Month: April 2025
-
Breaking News
എക്കാലത്തും ക്രിസ്തുവിന്റെ ഹൃദയത്തോടു ചേര്‍ന്നുനിന്നയാള്‍; സഭയുടെ അടിസ്ഥാന പ്രമാണങ്ങളില്‍ അടിയുറച്ചുനിന്നു; സംസ്‌കാരച്ചടങ്ങുകള്‍ ലളിതമാക്കണമെന്ന് മരണപത്രത്തില്‍ കുറിച്ചു: മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചിച്ച് സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്
തൃശൂര്‍: എക്കാലത്തും ക്രിസ്തുവിന്റെ ഹൃദയത്തോടു ചേര്‍ന്നുനിന്നയാളായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്നു സിബിസിഐ പ്രസിഡന്റും തൃശൂര്‍ അതിരൂപത മെത്രാപ്പൊലീത്തയുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. പത്രോസിന്റ 266-ാം പിന്‍ഗാമിയായ അദ്ദേഹം ചരിത്രത്തിലെ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയെപ്പോലെ ജനകീയനായിരുന്നു. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട, എല്ലാവരുടെയും പാപ്പയായിരുന്നു അദ്ദേഹം. നന്‍മയ്ക്കും നീതിക്കും കാരുണ്യത്തിനുംവേണ്ടി ജ്വലിച്ച ഹൃദയമായിരുന്നു അദ്ദേഹത്തിന്റേത്. അര്‍ജന്റീനയില്‍നിന്നുള്ള ആദ്യത്തെ പാപ്പയെന്ന നിലയില്‍ പാവപ്പെട്ടവന്റെ വേദന കണ്ടറിഞ്ഞ് അവര്‍ക്കൊപ്പം നിലകൊണ്ടു ലോകത്തെ മുഴുവന്‍ സ്‌നേഹംകൊണ്ടു കീഴടക്കാനായി. സഭയുടെ അടിസ്ഥാന പ്രമാണങ്ങളില്‍ അടിയുറച്ചുനിന്ന് പുരോഗമനപരമായ ചിന്തകളും നിലപാടുകളും കൈക്കൊണ്ടു. ലളിതമായ ജീവിതം നയിച്ചതിനൊപ്പം തന്റെ സംസ്‌കാരവും ലളിതമാക്കണമെന്നു മരണപത്രത്തില്‍ പറഞ്ഞിരുന്നു. സത്യം സ്‌നേഹത്തോടുകൂടി തുറന്നുപറയാനും എല്ലാവര്‍ക്കുംവേണ്ടി ജീവിക്കാനും പാപ്പ സ്ഥാനം അദ്ദേഹം ഉപയോഗിച്ചു. സിബിസിഐ പ്രസിഡന്റ് എന്ന നിലയില്‍ മാര്‍പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ചിരുന്നു. ഈ വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും സംസാരിച്ചിരുന്നു. അദ്ദേഹവും പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ചു. ഇന്ത്യയിലെത്താന്‍ ആഗ്രമുണ്ടായിട്ടും പാപ്പയ്ക്ക് സാധിക്കാതെപോയി. അദ്ദേഹത്തിന്റെ നല്ല മാതൃകകളും ആഹ്വാനങ്ങളും ലോകം ഒരിക്കലും…
Read More » -
LIFE
മഞ്ജു വാര്യരെ അടിച്ചിട്ടത് കൊണ്ട്, അല്ലെങ്കില്‍ ജീവനോടെ ഉണ്ടാവില്ല! മീര ജാസ്മിനും ഇതേ സ്വഭാവമുണ്ട്!
സൂപ്പര്‍ നായികമാരായി സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന കാലത്താണ് നടിമാരായ മഞ്ജു വാര്യരും മീര ജാസ്മിനും അഭിനയ ജീവിതത്തിനോട് വിട പറയുന്നത്. വിവാഹം കഴിച്ച് പോയതോട് കൂടി അഭിനയം വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയ നടിമാര്‍ വര്‍ഷങ്ങളോളം മാറി നിന്ന ശേഷമാണ് തിരിച്ച് വരവ് നടത്തുന്നത്. അതും വിവാഹമോചനം നേടിയ ശേഷമാണെന്ന സാമ്യതയും നടിമാരുടെ ജീവിതത്തിലുണ്ടായി. ഇത് മാത്രമല്ല മഞ്ജുവിനും മീരയ്ക്കും ചില പ്രത്യേക സ്വഭാവങ്ങള്‍ സമാനമായ രീതിയിലുണ്ടെന്ന് പറയുകയാണ് മാധ്യമപ്രവര്‍ത്തകനായ പല്ലിശ്ശേരി. ജീവന് പോലും ആപത്ത് സംഭവിക്കാവുന്ന പ്രവര്‍ത്തികള്‍ ഇരുവരും അഭിനയിക്കുന്ന സമയത്ത് കാണിച്ചിട്ടുണ്ടെന്നും അതിലിന്ന് മാറ്റം വന്നിട്ടുണ്ടോന്ന് വ്യക്തമല്ലെന്നും പല്ലിശ്ശേരി പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നു. ഇന്നത്തെ പ്രമുഖ നായിക നടിമാരാണ് മീര ജാസ്മിനും മഞ്ജു വാര്യരും. ലോഹിതദാസാണ് ഇരുവരെയും സിനിമയിലെത്തിക്കുന്നത്. ഇവര്‍ രണ്ട് പേര്‍ക്കും തുടക്കം മുതലേ ഒരു സ്വഭാവമുണ്ട്. അതിലൊരു മാറ്റം വരുമെന്ന് പലരും പ്രതീക്ഷിച്ചു. പക്ഷേ രണ്ടാളും മാറിയിട്ടില്ല. ഇനിയെങ്കിലും അതിലൊരു മാറ്റമുണ്ടാവുമോ എന്നതിനെ പറ്റിയാണ് താനിവിടെ സംസാരിക്കാന്‍…
Read More » -
Crime
‘ഷൈനെതിരെ തെളിവ് കിട്ടിയിട്ടില്ല, സിനിമയില്‍ ലഹരി ഉപയോഗിക്കുന്നവരെക്കുറിച്ച് മൊഴിയില്ല; വീണ്ടും ചോദ്യം ചെയ്യും’
കൊച്ചി: ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ നിലവില്‍ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. ഷൈന്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് എന്ന് വ്യക്തമായിട്ടുണ്ട്. പക്ഷേ എന്ത് ലഹരിയാണ്, എങ്ങനെ ഉപയോഗിക്കുന്നു എന്നിവയെല്ലാം വിശദമായി അന്വേഷിക്കേണ്ടതുണ്ട്. ഇക്കാര്യം പരിശോധിച്ച് വരികയാണ്, കേസ് അന്വേഷണം പ്രാരംഭഘട്ടത്തില്‍ ആയതിനാല്‍ മറ്റ് വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ഇല്ലെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഷൈനുമായി ബന്ധപ്പെട്ട സാഹചര്യങ്ങളില്‍ കൂടുതല്‍ പരിശോധന വേണമെന്ന സാഹചര്യത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. പൊലീസിനെ കണ്ട് ഷൈന്‍ ഓടിപ്പോകാന്‍ ഉണ്ടായ സാഹചര്യം ഉള്‍പ്പെടെ വിശദമായി പരിശോധിക്കേണ്ടതുണ്ട്. പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് ഗുണ്ടകളാണെന്ന് കരുതിയാണ് ഓടിയത് എന്നാണ് ഷൈന്‍ പറയുന്നത്. ഗുണ്ടകള്‍ എന്ന് കരുതിയെങ്കില്‍ പൊലീസിനെ സമീപിക്കാമായിരുന്നു. അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമ മേഖലയില്‍ ലഹരിയുടെ സാന്നിധ്യമുണ്ടെന്ന് മാധ്യമ വാര്‍ത്തകള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ഷൈന്‍ ടോം ചാക്കോയുടെ മൊഴിയില്‍…
Read More » -
Crime
ഒരുകോടിയിലധികം വിലയുള്ള മുടി മോഷ്ടിച്ചു; യുവാവ് അറസ്റ്റില്‍, രണ്ടുപേര്‍ കസ്റ്റഡിയില്‍
ബംഗളൂരു: വടക്കന്‍ ബംഗളൂരുവിലെ ഗോഡൗണില്‍നിന്ന് ഒരുകോടി രൂപയിലധികം വിലമതിക്കുന്ന 830 കിലോഗ്രാം മുടി മോഷ്ടിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. ലക്ഷ്മിപുര നിവാസി യെല്ലപ്പയാണ് (25) അറസ്റ്റിലായത്. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഫെബ്രുവരി 28-ന് കെ. വെങ്കടസ്വാമിയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്മിപുര ക്രോസിലെ ഒരു ഗോഡൗണിലാണ് മോഷണം നടന്നത്. മുടി വിദേശത്തേക്ക് കയറ്റിയയക്കുന്ന മൊത്തവ്യാപാരിയാണ് വെങ്കടസ്വാമി. ഇയാളുടെ ഗോഡൗണില്‍ മുടി സൂക്ഷിച്ച വിവരമറിഞ്ഞ യെല്ലപ്പയും സുഹൃത്തുക്കളും മോഷണം നടത്തുകയായിരുന്നു. 28-ന് രാത്രിയില്‍ സംഘം ഗോഡൗണിന്റെ ഷട്ടര്‍ തകര്‍ത്ത് അകത്തുകടന്നാണ് കവര്‍ച്ച നടത്തിയത്. ഹൈദരാബാദിലുള്ള ഏജന്റുമാര്‍ക്ക് മോഷ്ടിച്ച മുടി വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.
Read More » -
Crime
തസ്ലിമയുടെ ഫോണില്‍ നടനുമായുള്ള വാട്‌സാപ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; ഹൈബ്രിഡ് കഞ്ചാവ് കേസിന്റെ സിനിമാ ബന്ധം തേടി പൊലീസ്
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കടത്തു കേസിലെ പ്രതികള്‍ക്കു സിനിമ മേഖലയിലുള്ളവരുമായുള്ള ബന്ധം സംബന്ധിച്ച് ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് എക്‌സൈസ് പ്രതീക്ഷിക്കുന്നു. 3 പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള എക്‌സൈസിന്റെ അപേക്ഷ ആലപ്പുഴ ജില്ലാ കോടതി ഇന്നു പരിഗണിക്കും. കേസിലെ ഒന്നാം പ്രതി കണ്ണൂര്‍ സ്വദേശി തസ്ലിമ സുല്‍ത്താനയുമായി (ക്രിസ്റ്റീന43) ബന്ധമുണ്ടെന്നു നടന്‍ ഷൈന്‍ ടോം ചാക്കോ കഴിഞ്ഞ ദിവസം പൊലീസിനോടു സമ്മതിച്ചിരുന്നു. തസ്ലിമ ഫോണില്‍ മെസേജ് അയച്ചിരുന്നെന്നു നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയിലും പറഞ്ഞിരുന്നു. തസ്ലിമയുടെ ഫോണില്‍ ഒരു നടനുമായുള്ള വാട്‌സാപ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയിലാണ്. ഇതു വീണ്ടെടുക്കാന്‍ ഫൊറന്‍സിക് സഹായം തേടിയിട്ടുണ്ട്. നടന്മാരുടെ പങ്ക് വ്യക്തമായാല്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. മണ്ണഞ്ചേരി മല്ലംവെളി കെ.ഫിറോസ് (26), തസ്ലിമയുടെ ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി (43) എന്നിവരാണു കേസിലെ രണ്ടും മൂന്നും പ്രതികള്‍. അതേസമയം, ലഹരി ഉപയോഗിക്കുന്നവര്‍ക്കെതിരെ സിനിമാ മേഖലയെന്നോ മറ്റേതെങ്കിലും മേഖലയെന്നോ നോക്കാതെ…
Read More » -
Breaking News
ബിസിസിഐ കരാറില്‍ ഞെട്ടിച്ച് പുതുമുഖങ്ങള്‍; അനക്കമില്ലാതെ സീനിയേഴ്‌സ്; സഞ്ജുവിടെ കടത്തിവെട്ടി ശ്രേയസ് അയ്യരും കുല്‍ദീപും സൂര്യകുമാറും; പട്ടിക ഇങ്ങനെ
2024-25 സീസണിലേക്കുള്ള താരങ്ങളുടെ വാര്‍ഷിക കരാര്‍ പുതുക്കി ബിസിസിഐ. എപ്ലസ് വിഭാഗത്തില്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ തുടരും. കഴിഞ്ഞ സീസണില്‍ ബിസിസിഐ കരാറിന് പുറത്തായിരുന്ന ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും കരാറിലേക്ക് തിരിച്ചെത്തി. ആഭ്യന്തര ക്രിക്കറ്റ് കളിക്കാതിരുന്നതിനെ തുടര്‍ന്നാണ് ശ്രേയസ് അയ്യരെ കരാറില്‍ നിന്നും ഒഴിവാക്കിയിരുന്നത്. നിലവില്‍ ഗ്രേഡ് ബി കരാറിലാണ് ശ്രേയസ് അയ്യര്‍. ഇഷാന്‍ കിഷൻ ഗ്രേഡ് സി കരാറിന്‍റെ ഭാഗമാണ്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതോടെ ആര്‍. അശ്വിന്‍ കരാറിന് പുറത്തായി.കഴിഞ്ഞ സീസണില്‍ ബി ഗ്രേഡ് കരാറിലായിരുന്നു റിഷഭ് പന്ത് ഗ്രേഡ് എ കരാര്‍ സ്വന്തമാക്കി. ഇതിലൂടെ വര്‍ഷത്തില്‍ അഞ്ച് കോടി രൂപയാണ് പന്തിന് ലഭിക്കുക. വരുണ്‍ ചക്രവര്‍ത്തിയും ഹർഷിത് റാണ, അഭിഷേക് ശർമ്മ, നിതീഷ് കുമാർ റെഡ്ഡി എന്നിവരാണ് ഇത്തവണത്തെ പുതുമുഖങ്ങള്‍. ഗ്രേഡ് എ– മുഹമ്മദ് സിറാജ്, കെ.എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ഹര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി,…
Read More » -
Breaking News
ലോകത്തെ ഏറ്റവും വലിയ വിശ്വാസി സമൂഹത്തിന്റെ നെടുനായകന്‍ ഇനിയാര്? സാധ്യതയായി ഏഴുപേര്‍; 15 ദിവസം കഴിഞ്ഞാല്‍ സിസ്റ്റൈന്‍ ചാപ്പലില്‍ യോഗം ചേര്‍ന്നേക്കും; പാപ്പയുടെ നിത്യതയിലേക്കുള്ള പാതയിലെ ചടങ്ങുകള്‍ ഇങ്ങനെ
വത്തിക്കാന്‍: പാവങ്ങളുടെ നല്ലിടയന്റെ വിയോഗ ദുഖവാര്‍ത്തയുടെ ഞെട്ടലിലാണു ലോകം. ദീര്‍ഘകാലത്തെ ആശുപത്രിവാസത്തിനുശേഷം ജീവിതത്തിലേക്കു തിരിച്ചെത്തിയപ്പോള്‍ ലോകം ആഹ്‌ളാദിച്ചിരുന്നു. എന്നാല്‍, പ്രാര്‍ഥനകളെ വിഫലമാക്കി നിത്യതയില്‍ അദ്ദേഹം അലിഞ്ഞു. 2013ല്‍ കത്തോലിക്ക സഭയെ മനുഷ്യത്വത്തിലേക്കും പരിചരണത്തിലേക്കും പരിഷ്‌കാരത്തിലേക്കും നയിക്കാന്‍ പാപ്പയ്ക്കു കഴിഞ്ഞു. ഈ വിടവ് ഇനി എക്കാലവും നിലനില്‍ക്കുമെന്നും വ്യക്തം. ലോകത്തെ ഏറ്റവും വലിയ മതത്തിന്റെ പരമാധികാരി ആരായിരിക്കുമെന്ന ചര്‍ച്ചയും ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്. ലോകമെമ്പാടും 1.4 ബില്യണ്‍ വിശ്വാസികള്‍ ക്രൈസ്തവരായി ഉണ്ടെന്നാണു കണക്കുകള്‍. എഴുപത്തേഴു വയസുള്ള കര്‍ദിനാള്‍ കെവിന്‍ ജോസഫ് ഫാരെല്‍ ആയിരിക്കും ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കുക. കര്‍ദിനാമാരായ ലൂയിസ് അന്റോണിയോ ടാഗിള്‍ (ഫിലിപ്പൈന്‍സ്), പിയട്രോ പരോളിന്‍ (ഇറ്റലി), പീറ്റര്‍ എര്‍ദോ (ഹംഗറി), റെയ്മണ്ട് ലിയോ ബുര്‍ക്കെ (യുഎസ്എ), മാറ്റേയോ സുപ്പി (ഇറ്റലി), വില്യം ജാക്കോബസ് എയ്ജ്ക് (നെതര്‍ലാന്‍ഡ്‌സ്), മാരിയോ ഗ്രെച്ച് (മാള്‍ട്ട) എന്നിവരില്‍ ആരെങ്കിലും ഒരാളെ തെരഞ്ഞെടുക്കുമെന്നാണു കരുതുന്നത്. ചടങ്ങുകള്‍ ഇങ്ങനെ…. സാധാരണഗതിയില്‍ പോപ്പ് മരണമടഞ്ഞാല്‍ ആറ് ദിവസങ്ങള്‍ കഴിഞ്ഞാകും അവരുടെ ശവസംസ്‌കാരം…
Read More » -
Breaking News
ബാറില്‍ ബൗണ്‍സറായി തുടങ്ങി അസീസിയിലെ ഫ്രാന്‍സിസിന്റെ പേര് അന്വര്‍ഥമാക്കിയ വലിയ ഇടയന്‍; ബിഷപ്പായിരിക്കെ ആഡംബര വസതി ഒഴിഞ്ഞു; സഭയ്ക്കുള്ളിലെ നവീകരണത്തിന്റെ വക്താവ്; വിട, പ്രിയപ്പെട്ട പാപ്പ
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ (88) കാലംചെയ്തു. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അപ്രതീക്ഷിത രാജിപ്രഖ്യാപനത്തെത്തുടര്‍ന്നാണ്, അര്‍ജന്റീനയിലെ ബ്യൂനസ് ഐറിസ് ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബര്‍ഗോളിയോ 2013 മാര്‍ച്ച് 13ന് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ആഡംബരങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് വിശപ്പിലും ദാരിദ്ര്യത്തിലും ജീവിതപ്രകാശം കണ്ടെത്തിയ അസീസ്സിയിലെ ഫ്രാന്‍സിസിന്റെ പേരാണ് അദ്ദേഹം സ്വീകരിച്ചത്. കത്തോലിക്കാ സഭയുടെ 266ാമത്തെ മാര്‍പാപ്പയും ഫ്രാന്‍സിസ് എന്ന പേരു സ്വീകരിച്ച ആദ്യ മാര്‍പാപ്പയുമാണ് അദ്ദേഹം. ഈശോസഭയില്‍ (ജെസ്യൂട്ട്) നിന്നും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുമുള്ള ആദ്യത്തെ മാര്‍പാപ്പയുമായിരുന്നു. 731741 കാലഘട്ടത്തിലെ, സിറിയയില്‍ നിന്നുള്ള ഗ്രിഗറി മൂന്നാമനു ശേഷം യൂറോപ്പിനു പുറത്തുനിന്നുളള മാര്‍പാപ്പയും അദ്ദേഹമാണ്. സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. 1936 ഡിസംബര്‍ 17ല്‍ അര്‍ജന്റീനയില്‍ ബ്യൂണസ് ഐറിസില്‍ ജനിച്ച ജോര്‍ജ് മാരിയോ ബര്‍ഗോളിയോയുടെ പിതാവ് ഇറ്റലിക്കാരനായിരുന്നു. അദ്ദേഹത്തിന്റെ അഞ്ചു മക്കളില്‍ ഒരാളാണ് ജോര്‍ജ് മാരിയോ. രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ജോര്‍ജ് മാരിയോ…
Read More » -
Breaking News
എസ്എഫ്‌ഐഒയുടെ ചുവടുപിടിച്ചുതന്നെ അന്വേഷണം; വീണ വിജയന്‍ അടക്കമുള്ളവുടെ മൊഴി ആവശ്യപ്പെട്ട് ഇഡി; തെളിവുകള്‍ കൈമാറാന്‍ അപേക്ഷ നല്‍കി; കമ്പനി സ്‌റ്റേറ്റ്‌മെന്റുകള്‍ പരിശോധിച്ച് ഡയറിക്കുറിപ്പിലേക്ക് അന്വേഷണം കൂട്ടിമുട്ടിക്കാന്‍ നീക്കം
കൊച്ചി: സിഎംഎആര്‍എല്‍- എക്‌സാലോജിക്ക് കേസില്‍ വീണാ വിജയന്‍ അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് ഇ.ഡി. ഇതിനായി എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ഇഡി അപേക്ഷ നല്‍കി. എസ്എഫ്‌ഐഒ കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച തെളിവുകളും അനുബന്ധ രേഖകളും നല്‍കണം. നേരത്തെ എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് കൈമാറാന്‍ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി നിര്‍ദേശം നല്‍കിയിരുന്നു. എസ്എഫ്‌ഐഒ ചുമത്തിയ കുറ്റങ്ങളും കുറ്റപത്രത്തിലെ വിവരങ്ങളും പരിശോധിച്ച ശേഷമാണ് മൊഴി ആവശ്യപ്പെട്ട് ഇ.ഡി അപേക്ഷ നല്‍കിയത്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍, സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയടക്കം എട്ട് വ്യക്തികളും അഞ്ച് സ്ഥാപനങ്ങളുമാണ് പ്രതിപ്പട്ടികയിലുള്ളത്. 2013ലെ കമ്പനി നിയമത്തിലെ 129(7), 134(8), 447, 448 വകുപ്പുകള്‍ കുറ്റാരോപിതര്‍ക്കെതിരെ നിലനില്‍ക്കുമെന്നും കോടതി കണ്ടെത്തിയിരുന്നു. കുറ്റപത്രം കോടതി അംഗീകരിച്ചതോടെയായിരുന്നു കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് ലഭിച്ചത്. ഒരു വര്‍ഷം മുന്‍പ് സിഎംആര്‍എല്‍ ഇടപാടില്‍ ഇഡി കേസെടുത്തെങ്കിലും കുറ്റകൃത്യം സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാല്‍ അന്വേഷണം വഴിമുട്ടിയിരുന്നു. കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിരിക്കുന്ന മൊഴികള്‍ തെളിവുകളടക്കം പരിശോധിച്ച ശേഷം…
Read More » -
Breaking News
നുണക്കുഴിക്കു ശേഷം വീണ്ടും ജീത്തു ജോസഫ്; ‘വലതുവശത്തെ കള്ളന്‍’; യേശുക്രിസ്തുവിനെ കുരിശിലേറ്റിയതുമായി ചേര്‍ത്തു വായിക്കുന്നതാകുമോ സിനിമ? കുറ്റാന്വേഷണമെന്നും സൂചന
കൊച്ചി: പുതിയ സിനിമ പ്രഖ്യാപിച്ച് മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ജീത്തു ജോസഫ്. മൈ ബോസ്, മമ്മി ആന്‍ഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമന്‍, നേര് തുടങ്ങി മലയാള സിനിമയിലെ നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജീത്തു ജോസഫ് പുതിയ ചിത്രത്തിന്റെ പേര് ‘വലതുവശത്തെ കള്ളന്‍’ (valathuvasathe kallan) എന്നാണ്. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്റേതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ഓഗസ്റ്റ് സിനിമ, സിനിഹോളിക്‌സ്, ബെഡ്‌ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളില്‍ ഷാജി നടേശന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലന്‍ ആണ്. യേശുക്രിസ്തുവിനെ രണ്ട് കള്ളന്‍മാര്‍ക്കിടയിലായാണ് കുരിശിലില്‍ തറച്ചത്. ഇതില്‍ വലത് വശത്തെ കള്ളന്‍ നല്ല കള്ളനായിരുന്നു. അവസാന നിമിഷം തന്റെ കുറ്റങ്ങള്‍ മനസ്സിലാക്കി പശ്ചാത്തപിച്ച ആ കള്ളന് യേശുക്രിസ്തു പറുദീസ വാഗ്ദാനം ചെയ്തതായി ബൈബിളിലുണ്ട്. ഈ കഥയോട് കൂട്ടിവായിക്കേണ്ടതാകുമോ സിനിമ എന്നാണ് ടൈറ്റില്‍ സൂചന നല്‍കുന്നത്. ‘മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം’ എന്ന ടാഗ് ലൈനോടെയാണ്…
Read More »