Month: April 2025
-
Crime
ഗുരുവായൂര്‍ ദര്‍ശനത്തിന് പോയ സഹോദരിമാരെ കാണാനില്ല; പോയത് മൊബൈല്‍ ഫോണ്‍ എടുക്കാതെ
പാലക്കാട്: ക്ഷേത്ര ദര്‍ശനത്തിന് പോയ വയോധികരായ സഹോദരിമാരെ കാണാനില്ലെന്ന് പരാതി. പാലക്കാട് ചാലിശ്ശേരി സ്വദേശികളായ അമ്മിണി (76), ശാന്ത (68) എന്നിവരെയാണ് കാണാതായത്. ഗുരുവായൂരില്‍ പോകുകയാണെന്ന് പറഞ്ഞ് ഞായറാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് ഇവര്‍ വീട്ടില്‍ നിന്നിറങ്ങിയത്. ഇവര്‍ ഒന്നിച്ചാണ് താമസം. ഇരുവരും പതിവായി ഗുരുവായൂരില്‍ പോകാറുണ്ട്. വൈകിട്ടോടെ തിരിച്ചെത്തുകയും ചെയ്യാറുണ്ട്. എന്നാല്‍ ഞായറാഴ്ച വൈകിയും തിരിച്ചെത്താതായതോടെ ഫോണില്‍ വിളിച്ചുനോക്കി. ഇരുവരും മൊബൈല്‍ ഫോണ്‍ കൊണ്ടുപോയില്ലെന്ന് അപ്പോഴാണ് വീട്ടുകാര്‍ക്ക് മനസിലായത്. സിസി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അമ്മിണിയും ശാന്തയും വൈകിട്ടോടെ പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിയതായി കണ്ടെത്തി. ഇവിടെ നിന്ന് തിരുപ്പതിയിലേക്ക് ബസുണ്ടോയെന്ന് ചിലരോട് അന്വേഷിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അത്യാവശ്യത്തിന് പണം ഇരുവരുടെയും കൈവശമുണ്ട്. അതേസമയം, മലപ്പുറം പൊന്നാനിയില്‍ നിന്ന് പതിനഞ്ചുവയസുകാരായ ആണ്‍കുട്ടികളെ കാണാതായി. ഞായറാഴ്ച മുതലാണ് കുട്ടികളെ കാണാതായതെന്നാണ് പരാതി. ഷാനിഫ്, റംനാസ്, കുഞ്ഞുമോന്‍ എന്നിവരെയാണ് കാണാതായത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. മൂന്ന് പേരും വെവ്വേറെ സ്‌കൂളുകളിലാണ് പഠിക്കുന്നത്. കളിക്കൂട്ടുകാരാണ്…
Read More » -
LIFE
പ്രത്യേക കാറും ആയമാരും, ജയഭാരതിയും ഷീലയും തമ്മില്‍ മത്സരമായിരുന്നോ? അക്കാലത്ത് അങ്ങനെ…
മലയാള സിനിമാ ലോകത്തെ ഒരു കാലത്തെ താര റാണിമാരായിരുന്നു ഷീലയും ജയഭാരതിയും. ശ്രദ്ധേയമായ വേഷങ്ങള്‍ ഇരുവര്‍ക്കും തുടരെ ലഭിച്ചു. കരിയറില്‍ ജയഭാരതിയേക്കാള്‍ സീനിയറാണ് ഷീല. ഷീല താരമായി മാറിയ ശേഷമാണ് ജയഭാരതിയുടെ കടന്ന് വരവ്. ഷീല അഭിനയ രംഗത്ത് നിന്നും മാറിത്തുടങ്ങിയ കാലത്താണ് ജയഭാരതി തിളങ്ങിയത്. ഷീലയ്ക്കും ജയഭാരതിക്കും പുറമെ ശാരദയും അക്കാലത്തെ ജനപ്രിയ നടിയായിരുന്നു. ഷീല ഇന്നും ലൈം ലൈറ്റില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്. എന്നാല്‍ ജയഭാരതിയെ ആരാധകര്‍ കാണാറേയില്ല. പൂര്‍ണമായും സ്വകാര്യ ജീവിതം നയിക്കാനാണ് ജയഭാരതി ഇന്ന് ആഗ്രഹിക്കുന്നത്. പണ്ട് പരസ്പരം വലിയ സൗഹൃദം ഷീലയും ജയഭാരതിയും തമ്മിലില്ലായിരുന്നു. ഷീലയെയും ജയഭാരതിയെയും കുറിച്ച് നടി കുട്ട്യേടത്തി വിലാസിനി ഒരിക്കല്‍ സംസാരിച്ചിട്ടുണ്ട്. പഴയ കാലത്ത് ഷീലയും ജയഭാരതിയും തമ്മില്‍ മത്സരമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നടി. മത്സരമുണ്ടായിരുന്നിരിക്കാം. അതേക്കുറിച്ച് അറിയില്ല. അവര്‍ക്ക് പ്രത്യേക കാറാണ്. പോകാനും വരാനും അവര്‍ മാത്രമേയുണ്ടാകൂ. പിന്നെ അവരുടെ ആയമാരും. അതേസമയം, ഷീല തന്നോട് അക്കാലത്ത് സംസാരിച്ചിട്ടുണ്ടെന്നും…
Read More » -
Crime
ഊണ് കഴിക്കുന്നതിനിടെ മുഖത്ത് മുളകുപൊടി വിതറി; കറിക്കത്തി കൊണ്ട് 10 തവണ കുത്തി, ആ രാക്ഷസനെ അവസാനിപ്പിച്ചെന്ന് വീഡിയോ കോള്‍!
ബംഗളൂരു: കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശിനെ (68) ഭാര്യ പല്ലവി കൊലപ്പെടുത്തിയതിനു കാരണം വസ്തു തര്‍ക്കമെന്നു സൂചന. സഹോദരിക്ക് വസ്തു എഴുതിക്കൊടുത്ത നടപടിയെ എതിര്‍ത്ത പല്ലവി, മകന്‍ കാര്‍ത്തികേഷിന്റെ പേരില്‍ സ്ഥലം വാങ്ങിയതിനെയും ചോദ്യം ചെയ്തിരുന്നു. ഓംപ്രകാശിന്റെ മറ്റൊരു ബന്ധത്തെച്ചൊല്ലിയും വഴക്ക് പതിവായിരുന്നു. സഹോദരിക്ക് നല്‍കിയ ഭൂമി തന്റെ പേരിലാക്കാന്‍ പല്ലവി നിരന്തരം സമ്മര്‍ദം ചെലുത്തിയെന്നും പൊലീസ് പറഞ്ഞു. ബംഗളൂരുവില്‍ ഉള്‍പ്പെടെ കുടുംബത്തിന് കോടിക്കണക്കിനു രൂപയുടെ സ്വത്തുണ്ട്. വസ്തു തര്‍ക്കത്തില്‍ ഓംപ്രകാശിനെതിരെ കേസ് എടുക്കാതിരുന്നതില്‍ പ്രതിഷേധിച്ച് നേരത്തേ പല്ലവി പൊലീസ് സ്റ്റേഷനു മുന്നില്‍ ധര്‍ണ നടത്തിയിട്ടുണ്ട്. ഞായറാഴ്ച ഊണ് കഴിക്കുന്നതിനിടെ തര്‍ക്കമുണ്ടായപ്പോള്‍ മുഖത്ത് മുളകുപൊടി വിതറിയ ശേഷം കറിക്കത്തി കൊണ്ട് വയറ്റിലും കഴുത്തിലും പല്ലവി 10 തവണ കുത്തിയെന്ന് പൊലീസ് പറയുന്നു. സംഭവസമയത്ത് മകള്‍ കൃതി വീട്ടിലുണ്ടായിരുന്നെങ്കിലും അവരുടെ പങ്ക് വ്യക്തമല്ല. ‘ ആ രാക്ഷസനെ അവസാനിപ്പിച്ചു’എന്നു വെളിപ്പെടുത്തി കുടുംബ സുഹൃത്തായ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് പല്ലവി വീഡിയോ കോള്‍…
Read More » -
Crime
നിന്നെ പുറത്ത് കിട്ടും, ജീവനോടെ വീട്ടില്‍ പോകുന്നതെങ്ങനെന്നു നോക്കാം; കോടതിക്കുള്ളില്‍ വനിതാ ജഡ്ജിക്ക് നേരെ പ്രതിയുടെ വധഭീഷണി
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കോടതിക്കുള്ളില്‍ വനിതാ ജഡ്ജിക്ക് നേരെ വധഭീഷണിയുമായി ചെക്ക് കേസ് പ്രതി. കേസില്‍ ശിക്ഷ വിധിച്ച ജഡ്ജിക്കു നേരെയാണ് പ്രതിയില്‍നിന്നും ഭീഷണിയും അധിക്ഷേപവും ഉണ്ടായത്. ഏപ്രില്‍ രണ്ടിനു നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ചെക്ക് ബൗണ്‍സ് കേസ് പ്രതിയായ അതുല്‍ കുമാര്‍ ആണ്, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിലെ സെക്ഷന്‍ 138 പ്രകാരം തന്നെ ശിക്ഷിച്ച ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (എന്‍ഐ ആക്ട്) ശിവാംഗി മംഗ്ലയെ ഭീഷണിപ്പെടുത്തിയത്. ശിക്ഷ വിധിച്ച ജഡ്ജി, ക്രിമിനല്‍ നടപടിക്രമ നിയമത്തിലെ (സിആര്‍പിസി) സെക്ഷന്‍ 437 എ പ്രകാരം ജാമ്യ ബോണ്ട് കെട്ടിവയ്ക്കാന്‍ പ്രതിയോട് നിര്‍ദേശിച്ചു. ഇതോടെ, പ്രകോപിതനായ പ്രതി ജഡ്ജിക്കു നേരെ കൈയില്‍ കിട്ടിയ ഒരു സാധനമെടുത്ത് എറിഞ്ഞു. തുടര്‍ന്ന് വിധി തനിക്ക് അനുകൂലമായി മാറ്റാന്‍ വേണ്ടത് ചെയ്യൂ എന്ന് അഭിഭാഷകനോട് പറയുകയും ചെയ്തു. അതിനു ശേഷമായിരുന്നു ഭീഷണി. നീ ആരാണ്? ‘നിന്നെ പുറത്തുവച്ച് ഞാന്‍ കണ്ടോളാം. നീ എങ്ങനെ ജീവനോടെ വീട്ടിലേക്ക് തിരിച്ചുപോവുമെന്ന് നോക്കാം’- പ്രതി…
Read More » -
Crime
ബസ് യാത്രയ്ക്കിടെ സഹയാത്രക്കാരന്‍ കഴുത്തു ഞെരിച്ചു, മൊബൈല്‍ ഫോണും പണവും തട്ടിയെടുത്തു
കോഴിക്കോട്: ബസ് യാത്രയ്ക്കിടെ സഹയാത്രക്കാരന്‍ കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചു മൊബൈല്‍ ഫോണും പണവും അപഹരിച്ചതായി പരാതി. ഞായറാഴ്ച രാത്രി 9.14നു പെരുമണ്ണയില്‍നിന്നു സിറ്റി സ്റ്റാന്‍ഡിലേക്ക് സര്‍വീസ് നടത്തുന്ന ‘സഹിര്‍’ സ്വകാര്യ ബസില്‍ ആണു സംഭവം. ബസിലെ സിസിടിവിയില്‍ പതിഞ്ഞ ആക്രമണത്തിന്റെ ദൃശ്യം പുറത്തായതോടെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. യാത്രയ്ക്കിടെ സഹയാത്രക്കാരന്‍ കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചതായും മൊബൈല്‍ ഫോണും 4,500 രൂപയും തട്ടിയെടുത്തു ബസില്‍ നിന്നു പുറത്തേക്ക് തള്ളിയിട്ടതായുമാണ് യാത്രക്കാരന്റെ പരാതി. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുള്ള അന്വേഷണത്തില്‍ സഹയാത്രക്കാരനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. കസബ ഇന്‍സ്പെക്ടര്‍ കിരണിന്റെ നേതൃത്വത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന. പന്തീരാങ്കാവിനു സമീപം കൈമ്പാലത്തുനിന്നു ബസില്‍ കയറി പിന്‍സീറ്റില്‍ യാത്ര ചെയ്ത മാങ്കാവ് സ്വദേശി ടി.നിഷാദിനാണു (44) മര്‍ദനമേറ്റത്. നിഷാദിനു സമീപം ഇരുന്ന മറ്റൊരു ബസിലെ ഡ്രൈവര്‍ പ്രകോപനമില്ലാതെ കഴുത്തില്‍ പിടികൂടുകയായിരുന്നു. കൈ തട്ടിമാറ്റാന്‍ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ചു നിഷാദിനെ ശ്വാസം മുട്ടിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും…
Read More » -
Crime
കോട്ടയത്ത് ഓഡിറ്റോറിയം ഉടമയും ഭാര്യയും വീട്ടില്‍ മരിച്ചനിലയില്‍; രക്തംവാര്‍ന്ന് മൃതദേഹങ്ങള്‍, വസ്ത്രങ്ങളില്ല
കോട്ടയം: തിരുവാതില്‍ക്കലില്‍ ദമ്പതികള്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍. തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയുമാണ് മരിച്ചത്. രാവിലെ 8.45നു വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇരുവരുടെയും തലയ്ക്കേറ്റ മുറിവാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കുകയും കൊലപാതക കാരണം വ്യക്തി വൈരാഗ്യമെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി പറഞ്ഞു. മൃതദേഹങ്ങളില്‍ മുറിവേറ്റ പാടുകളുണ്ട്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയത്തിന്റെയും മറ്റ് ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയാണ് മരിച്ച വിജയകുമാര്‍. വീട്ടില്‍ വിജയകുമാറും ഭാര്യയും മാത്രമായിരുന്നു താമസം. ഇവരുടെ മകനെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വീടിന്റെ രണ്ടു മുറികളിലായി കണ്ടെത്തിയ മൃതദേഹങ്ങളില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. വീടിനുള്ളില്‍ നിന്ന് കോടാലി ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വിജയകുമാറിന്റെ തലയില്‍ അടിയേറ്റിട്ടുണ്ട്. സംഭവത്തില്‍ വീട്ടില്‍ നേരത്തെ ജോലിക്കു നിന്നിരുന്ന ഇതര സംസ്ഥാനത്തൊഴിലാളിക്കായി തിരച്ചില്‍ ആരംഭിച്ചു. ഇയാളെ മോഷണക്കുറ്റത്തിന്റെ പേരില്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ഇതേ…
Read More » -
Kerala
കാറിടിച്ച് യുവാവ് മരിച്ചു: മദ്യലഹരിയിൽ വാഹനമോടിച്ച ഉമ്മന്‍ചാണ്ടിയുടെ സന്തത സഹചാരി ടെനി ജോപ്പൻ കസ്റ്റഡിയിൽ
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സന്തത സഹചാരിയായിരുന്ന ടെനി ജോപ്പന്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കൊട്ടാരക്കര ഇഞ്ചക്കാട് തിരുവാതിരയില്‍ ഷൈന്‍കുട്ടന്‍(33) ആണ് മരിച്ചത്. കൊട്ടാരക്കര- പുത്തൂർ റോഡില്‍ അവണൂര്‍ കശുവണ്ടി ഫാക്ടറിക്കു സമീപമാണ് അപകടം സംഭവിച്ചത്. കാറോടിച്ചിരുന്ന വെണ്ടാര്‍ മനക്കര വീട്ടില്‍ ടെനി ജോപ്പനെ(51) കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും നരഹത്യയ്ക്കു കേസെടുത്തതായും പോലീസ് അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട ആറരയോടെ ആയിരുന്നു അപകടം. വെണ്ടാറില്‍ നിന്നും കൊട്ടാരക്കരയിലേക്കു വരികയായിരുന്ന ജോപ്പന്റെ കാര്‍ റോഡിന്റെ വലതു ഭാഗം കടന്ന് എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഓടയിലേക്കു തെറിച്ചു വീണ ഷൈന്‍കുട്ടനെ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അപകടത്തില്‍ നിയന്ത്രണം വിട്ട കാര്‍ സമീപമുള്ള വീട്ടു മുറ്റത്തേക്ക് തലകീഴായി മറിഞ്ഞു. വെല്‍ഡിങ് തൊഴിലാളിയാണ് മരിച്ച ഷൈന്‍കുട്ടന്‍. അച്ഛന്‍: മണിക്കുട്ടന്‍.അമ്മ:ഉഷാദേവി.
Read More » -
Breaking News
പരിക്ക് പണിയാകും; സഞ്ജു ഉടന്‍ മടങ്ങിയെത്തില്ല; ജയ്പുരില്‍ ചികിത്സ തുടരും; പരാഗ് ടീമിനെ നയിക്കുമെന്നും രാജസ്ഥാന്‍ റോയല്‍സ്
ബംഗളുരു: പരിക്കിന്റെ പിടിലായ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഉടന്‍ മടങ്ങിയെത്തില്ലെന്നു സൂചന. വ്യാഴാഴ്ച രാത്രി ബംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ആര്‍സിബിയുമായിട്ടാണ് അടുത്ത മത്സരം. ഇതില്‍ ഉള്‍പ്പെട്ടേക്കാവുന്ന ടീം അംഗങ്ങളെക്കുറിച്ചു വിശദീകരിക്കുമ്പോഴാണു സഞ്ജുവിന്റെ അനിശ്ചിതാവസ്ഥയെക്കുറിച്ചു സൂചന പുറത്തുവിട്ടത്. യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ് ആയിരിക്കും ടീമിനെ നയിക്കുക. എല്‍എസ്ജിയുമായി സഞ്ജുവിന്റെ അഭാവത്തില്‍ പരാഗാണു ടീമിനെ നയിച്ചത്. രാജസ്ഥാന് സീസണില്‍ ആറു മത്സരങ്ങളാണ് അവശേഷിക്കുന്നത്. പ്ലേഓഫില്‍ സ്ഥാനമുറപ്പിക്കാന്‍ എല്ലാ കളികളും ജയിക്കണം. എന്നാല്‍, മെഡിക്കല്‍ സ്റ്റാഫിനൊപ്പം ജയ്പുരില്‍തന്നെ സഞ്ജു തുടരുമെന്നാണു വിവരം. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള മല്‍സരത്തിനിടെയാണ് ബാറ്റിങിനിടെ സഞ്ജു സാംസണിന്റെ വാരിയെല്ലിനു പരിക്കേല്‍ക്കുന്നത്. ഡല്‍ഹിയില്‍ നടന്ന കളിയില്‍ റോയല്‍സ് ടീം 189 റണ്‍സ് ചേസ് ചെയ്യുമ്പോഴാണു പരിക്ക് വില്ലനായത്. ആറാമത്തെ ഓവറില്‍ ഡിസ് സ്പിന്നര്‍ വിപ്രാജ് നിഗമിനെതിരേ ഷോട്ടിനു ശ്രമിക്കവെ ടൈമിങ് പാളുകയും ബോള്‍ നേരെ വാരിയെല്ലിന്റെ ഭാഗത്തു കൊള്ളുകയുമായിരുന്നു. അസ്വസ്ഥനായ സഞ്ജുവിനെ മെഡിക്കല്‍ സംഘം പരിശോധിച്ചശേഷം കളി തുടര്‍ന്ന സഞ്ജു ബൗണ്ടറിയും…
Read More » -
സംവാദത്തിന്റെ ജാലകം തുറന്നിട്ട മാതൃകാ പുരുഷന്‍; ‘സുവിശേഷത്തിന്റെ ആനന്ദം’ സൃഷ്ടിച്ചതു കോളിളക്കം; മനുഷ്യന്റെ ദാരിദ്ര്യവും ദുരിതവും ഇല്ലായ്മ ചെയ്യാനുള്ള ധാര്‍മികത പങ്കിട്ടതിന്റെ പേരില്‍ താങ്കളെ എന്നും ഓര്‍മിക്കും: മാര്‍പാപ്പയുടെ വിയോഗത്തില്‍ മന്ത്രി ആര്‍. ബിന്ദു
തൃശൂര്‍: സംവാദത്തിന്റെ ഒരു ജാലകം എല്ലാവര്‍ക്കുമായി തുറന്നിട്ട മാതൃകാ പുരുഷനെയാണു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്നു മന്ത്രി ഡോ. ആര്‍. ബിന്ദു. തന്റെ ആദ്യ പ്രാമാണികരേഖയായ ‘സുവിശേഷത്തിന്റെ ആനന്ദ’ത്തിന്റെ (ജോയ് ഓഫ്ദി ഗോസ്പല്‍) ചില ഭാഗങ്ങള്‍ എത്രയ്ക്ക് കോളിളക്കം സൃഷ്ടിച്ചിട്ടുണ്ടെന്ന് ഇന്നും നമുക്ക് ഓര്‍മ്മയുണ്ട്. അത് വായിച്ച് ഞെട്ടിയവര്‍ക്ക് പുതിയ ബോധക്കേടുകള്‍ സൃഷ്ടിക്കും വിധമാണ് തുടര്‍വര്‍ഷങ്ങളില്‍ മാര്‍പാപ്പ നടത്തിയ ഇടപെടലുകള്‍. ഇടതുപക്ഷക്കാറ്റ് വീശിയടിക്കുന്ന ലത്തീന്‍ അമേരിക്കയില്‍ നിന്നുള്ള മാര്‍പാപ്പ വ്യത്യസ്തനാകാതെ തരമില്ലെന്ന് അവരോധിതനായ പാടേ വ്യക്തമായിരുന്നു. പാവപ്പെട്ടവരോടുള്ള പാപ്പയുടെ ആ ആഭിമുഖ്യമാണ് ലോക ജനതയുടെ ഹൃദയഭാജനമാക്കിയത്. ദാരിദ്ര്യത്തിന്റെയും പ്രകൃതിസ്നേഹത്തിന്റെയും പുണ്യവാളനായ ഫ്രാന്‍സിസ് ഓഫ് അസീസിയുടെ പേര് പുതിയ മാര്‍പാപ്പ സ്വീകരിച്ചതുതന്നെ മാറ്റത്തിന്റെ ഒരു സൂചനയായിരുന്നു. പാവങ്ങള്‍ക്കായുള്ള പാവപ്പെട്ട പള്ളിയാണ് തന്റെ ആദര്‍ശമെന്നാണ് പാപ്പ വിശദീകരിച്ചത്.ക്ഷേമപ്രവര്‍ത്തനങ്ങള്‍കൊണ്ട് ദാരിദ്യത്തിന്റെ പ്രശ്നം പരിഹരിക്കാനാവില്ലെന്ന തിരിച്ചറിവ് വ്യക്തമാക്കാന്‍ പാപ്പ ഒരിക്കലും മടിച്ചില്ല. കമ്പോളത്തിന്റെ പൂര്‍ണ്ണമായ സ്വാതന്ത്ര്യത്തെയും ധനപരമായ ഊഹ ഇടപാടുകളെയും തള്ളിക്കളഞ്ഞുമാത്രമേ പാവങ്ങളുടെ പ്രശ്നത്തെ അടിസ്ഥാനപരമായി പരിഹരിക്കാനാകൂ…
Read More » -
Breaking News
തൃശൂര്‍ പൂര വിളംബരം: തെക്കേഗോപുര നട തുറക്കാന്‍ ഇക്കുറിയും എറണാകുളം ശിവകുമാര്‍; ഘടകപൂരങ്ങള്‍ക്ക് കൊടിയേറ്റിനുമുമ്പ് ധനസഹായം
തൃശൂര്‍: നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കേഗോപുരനട തുറന്നു പൂരവിളംബരത്തിന് ഇക്കുറിയും എറണാകുളം ശിവകുമാര്‍. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഘടകപൂര ആഘോഷ കമ്മിറ്റികളുമായി നടത്തിയ യോഗത്തിലാണു തീരുമാനം. ഘടകപൂരങ്ങള്‍ക്കുള്ള ധനസഹായം പൂരം കൊടിയേറ്റത്തിനു മുമ്പ് വിതരണം ചെയ്യും. സമയ ക്രമങ്ങളില്‍ കൃത്യത പാലിക്കാനും കൊടിയേറ്റംമുതല്‍ പുരം, ഉത്രം കൂടിയുള്ള ദിവസങ്ങളില്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഘടകപൂരങ്ങള്‍ക്കും നിത്യനിദാന ചടങ്ങുകള്‍ക്കുമുള്ള പണവും ആനകളെയും നല്‍കാനും തീരുമാനിച്ചു. യോഗത്തില്‍ കൊച്ചിന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കെ. രവീന്ദ്രന്‍, ബോര്‍ഡ് അംഗം അഡ്വ. കെ.പി. അജയന്‍, ദേവസ്വം സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണര്‍ കെ.സുനില്‍കുമാര്‍, അസി.കമ്മീഷണര്‍ എം. മനോജ് കുമാര്‍, ദേവസ്വം ഓഫീസര്‍മാര്‍, ഘടകപൂരങ്ങളായ കുറ്റൂര്‍, അയ്യന്തോള്‍, ചെമ്പൂക്കാവ്, ചൂരക്കോട്ടു കാവ്, ലാലൂര്‍, പൂക്കാട്ടിക്കര കാരമുക്ക്, കണിമംഗലം, പനമുക്കുംപിള്ളി ക്ഷേത്ര പൂരാഘോഷ കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.
Read More »