ്‌കും പാസ്ബുക്കും കണ്ടെടുത്തു
മലപ്പുറം: ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിനെ പിടികൂടാനായില്ല. കൂടുതല്‍ തെളിവുതേടി പോലീസ് ഞായറാഴ്ച എടപ്പാളിലെ വീട്ടില്‍ വീണ്ടുമെത്തി. രണ്ടുമണിക്കൂറോളം നീണ്ട പരിശോധനയില്‍ സുകാന്തിന്റെ രണ്ട് ബാങ്ക് അക്കൗണ്ട് പാസ്ബുക്കുകള്‍, ഹാര്‍ഡ് ഡിസ്‌ക് തുടങ്ങിയവ കണ്ടെടുത്തു. ഇത് കേസില്‍ നിര്‍ണായക തെളിവായേക്കാമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഞായറാഴ്ച ഉച്ചയ്ക്കുശേഷമാണ് കോടതി ഉത്തരവുമായി പേട്ട പോലീസ് എടപ്പാള്‍ പട്ടാമ്പി റോഡില്‍ അടഞ്ഞുകിടക്കുന്ന വീട്ടിലെത്തിയത്. വട്ടംകുളം പഞ്ചായത്തംഗം ഇ.എ. സുകുമാരനെ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെയും അയല്‍വാസിയായ ഇബ്രാഹിമിന്റെയും സാന്നിധ്യത്തിലായിരുന്നു പരിശോധന. വീടിന്റെ താക്കോല്‍ അയല്‍വാസിയുടെ വീട്ടില്‍നിന്ന് വാങ്ങിയശേഷം അകത്തുകയറി. പരിശോധനയില്‍ മുറികളില്‍നിന്ന് ഒന്നും കിട്ടിയില്ല. പിന്നീട് മുകളിലെ നിലയില്‍ സുകാന്തിന്റെ പൂട്ടിക്കിടന്ന മുറിയും അലമാരിയും കുത്തിത്തുറന്ന് പരിശോധിച്ചു. ഇതില്‍നിന്നാണ് ഹാര്‍ഡ് ഡിസ്‌കും പാസ്ബുക്കുകളും കണ്ടെടുത്തത്. ഇവകൂടാതെ നിരവധി രേഖകളും ഇവര്‍ പരിശോധിച്ചു. ആവശ്യമുള്ളവയുടെ ചിത്രങ്ങള്‍ പകര്‍ത്തി. മേഘയുടെ മരണം നടന്ന് അധികംവൈകാതെ രണ്ടുതവണ പോലീസ് ഇവിടെ പരിശോധന നടത്തിയിരുന്നെങ്കിലും കാര്യമായ തെളിവെന്നും…
Read More » -
Crime
മുളകു പൊടിയെറിഞ്ഞു, കെട്ടിയിട്ട് കത്തിയും കുപ്പിയും ഉപയോഗിച്ച് ആക്രമിച്ചു; കര്‍ണാടക മുന്‍ ഡി.ജി.പിയുടെ കൊലപാതകത്തില്‍ ഭാര്യയുടെ മൊഴി
ബെംഗളൂരു: കര്‍ണാടക മുന്‍ മേധാവി ഓം പ്രകാശിന്റെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഭാര്യ പല്ലവി. ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം കത്തിയും കുപ്പിയും ഉപയോഗിച്ച് അക്രമിച്ചെന്നാണ് മൊഴി. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇവര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. സ്വത്ത് സഹോദരിക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ബെംഗളൂരു എച്ച്എസ്ആര്‍ ലേഔട്ടിലെ വസതിയില്‍ വച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വാഗ്വാദത്തിനൊടുവില്‍ മുളകു പൊടിയെറിഞ്ഞ് കീഴ്‌പ്പെടുത്തിയ ശേഷം കെട്ടിയിട്ട് കത്തിയും കുപ്പിയുമുപയോഗിച്ച് കഴുത്തിനും തലയ്ക്കു പിറകിലും നിരവധി തവണ കുത്തുകയായിരുന്നു. പരിക്കേറ്റ് നിലത്തുവീണ ഓം പ്രകാശിനെ മരിക്കുന്നതു വരെ നോക്കി നിന്നുവെന്നും പൊലീസ് പറയുന്നു. സംഭവ സമയത്ത് വീട്ടിലെ മുകളിലെ നിലയിലുണ്ടായിരുന്ന മകള്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ടുപേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. കൃത്യം നടത്തിയ ശേഷം മറ്റൊരു വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വിളിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഓം പ്രകാശ് എപ്പോഴും തന്നോട് വഴക്കിടാറുണ്ടെന്നും…
Read More » -
Breaking News
എല്ലാം തകരാന്‍ രണ്ടു സെക്കന്‍ഡ്! ആണവായുധമില്ലാത്ത ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച് ചൈന; ഒരു സ്‌ഫോടനത്തില്‍നിന്ന് തുടരെത്തുടരെ സ്‌ഫോടനം; അമേരിക്കയ്ക്കുള്ള മുന്നറിയിപ്പ്?
ബീജിംഗ്: വ്യാപാര യുദ്ധത്തില്‍ യുഎസും ചൈനയും നേര്‍ക്കുനേര്‍ നില്‍കെ ആണവായുധമല്ലാത്ത ഹൈഡ്രജന്‍ ബോംബ് (നോണ്‍ ന്യൂക്ലിയര്‍ ഹൈഡ്രജന്‍ ബോംബ്) പരീക്ഷിച്ച് ചൈന. ചൈന സ്റ്റേറ്റ് ഷിപ്പ്ബില്‍ഡിങ് കോര്‍പ്പറേഷന് കീഴിലെ ശാസ്ത്രജ്ഞരാണ് രണ്ട് കിലോ ഭാരമുള്ള ബോംബ് നിര്‍മിച്ചത്. ദക്ഷിണ ചൈന കടലില്‍ ആധിപത്യം ശ്രമിക്കാനുള്ള ചൈനീസ് ശ്രമങ്ങള്‍ക്കും തായ്വാനുള്ള അമേരിക്കയുടെ പ്രതിരോധ പിന്തുണ വര്‍ധിക്കുന്ന സാഹചര്യത്തിലുമാണ് നടപടി. സാധാരണ ആണവ ബോംബുകളില്‍ നിന്ന് വ്യത്യസ്തമായി മഗ്‌നീഷ്യം ഹൈഡ്രൈഡ് ആണ് പുതിയ ബോംബില്‍ ഉപയോഗിക്കുന്നത്. ഖരാവസ്ഥയിലുള്ള മഗ്‌നീഷ്യം ഹൈഡ്രൈഡിന് കൂടുതല്‍ ഹൈഡ്രജന്‍ സംഭരിക്കാന്‍ കഴിയുമെന്നതാണ് ഗുണം. ബോംബ് ഡിറ്റണേറ്റ് ചെയ്ത് കഴിഞ്ഞാല്‍ മഗ്‌നീഷ്യം ഹൈഡ്രൈഡ് വളരെ പെട്ടെന്ന് വിഘടിക്കും. പുറത്തുവരുന്ന ഹൈഡ്രജന്‍ ഗ്യാസിന് 1,000 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലുള്ള അഗ്‌നിഗോളമുണ്ടാക്കാന്‍ സാധിക്കും. ഇവ നടക്കാന്‍ രണ്ട് സെക്കന്‍ഡ് മതിയെന്നതാണ് ബോംബിന്റെ പ്രത്യേകത. ടിഎന്‍ടി സ്‌ഫോടനത്തേക്കാള്‍ 15 മടങ്ങ് ശേഷിയുള്ളതാണ് ഈ സ്‌ഫോടനങ്ങള്‍. നോണ്‍ ന്യൂക്ലിയര്‍ ഹൈഡ്രജന്‍ ബോംബുകളുടെ സ്‌ഫോടന ഫലമായുണ്ടാകുന്ന താപത്തിന് അലുമിനിയത്തെ…
Read More » -
Breaking News
ടാക്‌സി ഡ്രൈവറായി ബോക്‌സ് ഓഫീസ് കീഴടക്കുമോ ഷണ്‍മുഖം? റിലീസിന് ഇനി നാലുനാള്‍; മോഹന്‍ലാലും ശോഭനയും 15 വര്‍ഷത്തിനു ശേഷം ഒന്നിക്കുന്നു
മോഹന്‍ലാല്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘തുടരും’ റിലീസ് ചെയ്യാന്‍ ഇനി നാലു ദിവസം മാത്രം. ചിത്രം ഏപ്രില്‍ 25ന് തിയറ്ററുകളില്‍ എത്തും. എമ്പുരാനുശേഷം എത്തുന്ന മോഹന്‍ലാല്‍ ചിത്രമായത് കൊണ്ട് തന്നെ ഏറെ പ്രതീക്ഷയിലാണ് സിനിമാസ്വാദകരും ആരാധകരും. തരുണ്‍ മൂര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്തത്. ഇടവേളയ്ക്കു ശേഷമാണ് മോഹന്‍ലാല്‍ സാധാരണക്കാര്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷണ്‍മുഖം എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. ലളിത എന്ന കഥാപാത്രം അവതരിപ്പിച്ച് ശോഭനയും ഒപ്പമുണ്ട്. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. പല ഷെഡ്യൂളുകളായി നടന്ന 99 ദിവസത്തെ ചിത്രീകരണമാണ് തുടരും എന്ന സിനിമയ്ക്കായി നടന്നത്. രജപുത്രയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് നിര്‍മ്മാണം. ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്‌സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഭാര്യയും മക്കളുമുള്ള അധ്വാനിയായ ഒരു ഡ്രൈവറാണ് ഷണ്മുഖം. കുടുംബത്തെ ഏറെ സ്‌നേഹിക്കുന്ന ഒരു കുട്ടംബനാഥന്‍. നല്ല സുഹൃദ് ബന്ധങ്ങളുള്ള, നാട്ടുകാരുടെ പ്രിയപ്പെട്ടവനായ…
Read More » -
Breaking News
ജഡ്ജിമാര്‍ക്കെതിരേ പറയാന്‍ ഉപരാഷ്ട്രപതിക്ക് ഭരണഘടനാപരമായി അവകാശമില്ല; ആണവ മിസൈല്‍ പരാമര്‍ശം ബൂമറാംഗ് ആയേക്കും; ജഗ്ദീപ് ധന്‍കറിനെതിരേ കോടതിയലക്ഷ്യ നടപടി ആവശ്യം; അറ്റോര്‍ണി ജനറലിന് കത്തു നല്‍കി
ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കടക്കം സമയപരിധി നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ വിമര്‍ശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അഭിഭാഷകന്‍. ഉപരാഷ്ട്രപതിക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അറ്റോര്‍ണി ജനറലിന് അഭിഭാഷകന്‍ സുഭാഷ് തീക്കാടനാണ് കത്ത് നല്‍കിയത്. കോടതി ജനാധിപത്യത്തിന് നേരെ ആണവ മിസൈലയക്കുന്നു എന്ന പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് സുഭാഷ് തീക്കാടന്‍ നടപടി ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. ഭരണഘടന അനുസരിച്ചു ഉപരാഷ്ട്രപതിക്കു സര്‍ക്കാരിന്റെ പോളിസികളിലോ രാഷ്ട്രീയത്തിലോ കോടതി വിധികളിലോ അഭിപ്രായം പറയാന്‍ അവകാശമില്ല. അതിനാല്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പൂര്‍ണമായും തള്ളിക്കളയണം. ഇതു തന്നെയാണ് രാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ എന്നിവര്‍ക്കു ബാധകമായ നിയമം. ഗവര്‍ണര്‍മാരും രാഷ്ട്രീയക്കാരും തമ്മിലുളള കൊമ്പുകോര്‍ക്കലും അര്‍ഥമില്ലാത്തതാണ്. രാഷ്ട്രീയക്കാരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണെങ്കിലും ഗവര്‍ണറും, ഉപരാഷ്ട്രപതിയും, രാഷ്ട്രപതിയും പാര്‍ട്ടിനിലപാടുകളില്‍ നിഷ്പക്ഷത പാലിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസമാണ് ഉപരാഷ്ട്രപതി ധന്‍കര്‍ സുപ്രീം കോടതിക്കെതിരെ വിമര്‍ശനം കടുപ്പിച്ച് രംഗത്തെത്തിയത്. കോടതികള്‍ രാഷ്ട്രപതിയെ നയിക്കുന്ന ഒരു സാഹചര്യം ജനാധിപത്യത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്നടക്കം ധന്‍കര്‍ അഭിപ്രായപ്പെട്ടിരുന്നു. നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളിന്മേല്‍ നടപടിയെടുക്കുന്നതില്‍…
Read More » -
Breaking News
ഒരുവെടിക്ക് രണ്ടുപക്ഷി: യുഡിഎഫ് പ്രവേശനത്തിലൂടെ അന്‍വര്‍ ഉന്നമിടുന്നത് തവനൂരും പട്ടാമ്പിയും; എതിര്‍പ്പുമായി ഘടക കക്ഷികള്‍; ‘അന്‍വര്‍ ഇല്ലാതെ മത്സരിക്കുന്ന മുന്നണിയുടെ നടുവൊടിയു’മെന്ന് സോഷ്യല്‍ മീഡിയയില്‍ മുന്നറിയിപ്പ്
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ പ്രഖ്യാപിക്കുന്നതിലൂടെ പി.വി. അന്‍വറിന്റെ ലക്ഷ്യം തവനൂരും പട്ടാമ്പിയും. നിലവില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന രണ്ടു മണ്ഡലങ്ങളില്‍ കണ്ണുവച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കണമെന്ന ആവശ്യം അന്‍വര്‍ നിരന്തരം ഉന്നയിക്കുന്നത്. മാധ്യമങ്ങളോടുള്ള സമ്പര്‍ക്കം ഒഴിവാക്കിയെങ്കിലും ‘അന്‍വര്‍ ഇല്ലാതെ മത്സരിക്കുന്ന മുന്നണിയുടെ നടുവൊടിയും’ എന്ന തരത്തില്‍ അദ്ദേഹത്തിന്റെ കൂട്ടാളികള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം നടത്തുന്നതും കോണ്‍ഗ്രസിനെ ഉന്നമിട്ടാണെന്നാണു വിലയിരുത്തുന്നത്. അടുത്തിടെ തൃണമൂലിലെത്തിയ സജി മഞ്ഞക്കടമ്പനാണ് ഈ പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്നത്. ദേശീയതലതത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി കടന്നാക്രമിക്കുന്ന തൃണമൂലിനെ കേരളത്തില്‍ മുന്നണിയിലെടുക്കുന്നതില്‍ ഘടക കക്ഷികള്‍ക്ക് എതിര്‍പ്പുണ്ട്. തൃണമൂലിന് കേരളത്തില്‍ ഒരിടത്തും കാര്യമായ വേരോട്ടമില്ല. അന്‍വര്‍ ചേര്‍ന്നതിനു ശേഷമാണ് അല്‍പമെങ്കിലും തൃണമൂലിന്റെ പേര് ഉയര്‍ന്നു കേട്ടത്. നിലമ്പൂരില്‍ അന്‍വറിന്റെ പിന്തുണ നിര്‍ണായകമാണെങ്കിലും ഉന്നയിക്കുന്ന ഉപാധികള്‍ക്കു കീഴടങ്ങാനാകില്ലെന്നും നിലവിലെ യുഡിഎഫ് സമവാക്യം പൊളിയുമെന്നുമാണു കണക്കാക്കുന്നത്. ദേശീയതലത്തില്‍, കോണ്‍ഗ്രസിനെ നിരന്തരം ആക്രമിക്കുന്ന തൃണമൂലിനെ മുന്നണിയുടെ എടുക്കുന്നതിനോട് നേതൃത്വത്തിന് താല്പര്യം ഇല്ല. യുഡിഎഫിന്റെ ഭാഗമല്ലാതെ തന്നെ കെ.കെ.…
Read More » -
Crime
കോഴിക്കോട് പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം; യുവാവ് പിടിയില്‍
കോഴിക്കോട്: പുതിയങ്ങാടിയില്‍ പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം നടത്തിയ യുവാവ് പിടിയില്‍. കുണ്ടുപറമ്പ് സ്വദേശി നിഖില്‍ എസ്. നായരാണ് എലത്തൂര്‍ പൊലീസിന്റെ പിടിയിലായത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. പുതിയങ്ങാടി റിലയന്‍സ് പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിക്കാന്‍ നിര്‍ത്തിയപ്പോഴായിരുന്നു ആക്രമണം. ബൈക്കിന്റെ പിന്നിലിരുന്ന യുവതിയോട് നിഖില്‍ ലൈംഗികചേഷ്ട കാണിച്ചു. ഇത് ചോദ്യം ചെയ്ത യുവാവിനെ ആയുധം വച്ച് നെറ്റിക്ക് അടിക്കുകയും മുഖത്ത് തലകൊണ്ട് കുത്തുകയും ചെയ്തു. സംഭവത്തില്‍ യുവാവിന്റെയും യുവതിയുടേയും പരാതിയില്‍ ഇന്നലെ തന്നെ പ്രതിയെ പിടികൂടുകയായിരുന്നു. വൈദ്യ പരിശോധനയ്ക്കിടെ നിഖില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഭീഷണി മുഴക്കിയതായും പരാതിയുണ്ട്. പ്രതി മുമ്പും വിവിധ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Read More »