LIFELife Style

നടന്നാലും ഇല്ലെങ്കിലും കുഴപ്പമില്ല; വിവാഹ വാര്‍ത്തകളില്‍ പ്രതികരിച്ച് തൃഷ

വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ച് തെന്നിന്ത്യന്‍ താരസുന്ദരി തൃഷ കൃഷ്ണന്‍. ഏറ്റവും പുതിയ ചിത്രമായ തഗ്ലൈഫുമായി ബന്ധപ്പെട്ട പ്രസ് മീറ്റിനിടെയാണ് താരത്തിന്റെ പ്രതികരണം. 41 ാം വയസിലും അവിവാഹിതയായി തുടരുന്ന തൃഷ എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല എന്ന ചോദ്യം പലപ്പോഴും താരത്തോട് ചോദിച്ചിട്ടുണ്ടെങ്കിലും മറുപടി നല്‍കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് പതിവ്.

ഇപ്പോഴിതാ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് തൃഷ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. വിവാഹം എന്ന സങ്കല്പത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് തൃഷ വ്യക്തമാക്കി. വിവാഹത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അത് സംഭവിച്ചാലും കുഴപ്പമില്ല, അങ്ങനെ സംഭവിച്ചില്ലെങ്കിലും കുഴപ്പമില്ല എന്നായിരുന്നു തൃഷയുടെ വാക്കുകള്‍. 2015ല്‍ തൃഷയുടെ വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും വിവാഹത്തിന് മുമ്പ് തന്നെ അത് മുടങ്ങി.

Signature-ad

സമീപകാലത്ത് നടന്‍ വിജയ്യും തൃഷയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകള്‍ പുറത്തു വന്നതിന് പിന്നാലെയായിരുന്നു ഗോസിപ്പുകള്‍ ശക്തമായത്. എന്നാല്‍ ഈ വാര്‍ത്തകളോട് തൃഷയോ വിജയോ പ്രതികരിച്ചിരുന്നില്ല. ഗോട്ട് എന്ന സിനിമയിലായിരുന്നു ഇരുവരും ഒടുവില്‍ ഒരുമിച്ചഭിനയിച്ചത്. അജിത്തിനോടൊപ്പം അഭിനയിച്ച ഗുഡ് ബാഡ് അഗ്ലി ആണ് തൃഷയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം. മലയാളത്തില്‍ ടൊവിനോയ്‌ക്കൊപ്പം ഐഡന്റിറ്റി എന്ന ചിത്രത്തിലും തൃഷ വേഷമിട്ടിരുന്നു.

 

Back to top button
error: