Breaking NewsCultureKeralaLead NewsLIFENEWS

തൃശൂര്‍ പൂര വിളംബരം: തെക്കേഗോപുര നട തുറക്കാന്‍ ഇക്കുറിയും എറണാകുളം ശിവകുമാര്‍; ഘടകപൂരങ്ങള്‍ക്ക് കൊടിയേറ്റിനുമുമ്പ് ധനസഹായം

തൃശൂര്‍: നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കേഗോപുരനട തുറന്നു പൂരവിളംബരത്തിന് ഇക്കുറിയും എറണാകുളം ശിവകുമാര്‍. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഘടകപൂര ആഘോഷ കമ്മിറ്റികളുമായി നടത്തിയ യോഗത്തിലാണു തീരുമാനം. ഘടകപൂരങ്ങള്‍ക്കുള്ള ധനസഹായം പൂരം കൊടിയേറ്റത്തിനു മുമ്പ് വിതരണം ചെയ്യും. സമയ ക്രമങ്ങളില്‍ കൃത്യത പാലിക്കാനും കൊടിയേറ്റംമുതല്‍ പുരം, ഉത്രം കൂടിയുള്ള ദിവസങ്ങളില്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഘടകപൂരങ്ങള്‍ക്കും നിത്യനിദാന ചടങ്ങുകള്‍ക്കുമുള്ള പണവും ആനകളെയും നല്‍കാനും തീരുമാനിച്ചു.

യോഗത്തില്‍ കൊച്ചിന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കെ. രവീന്ദ്രന്‍, ബോര്‍ഡ് അംഗം അഡ്വ. കെ.പി. അജയന്‍, ദേവസ്വം സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണര്‍ കെ.സുനില്‍കുമാര്‍, അസി.കമ്മീഷണര്‍ എം. മനോജ് കുമാര്‍, ദേവസ്വം ഓഫീസര്‍മാര്‍, ഘടകപൂരങ്ങളായ കുറ്റൂര്‍, അയ്യന്തോള്‍, ചെമ്പൂക്കാവ്, ചൂരക്കോട്ടു കാവ്, ലാലൂര്‍, പൂക്കാട്ടിക്കര കാരമുക്ക്, കണിമംഗലം, പനമുക്കുംപിള്ളി ക്ഷേത്ര പൂരാഘോഷ കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.

Back to top button
error: